ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കേരളത്തിലെത്തി; IISTയുടെ 12-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

Поділитися
Вставка
  • Опубліковано 4 лип 2024
  • ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കേരളത്തിലെത്തി.
    വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക സ്വീകരണം നൽകി.
    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ , ചീഫ് സെക്രട്ടറി വി വേണു തുടങ്ങിയവർ സ്വീകരിച്ചു.
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ, 12-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.
    ബിരുദവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും.
    ISRO ചെയർമാനും, IIST ഗവേണിംഗ് ബോഡി ചെയർമാനുമായ എസ്.സോമനാഥ്, ചാൻസലർ DR ബി എൻ സുരേഷ്, IIST ഡയറക്ടർ DR . ഉണ്ണികൃഷ്ണൻ നായർ, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
    തുടർന്ന് കൊല്ലത്ത് എത്തുന്ന അദ്ദേഹം, അഷ്ടമുടി കായലിൽ ബോട്ട് യാത്ര നടത്തും.
    കൊല്ലം നഗരത്തിൽ സുരക്ഷ ശക്തമാക്കി.
    ഹെലിപാഡ് സജ്ജമാക്കിയിട്ടുള്ള ആശ്രാമം മൈതാനം ,ഉപരാഷ്ട്രപതി ഇന്ന് തങ്ങുന്ന തേവള്ളിയിലെ സ്വകാര്യ ഹോട്ടൽ, എന്നിവിടങ്ങളിൽ കർക്കശ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
    നാളെ രാവിലെ ഉപരാഷ്ട്രപതി പര്യടനം പൂർത്തിയാക്കി, തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •