സൗമ്യസ്വരൂപനായ്... song

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 4

  • @mayavinodPodlyan
    @mayavinodPodlyan 8 місяців тому +1

    🙏🏻🙏🏻🙏🏻

  • @anitharaju4603
    @anitharaju4603 8 місяців тому +1

    🙏🙏🙏🙏🙏

  • @anildeepa8480
    @anildeepa8480 8 місяців тому +2

    . ,,
    , ,💕മഹാവിഷ്ണു ഭഗവാൻ💕
    1. സൗമ്യ സ്വരൂപനായ് പേരമംഗലം വാഴും
    പാലാഴി നാഥനാം നാരായണാ
    ശാന്തനായ് നിൽക്കും തിരുപ്പതിരൂപമേ
    നിൻപാദമെന്നും നമിച്ചിടുന്നു
    2. നൽകിയതെല്ലാം പതിന്മടങ്ങായ് നീ തിരികെ തരുന്നു നിൻ ഭക്തർക്കെല്ലാം
    നിന്മുന്നിലെ കല്ലിലെഴുതിയെൻ ഇച്ഛകൾ
    സാധ്യമാക്കിത്തന്ന നാരായണാ
    3. സ്ഥിതി പരിപാലകനായി വാഴുന്നൊരു
    മോഹനരൂപനാം വൈകുണ്ഠേശാ
    എൻഹൃദയത്തിൽ നീഎന്നും വിളങ്ങണേ
    ഇഷ്ട സ്വരൂപനാംനാരായണാ
    4. മുജ്ജന്മ ദോഷത്താൽ ഈ ജീവയാത്രയിൽ
    ദുരിതമായ് വന്നൊരാനിമിഷത്തിലും
    ഒരു തപസ്സായ് നിൻ നടയിൽ പ്രദക്ഷിണം
    ചെയ്തു നേടുന്നു ഞാൻ പുണ്യമെല്ലാം
    5. ചുറ്റുവിളക്കു നടത്തുമ്പോളെൻ കീർത്തി
    നിന്നൊപ്പമാക്കുന്ന നാരായണാ
    ആഗ്രഹ സാഫല്യം നേടിയെടുക്കുവാൻ
    തുലാഭാരം മുന്നിലായ് ചെയ്തിടുന്നു
    6 സുഖ നിദ കിട്ടുവാനായ് നിന്റെ മുൻപിലായ്
    ഏക പാദ നേദ്യമർപ്പിക്കുന്നു
    സ്വീകരിച്ചെന്നെയനുഗ്രഹിച്ചീടില്ലേ
    സാരംഗപാണിയാം നാരായണാ
    7 പാലഭിഷേകത്തിൽ ആറാടി നിൽക്കുന്നൊ -
    രാനന്ദ രൂപനാം പ്രണവേശ്വരാ
    പൂ കൊണ്ടു മൂടിടാം നിൻ സുന്ദര ബിംബം
    ദക്ഷിണ പൂജയും നൽകിടാം ഞാൻ
    8 ക്ഷീരത്താൽ ധാര കോരുന്നു നിൻ മേനിയിൽ
    കളകാഭിഷേകവും ചെയ്തീടുന്നു
    പാപാന്ധകാരത്തിലുഴലുന്ന
    ഭക്തർക്ക്പുണ്യമേകീടുന്ന നാരായണാ
    9 പൂർണ്ണ സ്വരൂപനാം ആനന്ദമൂർത്തിയായ്
    സർവ്വാലങ്കാര വിഭൂഷിതനായ്
    തൂക്കുവിളക്കിലെ നെയ്തിരിയാൽ നിൻ്റെ
    ചേതോഹര രൂപം കാണാകേണം
    10സ്വർണപ്രഭയാർന്ന ഗോളകാരൂപത്തെ
    സന്ധ്യക്കു തൊഴുതു ഞാൻ നിന്നിടുമ്പോൾ
    നിന്നുടെ സൗന്ദര്യരൂപത്തെ വർണ്ണിക്കാൻ
    എന്നുടെ തൂലികക്കാവുകില്ല
    11 കദളിപ്പഴം സിതാ വെണ്ണ നറും നെയ്യും
    അവലും മലരും നിനക്കർപ്പിക്കാം
    താംബൂലമർപ്പിച്ചു പ്രാർത്ഥിച്ചു കൊണ്ടു ഞാൻ
    ശ്രേഷ്ഠവരത്തിനായർത്ഥിക്കുന്നു
    12 ഭകതിയോടെ സ്വയം നിൻ നടയിലർപ്പിക്കാം
    ഭക്തൻ്റെ ഗേഹത്തിലെ കനികൾ പുണ്യാഹശുദ്ധിയാൽ സ്വീകരിച്ചെന്നും നീ
    ജന്മസൗഖ്യം നൽകും നാരായണാ
    13 നാളികേരം മുട്ടി നിൻ മുന്നിലർപ്പിക്കാം
    സന്താപഹാരക നാരായണാ
    താമരപ്പൂപ്പറ നാണയപ്പറകളും
    നിനക്കായ് അർപ്പിക്കാം നാരായണാ
    14. നവനീത ശോഭിതാം താമരമൊട്ടുകൾ
    ഹോമകുണ്ഠത്തിലർപ്പിച്ചിടുമ്പോൾ
    ചണ്ഡികാ ഹോമത്തിൽ കിട്ടുന്നനുഭൂതി
    നൽകിടുന്നോരെന്റെ നാരായണ
    15 മഞ്ഞപ്പൂ തുളസിയും താമര മാലയും
    ഇഷ്ട ഹാരമാകും നാരായണാ
    നിന്നിളം മേനിയിൽ ചന്ദനം ചാർത്തുമ്പോൾ
    നിർവൃതിയേറെയാണെന്നും ദേവാ
    16. എന്നെ തകർക്കുവാനെത്തുന്ന ശത്രുവെ
    ഇല്ലായ്മ ചെയ്യുന്നൊരുഗ്രമൂർത്തേ
    സായാഹ്നസന്ധ്യക്ക്‌ പാനകം നേദിച്ച്
    ഉഗ്രസുദർശനം ചെയ്‌തീടുന്നു
    17 പാൽപ്പായസപ്രിയനാകും മഹാവിഷ്ണു
    തൃപ്പാദപൂജ ഞാൻ ചെയ്‌തീടുന്നു
    നിന്മുന്നിൽ നെയ്ദീപം തെളിയിച്ചു കൊണ്ടുഞാൻ
    ധന്യമാക്കീടുന്നു എൻ ജീവിതം
    18.നിൻകാൽക്കലർച്ചിക്കും | പൂവ്വിന്നിതളായോ
    നിൻ മുന്നിൽ കത്തുന്ന ദീപമായോ
    നിൻ പാദം തഴുകുന്ന തീർത്ഥമായെങ്കിലും
    നിന്നുടെ കൂടെ വസിക്കട്ടെ ഞാൻ
    ,Lyrics : ANIL KUMAR MB PATTAMBI
    .

  • @ananthuretnakaran1396
    @ananthuretnakaran1396 8 місяців тому +1

    🙏🙏🙏