വീരം രുധിരം മാമാങ്കചരിതം | പുതുമന തറവാടിന്റെ ചരിത്രം | Manorama Online

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +12

    കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ അതായത് നമ്മള്‍ അറിയുന്ന കേരള ചരിത്രത്തിനും മുന്‍പ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന വലിയ ഒരു നദീതീര ഉത്സവമായിരുന്നു മാമാങ്കം. നമ്മുടെ ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.
    ഏതാണ്ട് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം നിരവധി ജനങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങള്‍, എന്നിവയും അരങ്ങേറിയിരുന്നു.
    മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയ പ്രാധാന്യത്തെ തുടര്‍ന്ന് കാലക്രമേണ മാമാങ്കവേദിയില്‍ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീര്‍ന്നു.
    ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണുള്ളത്, ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വര്‍ഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തിക പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാര്‍ മലബാറില്‍ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു.
    അതാണീ സിനിമയിലൂടെ നമ്മള്‍ കാണുവാന്‍ പോകുന്നതും. കൊല്ലവര്‍ഷം 858-ല് നടന്ന മാമാങ്കത്തെപ്പറ്റി മാത്രമാണ് പൂര്‍ണ്ണമായ രേഖകള്‍ ലഭിച്ചിട്ടുള്ളത്, കിഴക്കന്‍ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാര്‍ത്ഥിച്ചപ്പോള്‍ ചാവേറുകളായി പൊന്നാനിവായ്ക്കല്‍ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്.
    അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാന്‍ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകള്‍ എന്ന് പറഞ്ഞുവന്നു. മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയില്‍ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യില്‍നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാന്‍ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാല്‍ നേര്‍ക്കുനേര്‍ യുദ്ധം അസാദ്ധ്യമായിരുന്നു.
    വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കര്‍, പുതുമന പണിക്കര്‍, കോവില്‍ക്കാട്ട് പണിക്കര്‍, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കള്‍ സാമൂതിരിയുമായുള്ള മുന്‍യുദ്ധങ്ങളില്‍ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നവരുമായിരുന്നു. മാമാങ്കത്തിന് ചാവേര്‍ ആകാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറുന്നു എന്ന സൂചന ഗ്രന്ഥാവരികള്‍ തരുന്നുണ്ട്

  • @pscwin4504
    @pscwin4504 5 років тому +2

    Excellent

  • @JN-iv2ov
    @JN-iv2ov 5 років тому +3

    Splendid presentation !

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 5 років тому +4

    Great work 👌👌👌👌👌

  • @radhikas1469
    @radhikas1469 5 років тому +2

    Great......

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 5 років тому +2

    👏👏👏👏

  • @akhilvengad9144
    @akhilvengad9144 4 роки тому

    Contact cheyyaan eanthelum oru id tharumo

  • @akshayashok2300
    @akshayashok2300 5 років тому +1

    ⚔️Abhyasi KrishnaDas Sir 😍

  • @rkideas6114
    @rkideas6114 22 дні тому

    എൻ്റെ നാട്