എഴുതണം എന്ന് വിചാരിച്ചതൊക്കെ പലരും കമെന്റ് ബോക്സിൽ എഴുതിക്കഴിഞ്ഞു. അവാർഡ് പടങ്ങൾ എന്ന വിഭാഗത്തിൽ മുദ്രകുത്തിയിരുന്ന ചിത്രങ്ങൾ. അന്നൊക്കെ ചാനൽ മാറ്റാൻ പറ്റാഞ്ഞത് കൊണ്ട് കണ്ടിരുന്നവ. അതൊക്കെ ഇന്നത്തെ ഒന്നൊന്നര നൊസ്റ്റാൾജിയ ആയി മാറി. പലതവണ ഈ ചിത്രം സെർച്ച് ചെയ്തു നോക്കി. നിരാശ ആയിരുന്നു ഫലം. ഇന്നെന്തോ ഭാഗ്യത്തിന് കണ്ടു കിട്ടി. അപ്‌ലോഡ് ചെയ്ത ആൾക്ക് നന്ദി. ഒരു നോവൽ വായിച്ച പ്രതീതി. എന്നെങ്കിലും സോമന്റെ കഥാപാത്രത്തിനെ പോലെ പ്രകൃതിയിൽ അലിഞ്ഞു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രവാസി.
കുട്ടിക്കാലത്തു ദൂരദർശനിൽ വന്നപ്പോൾ അവാർഡ് പടം എന്ന് പറഞ്ഞു കാണാതിരുന്നത് ഓർക്കുന്നു കെ ജി ജോർജ് സർ ന്റെ മരണശേഷമന്നു ഇപ്പോൾ കാണുന്നത് 😢 Pure gem ❤ കാലക്രമേണ മനുഷ്യന്റെ ബുദ്ധിയും സംവേദനവും കൂടും എന്ന് പറയുന്നത് എത്ര ശെരിയാണ്
പ്രധാന ഭാഗം, ഈ ടെലിഫിലിമിലെ മിക്ക അഭിനേതാക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. ആ ദിവസങ്ങളിൽ ഞങ്ങൾ കുട്ടികളാണെങ്കിൽ പോലും, ഇന്ന് ഞങ്ങൾ വൃദ്ധരാണെന്നും ഉടൻ തന്നെ പ്രായവും പ്രായവും ഉണ്ടെന്നും ഇത് ഞങ്ങളെ മനസ്സിലാക്കുന്നു. ഞങ്ങൾ പോകും. അടുത്ത ജനറേറ്റൺ വരും. പ്രകൃതിയുടെ യാഥാർത്ഥ്യം. ഹേയ് ലോകം, മനോഹരമായ ഓർമ്മകൾക്ക് നന്ദി
കുട്ടിക്കാലത്തു കണ്ട ഈ ചിത്രം ഇന്ന് വീണ്ടും കണ്ടപ്പോൾ പുതിയൊരു അനുഭവമായി ഒപ്പം നല്ലകാലത്തെ സ്മരണകളും.. ഇന്ന് കഥാനായകൻ പാറപ്പുറം തന്നെ ആണെന്ന് തിരിച്ചറിയാൻ ആയി.. കെജി ജോർജ്, പാറപ്പുറം, മുരളി, എംജി സോമൻ പിന്നെ ചെറുതെങ്കിലും കരമന എന്നിവരുടെയൊക്കെ പ്രതിഭാവിലാസം.. വീണ്ടും ഇതു ആസ്വദിക്കാനുള്ള അവസരം നൽകിയ ദൂരദര്ശന് നന്ദി.. ലംബോ, ബവർവില്ല, കയ്യും തലയും പുറത്തിടരുത്, കൈരളി വിലാസം ലോഡ്ജ്, പ്രിൻസിപ്പൽ ഒളിവിൽ തുടങ്ങിയ ചിത്രങ്ങളും ടെലിഫിലിമുകളും, സീരിയലും ഇതു പോലെ അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
Iam a great fan of him .....KOLANGAL, VILKKANUNDU SWAPNANGAL, MELA, YAVANIKA, LEKHAYUDE MARANAM ORU FLASH BACK, ADAMINTE VARIYELLU, IRAKAL, EE KANNI KOODI ,PANCHAVADIPPALAM all my favorite......but I sadly missed RAPPADIKALUDE GADHA....I can't find it any where if anyone have please upload ....also another classic but not K.G.GEORGE sir; its director is AMBILI and the movie name is SCENE NO.7.....I read from a plot that it's about the death of an actress and thriller content....can someone take initiative to upload it
I really dont think 90s kids know K G Gerorge, atleast 80s kid would know him . This movie was realeased on 1980 . If a kid was born on 1990 by the time he grew up there were lot many movies released . chumma thallale
27:45 dilalog of the decade. ഭൂരിപക്ഷമല്ല ജീവിതത്തിന്റെ മാതൃക. എനിക്കും നിങ്ങൾക്കും സാധിക്കാവുന്നത് നമുക്കുചെയ്യാം. ചൂണ്ടുപലകകൾ മിക്കപ്പോഴും ആദ്യം കടന്നു പോവുന്നവരാ നാട്ടുന്നത്. പലപ്പോഴും ആദ്യം കടന്നു പോവുന്നത് കൂട്ടമായിരിക്കില്ല, വ്യക്തിയായിരിക്കും.
പണ്ട് സ്ഥിരം ദുഃഖ വെള്ളിയാഴ്ച പള്ളിയിലെ സർവീസ് കഴിയുമ്പോൾ വീട്ടിൽ വന്നു കേറുമ്പോൾ ദൂരദർശനിൽ ഈ സിനിമ വന്നതായി ഓർക്കുന്നുണ്ട്. സിനിമകളെ അവാർഡ് പടം എന്നും കമേഴ്‌സ്യൽ പടങ്ങൾ എന്നും തരം തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു . പക്ഷെ ഈ സിനിമയെ ഒരു പുസ്തകം വായിക്കുന്നത് പോലെ കാണാനാണ് എനിക്കിഷ്ടം
മനസ്സും ഒപ്പം യാത്ര ചെയ്തുപോയി .ജോർജ് സാറിന്റെ ഓരോ സിനിമകളും ,ഓരോ പഠനങ്ങൾ ആണ് ,ഓരോ അനുഭവങ്ങൾ ആണ് . മുരളി ചേട്ടൻ ,സോമേട്ടൻ .നമ്മെ വിട്ടു പിരിഞ്ഞ ആ വലിയ നടന്മാർക്ക് ഓർമ്മപ്പൂക്കൾ ❤️
ഇന്ന് നമ്മൾ കാണുന്ന ഒട്ടുമിക്ക മലയാള സിനിമകളും കെ.ജി ജോർജ് ചെയ്തു വച്ച സിനിമകളുടെ തുടർച്ചകൾ മാത്രമാണ്, യവനിക,യാത്രയുടെ അന്ത്യം,ഈ കണ്ണി കൂടി,ആദാമിന്റെ വൗരിയെല്ല്,ലേഖയുടെ മരണം,അങ്ങിനെ ഹൃദയ സ്പർശിയും കലാമൂല്യവുമുള്ള എത്രയെത്ര സിനിമകൾ..
എന്താ പറയുക.., ചിത്രം കണ്ടു കഴിയുമ്പോഴേയ്ക്കും നമ്മൾ ഒരു പ്രത്യക മൂഡിലേയ്ക്ക് എത്തുന്ന അവസ്ഥ.., ഈ യാത്രയുടെ തുടക്കം മുതൽ അന്ത്യം വരെ കഥാപാത്രത്തിനൊപ്പം ഞാനും സഞ്ചരിയ്ക്കുകയായിരുന്നു..... ജോർജ് സാറിൻ്റെ മറ്റൊരു മാജിക്ക്.
K. G ജോർജിൻ്റെ മികച്ച സിനിമകളിൽ ഒന്ന്. മലയാള സിനിമാ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത് സംവിധായകൻ. പത്തും ഇരുപതും കോടി ചെലവ് ചെയ്ത സിനിമാ നിർമിക്കുമ്പോൾ അതിൻ്റെ പത്തിൽ ഒന്ന് മതി സമതര സിനിമ നിർമിക്കാൻ. പക്ഷേ ആരു കേൾക്കാൻ....
ദൂരദർശനിൽ കണ്ട ഒരു ബസ് യാത്രയുടെ സിനിമ ; അത്രമാത്രമേ ഈ സിനിമയെ കുറിച്ച് ഓര്മയുള്ളു. അന്ന് അത്ര വെറുപ്പോടെയേ ഈ സിനിമ കണ്ടിട്ടുള്ളു.നൊസ്റ്റാൾജിയ അടിച്ചുവന്നതാണ് നോക്കിയപ്പോ കമന്റ് ബോക്സിൽ 80s 90s കിഡ്‌സന്റെ നൊസ്റാൾജിയേടെ ഒരു വൻമരം തന്നെ
ഞാനൊരു 90 kid ഒന്നുമല്ല എന്നാലും ഇത്തരം സിനിമകൾ ഞാൻ ഏറെ... കൂട്ടുകാരുടെ മുന്നിൽ ഇരുന്നു ഞാൻ ഇത്തരം സിനിമകൾ കാണുമ്പോൾ.. അവരെന്നെ എപ്പോളും പരിഹസിക്കുന്ന.. ഞാനതിൽ വിഷമിക്കുന്നില്ല.. കാരണം. എന്റെ ഹൃദയം നല്ലത് കണ്ടെത്തുകയും നല്ലത് സ്വീകരിക്കുകയും ചെയുന്നതിൽ ഞാൻ സന്തോഷിക്കുന്നു
19:05.. this is relevant in today's time (2021) social media kondu enthokkay false news aanu ullathu ennu innu ellavarkum ariyaam.. but 30years munpu athu ezhuthiya Pallipuram sir inum, KG GEORGE sir inu BIG salute.🙏
I dont remember searching for any other movie in this world as hard as I searched for this precious K G George movie in UA-cam. Thats because I remember watching this when it was shown in Doordarshan and I absolutely enjoyed it and being a die hard K G Geroge fan this movie was indeed another one to rediscover. Thanks a tonne for uploading from the bottom of my heart.
I think this film was telecast on Doordarshan in the year 1992. I too was desperately searching for this film on UA-cam along with a similar film, "Kayyum Thalayum Puratthidaruthu". Luckly that too was there. That was telecast on Doordarshan in the year 1987.
ഒന്നും പറയാൻ ഇല്ല, പണ്ട് ദൂരദർശനിൽ പല തവണ കണ്ടു. അന്നും ഇതൊരു വല്ലാത്ത ചലചിത്രം തന്നെ. വർഷങ്ങൾക്കു ശേഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം എന്നല്ല പറയാൻ വാക്കുകൾ ഇല്ല. അന്ന് ടെലിവിഷൻ ഉള്ള വീടുകൾ വളരെ വിരളം. എന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നത് തന്നെ ഒരു സുവർണ കാലഘട്ടം. 🥰🌹🙏🏼
2022 Augest ൽ കാണുന്ന ഞാൻ,, കൊച്ചിലെ ഈത്തെരം സിനിമ കൾ കണ്ട് ksrtc യാത്ര ഇഷ്ടം ആയ ഞാൻ,,,, പൊളി സിനിമ,,,, കെജി ജോർജ് sir thank you,,,, വേറൊരു സിനിമ യുണ്ട് കയ്യും തലയും പുറത്തിടെരുത് a good ട്രാവൽ മൂവി,,,,,,, dd പ്രോഗ്രാം മുഗൾ കാണുബോൾ പഴയ കാലത്തിലേക്കു ഓർമ്മകൾ പോകുന്നു,,,, അടിപ്പൻ life
ജീവിതം മുഴുവൻ യാത്രകളാണ്. ജീവനുകൾ പൊലിയുന്നു, വീണ്ടും അപരിചിതർ യാത്ര തുടുരുന്നു, പരിചയപ്പെടുന്നു. അങ്ങനെ പല യാത്രകളും വിശ്രമം കൊണ്ടിടത്ത് സോമൻ്റെ കഥാപാത്രവും എത്തുന്നു. അപരിചിതർ വീണ്ടും യാത്ര തുടർന്നു കോണ്ടേയിരിക്കുന്നു. പക്ഷേ ഇവർ രണ്ടു പേരെയും ബന്ധിപ്പിച്ചു നിർത്തിയിരുന്ന ആ യാത്രയുടെ അന്ത്യമാണ് . എനിക്ക് മനസ്സിലായ അർത്ഥം ഇതാണ്. വേറെ എന്തെങ്കിലും അനുമാനങ്ങൾ ഉണ്ടോ
അതി മനോഹരം... കേരളീയ ഗ്രാമം, ksrtc ബസ്, കാട്, പഴയ വീട്, പുഴ, എല്ലാം സുന്ദരം. സോമന്റെ മരണം, അധികം കരയുന്നത്, ഒഴിവാക്കി പള്ളി ചടങ്ങുകൾ കാണിച്ചു സംവിധായകൻ 👍.. Murali, soman top 👌 Karamama typical Malayali... 👌 Every common man's problem in this move Hats off to Kg sir..
വർഷങ്ങൾക്കു മുൻപ് കണ്ട ചിത്രം. ഒരുപാട് അന്വേഷിച്ചു കിട്ടാതിരുന്ന ചിത്രം. ഇപ്പോഴും കണ്ണുനിറയാതെ കണ്ടിരിക്കാൻ ആവാത്ത ചിത്രം. ദൂരദർശന് ഒരു സ്പെഷ്യൽ നന്ദി, ഈ ചിത്രം വീണ്ടും കാണാൻ അവസരം ഒരുക്കിയതിന്.
തൊണ്ണൂറുകളിൽ ദൂരദർശനിൽ കണ്ട സിനിമ... പിന്നീട് ഒരുപാട് അന്വേഷിച്ചു നടന്നു... ഇത് അപ്‌ലോഡ് ചെയ്തതിന് ഒരുപാട് ഒരുപാട് നന്ദി...ഈ സിനിമ കണ്ട് അന്നും ഇന്നും കണ്ണു നിറഞ്ഞു പോയി.... വല്ലാത്തൊരു വിങ്ങൽ...
അയാളി പ്പോൾ വണ്ടിയിലുണ്ടാവും വണ്ടിയിലിരുന്നു എന്റെ മരണം കാണും.സോമന്റെ ക്യാറക്ടർ നേരത്തെ പറയുന്നുണ്ട് എല്ലാം ആവർത്തനങ്ങൾ ആണെന്ന് മുരളി വണ്ടിയിലിരുന്നു കരമനയുടെ ക്യാരക്റ്ററിന്റെ മരണം കാണുന്നത് സോമന്റെ ക്യാരക്റ്റരുടെ മരണം തന്നെയാണ്. കെജി ജോർജ് സർ 🙏🙏🙏
മനോഹരമായ സിനിമ, മനസ്സിൽ സ്പർഷിക്കുന്ന വാചകങ്ങൾ, ചിന്തകൾ, പെർഫക്റ്റ് കാസ്റ്റിംഗ്.ഏത് കാലത്തും പ്രസക്തമാവുന്ന ഇതിവൃത്തം.എഴുത്തുകാരൻ പാറപ്പുറത്തിന്റെ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്തത്... നന്ദി, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഇതിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും
@@munavermk3663 There was a scene of Murali dreaming Soman walking away on riverbanks, otherwise, walking away from life. As a metaphor, the bus ride symbolizes life. Those of us who are on the bus continue to live our life while those like Karamana and Soman who are not on the bus have left living, leaving the rest such as the Bride and Murali to continue their lives. One day, their busrides will also end while others continue on their rides.
❤❤🎉🎉🎉❤❤ ജീവിതത്തിൻറെ പല യാത്രകളിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങൾ, അതിൽ ആർക്കും മുൻകൂട്ടി കാണാൻ പറ്റില്ലല്ലോ. എല്ലാം ദൈവ വിഹിതം എന്ന് കരുതി സമാധാനിക്കാം. അതല്ലേ നമുക്കിന്ന് പറ്റൂ❤🎉
സിനിമയിൽ നിന്നും പുറത്തുകടന്ന് നോക്കുക;കരമനയും,സോമനും,മുരളിയും ഒക്കെ മരിച്ചുകഴിഞ്ഞു.അവിടെയാണ് ഈ സിനിമയുടെ യഥാർത്ഥ ജീവിതവുമായുള്ള ലയനം.ജീവിതം എന്ന യാത്രയുടെ അന്ത്യം മരണം. K G GEORGE THE REAL MASTERCRAFTSMAN🙌🙌🙌
പണ്ട് ദൂരദർഷനിൽ കണ്ട പടം. പേര് പോലും ഓർമയില്ലെങ്കിലും വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും മറക്കാതെ മനസിലുണ്ടായിരുന്നു. പടം ഏതാണെന്നു മനസിലായത് ശാന്തിവിള ദിനേശന്റെ വീഡിയോ കണ്ടപ്പഴാണ് ഒന്നുടെ കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം ❤❤
KG GEorge craft.....!!..amazing philosophical, script and narration....Murali at the end , the expression showcased with accompaniment of the background was terrific.....and Soman did a great job too..Well done all the technicians and actors.....
27:42 ഭൂരിപക്ഷമല്ല ജീവിതത്തിന്റെ മാതൃക. എനിക്കും നിങ്ങൾക്കും സാധിക്കാവുന്നത് നമുക്ക് ചെയ്യാം, ചൂണ്ടുപലകകൾ മിക്കപ്പോഴും ആദ്യം കടന്നു പോവുന്നവരാണ് നാട്ടുന്നത്.. പലപ്പോഴും ആദ്യം കടന്നു പോകുന്നത് കൂട്ടമായിരിക്കില്ല.. വ്യക്തിയായിരിക്കും.." യാത്രയുടെ അന്ത്യം (1991)
യാത്രയുടെ അന്ത്യം,,,,,,കയ്യും തലയും പുറതിടെരുത് ചെറിയ പ്രായത്തിൽ DD kerala യിൽ കണ്ട് ksrtc bus travelling ന്റെ fan ആയ ഞാൻ,,,,,, best travel movie,,,, മുരളി and soman പൊളി,, കെജി george sir പൊളി,,, നല്ല പാട്ട്
Murali acted as parappuram , this is his story. @ 42:32 he speaks about new novel theme based on kunjenachan . That was actually his novel ara naazhika neram. It became movie in 60s led by kottarakkara sreedharan nair.sheela acted as nazirs widow. Nazir died in army. Murali mention about that character . And he reads same novel at 49:00
@@sajithjonesby 40 most of the needed things in life as dictated by society will be there like job, marriage, house etc., then people become free of social conditioning, and start thinking of the purpose of life, hence for most people life starts after 40s 😅
പണ്ട് 1988 - 89 കാലത്ത് അഖില കേരളാ നാടകോത്സവത്തിൻ്റെ ഭാഗമായി തിരുവനന്തപുരം റേഡിയോ നിലയത്തിലൂടെ സംപ്രേക്ഷണം ചെയ്ത നാടകങ്ങൾ ഓർമ്മ വന്നു പോയി ഈ മൂവി കണ്ടപ്പോൾ.... മോഹൻലാലും MG സോമനും കരമനയും ജഗദീശും ഒക്കെ അഭിനയിച്ച ' ജീവനുള്ള പ്രതിമകൾ ' എന്ന നാടകവും ഉണ്ടായിരുന്നു..
The story that Murali wrote was of Parappuram's 'Ara Nazhika Neram', if you see the titles of this movie, this movie was also conceived from Parappurams novel. So apparently Muralis character is that of Parappuram himself, and this movie is probably parts of his real life experiences. Just that its script is modified a bit to suit to the time when this movie was filmed sometime in lates 80s's or early 90s. The movie Ara Nazhika Neram is a Malayalam classic available to watch on ua-cam.com/video/NpoI_064H88/v-deo.html
I have never seen such a touching story like this before. Actually Murali an Soman are living ., not acting! This is what is Cinema! Everybody should konow this! Wonderful story too. The Direction is SUPER! What should I say!
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറെ ഇഷ്ട്ടമായൊരു ചലചിത്രം . ഇതിലെ ഒരോ ഫ്രയുമുകളും മനസ്സിൽ നിന്നും മായത്തില്ല. കെ.ജി. ജോർജ് സാറിന്റെ ഏറ്റവും മികച്ച ചലചിത്രം .
A great movie by a great director. Was waiting to watch this movie again after a long long time. Thanks to DD for re-telecasting the movie on you tube.
കുട്ടിക്കാലത്ത് അയലത്തെ വീട്ടിലെ ടീവിയിൽ കണ്ട ഓർമ്മ. ഒരു യാത്രയിലൂടെ പച്ചയായ ജീവിതനുഭവങ്ങൾ നല്ല രീതിയില് അവതരിപ്പിച്ച മനോഹര ചിത്രം 👍👍👍👍 KG ജോർജ് സാറിനെ നന്ദി പൂർവ്വം സ്മരിക്കുന്നു 🙏🙏🙏🙏
😢😢😢 എല്ലാവരുടെയും യാത്രയുടെ അന്ത്യം പലവിധത്തിലാവാം, അത് ഇന്നല്ലെങ്കിൽ നാളെ..... എങ്കിലും ഇന്നും മനുഷ്യർ ഇങ്ങോട്ടും വെട്ടിക്കീറി ചാവുന്നു, എത്ര കിട്ടിയാലും മതിയാവാത്ത വർഗ്ഗങ്ങളെ പോലെ, കഷ്ടം ഇതാണ് ജീവിതം പലവിധത്തിൽ, എങ്കിലും മനസ്സിലാവാത്ത സ്വന്തം വീട്ടുകാർ😢😢😢😢😢😢
A singular journey... cars were hired only rarely in those times, only when there was an emergency. Murali with that trouble and anxiety on his face, sitting in the taxi...the questions, thoughts and uncertainties that come to him during the travel... Murali has simply no replacement. The roadside, the ambassador and the KSRTC buses of those years. A unique road film of the mid 1980s. M.G. Soman's Abraham sir... and his life in the countryside, his splendid house. Karamana, the common man... And finally the thoughts on writing... The film is a rare archive.
ഈ സിനിമയുടെ പേര് കേട്ടപ്പോൾ ഇതൊന്നു കാണണമെന്ന് തോന്നി. മനോഹരമായ ഒരു പുസ്തകം വായിക്കുന്ന ഒരു ഫീലാണ് ഈ സിനിമയ്ക്കു. ഈ സിനിമയിൽ മുരളിയും സോമനും തമ്മിലുള്ള സീനുകളിൽ അവർ പരസ്പരം അച്ചടി ഭാഷയാണ് സംസാരിക്കുന്നത്..
എത്ര നാളായി കാത്തിരിക്കുന്നു . ദൂരദർശന് 1000 നന്ദി . 30 വർഷത്തിന് ശേഷം വീണ്ടും കാണുന്നു .
hi sir, ithu thetre nu kandathano ..
Same here
സൗഹൃദത്തെ കുറിച്ചുള്ള കാല്പനിക ഭാവങ്ങൾ ഉള്ളിലുണർത്തിയ ചിത്രം.കൗമാര ഓർമ്മകൾ💜
സത്യം
Njanum
എഴുതണം എന്ന് വിചാരിച്ചതൊക്കെ പലരും കമെന്റ് ബോക്സിൽ എഴുതിക്കഴിഞ്ഞു. അവാർഡ് പടങ്ങൾ എന്ന വിഭാഗത്തിൽ മുദ്രകുത്തിയിരുന്ന ചിത്രങ്ങൾ. അന്നൊക്കെ ചാനൽ മാറ്റാൻ പറ്റാഞ്ഞത് കൊണ്ട് കണ്ടിരുന്നവ. അതൊക്കെ ഇന്നത്തെ ഒന്നൊന്നര നൊസ്റ്റാൾജിയ ആയി മാറി. പലതവണ ഈ ചിത്രം സെർച്ച് ചെയ്തു നോക്കി. നിരാശ ആയിരുന്നു ഫലം. ഇന്നെന്തോ ഭാഗ്യത്തിന് കണ്ടു കിട്ടി. അപ്‌ലോഡ് ചെയ്ത ആൾക്ക് നന്ദി. ഒരു നോവൽ വായിച്ച പ്രതീതി. എന്നെങ്കിലും സോമന്റെ കഥാപാത്രത്തിനെ പോലെ പ്രകൃതിയിൽ അലിഞ്ഞു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രവാസി.
❤️
Hai
ജീവിതത്തിന്റെ ഏറിയപങ്കും ആവർത്തനങ്ങൾ ആണ്.......
ഒരേ സ്വഭാവമുള്ള ഇമേജുകളുടെ ആവർത്തനം....വ്യക്തികൾ മാറുന്നു എന്ന് മാത്രം... 👍👌
കുട്ടിക്കാലത്തു ദൂരദർശനിൽ വന്നപ്പോൾ അവാർഡ് പടം എന്ന് പറഞ്ഞു കാണാതിരുന്നത് ഓർക്കുന്നു കെ ജി ജോർജ് സർ
ന്റെ മരണശേഷമന്നു ഇപ്പോൾ കാണുന്നത് 😢
Pure gem ❤
കാലക്രമേണ മനുഷ്യന്റെ ബുദ്ധിയും സംവേദനവും കൂടും എന്ന് പറയുന്നത് എത്ര ശെരിയാണ്
വളരെ ശരിയാണ്
പ്രധാന ഭാഗം, ഈ ടെലിഫിലിമിലെ മിക്ക അഭിനേതാക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. ആ ദിവസങ്ങളിൽ ഞങ്ങൾ കുട്ടികളാണെങ്കിൽ പോലും, ഇന്ന് ഞങ്ങൾ വൃദ്ധരാണെന്നും ഉടൻ തന്നെ പ്രായവും പ്രായവും ഉണ്ടെന്നും ഇത് ഞങ്ങളെ മനസ്സിലാക്കുന്നു. ഞങ്ങൾ പോകും. അടുത്ത ജനറേറ്റൺ വരും. പ്രകൃതിയുടെ യാഥാർത്ഥ്യം. ഹേയ് ലോകം, മനോഹരമായ ഓർമ്മകൾക്ക് നന്ദി
You have the right thought
🙌😊
Ithu telefilm aano movie aano?
ഈ സിനിമക്ക് വേണ്ടി യൂട്യൂബിൽ തിരിഞ്ഞപ്പോളൊക്കെ കിട്ടി കൊണ്ടിരുന്നത് ഈ പേരിലുള്ള ഒരു സീരിയലാണ് . ഒടുവിൽ ഇതാ ആ ഭാഗ്യം ലഭിച്ചിരിക്കുന്നു. വളരെ നന്ദി
കുട്ടിക്കാലത്തു കണ്ട ഈ ചിത്രം ഇന്ന് വീണ്ടും കണ്ടപ്പോൾ പുതിയൊരു അനുഭവമായി ഒപ്പം നല്ലകാലത്തെ സ്മരണകളും.. ഇന്ന് കഥാനായകൻ പാറപ്പുറം തന്നെ ആണെന്ന് തിരിച്ചറിയാൻ ആയി.. കെജി ജോർജ്, പാറപ്പുറം, മുരളി, എംജി സോമൻ പിന്നെ ചെറുതെങ്കിലും കരമന എന്നിവരുടെയൊക്കെ പ്രതിഭാവിലാസം.. വീണ്ടും ഇതു ആസ്വദിക്കാനുള്ള അവസരം നൽകിയ ദൂരദര്ശന് നന്ദി.. ലംബോ, ബവർവില്ല, കയ്യും തലയും പുറത്തിടരുത്, കൈരളി വിലാസം ലോഡ്ജ്, പ്രിൻസിപ്പൽ ഒളിവിൽ തുടങ്ങിയ ചിത്രങ്ങളും ടെലിഫിലിമുകളും, സീരിയലും ഇതു പോലെ അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
nice it brought back a lot of memories of movies and telefilms we used to watch during those days
any 90s kids kg george lovers here..?
Iam a great fan of him .....KOLANGAL, VILKKANUNDU SWAPNANGAL, MELA, YAVANIKA, LEKHAYUDE MARANAM ORU FLASH BACK, ADAMINTE VARIYELLU, IRAKAL, EE KANNI KOODI ,PANCHAVADIPPALAM all my favorite......but I sadly missed RAPPADIKALUDE GADHA....I can't find it any where if anyone have please upload ....also another classic but not K.G.GEORGE sir; its director is AMBILI and the movie name is SCENE NO.7.....I read from a plot that it's about the death of an actress and thriller content....can someone take initiative to upload it
Yes I am
I really dont think 90s kids know K G Gerorge, atleast 80s kid would know him . This movie was realeased on 1980 . If a kid was born on 1990 by the time he grew up there were lot many movies released . chumma thallale
27:45 dilalog of the decade. ഭൂരിപക്ഷമല്ല ജീവിതത്തിന്റെ മാതൃക. എനിക്കും നിങ്ങൾക്കും സാധിക്കാവുന്നത് നമുക്കുചെയ്യാം. ചൂണ്ടുപലകകൾ മിക്കപ്പോഴും ആദ്യം കടന്നു പോവുന്നവരാ നാട്ടുന്നത്. പലപ്പോഴും ആദ്യം കടന്നു പോവുന്നത് കൂട്ടമായിരിക്കില്ല, വ്യക്തിയായിരിക്കും.
Dialogue for humanity till eternity...
@@kinsongeorge8573 exactly
Ufff
Uffff❤❤❤❤
പണ്ട് സ്ഥിരം ദുഃഖ വെള്ളിയാഴ്ച പള്ളിയിലെ സർവീസ് കഴിയുമ്പോൾ വീട്ടിൽ വന്നു കേറുമ്പോൾ ദൂരദർശനിൽ ഈ സിനിമ വന്നതായി ഓർക്കുന്നുണ്ട്. സിനിമകളെ അവാർഡ് പടം എന്നും കമേഴ്‌സ്യൽ പടങ്ങൾ എന്നും തരം തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു . പക്ഷെ ഈ സിനിമയെ ഒരു പുസ്തകം വായിക്കുന്നത് പോലെ കാണാനാണ് എനിക്കിഷ്ടം
Pranamam k.g.george sir.🌻🌻
8:20 - കാഴ്ച്ചയിലെ മാറ്റങ്ങൾ
9:15 - അബ്രഹാം സാർ
20:39 - ഭാവി
22:35 - ജീവിത യാഥാർത്ഥ്യം
1:12:30 - മരണം
1:16:45 - യാത്രയുടെ അന്ത്യം
A KG George Magic❤️
ദുരദർശനിൽ കണ്ടു മടുത്ത ഫിലിം.... 🙏🏻... ഇപ്പോൾ എന്താ.. 🥰നൊസ്റ്റാൾജിയ ❤
1:20:50 Entammo climax otta dialogueil sherikum njettichu kalanju. Ee cinema ente manasil ninnu pokunilla😢 what a great movie❤
😢😢😢😢 സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🎉❤
മനസ്സും ഒപ്പം യാത്ര ചെയ്തുപോയി .ജോർജ് സാറിന്റെ ഓരോ സിനിമകളും ,ഓരോ പഠനങ്ങൾ ആണ് ,ഓരോ അനുഭവങ്ങൾ ആണ് . മുരളി ചേട്ടൻ ,സോമേട്ടൻ .നമ്മെ വിട്ടു പിരിഞ്ഞ ആ വലിയ നടന്മാർക്ക് ഓർമ്മപ്പൂക്കൾ ❤️
Absolutely correct.
ഇന്ന് നമ്മൾ കാണുന്ന ഒട്ടുമിക്ക
മലയാള സിനിമകളും കെ.ജി ജോർജ് ചെയ്തു വച്ച സിനിമകളുടെ തുടർച്ചകൾ മാത്രമാണ്,
യവനിക,യാത്രയുടെ അന്ത്യം,ഈ കണ്ണി കൂടി,ആദാമിന്റെ വൗരിയെല്ല്,ലേഖയുടെ മരണം,അങ്ങിനെ ഹൃദയ സ്പർശിയും കലാമൂല്യവുമുള്ള എത്രയെത്ര സിനിമകൾ..
എന്താ പറയുക.., ചിത്രം കണ്ടു കഴിയുമ്പോഴേയ്ക്കും നമ്മൾ ഒരു പ്രത്യക മൂഡിലേയ്ക്ക് എത്തുന്ന അവസ്ഥ.., ഈ യാത്രയുടെ തുടക്കം മുതൽ അന്ത്യം വരെ കഥാപാത്രത്തിനൊപ്പം ഞാനും സഞ്ചരിയ്ക്കുകയായിരുന്നു.....
ജോർജ് സാറിൻ്റെ മറ്റൊരു മാജിക്ക്.
Kuttikalathe fav cinema kalil onnan ith
K. G ജോർജിൻ്റെ മികച്ച സിനിമകളിൽ ഒന്ന്. മലയാള സിനിമാ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത് സംവിധായകൻ. പത്തും ഇരുപതും കോടി ചെലവ് ചെയ്ത സിനിമാ നിർമിക്കുമ്പോൾ അതിൻ്റെ പത്തിൽ ഒന്ന് മതി സമതര സിനിമ നിർമിക്കാൻ. പക്ഷേ ആരു കേൾക്കാൻ....
Exactly 💯 ❤😮😊
യാത്രയിൽ നമ്മളും ഉണ്ടായിരുന്നോ എന്ന് സംശയം 🌹മുരളി എന്താ അഭിനയം 🙏
സമ്പത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബന്ധങ്ങളുടെ കെട്ടുറപ്പ് ❤kg gerorge sir 🌹🌹
The word by chanakya in Aardhasathra
Great 👍
ദൂരദർശനിൽ കണ്ട ഒരു ബസ് യാത്രയുടെ സിനിമ ;
അത്രമാത്രമേ ഈ സിനിമയെ കുറിച്ച് ഓര്മയുള്ളു. അന്ന് അത്ര വെറുപ്പോടെയേ ഈ സിനിമ കണ്ടിട്ടുള്ളു.നൊസ്റ്റാൾജിയ അടിച്ചുവന്നതാണ് നോക്കിയപ്പോ കമന്റ് ബോക്സിൽ 80s 90s കിഡ്‌സന്റെ നൊസ്റാൾജിയേടെ ഒരു വൻമരം തന്നെ
jnaanum atharamoru nostalgic kid aanu
@@shijukurup njanum
Yes
അതെ.. അന്ന് ദുരദർശനെ ശപിച്ചു വെറുപ്പോടെ അയലത്തെ വീട്ടിൽ ഇരുന്ന് കണ്ട ഫിലിം.. ഇപ്പോൾ എന്താ നൊസ്റ്റാൾജിയ ❤
തിരുവല്ല ❤❤... കുരിശു കവലയും..ബസ്റ്റാന്റും.. കുട്ടിക്കാലത്തെ ഓർമ്മകൾ... 🥰🥰🥰
ഞാനൊരു 90 kid ഒന്നുമല്ല എന്നാലും ഇത്തരം സിനിമകൾ ഞാൻ ഏറെ...
കൂട്ടുകാരുടെ മുന്നിൽ ഇരുന്നു ഞാൻ ഇത്തരം സിനിമകൾ കാണുമ്പോൾ.. അവരെന്നെ എപ്പോളും പരിഹസിക്കുന്ന.. ഞാനതിൽ വിഷമിക്കുന്നില്ല..
കാരണം. എന്റെ ഹൃദയം നല്ലത് കണ്ടെത്തുകയും നല്ലത് സ്വീകരിക്കുകയും ചെയുന്നതിൽ ഞാൻ സന്തോഷിക്കുന്നു
u r my kind of person
ഒടുവിൽ പറഞ്ഞു.. അയാൾ ഇപ്പൊ വണ്ടിയിൽ ഉണ്ടാവും.. വണ്ടിയിൽ ഇരുന്ന് എന്റെ മരണം കാണും.. ❤️
Mastercraftsman
K G george sir❤️
19:05.. this is relevant in today's time (2021) social media kondu enthokkay false news aanu ullathu ennu innu ellavarkum ariyaam.. but 30years munpu athu ezhuthiya Pallipuram sir inum, KG GEORGE sir inu BIG salute.🙏
ഹൊ.. എന്തൊരു പടം.. ക്ലൈമാക്സ് ❤❤. സോമൻ മുരളി...❤❤🎉
I dont remember searching for any other movie in this world as hard as I searched for this precious K G George movie in UA-cam. Thats because I remember watching this when it was shown in Doordarshan and I absolutely enjoyed it and being a die hard K G Geroge fan this movie was indeed another one to rediscover. Thanks a tonne for uploading from the bottom of my heart.
u r absolutely right. this film really touches our heart
I think this film was telecast on Doordarshan in the year 1992. I too was desperately searching for this film on UA-cam along with a similar film, "Kayyum Thalayum Puratthidaruthu". Luckly that too was there. That was telecast on Doordarshan in the year 1987.
Seeing it for first time. It’s a pity of Malayalees and Kerala government to never support craft makers like KGG or Padmarajan. Really a shame.
ഒന്നും പറയാൻ ഇല്ല, പണ്ട് ദൂരദർശനിൽ പല തവണ കണ്ടു. അന്നും ഇതൊരു വല്ലാത്ത ചലചിത്രം തന്നെ.
വർഷങ്ങൾക്കു ശേഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം എന്നല്ല പറയാൻ വാക്കുകൾ ഇല്ല. അന്ന് ടെലിവിഷൻ ഉള്ള വീടുകൾ വളരെ വിരളം. എന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നത് തന്നെ ഒരു സുവർണ കാലഘട്ടം. 🥰🌹🙏🏼
പണ്ട് ദൂരദർശനിൽ കണ്ട ഓർമ ആണ് സിനിമ വീണ്ടും കണ്ടപ്പോൾ നലൊരു സിനിമ സോമൻ, മുരളി, കർമന നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞ കലാകാരൻമാർക് പ്രണാമം
ആദ്യമായാണ് ഇൗ film കാണുന്നത്. വല്ലാത്തൊരു വിങ്ങൽ. കാണുക അല്ലായിരുന്നു.അനുഭവിക്കുക ആയിരുന്നു .
2022 Augest ൽ കാണുന്ന ഞാൻ,, കൊച്ചിലെ ഈത്തെരം സിനിമ കൾ കണ്ട് ksrtc യാത്ര ഇഷ്ടം ആയ ഞാൻ,,,, പൊളി സിനിമ,,,, കെജി ജോർജ് sir thank you,,,, വേറൊരു സിനിമ യുണ്ട് കയ്യും തലയും പുറത്തിടെരുത് a good ട്രാവൽ മൂവി,,,,,,, dd പ്രോഗ്രാം മുഗൾ കാണുബോൾ പഴയ കാലത്തിലേക്കു ഓർമ്മകൾ പോകുന്നു,,,, അടിപ്പൻ life
ജീവിതം മുഴുവൻ യാത്രകളാണ്. ജീവനുകൾ പൊലിയുന്നു, വീണ്ടും അപരിചിതർ യാത്ര തുടുരുന്നു, പരിചയപ്പെടുന്നു. അങ്ങനെ പല യാത്രകളും വിശ്രമം കൊണ്ടിടത്ത് സോമൻ്റെ കഥാപാത്രവും എത്തുന്നു. അപരിചിതർ വീണ്ടും യാത്ര തുടർന്നു കോണ്ടേയിരിക്കുന്നു. പക്ഷേ ഇവർ രണ്ടു പേരെയും ബന്ധിപ്പിച്ചു നിർത്തിയിരുന്ന ആ യാത്രയുടെ അന്ത്യമാണ് . എനിക്ക് മനസ്സിലായ അർത്ഥം ഇതാണ്. വേറെ എന്തെങ്കിലും അനുമാനങ്ങൾ ഉണ്ടോ
actor murali and soman, both did really well. Love the voice of mr. murali. Loved this film. Really sad, we don't have films like these now.
അതി മനോഹരം...
കേരളീയ ഗ്രാമം, ksrtc ബസ്, കാട്, പഴയ വീട്,
പുഴ, എല്ലാം സുന്ദരം.
സോമന്റെ മരണം,
അധികം കരയുന്നത്, ഒഴിവാക്കി പള്ളി ചടങ്ങുകൾ കാണിച്ചു
സംവിധായകൻ 👍..
Murali, soman top 👌
Karamama typical
Malayali... 👌
Every common man's problem in this move
Hats off to Kg sir..
Thanks
Thanks
Thiruvalla area aaanu
അതെ പ്രത്യേകമായ ഒരു അവിസ്മരണീയമായ കഥാപാത്രങ്ങൾ, എന്നും മനസ്സിൽ ഉൾക്കൊണ്ടിരിക്കും കാണുക നിങ്ങളും❤🎉
വേട്ടയാടുകയാണ് ജോർജ്ജെട്ടാ നിങ്ങൾ ഞങ്ങളെ 🔥🔥🔥
വർഷങ്ങൾക്കു മുൻപ് കണ്ട ചിത്രം. ഒരുപാട് അന്വേഷിച്ചു കിട്ടാതിരുന്ന ചിത്രം. ഇപ്പോഴും കണ്ണുനിറയാതെ കണ്ടിരിക്കാൻ ആവാത്ത ചിത്രം. ദൂരദർശന് ഒരു സ്പെഷ്യൽ നന്ദി, ഈ ചിത്രം വീണ്ടും കാണാൻ അവസരം ഒരുക്കിയതിന്.
1990 ല് ദൂരദർശനിൽകണ്ട സിനിമസിനിമ കാണുമ്പോൾ പഴയ ദൂരദർശനം ഞങ്ങൾ കാണാൻ പോകുന്ന വീടുമൊക്കെഓർമ്മവരുന്നു.
Scenes of KSRTC Thiruvalla, T K Road, Old bridges of Vallamkulam, Padathupalam, Union Nursing Home, Eraviperoor.
Babu Palamoottil.
തൊണ്ണൂറുകളിൽ ദൂരദർശനിൽ കണ്ട സിനിമ... പിന്നീട് ഒരുപാട് അന്വേഷിച്ചു നടന്നു... ഇത് അപ്‌ലോഡ് ചെയ്തതിന് ഒരുപാട് ഒരുപാട് നന്ദി...ഈ സിനിമ കണ്ട് അന്നും ഇന്നും കണ്ണു നിറഞ്ഞു പോയി.... വല്ലാത്തൊരു വിങ്ങൽ...
അയാളി പ്പോൾ വണ്ടിയിലുണ്ടാവും വണ്ടിയിലിരുന്നു എന്റെ മരണം കാണും.സോമന്റെ ക്യാറക്ടർ നേരത്തെ പറയുന്നുണ്ട് എല്ലാം ആവർത്തനങ്ങൾ ആണെന്ന് മുരളി വണ്ടിയിലിരുന്നു കരമനയുടെ ക്യാരക്റ്ററിന്റെ മരണം കാണുന്നത് സോമന്റെ ക്യാരക്റ്റരുടെ മരണം തന്നെയാണ്. കെജി ജോർജ് സർ 🙏🙏🙏
മനോഹരമായ സിനിമ, മനസ്സിൽ സ്പർഷിക്കുന്ന വാചകങ്ങൾ, ചിന്തകൾ, പെർഫക്റ്റ് കാസ്റ്റിംഗ്.ഏത് കാലത്തും പ്രസക്തമാവുന്ന ഇതിവൃത്തം.എഴുത്തുകാരൻ പാറപ്പുറത്തിന്റെ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്തത്...
നന്ദി, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഇതിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും
"അയാളിപ്പോൾ വണ്ടിയിൽ ഉണ്ടാകും.. വണ്ടിയിൽ ഇരുന്ന് എന്റെ മരണം കാണും. "...
എന്താണ് ആ ഡയലോഗ് കൊണ്ട് ഉദ്ദേശിച്ചത് ഒന്ന് വെക്തമാകമോ......
@@munavermk3663 There was a scene of Murali dreaming Soman walking away on riverbanks, otherwise, walking away from life. As a metaphor, the bus ride symbolizes life. Those of us who are on the bus continue to live our life while those like Karamana and Soman who are not on the bus have left living, leaving the rest such as the Bride and Murali to continue their lives. One day, their busrides will also end while others continue on their rides.
Murali really sees that death through Karamana janaardhanan's death
What a movie
What an iconic dialogue...My god.
❤❤❤❤❤❤❤George Sir🥰🥰🥰🥰🥰
ഹോട്ടലിൽ ഫുഡ് കഴിക്കാൻ കഴിക്കുന്ന സീൻ... എന്തൊരു ഒറിജിനാലിറ്റി... ഇനി ഇത് പോലുള്ള സിനിമകൾ ഇല്ല
made my day...what an incredible movie..great
❤❤🎉🎉🎉❤❤ ജീവിതത്തിൻറെ പല യാത്രകളിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങൾ, അതിൽ ആർക്കും മുൻകൂട്ടി കാണാൻ പറ്റില്ലല്ലോ. എല്ലാം ദൈവ വിഹിതം എന്ന് കരുതി സമാധാനിക്കാം.
അതല്ലേ നമുക്കിന്ന് പറ്റൂ❤🎉
ശൂന്യമായ റോഡുകൾ കാണുമ്പോൾ കൊതി വരുന്നു....
വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ കണ്ടപ്പോഴും അത്ഭുതപ്പെടുത്തുന്ന കെജി ജോർജ് മാജിക് ,,, സല്യൂട്ട് സർ
സിനിമയിൽ നിന്നും പുറത്തുകടന്ന് നോക്കുക;കരമനയും,സോമനും,മുരളിയും ഒക്കെ മരിച്ചുകഴിഞ്ഞു.അവിടെയാണ് ഈ സിനിമയുടെ യഥാർത്ഥ ജീവിതവുമായുള്ള ലയനം.ജീവിതം എന്ന യാത്രയുടെ അന്ത്യം മരണം.
K G GEORGE THE REAL MASTERCRAFTSMAN🙌🙌🙌
പണ്ട് ദൂരദർഷനിൽ കണ്ട പടം. പേര് പോലും ഓർമയില്ലെങ്കിലും വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും മറക്കാതെ മനസിലുണ്ടായിരുന്നു. പടം ഏതാണെന്നു മനസിലായത് ശാന്തിവിള ദിനേശന്റെ വീഡിയോ കണ്ടപ്പഴാണ് ഒന്നുടെ കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം ❤❤
The Master Departs. Adieu, George Sir
എന്തൊരു സിനിമയാണ് ഇത് വല്ലാത്ത ഒരു അനുഭവം തന്നെ .. എന്തൊക്കെയോ ആരെയൊക്കെയോ നഷ്ടപ്പെടുത്തിയോ എന്നൊരു കുറ്റബോധം 😔 ആ ബസും ഒരു കഥാപാത്രമാണ്.
പത്തുപന്ത്രണ്ട് വയസുള്ളപ്പോൾ ഞായറാഴ്ച TV യിൽ കണ്ടതാ അതിന് ശേഷം ഈ നാല്പതാം വയസ്സിൽ വീണ്ടും 🙏
റാന്നി-പുല്ലൂപ്രം എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലും ഈ പടം ഷൂട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഓർക്കുന്നു
KG GEorge craft.....!!..amazing philosophical, script and narration....Murali at the end , the expression showcased with accompaniment of the background was terrific.....and Soman did a great job too..Well done all the technicians and actors.....
Yes that BGM timing was stunning......
ഒരുപാട് ഇഷ്ടമുള്ള സിനിമ. എന്റെ ഏഴാം ക്ലാസ്സ് പ്രായത്തിലെ ഒരു ഞാറാഴച ദൂരദർശനിൽ കണ്ട സിനിമ.
ഞാനും....
27:42
ഭൂരിപക്ഷമല്ല ജീവിതത്തിന്റെ മാതൃക. എനിക്കും നിങ്ങൾക്കും സാധിക്കാവുന്നത് നമുക്ക് ചെയ്യാം, ചൂണ്ടുപലകകൾ മിക്കപ്പോഴും ആദ്യം കടന്നു പോവുന്നവരാണ് നാട്ടുന്നത്.. പലപ്പോഴും ആദ്യം കടന്നു പോകുന്നത് കൂട്ടമായിരിക്കില്ല.. വ്യക്തിയായിരിക്കും.."
യാത്രയുടെ അന്ത്യം (1991)
യാത്രയുടെ അന്ത്യം,,,,,,കയ്യും തലയും പുറതിടെരുത് ചെറിയ പ്രായത്തിൽ DD kerala യിൽ കണ്ട് ksrtc bus travelling ന്റെ fan ആയ ഞാൻ,,,,,, best travel movie,,,, മുരളി and soman പൊളി,, കെജി george sir പൊളി,,, നല്ല പാട്ട്
This movie is Brilliance surpassed ..👏🏻
❤❤❤❤🎉🎉🎉🎉🎉55.20 ഈ ഭാഗത്ത് എത്തുമ്പോൾ ഒരു മനുഷ്യ ജീവൻറെ പൂർണ്ണ വിവരങ്ങൾ കിട്ടും😂😂 ചിലപ്പോൾ അത് സന്തോഷം തരാം ദുഃഖം തരാം പക്ഷേ അതാണ് ഒരു പൂർണ്ണ ജീവിതം.
Murali acted as parappuram , this is his story. @ 42:32 he speaks about new novel theme based on kunjenachan . That was actually his novel ara naazhika neram. It became movie in 60s led by kottarakkara sreedharan nair.sheela acted as nazirs widow. Nazir died in army. Murali mention about that character .
And he reads same novel at 49:00
ദൂരദർശൻ അതിന്റെ ശേഖരത്തിൽ ഉള്ള ക്‌ളാസിക് സിനിമകൾ യൂട്യൂബിൽ ഇടണം.അഭ്യര്ഥനയാണ്
ആദരണീയനായ സംവിധായക പ്രതിഭ കെ ജി ജോർജ്ജ് സാറിനു പ്രണാമം. ഈ പടം തന്നെ എത്ര മനോഹരം. വാക്കുകൾക്കതീതമായ സംവിധാനമികവ് . പ്രണാമം സാർ
"അയാളിപ്പോ വണ്ടിയിലുണ്ടാകും... വണ്ടിയിലിരുന്നു എന്റെ മരണം കാണും"
ഉണങ്ങിപ്പോയ ഈ വൃക്ഷത്തിൻറെ ഒരു ഭാഗം പൊട്ടിമുളച്ച പ്പോൾ എങ്ങനെ ഇരിക്കും അതിൻറെ സന്തോഷമായിരിക്കും നമ്മുടെ ഉള്ളിലും അതാണ് ചിത്രത്തിൻറെ ആമുഖം.
ഇതൊരു സിനിമയല്ല ; സിനിമയ്ക്കൊരു കൈപുസ്തകം👌
സമാന്തരസിനിമയുടെ സ്രഷ്ടാവ്
കെ.ജി.ജോർജ്ജിന് ബിഗ്ഗ് സല്യൂട്ട്'
Parappurathu, George & Murali-great movie- end of life and many realities.....
മൺമറഞ്ഞ രണ്ട് ഇഷ്ടം നായകന്മാർ ഒന്നിച്ച് ഈ സിനിമ തന്നെ ഇപ്പോൾ അവതരിപ്പിച്ചതിന് വളരെയധികം സന്തോഷം നന്ദി
A simple..but very heart-touching and beautiful film...
വീണ്ടും കാണുന്നു ♥️♥️♥️♥️ വായിച്ചു കൊതിതീരാത്തൊരു നോവൽ വായിക്കുമ്പോലെ...
ജോർജ്ജേട്ടന്റെ ഒരു സിനിമ youtube ൽ കണ്ടാമതി പിന്നെ youtube തന്നെ കൊണ്ടതരും യവനിക, ഇരകൾ, കൊല്ലങ്ങൾ ഇപ്പോ യാത്രയുടെ അന്ത്യവും
"ജീവിതം തുടങ്ങുന്നത് നാല്പത്തിലാണ്"
"Life begins at 40"
ആണിന്റെ ജീവിതം
?
@@sajithjonesby 40 most of the needed things in life as dictated by society will be there like job, marriage, house etc., then people become free of social conditioning, and start thinking of the purpose of life, hence for most people life starts after 40s 😅
ലാഭേഛ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നത് കുഞ്ഞുങ്ങൾക്ക് മാത്രമാണ്, ❤
From bible 🙏
Ningal sisukkalapola nishkalangar ayirikkuka😊
മുരളി...പൊളളുന്ന യാഥാര്‍ത്ഥ്യം..
പണ്ട് 1988 - 89 കാലത്ത് അഖില കേരളാ നാടകോത്സവത്തിൻ്റെ ഭാഗമായി തിരുവനന്തപുരം റേഡിയോ നിലയത്തിലൂടെ സംപ്രേക്ഷണം ചെയ്ത നാടകങ്ങൾ ഓർമ്മ വന്നു പോയി ഈ മൂവി കണ്ടപ്പോൾ....
മോഹൻലാലും MG സോമനും കരമനയും ജഗദീശും ഒക്കെ അഭിനയിച്ച ' ജീവനുള്ള പ്രതിമകൾ ' എന്ന നാടകവും ഉണ്ടായിരുന്നു..
The story Murali wrote about the old man who saw endless lives has a semblance to the bus ride where diverse people come and go. What an inception!
The story that Murali wrote was of Parappuram's 'Ara Nazhika Neram', if you see the titles of this movie, this movie was also conceived from Parappurams novel. So apparently Muralis character is that of Parappuram himself, and this movie is probably parts of his real life experiences. Just that its script is modified a bit to suit to the time when this movie was filmed sometime in lates 80s's or early 90s. The movie Ara Nazhika Neram is a Malayalam classic available to watch on
ua-cam.com/video/NpoI_064H88/v-deo.html
30 വർഷം മുമ്പ് ദൂരദർശനിൽ വന്ന കണ്ട സിനിമ ഇന്നാണ് കാണാൻ കഴിയുന്നത് എത്രനാൾ തേടി നടക്കുകയായിരുന്നു...
.
47ാം മിനിറ്റിൽ തുടങ്ങുന്ന ആ BGM... വല്ലാത്ത ഫീൽ
I have never seen such a touching story like this before. Actually Murali an Soman are living ., not acting! This is what is Cinema! Everybody should konow this! Wonderful story too. The Direction is SUPER! What should I say!
ജീവിതത്തിന്റെയും മരണത്തിന്റെയും നടുവിലെ മാനുഷിക മൂല്യങ്ങളെ ഉയർത്തികാട്ടിയ ചിത്രം... ♥🎬
ദൂരദർശൻ കുട്ടിക്കാലം..... എല്ലാം ഓർമ്മകൾ.... അതൊക്കെ ഒരു കാലം
ശ്രീ സോമന്റെ കഥാപാത്രമൊഴിച്ചു എല്ലാറ്റിലും കെജിജി സ്പർശമുള്ള സിനിമ.
ശ്രീ മുരളി എന്ന മഹാനടനു പ്രണാമം
നന്ദി പറയാൻ വാക്കുകളില്ല... ഒത്തിരി സ്നേഹത്തോടെ...
വല്ലാത്തൊരു സിനിമ അനുഭവം..ഇതൊക്കെ വീണ്ടും കാണാൻ കഴിയുന്നത് LJP യിലൂടെ ആണ് 😍
Truly a Classic 👌
RIP KG George Sir ❤
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറെ ഇഷ്ട്ടമായൊരു ചലചിത്രം . ഇതിലെ ഒരോ ഫ്രയുമുകളും മനസ്സിൽ നിന്നും മായത്തില്ല. കെ.ജി. ജോർജ് സാറിന്റെ ഏറ്റവും മികച്ച ചലചിത്രം .
പെട്ടന്ന് അവർ അനാഥരായത് പോലെ..... കണ്ടു കൊണ്ടിരിക്കുന്ന ഞാനും....
Wow Great Movie.
KG ജോർജ്ജ് സാർ മലയാള സിനിമയുടെ മഹാപ്രതിഭ.
A great movie by a great director. Was waiting to watch this movie again after a long long time. Thanks to DD for re-telecasting the movie on you tube.
കുട്ടിക്കാലത്ത് അയലത്തെ വീട്ടിലെ ടീവിയിൽ കണ്ട ഓർമ്മ. ഒരു യാത്രയിലൂടെ
പച്ചയായ ജീവിതനുഭവങ്ങൾ നല്ല രീതിയില് അവതരിപ്പിച്ച മനോഹര ചിത്രം 👍👍👍👍
KG ജോർജ് സാറിനെ നന്ദി പൂർവ്വം സ്മരിക്കുന്നു
🙏🙏🙏🙏
ഇത്രയും മനോഹരമായ ഈ സിനിമ ഞാൻ കാണാൻ എന്തേ വൈകി
Kg George legend
കെ.ജി ജോർജ്ജ്❤
😢😢😢 എല്ലാവരുടെയും യാത്രയുടെ അന്ത്യം പലവിധത്തിലാവാം, അത് ഇന്നല്ലെങ്കിൽ നാളെ..... എങ്കിലും ഇന്നും മനുഷ്യർ ഇങ്ങോട്ടും വെട്ടിക്കീറി ചാവുന്നു, എത്ര കിട്ടിയാലും മതിയാവാത്ത വർഗ്ഗങ്ങളെ പോലെ, കഷ്ടം ഇതാണ് ജീവിതം പലവിധത്തിൽ, എങ്കിലും മനസ്സിലാവാത്ത സ്വന്തം വീട്ടുകാർ😢😢😢😢😢😢
A singular journey... cars were hired only rarely in those times, only when there was an emergency.
Murali with that trouble and anxiety on his face, sitting in the taxi...the questions, thoughts and uncertainties that come to him during the travel... Murali has simply no replacement.
The roadside, the ambassador and the KSRTC buses of those years. A unique road film of the mid 1980s.
M.G. Soman's Abraham sir... and his life in the countryside, his splendid house. Karamana, the common man...
And finally the thoughts on writing...
The film is a rare archive.
59:34ഹാലേലൂയ ഹാലേലൂയ മോളിക്കുട്ടി മോളേ ❤️ അന്ന് ഇങ്ങനെയൊരു ഗാനരംഗം ചെയ്യാൻ കെ. ജി ജോർജ് ❤️
ഈ സിനിമയുടെ പേര് കേട്ടപ്പോൾ ഇതൊന്നു കാണണമെന്ന് തോന്നി. മനോഹരമായ ഒരു പുസ്തകം വായിക്കുന്ന ഒരു ഫീലാണ് ഈ സിനിമയ്ക്കു. ഈ സിനിമയിൽ മുരളിയും സോമനും തമ്മിലുള്ള സീനുകളിൽ അവർ പരസ്പരം അച്ചടി ഭാഷയാണ് സംസാരിക്കുന്നത്..
വല്ലാത്തൊരു നൊമ്പരം... ദൂരദർശൻ വീണ്ടും കാരയിപ്പിക്കുന്നു.. ആ പഴയകാലത്തെ ഓർമ്മകൾ.. മന്ദാരത്തോപ്പ് എന്ന സ്ഥലം ശരിക്കും ഉള്ളതാണോ... അവസാനത്തെ bgm...