അതിരപ്പിള്ളി വെള്ളച്ചാട്ടം|Athirappilly Water Falls|Kerala|ഇന്ന് വെള്ളം കളി😹💦

Поділитися
Вставка
  • Опубліковано 8 вер 2024
  • അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നി​ഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിമിഷാർദ്ധം കൊണ്ടാകെ നനയ്ക്കുന്ന തൂവാനത്തിൽ അത്രതന്നെ ആർദ്രതയും.
    കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിദ്ധ്യമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനു​ഗ്രഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
    എങ്ങനെ എത്താം
    ചാലക്കുടി റെയിൽവേ സ്റ്റേഷൻ : 30 കിലോ മീറ്റർ. | കൊച്ചി അന്താരാഷ്ട്ര വിമാന താവളം: തൃശ്ശൂരിൽ നിന്നും 53 കിലോമീറ്റർ.
    #kerala #trending #waterfall #athirappillywaterfalls #malayalam #vlog #travel #mychannel #love #free

КОМЕНТАРІ • 1