ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാന്ത്വനമാകുന്ന വെട്ടം ശാന്തി സ്‌പെഷല്‍ സ്‌കൂള്‍

Поділитися
Вставка
  • Опубліковано 21 сер 2024
  • തിരൂര്‍: മലപ്പുറം തിരൂരിലെ ബാലകൃഷ്ണന്‍ മാഷിന്റെ സാമൂഹ്യ സേവനത്തിന്റെ ഫലമാണ് വെട്ടം ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍. മൂന്ന് കുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇന്ന് നിരവധി ഭിന്ന ശേഷി കുട്ടികള്‍ക്ക് സാന്ത്വനമാണ്.
    ഭിന്ന ശേഷിക്കാരായ മൂന്ന് കുട്ടികളുള്ളത് കൊണ്ട് മാത്രം ഒറ്റപ്പെട്ട് പോയ കൃഷ്ണന്റെയും കുടുംബത്തിന്റെയും കണ്ണുനീരിന് മുമ്പില്‍ മാലാഖയായാണ് ബാലകൃഷ്ണന്‍ മാഷ് എത്തിയത്. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് കൈ പിടിച്ച് കയറ്റിയത്. ഇന്ന് കൃഷ്ണന്റെ രണ്ട് കുട്ടികളും സുരക്ഷിതരാണ്. തിരൂര്‍ വെട്ടത്തെ ശാന്തി സ്‌പെഷ്യല്‍ സ്‌കൂളിന് ബാലകൃഷ്ണന്‍ മാഷിന്റെ സാമൂഹ്യ സേവനത്തിനും കഠിനാധ്വനത്തിന്റെയും പ്രായം ഉണ്ട്. വീടുവീടാന്തരം കയറി ഇറങ്ങി പണം സമാഹരിച്ചാണ് ബാലകൃഷ്ണന്‍ മാഷ് വര്‍ഷങ്ങളത്രയും സ്‌കൂളിനെ വളര്‍ത്തിയത്. ഇന്നും സ്‌കൂളിന്റെ ദൈനം ദിന ചിലവുകള്‍ക്കായി എണ്‍പതാം വയസിലും മാഷ് ഒറ്റക്ക് നടന്ന് പണം സമാഹരിക്കുന്നു.. നൂറ് രൂപ മുതലുള്ള പലവരുടെ സഹായങ്ങളാണ് ഈ സ്‌കൂളിനെ ഇന്ന് നിലനിര്‍ത്തുന്നത്. ഒപ്പം മാഷിന്റെ നിശ്ചയ ദാര്‍ഢ്യവും.

КОМЕНТАРІ • 3