ആതിര വന്നുദിച്ചു( കുറത്തി )

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 6

  • @kmanju8491
    @kmanju8491  12 днів тому +1

    ആതിര വന്നുദിച്ചു ധനുമാസമാതിര
    വന്നുദിച്ചു
    ആഭയാർന്നാടകളിൽ തിളങ്ങി താരമനോഹരികൾ
    മഞ്ജീര ശിജ്ഞിതത്തിൻ മാറ്റൊലികൾ ചുറ്റും മുഴങ്ങിടുന്നൂ
    ആതിരാപ്പാട്ടിന്നീണം ഇമ്പമാർന്നെങ്ങും പരന്നിടുന്നു കാച്ചിലുംകൂർക്കയുമാ നനക്കിഴങ്ങൽപ്പം ചെറുകിഴങ്ങും ഏത്തയ്ക്ക ചേന ചേമ്പും വൻപയർ ചേർത്ത പുഴുക്കൊരുക്കി
    ചാലേ ചമച്ചിടുന്നു മങ്കമാർ
    ഒട്ടു വിഭവങ്ങളും ഒത്തൊരുമിച്ചു ചെമ്മേ ആതിരാവട്ടങ്ങൾ കൂട്ടിടുന്നു
    കൂവമധുരമൊത്തു കുറുക്കി നാരികേലം ചൊരിഞ്ഞു നാരീ മാരാതിരയെ മധുരസമാക്കിച്ചമച്ചിടുന്നു
    ചിട്ടയോടെട്ടങ്ങാടി നേദിച്ചങ്ങായതങ്ങാഹരിച്ചും
    നാരിമാരാനന്ദിപ്പൂആതിരാരാവതു ഘോഷിയ്ക്കുന്നു
    പാതിരാപൂവു ചൂടിപാട്ടുപാടി ചോടുകൾ ചന്തമോടെ
    വെച്ചതിമോദമാർന്നങ്ങാടിടുന്നു അഞ്ചിതമംഗനമാർ
    ആതിരരാവുറക്കം ഒഴിച്ചവരാനന്ദിച്ചാടിടുന്നു
    കാലേ വെളുപ്പിനാറിൽ കുളിച്ചങ്ങൂത്തു തുടിച്ചിടുന്നു
    ചോഴികൾ ചോടുവെച്ചു കളിയ്ക്കുന്നു
    വീടുകൾ തോറും രാവിൽ
    വേഷങ്ങൾ കെട്ടിയാടിക്കൊണ്ടവർ
    വാദ്യഘോഷങ്ങളോടും
    ഇത്ഥം പല തരത്തിൽ മലനാട്ടിൽ ഘോഷിയ്ക്കുന്നാതിരയും ഘോഷിയ്ക്കുന്നെങ്ങുമെങ്ങും
    ആതിരാനോമ്പതി മോദമോടും (2)
    - K L M Suvarddhan

  • @aryadevikt8717
    @aryadevikt8717 11 днів тому +1

    Super🙏👌

  • @jyothiramadas7664
    @jyothiramadas7664 11 днів тому

    Beautiful ❤️

  • @sreejaunnikrishnan6228
    @sreejaunnikrishnan6228 12 днів тому

    💓💓

  • @UshaMadhu-t1y
    @UshaMadhu-t1y 11 днів тому

    👍

  • @valsala6643
    @valsala6643 12 днів тому +1

    ❤❤