കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അനുസ്മരണം രാമമോഹൻനമ്പൂതിരി
Вставка
- Опубліковано 6 лют 2025
- ചിലർ ചിലരെക്കുറിച്ച് പറഞ്ഞു പറഞ്ഞു വരക്കുന്ന ചിത്രം മനസ്സിൽ നിറഞ്ഞു തെളിഞ്ഞു നിൽക്കും. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെക്കുറിച്ച് രാമമോഹൻ എന്ന ഈ എഴുപത്തിനാലുകാരൻ നമ്പൂതിരി വരക്കുന്ന ചിത്രം കണ്ട് ഞാൻ അത്ഭുതപ്പെട്ട് കണ്ണും മിഴിച്ചിരുന്നു പോയി. അനുസ്മരണ പ്രഭാഷണം എന്നതിനെ എത്രമാത്രം ഹൃദ്യമാക്കാമെന്നതിന് ഒരു ദാഹരണമായിരുന്നു അത്.
പ്ലാശിന്റെ ഇല കോട്ടിക്കുത്തി അതിൽ ആട്ടിൻ പാല് കറന്നെടുത്ത്
കുടിച്ച പോലെ .
ഭാഷ അമ്മയെപ്പോലെ, വാത്സല്യത്തോടെ അപൂർവ്വമായി ചിലപ്പോൾ നമ്മോടു പെരുമാറുന്നു.
നമ്മെ തൊടുന്നു.
അങ്ങനെ ഒരനുഭവം ഇനിയുള്ള നാളുകളിൽ വിരളമായിരിക്കും.
(വി.കെ ശ്രീരാമൻ)
അനുസ്മരണം ഗംഭീരമായ !
കലാമണ്ഡലം രാംമോഹന്റെ പ്രഭാഷണം വളരെ അധികം ഇഷ്ടമായി.[അദ്ദേഹത്തെ രാമ മോഹൻ നമ്പൂതിരി ആക്കിയത് വേണ്ടായിരുന്നു.ഈ പേരാണ് പ്രശസ്തവും പരിചിതവും,എന്തിനാണ് ഒരു പുതിയ രീതി ]പ്രിയപ്പെട്ട /ബഹുമാനപ്പെട്ട പൊതുവാളാശാൻ ഒരു സർവ കലാകോവിദൻ ആണെന്നറിയാം.അത് വളരെ മനസ്സിൽ തട്ടും വിധം പറഞ്ഞു.പ്രത്യേകിച്ച് കലയുടെ ഞരമ്പ് എന്ന പ്രയോഗം വക്രമായും ഋജുവായും ചലിക്കുന്ന ബുദ്ധി എന്ന പ്രയോഗം. ശ്രീ രാംമോഹന് നന്ദി...........എനിക്ക് വലിയ വേദന വന്നു പൊതുവാളാശാനെ ഇനിയും കാണില്ലല്ലോ എന്ന് ഓർത്തപ്പോൾ .
നീലക്കച്ചയിൽ ഞാലുന്ന / നാദം സ്വാദുള്ള ചെണ്ടയിൽ /കൃഷ്ണൻ കുട്ടി ഉയർത്തുന്ന/ നാദ ഗോപുരം ഏറണം എന്ന് ഒരു ആസന്നമരണൻ പറയുന്നതായി ഞാൻ എഴുതിയത് വിനയ പൂർവം ഓർക്കുന്നു.അത് എന്റെ അച്ഛൻ തന്നെയാണ്.അച്ഛൻ വലിയ കഥകളി ആസ്വാദകൻ ആയിരുന്നു.ഓർമ്മകൾ മരിക്കാതിരിക്കട്ടെ.
🙏 AuM Sri GuruBhyoyA NamA :.... RamMohan Thirumeni'yay eaynikke naloanaaM Bahumanam unde...
എന്റെ wife ന്റെ വല്യച്ഛൻ 🙏🙏
മനോഹരം