ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരംഅള്ളാനേ ഓര്‍ക്കുവാനായ് മറക്കല്ലെ KH Tanur
Вставка
- Опубліковано 2 гру 2024
- K H Tanur
ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം
അള്ളാനേ ഓര്‍ക്കുവാനായ് മറക്കല്ലെ, നിന്‍റെ
ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറില്‍ പൊങ്ങി,
അള്ളാനേ ഓര്‍ക്കുവാനായ് ധരിക്കല്ലേ, നിന്നെ
പോറ്റുന്ന നാഥനെ നീ മറക്കല്ലേ
കാണുന്ന ഈയൊരു തുള്ളി. നീങ്ങുമോ തെള്ളി തെള്ളി
ആകെ നീ നിന്നെ തള്ളി കാണാത്തതെന്താ കള്ളി
പട്ടില്‍ പൊതിഞ്ഞനുരാഗം, കൂടു വിടാത്ത നേരം
കാണുക നീ പതിവായി നിന്നെ താങ്ങി തലോടി ക്കൊണ്ട്,
താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ
സ്വന്തം ചലിക്കുന്നതായിട്ടൊന്നും നിനക്കല്ലേ
വർണക്കലിമയ്ക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്
ആ ദിവ്യരാഗം രണ്ടും നിന്നോട് കൂടെയുണ്ട്
ചന്തം നിറഞ്ഞ വുജൂദ്, അന്തമില്ലാത്ത നെഞ്ചില്‍
ചിന്തിക്കുമോ പതിവായി നിന്നെ
താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട്
പോറ്റുന്ന നാഥനെ നീ മറക്കല്ലെ,
സ്വന്തം ചലിക്കുന്നതായിട്ടൊന്നും നിനക്കല്ലേ
അറ്റമില്ലാ പല ലോകം ഉറ്റുനോക്കാത്തൊരു പാവം
രക്ഷകാ നീ തരൂ ബോധം കെ.എച്ചിലും വരൂ വേഗം
സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി
വാഴുന്നതോ എതിരായി! നിന്നെ
താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട്
പോറ്റുന്ന നാഥനെ നീ മറക്കല്ലെ,
സ്വന്തം ചലിക്കുന്നതായിട്ടൊന്നും നിനക്കല്ലേ
👍👍🤲🤲