മുത്തപ്പൻ തെയ്യത്തിന്റെ ഒരുക്കം | Poochakkad | Muthappan Theyyam | Vellattam | Parassini Muthappan

Поділитися
Вставка
  • Опубліковано 19 вер 2024
  • മുത്തപ്പൻ തെയ്യം Part1 പൂച്ചക്കാട് ചിറക്കൽ ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി ഊട്ടും വെള്ളാട്ടം മഹോത്സവം 2021
    മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. സാധാരാണയായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്. മഹാദേവന്റെ അവതാരമായ ഭൈരവനാണ് മുത്തപ്പൻ എന്നും വിശ്വസിക്കപ്പെടുന്നു. ഉത്തരകേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുത്തപ്പൻ ഒരു തെയ്യക്കോലമാണ്. എന്നാൽ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ് എന്നാണ് സങ്കൽപ്പം. തെയ്യക്കോലത്തിൽ വരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ഒരേ പരമാത്മാവായ ഭഗവാന്റെ രണ്ട് പ്രധാനപ്പെട്ട ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് ശ്രീ മഹാവിഷ്ണുവിനേയും. തങ്ങളുടെ സങ്കടങ്ങൾ തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം നേടാം എന്ന വിശ്വാസമാണ് ഭക്തരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു ആകർഷിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്രഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ.തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവിക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും.
    പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).
    For any Enquiry and Suggestion
    📧 Akashpoochakad@gmail.com
    / akashpoochakkad
    / from___1993
    Subscribe This Channel For More Videos.
    / akashpoochakad
    #theyyam #kerala #temple #hindu_culture #kannur #whatsappstatus #whatsapp #ambalam #viral #malabar

КОМЕНТАРІ • 8