ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സുവിശേഷ റാലി എറണാകുളം മേഖല
Вставка
- Опубліковано 5 лют 2025
- • ഐപിസി കേരള സ്റ്റേറ്റ് ...
എറണാകുളം ജില്ലാതല ലഹരി വിരുദ്ധ സന്ദേശ റാലി വൻ വിജയം
ഐ.പി.സി.കേരളസ്റ്റേറ്റ് ഇവാൻജലിസം ബോർഡിന്റെ നേതൃത്വത്തിൽ 2023 ജനുവരി 26 വെള്ളി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ 14 ജില്ലകളിലായി നടത്തപ്പെട്ട ലഹരിവിരുദ്ധ സുവിശേഷ സന്ദേശ റാലി എറണാകുളം ജില്ലയിലും അനുഗ്രഹമായി നടന്നു.*
പൈങ്ങോട്ടൂർ , പാമ്പാക്കുട , അങ്കമാലി എന്നീ മൂന്ന് സ്ഥലങ്ങളിൽ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച റാലികൾ വൈകിട്ട് 4.30 -ന് പെരുമ്പാവൂർ ഒന്നാം മൈൽ ഹെബ്രോൻ സഭാ ഗ്രൗണ്ടിൽ സംഗമിച്ചു. തുടർന്ന് അവിടെനിന്ന് ഒരു റാലിയായി പെരുമ്പാവൂർ ടൗണിൽ എത്തിച്ചേർന്നനന്തരം സസ്യ മാർക്കറ്റ് പരിസരത്ത് വച്ച് സമാപന സമ്മേളനം നടത്തപ്പെട്ടു.
രാവിലെ പൈങ്ങോട്ടൂരിൽ നിന്നും ആരംഭിച്ച റാലി പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ വി.സി ജോൺ അവർകൾ റാലി ക്യാപ്റ്റൻ സുവിശേഷകൻ ലൈജു ജോർജ്ജ് കുന്നത്തിന് ഫ്ലാഗ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കോഡിനേറ്റർ പാസ്റ്റർ വത്സൻ പീറ്റർ, ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ ജോബി എബ്രഹാം,ബ്രദർ ബെയ്സിൽ അറക്കപ്പടി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പാമ്പാക്കുടയിൽ ജില്ലാ കോഡിനേറ്ററും ജാഥാ ക്യാപ്റ്റനുമായ പാസ്റ്റർ രഞ്ജു മാത്യു,വൈസ് ക്യാപ്റ്റൻ പാസ്റ്റർ ജോമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പാക്കുട സെന്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ സി ആർ സുരേഷിന്റെ അധ്യക്ഷതയിൽ പാമ്പാക്കുട സെന്റർ പ്രസിഡൻറ്പാസ്റ്റർ റ്റി .റ്റി തോമസ് ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവ്വഹിച്ചു.
അങ്കമാലിയിൽ ജാഥാ ക്യാപ്റ്റൻ പാസ്റ്റർ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഐപിസി എറണാകുളം സെൻറർ പ്രസിഡൻറ് പാസ്റ്റർ സണ്ണി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ അങ്കമാലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എം ബൈജു ഉദ്ഘാടനവും ഫ്ലാഗോഫും നിർവഹിച്ചു. മുഖ്യ സന്ദേശം അങ്കമാലി സെന്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ രാജൻ ചുനക്കര നൽകി
സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പെരുമ്പാവൂരിൽ വച്ച് നഗരസഭാ ചെയർമാൻ ശ്രീ.ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ സെന്റർ സെക്രട്ടറി പാസ്റ്റർ സജി മാത്യുവിന്റെ അധ്യക്ഷതയിൽഇവാഞ്ചലിസം ബോർഡ് സംസ്ഥാന വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ് സമാപനസന്ദേശം നൽകി.
കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ,എറണാകുളം മേഖലയിലുള്ള കൗൺസിൽ മെമ്പേഴ്സ്, സെന്റർ പാസ്റ്റേഴ്സ്, സെന്റർ എക്സിക്യൂട്ടീവ്സ്,ഇവാഞ്ചലിസം ബോർഡ് പ്രവർത്തകർ , പി.വൈ.പി.എ- സൺഡെസ്കൂൾ അംഗങ്ങൾ,സഭകളിലെ അംഗങ്ങൾ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സജീവമായ സാന്നിധ്യത്തിനും ഹൃദയംഗമായ നന്ദി.
എല്ലാ മഹത്ത്വവും ദൈവത്തിനർപ്പിക്കുന്നു.