വഴിമുടക്കികൾ വാഴും നാട്

Поділитися
Вставка
  • Опубліковано 14 жов 2024
  • സർക്കാർ വക പുറംപോക്ക് ഭൂമിയിലെക്കും ഗ്രന്ഥശാലയിലേക്കുമുള്ള വഴി അടച്ചു കെട്ടിയതിനെതിരെ പ്രതിക്ഷേധം.
    മുളന്തുരുത്തി പെരുമ്പിള്ളി ഗ്രാമീണ വായനശാല പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴിയും, കാലാകാലങ്ങളായി പെരുമ്പിള്ളി നിവാസികൾ സഞ്ചരിക്കുന്നതുമായ പൊതുവഴി പെരുമ്പിള്ളി ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വന്നു അടച്ചു എന്നാണ് സമീപ വാസികൾ പറയുന്നത്.
    ഇതിനെതിരെ സമീപ വാസികളും, നാട്ടുകാരും ശക്തമായി പ്രതിക്ഷേധിക്കുകയും തുടർന്ന് വില്ലേജ് ഓഫീസർക്ക് പരാതി അറിയിക്കുകയും ചെയ്തു.
    വില്ലേജ് ഓഫീസർ സ്ഥലത്തെത്തി റോഡ് പൂർവ്വ സ്ഥിതിയിലേക്ക് ആക്കുവാനുള്ള നിർദേശം നൽകി.
    അക്ഷര വെളിച്ചത്തിലേക്കുള്ള പാതയും ഏകദേശം 55 വർഷത്തോളം പഴക്കമുള്ള നടപ്പ് വഴിയും അടച്ചതിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായി തുടരുകയാണ്.

КОМЕНТАРІ •