അച്ഛനെ കൊല ചെയ്ത ആന ; കൺമുന്നിൽ എത്തിയാൽ..!കൈയ്യിൽ കിട്ടിയാൽ..?

Поділитися
Вставка
  • Опубліковано 23 гру 2022
  • എവറസ്റ്റ് കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്ന മനുഷ്യരുടെ മനസ്സുകളിലെ ലക്ഷ്യവും ചേതോവികാരവും സത്യത്തിൽ എന്തായിരിക്കും. അറിയുവാനും അറിയപ്പെടാനുമുള്ള ആഗ്രഹം. അതല്ലെങ്കിൽ മരണത്തിന്റെ നിശ്വാസവായു സ്വന്തം കവിളുകളിൽ തട്ടുന്ന നേരത്തും സാഹസികതയോടുള്ള അടക്കാനാവാത്ത അഭിനിവേശം ...!
    അത്യാധുനികമായ എല്ലാ ആശയവിനിമയ സാങ്കേതങ്ങളും വേണ്ടന്ന് വച്ച് നൂറ്റാണ്ടുകൾക്ക് അപ്പുറമുള്ള രീതിയിൽ തീർത്തും ഏകനായി പായ്ക്കപ്പലിൽ ലോകം ചുറ്റാൻ ഇറങ്ങിയ അഭിലാഷ് ടോമിയെന്ന മലയാളിയെ അതിന് പ്രേരിപ്പിച്ച ഘടകവും മറ്റൊന്നാവില്ല.
    ജീവനോപാധിയായി തെരഞ്ഞെടുക്കാൻ നമുക്ക് ചുറ്റും നൂറ് കണക്കിന് രംഗങ്ങൾ ഉള്ളപ്പോഴും , നാട്ടാനയെന്ന പാതിമാത്രം മെരുങ്ങിയ വന്യജീവിയേയും കൊണ്ട് ... അവന്റെ കൊമ്പും പിടിച്ച് ആൾക്കൂട്ടങ്ങളുടെ മധ്യത്തിലേക്ക് ചുവടുവയ്ക്കുന്ന ആനക്കാരൻ എന്ന മനുഷ്യനെ ഭരിക്കുന്നതും ഇതെല്ലാം ഒന്നു ചേർന്ന മാനസീകാവസ്ഥ തന്നെയാവണം.
    സ്വന്തം പിതാവിന്റെയോ കുടപ്പിറപ്പിന്റെയോ ജീവൻ പൊലിഞ്ഞത് ആനയുടെ കൊമ്പിൽ തന്നെയായിരുന്നു എന്ന പൊള്ളുന്ന യാഥാർത്ഥ്യം പോലും പലപ്പോഴും അവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാറില്ല.
    ആനക്കേരളത്തിന്റെ ഏറ്റവും പുതിയ ട്രന്റിംഗ് കോമ്പോ...!
    ഗുരുവായൂർ രാജശേഖരനും അവന്റെ പാപ്പാൻ റോക്കീഭായി എന്ന ബൈജുവും ....!
    ഒട്ടേറെ പ്രത്യേകതകൾ ഉള്ള ആ കൂട്ടുകെട്ടിന്റെ ചടുല ഭാവങ്ങളും രസികൻ വിശേഷങ്ങളുമാണ് ഇന്നത്തെ
    sree 4 elephants -ൽ .
    മറക്കാതെ കാണുക.
    #sree4elephants #aanapremi #keralaelephants #elephant #aanakeralam

КОМЕНТАРІ • 543

  • @Prajeesh_Bangalore
    @Prajeesh_Bangalore Рік тому +116

    റോക്കിഭായ് ചിരിപ്പിച്ചു ചിരിപ്പിച്ചു ലാസ്റ്റ് ഒന്നും കണ്ണ് നിറയിപ്പിച്ചു..... ആള് അടിപൊളി പൊളിയാ...

  • @vipinjpillai2874
    @vipinjpillai2874 Рік тому +42

    നിങ്ങൾ വരയ്ക്കുന്ന വരയിൽ വരാൻ എനിക്ക് ആവില്ല. എന്റെ വഴി ഞാൻ വരക്കും 🔥🔥🔥🔥🔥🔥മുകുന്ദൻ 💥💥

  • @sreejithsree7887
    @sreejithsree7887 Рік тому +112

    മണിച്ചേട്ടൻ കഴിഞ്ഞാൽ ആത്മാർത്ഥത ഉള്ള ചിരി കണ്ടത് ഈ മനുഷ്യനിൽ ആണ് 😍🥰☺️

  • @fawasnalakath1993
    @fawasnalakath1993 Рік тому +90

    ബൈജു ചേട്ടന്റ അച്ചന്റ് കാര്യം അറിനപ്പോൾ വല്ലാത്ത സങ്കടം Aa ചെറിയ മനുഷ്യൻ ചിരിച്ചു കൊണ്ടുള്ള സംസാരം വലിയ മനസ്സ് ആണ് ഈ കൂട്ടകെട്ട് എന്നും നില നിൽക്കട്ടെ

  • @fahadmkdfahadmkd9965
    @fahadmkdfahadmkd9965 Рік тому +63

    പാവമാണ് ബൈജു ഏട്ടൻ 😔😘😘😘😘💞💞💞

  • @sijisiji5662
    @sijisiji5662 Рік тому +71

    രാജശേഖരന് ശാപമോക്ഷം നൽകിയ കടുക്കൻ ♥♥♥♥♥

  • @vibinac4776
    @vibinac4776 Рік тому +9

    ഇനി കോട്ടയിൽ പോയാൽ ഞാൻ റോക്കി ഭായിയെ കാണും... പിന്നെ മുത്തു മണി രാജനെയും 🔥😘

  • @virtuousman794
    @virtuousman794 Рік тому +4

    അച്ഛനെക്കാൾ നന്നായി അതിനെ അഴിച്ചു കെട്ടി യോഗ്യൻ ആക്കും ബൈജു അണ്ണൻ , എനിക്ക് 100% ഉറപ്പാണ് അത്...

  • @llll507
    @llll507 Рік тому +17

    ഇത് കര വേറെയാ 😌❌️ റോക്കി and രാജു 🙂❌️

  • @krishnac5802
    @krishnac5802 Рік тому +20

    ചിരിച്ചു ചിരിച്ചു അവസാനം കരയിപ്പിച്ചു 😔. ശെരിക്കും നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇ കൂട്ടുകെട്ട്.

  • @vishnuvandana4690

    എല്ലാ സങ്കടവും ഒളിപ്പിച്ചു വച്ചു ചിരിക്കുന്ന റോക്കി ഭായ്. ചിരി ആണ് ഈ മനുഷ്യന്റെ മെയിൻ 😊

  • @renjithmohan2520
    @renjithmohan2520 Рік тому +82

    പ്രവാസികൾ ആയ നമ്മളെ പോലെ ഉള്ളവര്ക്ക് ഇതൊക്കയാ ഒരു ആശ്വാസം ❤

  • @Ranjoosvlogs

    ഒരു കാൽ വളവ് ഉണ്ട് ഇല്ലെങ്കിൽ ഞാൻ അഴിച് കൊണ്ട് വന്നേനെ

  • @prasanthkumar414
    @prasanthkumar414 Рік тому +20

    റോക്കി ഭായ്... ബൈജു ചേട്ടൻ... ആ ചിരിയും സംസാരവും... മാസ്സ് 😍

  • @midhunkm6045
    @midhunkm6045 Рік тому +8

    ആനകൾ മാത്രം അല്ല ഇതുപോലുള്ള ഒരുപാട് ഉള്ള് പിടപ്പിക്കുന്ന കഥകളും ചിന്തിപ്പിക്കുന്ന ഒരുപാട് വിശേഷങ്ങളും നല്ലപോലെ ആസ്വാധിക്കുന്നുണ്ട് ❤

  • @jasnanidal4177
    @jasnanidal4177 Рік тому +14

    കിടിലൻ എപ്പിസോസ് തുടത്തിൽ മാസ്സ് എൻട്രി പിന്നെ കോമഡി ഇടയിൽ ഒരു വില്ലൻ ഒടുവിൽ കണ്ണ് നനയിപ്പിച്ചു .. ശ്രീ ഏട്ടാ ഇതാണ് ടീം വർക് പൊളി, ഓരോ എപ്പിസോഡും കിടിലൻ. വർണ്ണിചു എനിക് മതി വരുന്നില്ല..........

  • @nishantha.g3015
    @nishantha.g3015 Рік тому +7

    റോക്കി ബായ് ചിരിപ്പിച്ചുകൊണ്ട് കരയിപ്പിച്ച മനുഷ്യൻ.... ഇനിയുള്ള തേരോട്ടം ഗുരുവായൂരപ്പന്റെ ഈ മുതൽ തന്നെയായിരിക്കും........ നന്ദപ്പൻ ഇന്ദ്രൻ രാജശേഖരൻ... ❤❤

  • @arunraj9177
    @arunraj9177 Рік тому +11

    എപ്പിസോഡ് അവസാനം നിങ്ങളോടൊപ്പംബൈജു ചേട്ടന്റെ ഓർമ്മകൾ ഞങ്ങളെയും കരയിപ്പിച്ചു,🙏🏻 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +15

    വളരെ നല്ലൊരു എപ്പിസോഡ് ഇത് രാജശേഖരന്റെ പുനർജ്ജന്മം തന്നെ . നന്നായി വളരെ നന്നായി

  • @vishnupriyavichu8714
    @vishnupriyavichu8714 Рік тому +10

    കർണന്റെ എപ്പിസോഡിന് ശേഷം കണ്ണ് നനയിച്ച രംഗം