എംബ്രോയ്ഡറി ക്ലോക്കുകളിലൂടെ ലാഭം കൊയ്‌തൊരു വീട്ടമ്മ | Embroidery | Clock

Поділитися
Вставка
  • Опубліковано 2 жов 2024
  • എംബ്രോയ്ഡറി ചെയ്ത ക്ലോക്കോ..? കേട്ടാൽ ആരുമൊന്ന് നെറ്റിചുളിച്ചേക്കാം...പക്ഷേ കൊച്ചിക്കാരി ചിന്നു സെബാസ്റ്റ്യൻ എന്ന വീട്ടമ്മയ്ക്ക് ഇത്തരം ക്ലോക്കുകൾ സമ്മാനിച്ചത് ''നല്ല സമയം''. ഇത്തരം ക്ലോക്കുകളുണ്ടാക്കി വിറ്റ് ലാഭം കൊയ്യുകയാണ് ഈ 35കാരി. ഇടപ്പള്ളി സ്വദേശിനി ചിന്നു എം.ടെക്കും ഇന്റീരിയർ ഡിസൈനിംഗും എല്ലാം കഴിഞ്ഞ ശേഷം കോട്ടയത്തുള്ള എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപികയായിരിക്കെയായിരുന്നു വിവാഹം. ശേഷം ഭർത്താവ് അനിൽ ആന്റണിക്കൊപ്പം ദുബായിൽ താമസിക്കവെയാണ് 2019ൽ യൂട്യൂബ് നോക്കി എംബ്രോയ്ഡറി പഠിച്ചെടുത്തത്.
    ഭാര്യ എംബ്രോയ്ഡറി സ്വന്തമായി പഠിച്ചെടുത്തതിൽ സന്തോഷവാനായ അനിൽ ഇതൊക്കെ ക്ലോക്കിലോ മറ്റോ പരീക്ഷിച്ചു കൂടെ എന്ന് വെറുതെ പറഞ്ഞതാണ്...അനിലത് മറന്നെങ്കിലും ചിന്നുവിന് ഒരു പുതിയ തുടക്കത്തിലേക്കുള്ള കാൽവെയ്പായിരുന്നു. വെറുതെ ഒരു ശ്രമം നടത്തി. അത് വെറുതെ ആയില്ലെന്നു മാത്രല്ല ക്ലോക്ക് കണ്ടവരെല്ലാം പറഞ്ഞത്രയും നല്ല വാക്കുകൾ..
    #clock #embroidery #handcraft

КОМЕНТАРІ • 2

  • @nooryaz9671
    @nooryaz9671 7 місяців тому +1

    Hi mam..
    I want this round shaped frame..
    Do u sale this?

  • @nomygeorge6585
    @nomygeorge6585 9 місяців тому

    Nice