മാരിയൊക്കെ മറ്റുമമ്മാ |കുത്തിയോട്ടപ്പാട്ട് 🙏

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 14

  • @abhilalgopinath
    @abhilalgopinath 8 місяців тому +8

    മാരിയൊക്കെ മാറ്റുമമ്മാ
    മാറിലെന്റെ മാരിയമ്മാ
    ദുരിതത്തിൽ തളരാതീ
    ഇടനെഞ്ചിൻ ഉയിർ കാക്കും
    കനിവോലും കാളിയമ്മാ
    എന്റെ കരളിന്റെ കാവലമ്മാ
    കുംഭത്തിലമ്മയെ കുമ്പിട്ടു ഞങ്ങളാ മുമ്പിലുണ്ടേ
    കുഞ്ഞിക്കുരുന്നുകൾ ഞങ്ങളെ കാത്തിടാനമ്മയുണ്ടേ
    തുള്ളി തൊഴുന്നേ സ്നേഹം നുള്ളിത്തരില്ലേ
    ഏതും പൊള്ളത്തരങ്ങൾ മേലാലുള്ളിൽ തരല്ലേ
    പോറ്റിടുന്ന മുത്താരമ്മാ
    കാത്തിടുന്ന മുത്താണമ്മാ
    തോറ്റങ്ങൾ പാടി
    തൊഴും നേരത്തെന്നെന്നും
    കൂട്ടായി തീരുമമ്മാ
    സർവ്വ നേട്ടങ്ങൾ നീട്ടുമമ്മാ
    കാവേരിപൂമ്പട്ടണം തൊട്ടണി കാലിലമ്മേ
    കാണിയ്ക്ക ഞങ്ങൾതൻ കണ്ണുനീർ തുള്ളികൾ കാണുകമ്മേ
    വെള്ളിക്കരകം ഞങ്ങൾ തുള്ളി തൊഴുമ്പോൾ
    ഉള്ളിൽ കള്ളത്തരങ്ങൾ മേലിൽ തള്ളിത്തരല്ലേ
    കാഞ്ചീപുരത്തു നിന്നാൽ
    കാണുന്നതെന്നു ഞങ്ങൾ
    വിൽപ്പാട്ടു പാടി
    കുടിവെയ്ക്കും നേരത്താ
    ചിൽപ്പാദം കാട്ടേണമേ
    അമ്മേ ത്വൽപ്പാദം കാണേണമേ
    പൊങ്കലാട്ടത്തിലീ പൊൻ കലം ഞങ്ങൾതൻ ഉള്ളതല്ലോ
    ഉള്ളിൽ തുള്ളിത്തിളച്ചിടും സങ്കടം നിങ്കലേക്കുള്ളതല്ലോ
    തിരുഃ ഗുരുതി കാൺകേ കരി മനസ്സിൽ
    നീളും കരിമഷിതൻ ചായം കഴുകിടണേ
    മഞ്ഞൾ നീരാട്ടുകണ്ടീ
    കുഞ്ഞുമക്കൾ അംബ നിങ്കൽ
    വന്നെത്തിടുന്നാപത്തൊന്നൊന്നായി
    തീർന്നീടാൻ പൊങ്കൽ കലങ്ങൾ നീർത്താം
    എല്ലാം നിങ്കൽ നിവേദ്യമാക്കാം
    കണ്ണിണയ്ക്കെന്നുമീ കണ്ണുനീർ തോരണം ദണ്ണമമ്മേ
    കണ്ണകിക്കെന്തുമങ്ങേകിടുന്നാകിലോ പുണ്യമമ്മേ
    പദമലരിൽ ചേരാനടി തൊഴുമീ
    ഞങ്ങൾക്കതിനിട നീ നേരത്തരുളണമേ
    മാരിയമ്മ മുത്താരമ്മാ
    പാരിലാരു മറ്റാരമ്മാ
    ചാരത്തണച്ചൊന്നീ
    താളത്തിൽ മേളിക്കാൻ
    പോരില്ലേ പാരിലമ്മേ
    വന്നു ചേരില്ലേ നേരിലമ്മേ
    പൂപ്പട കൂട്ടിടാൻ ആക്കമുണ്ടെങ്കിലും പൂക്കളില്ലേ
    എന്നും പൂക്കാലം ഏഴകൾക്കന്യമെന്നമ്മയൊന്നോർക്കുകില്ലേ
    അടി തൊഴുതാ കാൽക്കൽ കുടമിവർതൻ
    ജന്മ ചുമടൊഴിയാനമ്മേ കനിയണമേ
    മുത്തുമാരിയമ്മ ഹൃത്തിൽ
    എത്തിനിന്നിടുന്നതെന്നോ
    അഴലേറി തളരുമ്പോൾ
    വഴി കാണാതുഴലുമ്പോൾ
    മിഴിയെങ്ങും തേടുമമ്മാ
    നല്ല വഴിയെന്നും നേരുമമ്മാ
    ഉച്ചക്കൊടക്കിവർ വെച്ചൊരുക്കുന്നനിൻ ഇച്ഛയല്ലോ
    കൊച്ചു കൊച്ചല്ലലാ നിശ്ചയം പാർക്കിലൊ തുച്ഛമല്ലോ
    പദമലരീ പാപക്കറ കഴുകൂ
    പാവം പതിതരിവർക്കേകാം പുനരപികൾ

  • @jayakumarir3916
    @jayakumarir3916 8 місяців тому +11

    ഒരു പാടു തവണ കേട്ടു. ഒത്തിരി ഇഷ്ടം തോന്നി.❤❤ പഠിച്ചു😊😊😊 വരികൾ ചേർത്ത ഭക്തന് അമ്മയുടെ അനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ❤❤❤❤

  • @anila.p.4527
    @anila.p.4527 Місяць тому

    🙏🙏🙏

  • @MuraledharanPillaiR
    @MuraledharanPillaiR 6 місяців тому

    Amme ❤

  • @sureshkumar.5670
    @sureshkumar.5670 5 місяців тому +1

    100 തവണ കേട്ടുകാണും 👹👹👹👹👹👹👹👹👹👹👹👹3👹

  • @vasudevannair2979
    @vasudevannair2979 Рік тому +3

    Amme. Saranam

  • @prasannakumar-lr6fi
    @prasannakumar-lr6fi 5 місяців тому

    🙏🙏🙏🙏🙏

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому +2

    So nice

  • @sreerajmk6511
    @sreerajmk6511 Рік тому +2

    ❤❤❤❤❤

  • @midhunmidhun9787
    @midhunmidhun9787 7 місяців тому +1

    ❤️‍🔥

  • @prasadchettikulangarakkara6543
    @prasadchettikulangarakkara6543 4 місяці тому

    Lirics please

  • @anila.p.4527
    @anila.p.4527 29 днів тому

    🙏🙏🙏🙏

  • @Vishnu.s-u1k
    @Vishnu.s-u1k 5 місяців тому

    ❤❤❤❤❤

  • @Deepthy-g9c
    @Deepthy-g9c 6 місяців тому

    Amme❤