മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ട് മടക്കയാത്ര | Meesapulimala Trekking Part 7 | Guide 7

Поділитися
Вставка
  • Опубліковано 22 вер 2024
  • മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ട് മടക്കയാത്ര | Meesapulimala Trekking Part 7 | Guide 7
    TravelDiary അതിൻ്റെ യാത്രകൾ തുടരുകയാണ്. യാത്രയുടെ നേരനുഭവങ്ങളെ ഒട്ടും അടർത്തിക്കളയാതെ, പങ്കുവെക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മീശപ്പുലിമല ട്രെക്കിംഗ് ഏഴ് ഭാഗങ്ങളായാണ് പ്രസൻ്റ് ചെയ്തിരിക്കുന്നത്.
    ഡിസംബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ KFDC ഓഫീസിൽ നിന്ന് ജീപ്പിൽ കയറി. 8000 അടി ഉയരത്തിലെ റോഡോമാൻഷനിൽ താമസം തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 3000 രൂപയാണ് ട്രെക്കിംഗ് ഫീസ്. ബെയിസ് ക്യാമ്പിലെ ടെൻറ് സ്റ്റേയാണങ്കിൽ 2250 രുപ. താമസം, ആഹാരം ഈ തുകയിൽ ഉൾപ്പെടും. മുൻകൂട്ടി KFDC മൂന്നാറിൻ്റെ Website ൽ ബുക്ക് ചെയ്യാം. ജീപ്പിലാണ് മനോഹരമായ യാത്ര. നമ്മളുടെ വാഹനം ഓഫീസ് പാർക്കിംഗിൽ ഭദ്രമായി കയറ്റി ഇടാം. ജീപ്പിന് വാടക 3500 രൂപ. അതിൽ ആറ് പേരെ വരെ ഉൾക്കൊള്ളും. ആളിൻ്റെ എണ്ണമനുസരിച്ച് തുക വീതിക്കാം. ജീപ്പിൽ 28 കിലോമീറ്റർ യാത്ര. അതിൻ്റെ വൈബ് വേറെ ലവലാണ്. ഗ്രാമവും ഗ്രാമവഴികളും കവലകളും കടന്ന് തേയിലത്തോപ്പിനെ പകുത്തുണ്ടാക്കിയ മൺവഴിയിലൂടെ, യൂക്കാലിപ്റ്റിസ് പൈൻ മരത്തോട്ടങ്ങൾക്കിടയിലെ കൽവഴിയിലൂടെ കോടയിൽ കുളിച്ച് ജീപ്പിൽ മലകയറ്റം. 8289821408 എന്ന നമ്പരിൽ മൂന്നാർ KFDC ഓഫീസിൽ വിളിച്ചാൽ, അന്നന്നത്തെ വിവരങ്ങൾ കിട്ടും. സ്നേഹവും നല്ല സഹകരണവും നമുക്ക് നൽകിയ ഓഫീസ്. പാർട്ട് വൺ വിഡിയോയിൽ വിശദമാക്കിയ വിവരങ്ങൾ ഒന്നൂ കൂടി പങ്കുവെച്ചതാണ്.
    ഡിസംബർ 20 ന് മീശപ്പുലിമല ഞങ്ങളെ അതിൻ്റെ ഉയരം കൊണ്ട് ചേർത്തുപിടിച്ചു. സമുദ്രനിരപ്പിൽ നിന്ന് 8631 അടി- 2631 മീറ്റർ, കിലോമീറ്ററിൽ 2.63 ആണ്. അന്നത്തെ കാലാവസ്ഥ ഞങ്ങൾക്ക് മാത്രം സ്വന്തം. തമിഴ്നാട്ടിൻ്റെ അതിരിലേക്ക് കയറി നിൽക്കുന്ന മിശപ്പുലി മലയിലേക്ക്, തേനിയിൽ ആർത്തിരമ്പി പെയ്ത മഴയുടെ കാറ്റ് കുതിച്ചെത്തി. കാലുറപ്പിക്കാൻ ഞങ്ങൾ ബദ്ധപ്പെട്ടു. എന്നും അങ്ങനെയല്ല. ഇനിയും വരും എന്ന വാക്കിൽ ഞങ്ങൾ മലയിറങ്ങി. ഒപ്പം മലകയറിയ, ഏതക്കയോ ദേശങ്ങളിൽ നിന്ന് എത്തിയർ നല്ല സുഹൃത്തുക്കളായി. .
    ഞങ്ങൾ സഞ്ചരിച്ച ജീപ്പിൽ കോട്ടയത്തുനിന്നെത്തിയ
    വൈശാഖും അക്ഷിതയും മൂന്നു വയസ്സുകാരി വൈഹിതയും ആയിരുന്നു സഹയാത്രികർ. വൈഹിത നല്ലൊരു കൂട്ടായി. അവൾ .പാട്ടുപാടി, കുട്ടിവർത്തമാനം പറഞ്ഞ് യാത്രയെ
    ചിരിപ്പിച്ചു കൊണ്ടിരുന്നു. അവളുടെ കുഞ്ഞു പാട്ടോടുകൂടിയാണ് ഞങ്ങളുടെ ട്രെക്കിംഗ് തീരുന്നത്.
    ഓരോ യാത്രയും പങ്കുവെക്കുന്നത് സ്വയം സന്തോഷമാകാനാണ്. അതിലൂടെ സമാനമനസ്കരുടെ സന്തോഷവും കാണുന്നു. കുറച്ചു നാളുകൾക്ക് ശേഷം കടന്നുപോയ പഥങ്ങളെ, പ്രകൃതിയെ മനുഷ്യരെ മറഞ്ഞുകിടക്കുന്ന ജീവിതങ്ങളെ ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹം ഉണ്ടായാൽ, യുടുബിലെ സ്വന്തം കാഴ്ചപ്പെട്ടി തുറന്നാൽ മാത്രം മതി. ഇഷ്ടമിട്ടും വാക്കിട്ടും വിമർശിച്ചും പ്രചോദനമായ എല്ലാവരോടും സ്നേഹം.
    വീണ്ടും കാണാം..
    KFDC Office Munnar Phone No :8289821408
    #solotravel #forest #travel #ksrtc #periyartigerreserve #munnar #meesapulimala #trecking #trekking #viralvideo #traveldestinations #traveldiaries #travelvlog #touristplace #touristattraction #tourism #ministryoftourism #Kfdc #teaplantations #Madupetty #silentvalley #kolukkumalai #hareeshram #travelram #train #railway #vlogger

КОМЕНТАРІ • 10

  • @bindumolr6834
    @bindumolr6834 7 місяців тому +1

    🎉🎉

  • @geethanair145
    @geethanair145 7 місяців тому +1

    മലകളും ആകാശങ്ങളും തമ്മിൽ തഴുകി മുട്ടി ഉരുമ്മി ഉള്ള ദൃശ്യം അതിസുന്ദരം

  • @ashakuttoor1297
    @ashakuttoor1297 7 місяців тому +1

    മീശപ്പുലിമല അനുഭവമാക്കുന്ന വീഡിയോകൾ പങ്കുവച്ചതിന് നന്ദി.. മികച്ച വിവരണവും വീഡിയോയും.. ❤❤ഇനിയും കൂടുതൽ യാത്രകൾ നടത്താനും കാഴ്ചക്കാർക്കായി പങ്കുവയ്ക്കാനും കഴിയട്ടെ.. എന്ന് ആശംസിയ്ക്കുന്നു,...❤❤🥰🥰

  • @santhoshullannoor13
    @santhoshullannoor13 7 місяців тому +1

    സൂപ്പർ ❤

  • @athirakarthikeyan2865
    @athirakarthikeyan2865 7 місяців тому +1

    Adipoliiii 🎉🎉