*വാക്ക് - മൂര്‍ച്ചയുള്ള ആയുധവും ജീവന ഔഷധവും....* ഉള്ളു തുറന്നൊരു അഭിനന്ദനം കൊതിക്കാത്തവര്‍ ആരുമുണ്ടാവില്ല. പ്രോത്സാഹിപ്പിച്ചോ അഭിനന്ദിച്ചോ പറയുന്ന ഓരോ വാക്കുകളും എല്ലാ തളര്‍ച്ചകളെയും മാറ്റുന്ന ആത്മവിശ്വാസം നല്‍കുന്ന മരുന്നാണ്. ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരം ആകുമ്പോള്‍ അത് ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. വരണ്ട മരുഭൂമിയില്‍ ചാറ്റല്‍ മഴ പെയ്താലെന്നപോലെ അയാളുടെ ഉള്ളില്‍ അത് ഉത്സാഹത്തിന്റെ പച്ചപ്പ് നിറയ്ക്കും. വാക്കോളം മൂര്‍ച്ചയുള്ള ആയുധവും ജീവന ഔഷധവും ഇല്ല. മനഃപൂര്‍വ്വമോ ആലോചനയില്ലാതെയോ നാം ഒരാളെ ഇകഴ്ത്തിയോ പരിഹസിച്ചോ പറയുന്ന ഒരു വാക്ക് ചിലപ്പോള്‍ ആയുഷ്‌കാലം മുഴുവന്‍ അയാളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കും. പ്രത്യേകിച്ചും ഉറ്റവരില്‍ നിന്നുള്ള നെഗറ്റീവ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരദൂഷണവും. മാതാപിതാക്കളോ കൂടപ്പിറപ്പോ ജീവിത പങ്കാളിയോ ഒക്കെയാണ് ഇങ്ങനെ പറയുന്നതെങ്കില്‍ ഒറ്റ വാക്ക് കൊണ്ട് ഒരാളെ തകര്‍ത്തു കളയാന്‍ കഴിയും. ആത്മവിശ്വാസം ഇല്ലാതെയാകും. ബന്ധങ്ങളില്‍ ഉള്ള വിശ്വാസം പോലും നഷ്ടപ്പെടും. ഉള്ളിന്റെ ഉള്ളിലെങ്കിലും വെറുപ്പും പകയും ഉണ്ടാകും. ഇതുപോലെ തന്നെയാണ് പ്രോത്സാഹിപ്പിച്ചോ അഭിനന്ദിച്ചോ പറയുന്ന ഓരോ വാക്കുകളും. എല്ലാ തളര്‍ച്ചകളെയും മാറ്റുന്ന ആത്മവിശ്വാസം നല്‍കുന്ന മരുന്നാണത്. ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരം ആകുമ്പോള്‍ അത് ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. വരണ്ട മരുഭൂമിയില്‍ ചാറ്റല്‍ മഴ പെയ്താലെന്നപോലെ അയാളുടെ ഉള്ളില്‍ അത് ഉത്സാഹത്തിന്റെ പച്ചപ്പ് നിറയ്ക്കും. ലക്ഷ്യബോധമുണ്ടാക്കും. സ്വയം മതിപ്പ് നല്‍കും. ഉള്ളില്‍ തൊട്ടു പറയുന്ന ഓരോ അഭിനന്ദന വാക്കും ഒരാളില്‍ പ്രതീക്ഷിക്കാത്ത മാറ്റമാണുണ്ടാക്കുക. വല്ലാതെ തകര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലാണെങ്കില്‍ വിശേഷിച്ചും. വിമര്‍ശിക്കാനും തിരുത്താനും നോവിക്കാത്ത വാക്കുകള്‍ ഉപയോഗിക്കുക. വ്യക്തിയെ അല്ല അയാളിലെ ഏതെങ്കിലും ചെയ്തിയെയോ പോരായ്മയെയോ ആണ് വിമര്‍ശിക്കുന്നത് എന്ന് ആളെ ബോധ്യപ്പെടുത്തുക, ഇങ്ങനെ ആവുമ്പോള്‍ ചിലപ്പോള്‍ ആദ്യം മുഷിഞ്ഞാലും പിന്നീട് ബോധ്യപ്പെടുകയും തിരുത്തുകയും ചെയ്യും. പൊള്ളയായ പുകഴ്ത്തലിന് പകരം എന്ത്‌കൊണ്ട് അഭിനന്ദിക്കപ്പെടുന്നു എന്നത് അയാള്‍ക്ക് കൂടെ ബോധ്യമാവട്ടെ. പ്രിയപ്പെട്ട ഒരാളെ കുറിച്ച് മറ്റൊരാളോട് മോശമായി സംസാരിക്കുകയും അയാള്‍ അത് അറിയുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ആഘാതം ഉറ്റവര്‍ പിന്നില്‍ നിന്ന് കുത്തുന്ന പോലെ ഭീകരമാണ്. നേരില്‍ പറയുന്നതിനെക്കാളും തകര്‍ത്തു കളയുക ഇതാണ്. മറ്റൊരാളോട് ഒരാളെ കുറിച്ച് നല്ലത് പറയുമ്പോഴും ഇതുപോലെ തന്നെ നേരില്‍ കേള്‍ക്കുന്നതിനെക്കാളും അയാളില്‍ ആഹ്ലാദവും അഭിമാനവും പറഞ്ഞ ആളോട് സ്‌നേഹവും ആദരവും ഉണ്ടാക്കും. വിമര്‍ശിക്കുമ്പോഴും ഗുണദോഷിക്കുമ്പോഴും മുറിപ്പെടുത്തുന്ന വാക്കുകള്‍ ഇല്ലാതിരികട്ടെ. ചിലപ്പോള്‍ മുറിഞ്ഞു പോകുക ബന്ധങ്ങളാണ്.* മുഖസ്തുതികള്‍ അല്ലാതെ മറ്റുള്ളവരുടെ കഴിവിനെ ഹൃദയം തുറന്ന് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയട്ടെ. ദൗര്‍ബല്യങ്ങളും പോരായ്മകളും അതുപോലെ ഒരുപാട് കഴിവുകളും ഉള്ളവരാണ് മനുഷ്യര്‍. ഒരു ചേതവും ഇല്ലാതെ നല്ല വാക്കുകള്‍ കൊണ്ട് തിരുത്താം പ്രോത്സാഹിപ്പിക്കാം. ഇങ്ങനെയൊക്കെയല്ലേ നമുക്ക് മനുഷ്യന്‍ എന്ന മനോഹരമായ പദത്തോട് നീതി പുലര്‍ത്താന്‍ കഴിയുക. ?
*വാക്ക് - മൂര്‍ച്ചയുള്ള ആയുധവും ജീവന ഔഷധവും....*
ഉള്ളു തുറന്നൊരു അഭിനന്ദനം കൊതിക്കാത്തവര്‍ ആരുമുണ്ടാവില്ല. പ്രോത്സാഹിപ്പിച്ചോ അഭിനന്ദിച്ചോ പറയുന്ന ഓരോ വാക്കുകളും എല്ലാ തളര്‍ച്ചകളെയും മാറ്റുന്ന ആത്മവിശ്വാസം നല്‍കുന്ന മരുന്നാണ്. ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരം ആകുമ്പോള്‍ അത് ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. വരണ്ട മരുഭൂമിയില്‍ ചാറ്റല്‍ മഴ പെയ്താലെന്നപോലെ അയാളുടെ ഉള്ളില്‍ അത് ഉത്സാഹത്തിന്റെ പച്ചപ്പ് നിറയ്ക്കും.
വാക്കോളം മൂര്‍ച്ചയുള്ള ആയുധവും ജീവന ഔഷധവും ഇല്ല.
മനഃപൂര്‍വ്വമോ ആലോചനയില്ലാതെയോ നാം ഒരാളെ ഇകഴ്ത്തിയോ പരിഹസിച്ചോ പറയുന്ന ഒരു വാക്ക് ചിലപ്പോള്‍ ആയുഷ്‌കാലം മുഴുവന്‍ അയാളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കും. പ്രത്യേകിച്ചും ഉറ്റവരില്‍ നിന്നുള്ള നെഗറ്റീവ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരദൂഷണവും.
മാതാപിതാക്കളോ കൂടപ്പിറപ്പോ ജീവിത പങ്കാളിയോ ഒക്കെയാണ് ഇങ്ങനെ പറയുന്നതെങ്കില്‍
ഒറ്റ വാക്ക് കൊണ്ട് ഒരാളെ തകര്‍ത്തു കളയാന്‍ കഴിയും. ആത്മവിശ്വാസം ഇല്ലാതെയാകും.
ബന്ധങ്ങളില്‍ ഉള്ള വിശ്വാസം പോലും നഷ്ടപ്പെടും. ഉള്ളിന്റെ ഉള്ളിലെങ്കിലും വെറുപ്പും പകയും ഉണ്ടാകും.
ഇതുപോലെ തന്നെയാണ് പ്രോത്സാഹിപ്പിച്ചോ അഭിനന്ദിച്ചോ പറയുന്ന ഓരോ വാക്കുകളും. എല്ലാ തളര്‍ച്ചകളെയും മാറ്റുന്ന ആത്മവിശ്വാസം നല്‍കുന്ന മരുന്നാണത്. ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരം ആകുമ്പോള്‍ അത് ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. വരണ്ട മരുഭൂമിയില്‍ ചാറ്റല്‍ മഴ പെയ്താലെന്നപോലെ അയാളുടെ ഉള്ളില്‍ അത് ഉത്സാഹത്തിന്റെ പച്ചപ്പ് നിറയ്ക്കും.
ലക്ഷ്യബോധമുണ്ടാക്കും. സ്വയം മതിപ്പ് നല്‍കും. ഉള്ളില്‍ തൊട്ടു പറയുന്ന ഓരോ അഭിനന്ദന വാക്കും ഒരാളില്‍ പ്രതീക്ഷിക്കാത്ത മാറ്റമാണുണ്ടാക്കുക. വല്ലാതെ തകര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലാണെങ്കില്‍ വിശേഷിച്ചും.
വിമര്‍ശിക്കാനും തിരുത്താനും നോവിക്കാത്ത വാക്കുകള്‍ ഉപയോഗിക്കുക. വ്യക്തിയെ അല്ല അയാളിലെ ഏതെങ്കിലും ചെയ്തിയെയോ പോരായ്മയെയോ ആണ് വിമര്‍ശിക്കുന്നത് എന്ന് ആളെ ബോധ്യപ്പെടുത്തുക, ഇങ്ങനെ ആവുമ്പോള്‍ ചിലപ്പോള്‍ ആദ്യം മുഷിഞ്ഞാലും പിന്നീട് ബോധ്യപ്പെടുകയും തിരുത്തുകയും ചെയ്യും.
പൊള്ളയായ പുകഴ്ത്തലിന് പകരം എന്ത്‌കൊണ്ട് അഭിനന്ദിക്കപ്പെടുന്നു എന്നത് അയാള്‍ക്ക് കൂടെ ബോധ്യമാവട്ടെ.
പ്രിയപ്പെട്ട ഒരാളെ കുറിച്ച് മറ്റൊരാളോട് മോശമായി സംസാരിക്കുകയും അയാള്‍ അത് അറിയുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ആഘാതം ഉറ്റവര്‍ പിന്നില്‍ നിന്ന് കുത്തുന്ന പോലെ ഭീകരമാണ്. നേരില്‍ പറയുന്നതിനെക്കാളും തകര്‍ത്തു കളയുക ഇതാണ്.
മറ്റൊരാളോട് ഒരാളെ കുറിച്ച് നല്ലത് പറയുമ്പോഴും ഇതുപോലെ തന്നെ നേരില്‍ കേള്‍ക്കുന്നതിനെക്കാളും അയാളില്‍ ആഹ്ലാദവും അഭിമാനവും പറഞ്ഞ ആളോട് സ്‌നേഹവും ആദരവും ഉണ്ടാക്കും.
വിമര്‍ശിക്കുമ്പോഴും ഗുണദോഷിക്കുമ്പോഴും മുറിപ്പെടുത്തുന്ന വാക്കുകള്‍ ഇല്ലാതിരികട്ടെ. ചിലപ്പോള്‍ മുറിഞ്ഞു പോകുക ബന്ധങ്ങളാണ്.*
മുഖസ്തുതികള്‍ അല്ലാതെ മറ്റുള്ളവരുടെ കഴിവിനെ ഹൃദയം തുറന്ന് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയട്ടെ.
ദൗര്‍ബല്യങ്ങളും പോരായ്മകളും അതുപോലെ ഒരുപാട് കഴിവുകളും ഉള്ളവരാണ് മനുഷ്യര്‍. ഒരു ചേതവും ഇല്ലാതെ
നല്ല വാക്കുകള്‍ കൊണ്ട് തിരുത്താം പ്രോത്സാഹിപ്പിക്കാം.
ഇങ്ങനെയൊക്കെയല്ലേ നമുക്ക് മനുഷ്യന്‍ എന്ന മനോഹരമായ പദത്തോട് നീതി പുലര്‍ത്താന്‍ കഴിയുക. ?
Toll. Piriv janangal k thangavinnathilum,,adhikamanu,,,,kozhikod nijum Alappuzha k poyappol 500 Roopa ya toll kodukkendi vannath