സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡ് | Largest Republic Military Parade Ever

Поділитися
Вставка
  • Опубліковано 16 вер 2024
  • സ്വതന്ത്ര ഇന്ത്യയുടെ അജയ്യമായ സൈനിക ശക്തിയും , അതിൻ്റെ ബഹുസ്വരമായ സാംസ്കാരിക വൈവിധ്യവും, ലോകത്തിനു മുന്നിൽ വിളിച്ചോതുന്ന ഒന്നാണല്ലോ, 1950 മുതൽ ഓരോ വർഷവും ജനുവരി 26നു രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വെച്ച് നടത്തപ്പെടുന്ന റിപ്പബ്ലിക് ഡേ പരേഡ്. അന്നേ ദിവസം രാവിലെ, ദില്ലിയിലെ കർത്തവ്യപത്തിൽ അരങ്ങേറുന്ന പ്രൗഢ ഗംഭീരമായ സേനാ പരേഡിനെ, ഇന്ത്യയുടെ രാഷ്ട്രപതിയാണ് അഭിവാദ്യം ചെയ്യുന്നതും. ഇന്ത്യയുടെ സശസ്ത്രസൈന്യങ്ങളിൽ നിന്നുള്ള സൈനികരുടെ ഉജ്ജ്വല മാർച്ചും, അവർ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളുടെ വിപുലമായ പ്രദർശനവും, വളരെ ഗരിമയോട് കൂടി തന്നെ അവതരിപ്പിക്കുന്ന ഈ പരേഡ്, ഒരർത്ഥത്തിൽ നമ്മുടെ ശത്രുക്കൾക്കുള്ള വലിയൊരു സന്ദേശമായിട്ടു കൂടിയാണ്, ആഗോള മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്. അത് കൊണ്ട് തന്നെ, ഇന്ത്യയുടെ ശത്രു സമൂഹത്തിനു ഒരു മുന്നറിയിപ്പെന്ന പോലെ കാഴ്ച്ച വെക്കപ്പെടുന്ന റിപ്പബ്ലിക് ദിന പരേഡുകളെ, അങ്ങേയറ്റം മികവുറ്റതാക്കാൻ അതത് കാലങ്ങളിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകൾ ശ്രമിക്കാറുണ്ടെന്നത്, തർക്കമില്ലാത്ത ഒരു വസ്തുതയാണ്. എന്നാൽ 80 -കളുടെ മധ്യത്തിൽ നടത്തിയ, ഇന്ത്യയുടെ ഒരു റിപ്പബ്ളിക് ദിന പരേഡിലെ, സൈനിക മാർച്ചും ,അതിലെ ആയുധങ്ങളുടെ പ്രദർശനവും, രാജ്യത്തിൻ്റെ ശത്രുക്കളെയും വിശിഷ്യാ വിശ്വവൻശക്തികളെയും ഞെട്ടിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ 37-മത് റിപ്പബ്ലിക് ദിനമായ, 1987 ജനുവരി -26 ലെ റിപ്പബ്ലിക് ഡേ പരേഡിലാണ്, ന്യൂഡൽഹിയുടെ വൈരികളെ അതിയായി ഭയപ്പെടുത്തിയ, ഇത്തരത്തിലൊരു പട്ടാള മാർച്ച നടന്നത്. മൊത്തം 90 മിനിറ്റിലധികം ദൈർഘ്യമുണ്ടായിരുന്ന ഈ റിപ്പബ്ലിക് ദിന പരേഡിൻ്റെ പകുതിയിലധികം സമയവും, നാലു ഡസനോളം വരുന്ന സോവിയറ്റ് നിർമ്മിത അതിനൂതന ടാങ്കുകളും , അസംഖ്യം പുതുതലമുറ കവചിത വാഹനങ്ങളും ,പീരങ്കി പടയുടെ ആക്രമണ വ്യൂഹങ്ങളും ,കരസേനയുടെ കാലാൾപ്പട വിഭാഗങ്ങളോടൊപ്പം അണിനിരന്നു. കൂടാതെ വ്യോമ ,നാവിക സേനകളുടെ ആധുനിക ആയുധങ്ങളുടെ ഒരു വൻ ശേഖരവും, ഇതിൽ ഈ പരേഡിനു മിഴിവേകി. ഇതിനെല്ലാം പുറമെയാണ്, ആർമി ഏവിയേഷൻറ്റെ ഗൺഷിപ്പുകളായ ചീറ്റ ഹെലികോപ്റ്ററുകളും അവരുടെ തന്നെ ചേതക് ഹെലികോപ്ടറുകളും, പ്രസ്തുത പട്ടാള മാർച്ചിന് മുകളിൽ നടത്തിയ ഫ്ലൈപാസ്റ്റ്‌ . അവസാനമായി ഇന്ത്യൻ വ്യോമസേനയുടെ, IL-76 ട്രാൻസ്‌പോർട് വിമാനങ്ങളും,
    ജാഗ്വാർ ,മിറാഷ് ഫൈറ്ററുകളുടെ ഒരു വമ്പൻ ഫോർമേഷനും ചേർന്ന്, ഒരുക്കിയ വ്യോമാഭ്യാസങ്ങളോട് കൂടിയാണ് ഈ പരേഡിന് തിരശീല വീണതും. പരേഡ് നേരിൽ കാണാൻ എത്തിയ ആയിരക്കണക്കിന് കാണികളെയും , ഇതിൻ്റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ വീക്ഷിച്ച ലക്ഷകണക്കിന് പ്രേക്ഷകരെയും, കോരിത്തരിപ്പിച്ച ഈ കൂറ്റൻ സൈനിക മാർച്ച്, പുതിയ ഇന്ത്യയുടെ പുതിയ കരുത്തിനെയാണ് കാണിക്കുന്നതെന്നായിരുന്നു, ബ്രിട്ടീഷ് മാധ്യമ ഭീമനായ ബീബീസി അക്കാലത്ത് നൽകിയ വിശേഷണം . തല്ഫലമായി, സ്വതന്ത്ര ഇന്ത്യയുടെ നാളിതു വരെയുള്ള ചരിത്രത്തിലെ, ഏറ്റവും മികച്ചതും വലുതുമായ ഒരു സേനാ പരേഡ് ആയിരുന്നു, 1987 -ജനുവരി - 26 -ലെ റിപ്പബ്ലിക് ദിന പരേഡ് എന്നാണ് അന്തർദേശിയ പ്രതിരോധ വിദഗ്‌ധരുടെ ഭാഷ്യം
    The invincible military power of independent India and its multifaceted cultural diversity is something that calls out to the world, the Republic Day Parade is held every year on January 26 in the national capital New Delhi since 1950. On that morning, the President of India will greet the grand army parade that will take place at the Kart Vyapam in Delhi. The parade, which is presented with great pomp and splendor by the soldiers from India's armed forces and the elaborate display of weapons they use, is interpreted by the global media as a big message to our enemies. Because of that, it is an undisputed fact that the ruling governments of the respective times try to make the Republic Day parades, which are seen as a warning to India's hostile society, extremely sophisticated. But have you heard that in India's Republic Day parade in the mid-80s, the military march and display of weapons shocked the country's enemies and superpowers? One such military march took place during the Republic Day Parade on 26 January 1987, India's 37th Republic Day, to the utter dismay of New Delhi's enemies. For more than half of the 90-minute-long Republic Day parade, four dozen advanced Soviet-made tanks, numerous new-generation armored vehicles, and artillery assault units lined up alongside the Army's infantry units. Also a huge collection of modern weapons of the air force and navy, in which the parade was brilliant. Apart from all this, Army Aviation's gunships Cheetah helicopters and their own Chetak helicopters conducted a flypast over the said military march. Finally, the IL-76 transport aircraft of the Indian Air Force,
    A huge formation of Jaguar and Mirage fighters and aerial exercises also closed the parade. The massive military march, which attracted thousands of spectators who came to see the parade in person and hundreds of thousands of viewers who watched it live on television, was the epitome of the new strength of the new India, a description given by the British media giant BBC at the time. As a result, the largest and best military parade in the history of independent India till date, 26-January-1987 is referred to by international defense experts as the Republic Day Parade.
    #india #indian #indianairforce #indianarmy #indiannavy #republicday #parade #republicbharat #republicdayparade #1987

КОМЕНТАРІ • 4

  • @VackoChany-u4s
    @VackoChany-u4s 2 дні тому

    അടിപൊളി ചാനൽ, subscribed 👍🏼

  • @VackoChany-u4s
    @VackoChany-u4s 2 дні тому

    അടിപൊളി ചാനൽ Subscribed 👍🏼👍🏼

  • @user45769
    @user45769 10 днів тому +1

    Superrr❤❤❤

  • @sudevdevadas8504
    @sudevdevadas8504 11 днів тому +3

    👍🤝🙌