KAMAKHYA TEMPLE | യോനിപൂജ നടത്തുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രം | കാമാഖ്യ | Achayanzz | The dio 119

Поділитися
Вставка
  • Опубліковано 14 кві 2023
  • കാമാഖ്യ മന്ദിർ
    അസാമിലെ കാമാഖ്യ ദേവീ ക്ഷേത്രം. ഗുവാഹത്തിയിലെ നിലാചല്‍ മലനിരകളിലായാണ് കാമാഖ്യ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 51 ശക്തിപീഠങ്ങളിലൊന്നാണ് ഇത്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കാമാഖ്യ ദേവിക്ക് രൂപമില്ല. പകരം യോനി മാത്രമാണുള്ളത്. വസന്തകാലമാകുമ്പോള്‍ ഈ ഭാഗത്ത് ഈര്‍പ്പം അനുഭവപ്പെടും. ദേവി രജസ്വലയായി എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ദേവിയുടെ യോനീ ഭാഗത്ത് ഈര്‍പ്പം കണ്ടാല്‍ മൂന്നു ദിവസത്തേക്ക് ക്ഷേത്രം അടച്ചിടും. പിന്നെ നാലാമത്തെ ദിവസമായിരിക്കും ക്ഷേത്രം തുറക്കുക. കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന ആഘോഷചടങ്ങുതന്നെ അമ്പുമ്പാച്ചി പൂജ എന്നറിയപ്പെടുന്ന ഈ ചടങ്ങാണ്. വിശ്വാസപ്രകാരം കാമാഖ്യ ദേവി ആര്‍ത്തവപ്പെട്ടിരിക്കുന്ന സമയമാണിത്. ആര്‍ത്തവപ്പെട്ടിരിക്കുന്ന മൂന്ന് ദിവസങ്ങളില്‍ അടച്ചിടുന്ന ക്ഷേത്രം നാലാം ദിവസം വലിയ ചടങ്ങുകളോടെ വിശ്വാസികള്‍ക്കായി തുറക്കപ്പെടുന്ന. ആ ദിനങ്ങളില്‍ സമീപമുള്ള ബ്രഹ്മപുത്ര നദിക്ക് ചുവന്ന നിറമായിരിക്കുമെന്നും പറയപ്പെടുന്നു. അത് പുണ്യജലമായി കണക്കാക്കി ഭക്തര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു. ഒപ്പം ഒരു ചുവന്നതുണിയും ഭക്തര്‍ക്ക് നല്‍കും. ദേവിയുടെ ആര്‍ത്തവ രക്തം സൂചിപ്പിക്കുന്നതിനാണ് ഇത് നല്‍കുന്നത്. ഭവനത്തില്‍ ആ തുണി സൂക്ഷിക്കുകയാണെങ്കില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആര്‍ത്തവപ്പെട്ട സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമൊന്നുമില്ല.
    ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല എന്നിവയുടേതാണ്. ആദിശക്തി മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയു
    ഒരു കോടിയിൽ ഒന്ന് കുറവ് അതായത് 9999999 ശിവ ശില്പങ്ങളുടെ വിഡിയോ കാണാം
    • INB TRIP DAY 39 | UNAK...
    #khamakhya #mohanlal #malayalam

КОМЕНТАРІ • 5