Surya Dasa Phalam Part 3 | Kerala Astrologer K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 1 чер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    #കേരളജ്യോത്സ്യൻ
    K.P.Sreevasthav Astrologer Alathur Palakkad
    UA-cam link : / @astropadurvasthav
    Instagram link : sreevasthav...
    Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
    094473 20192
    g.co/kgs/CBqioG9
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ദശാഫലം
    കഴിഞ്ഞ വാരത്തിൽ സൂര്യൻ മിഥുനം രാശിയിൽ നിൽക്കുമ്പോഴുള്ള ദശാഫലത്തിനെ കുറിച്ച് പറഞ്ഞിരുന്നു ഈ വാരം ജാതകത്തിൽ സൂര്യൻ കർക്കിടകം രാശിയിൽ ആണെങ്കിൽ ആ സൂര്യദശാകാലം എങ്ങനെയുണ്ടാകും എന്ന് നോക്കാം
    ദിവസകരസ്യ ദശായാം
    ചന്ദ്രഗൃഹേ ഖ്യാതിമാൻ നൃപാത്തധനഃ.
    സാ- കർക്കടകത്തിൽ നിൽക്കുന്ന ആദിത്യന്റെ ദശാകാലം രാജാവിങ്കൽനിന്നു ലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും പ്രസിദ്ധനായും ഭവിക്കും എന്നാണ് അതിനാൽ കർക്കിടക രാശിയിൽ നിൽക്കുന്ന സൂര്യൻറെ ദശാകാലം ഗുണകരമാണ് മാത്രമല്ല കർക്കിടകം രാശിയുടെ അധിപനായ ചന്ദ്രൻ സൂര്യൻറെ ബന്ധുവാണ് അതിനാൽ ഗുണഫലം തന്നെ അനുഭവമാകും, ചന്ദ്രൻ അതിബന്ധുവും, സൂര്യൻ അനുകൂല ഭാവത്തിലും കൂടിയാണ് എങ്കിൽ ഗുണഫലങ്ങൾ പൂർണ്ണമായും ലഭിക്കുന്നതാണ്.
    ഏതെങ്കിലും ഒരു ശുഭഗ്രഹം സൂര്യനെ നോക്കുന്നുണ്ട് എങ്കിൽ ഗുണഫലം
    അധികരിക്കുന്നതാണ്
    കരോതി ഭാനുശ്‌ശുഭവീക്ഷിതഞ്ചേൽ,
    സ്ത്രീകീർത്തിവിദ്യാസുതവാഗ്വിലാസം;
    കാന്തിം പ്രതാപം രതികേളിസൗഖ്യം,
    പിത്രോസ്സുഖം ഭൂപതിമാനനം ച.
    എന്ന ശ്ലോകപ്രകാരം
    സാ- ശുഭഗ്രഹദൃഷ്ടനായ ആദിത്യൻ്റെ ദശയിൽ കളത്രഗുണവും പുത്രസുഖവും വിദ്യയും യശസ്സും വാക്കിന് ശോഭയും ഉണ്ടാവുകയും, കാന്തിയും പ്രതാപവും കാമഭോഗസുഖവും ലഭിക്കുകയും, മാതാപിതാക്കന്മാർക്ക് സൗഖ്യവും രാജസമ്മാനം സിദ്ധിക്കുകയും ഫലമാകുന്നു.
    ഏതെങ്കിലും ഒരു പാപഗ്രഹമാണ് ദൃഷ്ടി ചെയ്യുന്നതെങ്കിലോ ദോഷഫലമാകും അനുഭവമാവുക.
    പാപേക്ഷിതസ്യാപി സഹസ്രഭാനോർ-
    ദശാവിപാകേ പരമം തു ദുഃഖം;
    പിത്രോർവ്വിനാശം സുതദാരകഷ്ട‌ം,
    ചോരോഗ്നിഭൂപാലകൃതാർത്തിമേതി.
    സാ- പാപഗ്രഹദൃഷ്ടനായ ആദിത്യൻറെ ദശയിൽ വളരെയേറെ ദുഃഖാനുഭവവും മാതാപിതാക്കന്മാർക്ക് നാശവും ഭാര്യാപുത്രന്മാർക്ക് അരിഷ്ടതയും കള്ളന്മാരിൽനിന്നും അഗ്നിയിൽനിന്നും ഭയവും രാജകോപവും സംഭവിക്കും.
    ഇപ്രകാരം സൂര്യൻ കർക്കിടക രാശിയിൽ ആണ് നിൽക്കുന്നത് എങ്കിലും ശുഭഗ്രഹങ്ങളുടെയോ പാപഗ്രഹങ്ങളുടെയോ യോഗമോ,ദൃഷ്ടിയോ ഉണ്ടോ എന്നെല്ലാം മനസ്സിലാക്കി വേണം ഫല നിർണ്ണയത്തിൽ എത്തിച്ചേരുവാൻ.
    സൂര്യൻ ചിങ്ങം രാശിയിൽ നിന്നാലുള്ള ദശാഫലത്തിനെ കുറിച്ച് ഇനി നമുക്കു നോക്കാം.
    സ്വഗൃഹസൂര്യദശായാ,-
    മനേകവിത്താന്വിതോ ഽതിവിഖ്യാതഃ.
    എന്ന ശ്ലോകപ്രകാരം
    ചിങ്ങത്തിൽ നിൽക്കുന്ന സൂര്യൻ്റെ ദശയിൽ വളരെയേറെ ധനവും പ്രസിദ്ധിയും വന്നുചേരുന്നതാണ്.
    ക്രൗര്യാധ്വഭൂപൈഃ കലഹൈർധനാപ്തിം,
    വനാദിസഞ്ചാരമതിപ്രസിദ്ധിം;
    കരോതി സുസ്ഥോ വിജയം ദിനേശ,-
    സ്തൈക്ഷ്ണ്യം സദോദ്യോഗരതിം സുഖം ച.
    എന്ന ശ്ലോകപ്രകാരം
    സ്വന്തം ക്ഷേത്രമായ ചിങ്ങം രാശിയിൽ നിൽക്കുന്ന സൂര്യൻറെ ദശാകാലത്തിൽ ക്രൂരത കൊണ്ടും, മാർഗ്ഗസഞ്ചാരം കൊണ്ടും, രാജാക്കന്മാർ നിമിത്തമായിട്ടും, കലഹങ്ങളെ കൊണ്ടും ഉള്ള ധനാഗമം ഉണ്ടാകും.
    വനപ്രദേശങ്ങളിൽ കൂടി സഞ്ചരിക്കുവാനും സാധിക്കും.
    വലുതായ പ്രസിദ്ധിയും, വിജയവും, തീക്ഷ്ണതയും ഉണ്ടായിരിക്കും.
    എല്ലായ്പ്പോഴും ജോലി ചെയ്യാനുള്ളതായ ഉത്സാഹവും സുഖവും വന്നുചേരുന്നതാണ്.
    സൂര്യൻ അനുകൂല ഭാവത്തിലും കൂടിയാണെങ്കിൽ ഈ ഗുണഫലങ്ങൾ പൂർണമായ രീതിയിൽ അനുഭവമാകുന്നതാണ്.
    സൂര്യൻ കന്നി രാശിയിൽ നിൽക്കുകയാണെങ്കിൽ ഉള്ള ദശാകാലത്തെക്കുറിച്ച് അടുത്ത വാരത്തിൽ പ്രതിപാദിക്കാം
  • Наука та технологія

КОМЕНТАРІ • 4