മഹാവിഷ്ണുവിൻ്റെ ഒളിച്ചുകളി ദുർഗ്ഗാദേവി കണ്ടു പിടിച്ച ക്ഷേത്ര സന്നിധി l AMMA BHAARATHAM l കാസർഗോഡ്

Поділитися
Вставка
  • Опубліковано 16 лис 2024
  • മഹാവിഷ്ണുവിൻ്റെ കള്ളക്കളി ദുർഗ്ഗാദേവി കണ്ടു പിടിച്ച രസകരമായ ക്ഷേത്ര ഐതീഹും l AMMA BHAARATHAM
    കാസർഗോഡിലെ തന്നെ മറ്റൊരു ക്ഷേത്രമാഹാത്മ്യം എന്ന് വിശേഷിപ്പിക്കാം അടുക്കത്ത് ഭഗവതി ക്ഷേത്രം
    കുമ്പള - അനന്തപുര തടാക ക്ഷേത്രത്തിൽ ഉച്ച നിവേദ്യം മുതലയ്ക്ക് ആണ് നൽകുക എന്നാൽ ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിൽ അത് ആമയ്ക്കാണ് നൽകുന്നത്, ഇതിനു പിന്നിലെ ആചാര പെരുമയാണ് ഈ വീഡിയോയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
    ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ഓരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്.
    കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം
    ഇങ്ങനെ:- ദേവരാജാ‍വായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച്‌ ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ്‌ ഇന്ദ്രന്‌ സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ്‌ തേന്‌ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത്‌ കാല്‍ക്കീഴില്‍ ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ്‌ ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന്‌ ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.
    ശാപമോചനത്തിന്‌ പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന്‌ കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന്‌ അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ്‌ ഉപദേശിച്ചത്‌ പാലാഴി കടഞ്ഞ്‌ കിട്ടുന്ന അമൃത്‌ സേവിച്ച്‌ അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്‌.
    നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത്‌ കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന്‌ തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത്‌ താഴ്‌ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന്‌ പുറം കൊണ്ട്‌ മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്‌തു കൊടുത്തത്.
    കൂർമ്മാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം
    ശ്രീ കൂർമ്മാനാഥാ ക്ഷേത്രം സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ ശ്രീ കാകുളം നഗരത്തില്‍ നിന്നും 13 Km മാറി ശ്രീ കൂർമ്മ ഗ്രാമത്തിലാണ്. ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കൂർമ്മാനാഥൻ അഥവ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം.
    കേരളത്തിൽ ആമേടത്തുകാവ്.ആലപ്പുഴ ജില്ല...
    പരിണാമ സിദ്ധാന്തവും കൂർമ്മാവതാരവും
    കൂർമ്മം എന്നാൽ ആമ. മഹാവിഷ്ണു കൂർമ്മാവതാരം എടുത്തത് ദേവാസുരന്മാർ ഒരു പർവതത്തെ പാലാഴിയിൽ കടഞ്ഞ് അമൃത് ഉണ്ടാക്കുന്ന സമയത്ത് ആ പർവതത്തിന്റെ ഭാരം താങ്ങാനായാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ വെള്ളത്തിൽ അഥവാ കടലിൽ ഉണ്ടായ ജീവന് പരിണാമം സംഭവിക്കുകയും അവ കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഉഭയകക്ഷി ജീവികളായി മാറുകയും ചെയ്യുന്നു. ആമ ഒരു ഉഭയകക്ഷി ജീവിയാണെന്ന് നമുക്കറിയാമല്ലോ. അതിനാൽ ദശാവതാരത്തിലെ കൂർമ്മം ഒരു ഉഭയകക്ഷി ജീവിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
    കൂർമതത്ത്വം
    കൂർമം എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളിൽകാണുന്നതാണ്.. കൂർമത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂർമത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം.. കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ-രസ-ഗന്ധ-സ്പർശ- ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം. അതായത് ഉൾവലിയണം എന്നർഥം. അതാണ് കൂർമാവതാരം.. സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്ന അർത്ഥം..
    കൂർമ്മാവതാരത്തിലെ ആരാധനാ ഫലം ?
    വിഘ്നനിവാരണം.
    KSHETRA TV
    AMMA BHAARATHAM
    WAVES OF KERALA
    LENSVIEW KERALA
    Lensview News and Entertainment Media Pvt Ltd
    Thiruvananthapuram
    07907970412.

КОМЕНТАРІ • 47

  • @aniltp1895
    @aniltp1895 3 роки тому +4

    വല്യ കാവും കുളവും അമ്പലവും പ്രകൃതി ഭംഗിയും ഒത്തു ചേർന്ന പ്രശാന്തമായ ഈ അന്തരീക്ഷം കാണുന്നത് തന്നെ വലിയ സന്തോഷമാണ്🥰🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +3

    വളരെ മനോഹരമായ ക്ഷേത്രം
    അമ്മേ ദേവി ശരണം 🙏🙏🙏

  • @geethaks5310
    @geethaks5310 3 роки тому +7

    എന്തു നല്ല പ്രകൃതി ഭംഗി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 роки тому +16

    കൂർമ്മമായി വന്ന കണ്ണനും അമ്മയും ചേർന്നിരുന്ന് ലോക നന്മയ്ക്കായ് നില കൊള്ളുന്നു
    കോരിച്ചൊരിയുന്ന മഹാമാരിക്ക് ആശ്വാസമേകി ലോകരെ സംരക്ഷിക്കും നിശ്ചയം 🙏🏻❤😘

  • @babyusha8534
    @babyusha8534 3 роки тому +3

    ഭഗവാൻ ശ്രീ ഹരിയുടെ ഓരോ ലീലാവിലാസം...... ഓം നാരായണായ നമഃ 🙏🙏🙏

  • @bindhubaburajan3140
    @bindhubaburajan3140 3 роки тому +1

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷമി നാരായണ ഭദ്രേ നാരായണ
    ദുർഗ്ഗേ നാരായണ 🙏🙏

  • @radhar9084
    @radhar9084 3 роки тому +2

    അമ്മേ ശരണം ദേവി ശരണം

  • @sathydevi967
    @sathydevi967 2 роки тому

    AmmeDeviMahamaya
    Narayana Narayana Narayana

  • @krprasanna5925
    @krprasanna5925 3 роки тому +3

    അമ്മേ ഒന്ന് വന്നു കാണാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @radhar9084
      @radhar9084 3 роки тому +1

      അമ്മേ കരുണ നൽകണേ

  • @vsdnair8925
    @vsdnair8925 3 роки тому +1

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana Kathurekshiykaname Adukkathu Bhagavathi

  • @pramodqtr9592
    @pramodqtr9592 2 роки тому

    Amme Devi Narayana 🙏🙏🙏

  • @manojck4401
    @manojck4401 3 роки тому +1

    Amme naraayanaya dhevi naraayanaya bhadre Narayana.... kaathu rekshikkaname amme....

  • @ലാൽകൃഷ്ണ-ഷ4ജ
    @ലാൽകൃഷ്ണ-ഷ4ജ 3 роки тому +1

    അമ്മേ നാരായണ

  • @vanajasankar1442
    @vanajasankar1442 3 роки тому +1

    നാഗരാജാവേ നമഃ 🙏🙏🙏🙏🙏

  • @sivaprasad5502
    @sivaprasad5502 3 роки тому +1

    Amme narayajna.

  • @sujathamohandas8140
    @sujathamohandas8140 3 роки тому +2

    Hare Krishna 🙏🙏🙏🙏 Amme saranam 🙏🙏🙏

  • @sreenarayananpaliath81
    @sreenarayananpaliath81 3 роки тому +2

    AMMAE NARAYANA

  • @subhadrag6731
    @subhadrag6731 3 роки тому +1

    AmmaBharathaam🙏🙏🙏

  • @jananiashokan5126
    @jananiashokan5126 3 роки тому +1

    Ammey narayana Devi narayana

  • @vasudevakunjathaya3082
    @vasudevakunjathaya3082 3 роки тому +1

    അമ്മേ ശരണം 🙏

  • @siyavlog7905
    @siyavlog7905 3 роки тому +1

    നമ്മുടെ നാട്

  • @ushaknv5224
    @ushaknv5224 3 роки тому +4

    ഓം നാഗരാജായ നമ:🙏🙏🙏

  • @mallikaarumugan5394
    @mallikaarumugan5394 3 роки тому +2

    Jai jai Sri durge 🙏🙏🙏🙏🙏

  • @radhanair9967
    @radhanair9967 3 роки тому +1

    Amma saranam devi saranam

  • @heartbeats7474
    @heartbeats7474 3 роки тому +1

    🙏🕉️🙏

  • @harishkk5628
    @harishkk5628 3 роки тому +1

    Thanks

  • @kunhiramanp9814
    @kunhiramanp9814 3 роки тому +1

    Amme adukkath bhagavadi dharshana bhagyam tharane devi

  • @neenavasudevan9381
    @neenavasudevan9381 3 роки тому +1

    Durga parameswariyee namo nama

  • @anandhavalli5968
    @anandhavalli5968 3 роки тому +3

    എല്ലാ ക്ഷേത്രങ്ങളും ഭക്തരെ നിയന്ത്രിച്ചാൽ ഒരിക്കലും കേരളത്തിലെ ക്ഷേത്രത്തെ ഷെയിപ്പിക്കരുത്. കാവ് കത്ത് സൂക്ഷിച്ചാൽ കർമ്മഫലത്താൽ ചില ശാപങ്ങളുണ്ടങ്കിൽ അതൊക്കേ ഷെയിക്കാനും സാദ്ധ്യയുണ്ട്.

  • @abhijithnambiar5494
    @abhijithnambiar5494 3 роки тому +1

    👍👍👍

  • @sindhunair9717
    @sindhunair9717 3 роки тому +1

    🙏🙏

  • @ramarajendran9228
    @ramarajendran9228 3 роки тому +1

    🙏🙏🙏🙏🌹🌹🌹

  • @sreekala2199
    @sreekala2199 3 роки тому +2

    Vannu kanan amma kaniyanum

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 2 роки тому

    🙏🏻🪔🌿🌹 കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധര്മം ച മാം ച പാലയ പാലയ

  • @narayananthanjavoor8139
    @narayananthanjavoor8139 3 роки тому +1

    💯🙏🙏🙏🙏🙏🙏🙏🙏

  • @vinodhinikalathil8405
    @vinodhinikalathil8405 3 роки тому +1

    Adukkarhe deviye Vannu kanan manasu thudikkunnu,Devee ante makalkke10Varshamaitte sandhanamaittila,Devvee katachikkane, Deviye vannu kanum,DeveeDevee Devee

  • @radhar9084
    @radhar9084 3 роки тому +2

    അമ്മേ ശരണം ദേവി ശരണം

  • @nirmalavk5755
    @nirmalavk5755 3 роки тому +1

    അമ്മേ ശരണം 🙏🙏🙏🙏

  • @umeshpappanasserivettil6116
    @umeshpappanasserivettil6116 3 роки тому +1

    🙏🙏🙏

  • @padmajamenon6063
    @padmajamenon6063 3 роки тому +1

    🙏🙏

  • @soumyapk2254
    @soumyapk2254 3 роки тому +1

    🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 роки тому

    🙏