അസർബൈജാൻ എന്ന അത്ഭുത ഭൂമിക

Поділитися
Вставка
  • Опубліковано 27 сер 2024
  • ഇന്ത്യാക്കാർക്ക് പ്രത്യേകിച്ചു മലയാളികൾക്കു
    അത്ര പരിചിതമല്ലാത്ത ഒരു ഭൂമികയാണ് പഴയ സോവിയേറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസർബൈജാൻ. കാസ്പിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അസർബൈജാൻ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിട്ട് അധിക നാളുകളായിട്ടില്ലെങ്കിലും പോസ്റ്റ് കോവിഡ് കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രാവൽ ഡെസ്റ്റിനേഷനുകളിലൊന്നായി ഈ ഭൂപ്രദേശം മാറി കഴിഞ്ഞു.
    ഒരേ സമയം യൂറോപ്പ്യൻ ഏഷ്യൻ സംസ്കാരങ്ങളുടെ സ്വാധീനമുണ്ട് റഷ്യ, ജോർജ്ജിയ, അർമേനിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അസർബൈജാന്. 1990-ൽ സോവിയേറ്റ് യൂണിയനിൽ നിന്ന് വേർപ്പെടുന്നതോടെയാണ് അസർബൈജാൻ വലിയ തോതിലുള്ള മാറ്റങ്ങൾക്കു വിധേയമാകുന്നത്. കൃത്യമായി പറഞ്ഞാൽ 1996 നു ശേഷമാണ് അസർബൈജാന്റെ കുതിപ്പെന്നു പറയാം.
    #azerbaijan #baku #azerbaijani #mudvolcano #azerbaijanpeople #firetemple #travelazerbaijan #Ilovebaku #caspiansea #landoffire

КОМЕНТАРІ • 4