ഏഴുനക്ഷത്രം വലംകയ്യിൽ - Ezhunakshathram - Christian Devotional Song

Поділитися
Вставка
  • Опубліковано 7 вер 2024
  • ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
    ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
    ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
    എഴുന്നള്ളി വന്നോനെ(2)
    1 ദാവിദുഗോത്രത്തിൻ സിംഹമായോനെ
    ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
    നീ തുറന്നാൽ അത് അടയ്ക്കുവതാര്
    നീ അടച്ചാൽ അത് തുറക്കുവതാര്
    2 ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
    പുസ്തകം തുറപ്പാൻ യോഗ്യനായോനേ
    മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
    എല്ലാ നാവും പാടിടും നിന്നെ
    3 മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
    പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
    വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
    മാറ്റം ഭവിച്ചിടും താതന്റെ വരവിൽ
    Extra quality bass boosted song

КОМЕНТАРІ • 3