യജമാനന്റെ കരങ്ങളില്‍ - Inspiring interview with Reeba Thomas

Поділитися
Вставка
  • Опубліковано 21 жов 2024
  • വിപദി ധൈര്യത്തിന്റെയും ദൈവ കൃപയുടെയും ഒരു അസാധാരണ കഥ!
    ജീവിത യാത്രയില്‍ അടുത്ത നിമിഷം എന്തു സംഭവിക്കും അന്ന് നാം അറിയുന്നില്ല. എന്നാല്‍ എല്ലാം അറിയുന്ന സര്‍വ ശക്തന്‍ നമ്മുടെ കരം പിടിച്ചിരിക്കുമ്പോള്‍ പിന്നെ എന്തിനു ഭയം? എന്തിനു പിന്തിരിയണം? പറയാന്‍ എളുപ്പമാണ്.. പക്ഷേ അത് ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരാളില്‍ നിന്ന് കേള്‍ക്കുമ്പോഴോ? തീര്‍ച്ചയായും അതൊരു പാഠമായിരിക്കും അല്ലേ?
    അപ്രതീക്ഷിതമായി നേരിടുന്ന ശാരീരിക രോഗങ്ങള്‍ പലപ്പോഴും ജീവിതത്തിനു ഒരു വെല്ലുവിളിയായി തീരാറുണ്ട്. പലരും അതോടെ തങ്ങളുടെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുന്നു. നിസ്സഹായരായി തങ്ങളെ തന്നെ നിരാശയിലാഴ്ത്തി നെടുവീര്‍പ്പിട്ടുകൊണ്ട് ജീവിതം തള്ളി നീക്കുന്നു. ദിവസങ്ങള്‍ അങ്ങനെ പഴായിപ്പോകുന്നു...
    എന്നാല്‍ ദൈവത്തില്‍ സമ്പൂര്‍ണമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് ജീവിത്തിലെ എന്തു പ്രതിസന്ധിയെയും നേരിടുവാനുള്ള കഴിവ് ദൈവം കൊടുക്കുന്നു. അതാണ്‌ ദൈവ കൃപ! കര്‍ത്താവു ഓര്‍പ്പിക്കുന്നു: "എന്റെ കൃപ നിനക്ക് മതി". അത് നമ്മുടെ കഴിവോ ഗുണമോ നോക്കിയല്ല, നാം അവിടുത്തെ കൃപകള്‍ അറിയേണ്ടതിനും അവിടുത്തെ നാമം നമ്മില്‍ മഹത്വപ്പെടേണ്ടതിനും. അത്തരത്തില്‍ ചില വലിയ പ്രതിസന്ധികളെ ദൈവ കൃപയാല്‍ അതിജീവിച്ച സഹോദരി റീബയുടെ ജീവിതം ഇന്ന് നമുക്കൊരു വെല്ലുവിളിയാണ് ; അതിലുപരി ദൈവ കൃപയുടെ സാക്ഷ്യമാണ് !
    ഇത്തരം സാഹചര്യങ്ങളെ നേരിടുവാന്‍ നാം ഒരുക്കമുള്ളവരാണോ?
    "അവന്‍ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും". (2 കൊരിന്ത്യര്‍ 12:9). അവിടുത്തെ വചനങ്ങള്‍ നമുക്ക് ധൈര്യമേകട്ടെ!
    കൈരളി പീപ്പിള്‍ ചാനലില്‍ അവതരിപ്പിക്കുന്ന സത്ഗമയ ടോക് ഷോയില്‍ നിന്ന്.
    www.kaithiri.co...

КОМЕНТАРІ •