തേടിവരുന്ന തക്ഷകൻ എന്ന വിഷസർപ്പത്തെ തടയാൻ പരീക്ഷിത്ത് മഹാരാജാവിന് എന്തുചെയ്യാനാവും Story bhagavatham

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 53

  • @NKSAudiobooks
    @NKSAudiobooks  Рік тому +10

    പുരാണകഥകൾക്ക് നിരവധി പാഠഭേദങ്ങളുണ്ടാവാം. ഞങ്ങളുടെ റഫറൻസുകൾ താഴെ കൊടുക്കുന്നു.
    അവലംബം :
    മഹാഭാരതം ആദിപർവം 40,41അദ്ധ്യായങ്ങൾ
    തക്ഷകനും കശ്യപനും കണ്ടുമുട്ടുന്നു മഹാഭാരതം ആദിപർവം 43 ആം അദ്ധ്യായം
    പരീക്ഷിത്തിന്റെ ഭാഗങ്ങൾ മഹാഭാരതം ആദിപർവം 42 മുതൽ 49 വരെ

  • @aiswaryagayathry2761
    @aiswaryagayathry2761 11 місяців тому +4

    കേൾക്കുന്നവർക്ക്.മനസ്സിലാകുന്ന രീതിയിൽ തന്നെ ഉള്ള അവതരണം അവതാരകൻ അഭിനന്ദനം അർഹിക്കുന്നു

  • @KEERTHI_20_7
    @KEERTHI_20_7 8 місяців тому +2

    നിസ്സംശയം പറയാം.. അവതരണം... അടിപൊളി.. 👌🏻👌🏻✨️✨️

  • @aiswaryagayathry2761
    @aiswaryagayathry2761 5 місяців тому

    തക്ഷ് കനെ. പടത്തിൽ കണ്ടപ്പോൾ തന്നെ പേടി തോന്നി. പരീക്ഷിത്ത്.. രാജാവിൻ്റെ katha. കേട്ടിട്ടുണ്ട് വിപുലമായി കഥ മുഴുവൻ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കുറച്ചൊക്കെ. കഥ.അറിയാമായിരുന്നു. നല്ല അവതരണം.

  • @ShaluVp-h5s
    @ShaluVp-h5s Рік тому +6

    Supper എനിക്ക് കഥ വളരെ ഇഷ്ട്ടമായി

  • @MrAJEESH0007
    @MrAJEESH0007 Рік тому +5

    തക്ഷകന് അർജുനനോട് വൈരാഗ്യം ഉണ്ടായിരുന്നു. ഖണ്ഡവ വനം അർജുനൻ തീ ഇട്ടപ്പോൾ തക്ഷകന്റെ ഭാര്യയും കൊല്ലപ്പെട്ടു
    പിന്നീട് നേർക് നേർ പലപ്പോൾ ആയി അർജുനൻ തക്ഷകണേ കൊല്ലാതെ വിട്ടു. അർജുനൻറെ കാലം തീരും വരെ നോക്കി ഇരുന്നു. ഒടുക്കം വിധി പോലെ അർജുനൻറെ പൗത്രാനെ കൊല്ലാൻ നിയോഗം വന്നു. അതിലുടെ പ്രതികാര നിർവൃതി അടയാൻ സാധിച്ചു. പരീക്ഷിതിനെ കൊന്നു.
    ഇതറിഞ്ഞ പരീക്ഷിതിന്റെ മകൻ സർപ്പയാഗം നടത്തി എല്ലാ പാമ്പുകളേം കൊന്നു. തക്ഷകനെ പിടികൂടി എന്നാൽ പിന്നീട് വെറുതെ വിട്ടു.
    മഹാഭാരതം സഹോദരങ്ങൾ തമ്മിൽ ഉള്ള യുദ്ധം മാത്രം അല്ല തീർത്താൽ തീരാത്ത പകയുടേം ക്ഷയുടെയും കഥയാണ്.

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      Yes... ഖാണ്ഡവദഹനം മറ്റൊരു കഥയാണ്. ഈ പറഞ്ഞതു കൂടാതെ ഇനിയും ഉപകഥകൾ അതുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. അതുപോലെ അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവയാണ് പരീക്ഷിത്ത്. ഗർഭാവസ്ഥയിൽ തന്നെ അദ്ദേഹത്തിന്റെ കഥ തുടങ്ങുന്നു. പരീക്ഷിത്തിന്റെ ഭൂതകാലം അല്ലെങ്കിൽ സ്വർഗ്ഗാരോഹണം മാത്രം എടുത്താലും മണിക്കൂറുകൾ പറയാനുള്ള കഥയുണ്ട്. ഈ കഥയിൽ തന്നെ പറയുന്ന ആസ്തികന്റെ ജനാനോദ്ദേശം അതായത് സർപ്പസത്രയാഗം അവസാനിപ്പിക്കുന്ന കഥ (story - ആസ്തികൻ), കദ്രുവിന്റെ ശാപം (story - ഗരുഡൻ) അതുപോലെ ഉത്തരയുടെ ഗർഭസ്ഥ ശിശുവിന്റെ നേർക്ക് അശ്വത്ഥാമാവ് അസ്ത്രം തൊടുക്കുന്ന കഥ (story - ഒരു മഹായുദ്ധത്തിന്റെ പര്യവസാനം) മുതലായവ മറ്റൊരു വീഡിയോ ആയി നേരത്തേ ചെയ്തിട്ടുണ്ട്. പുരാണകഥകൾ ഒരു തുടർച്ച എന്നോണം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭാവിയിൽ ചെയ്യുന്ന കഥകളും ഇതുപോലെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പരമാവധി 10 - 12 മിനിറ്റ് ൽ ഒതുങ്ങുന്ന ചെറിയ വീഡിയോകളായാണ് ഇവിടെ കഥകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കായി റഫറൻസ് ഗ്രന്ഥങ്ങളും കമന്റായി കൊടുക്കുന്നുണ്ട്. ഒപ്പം

  • @sirajea4384
    @sirajea4384 Рік тому +1

    Thank you so much for the stories

  • @kesavanv4961
    @kesavanv4961 Рік тому +1

    വളരെ നല്ല കാരൃം

  • @TSM346
    @TSM346 Рік тому +8

    മികച്ച എക്സ്പീരിയൻസ് 🤗

  • @Am.Aadismom1023
    @Am.Aadismom1023 Рік тому

    Good explanation 🙏

  • @vineethakm7750
    @vineethakm7750 Рік тому +1

    Aasthikante story ....childhoods l vayichadanu...kelkan thadparyamund

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank!!❤👍ആസ്തികന്റെ കഥ ലിങ്ക് താഴെ കൊടുക്കുന്നു.
      ua-cam.com/video/zmq50rUcyUY/v-deo.html

  • @VishnuVishnu-t6u
    @VishnuVishnu-t6u 10 місяців тому

    Janamejaya nte makante kadha parayoo pandavarude vamsathile avasana kanniyaranu

  • @soorajkk3620
    @soorajkk3620 Рік тому +2

    Supper 😢😢😢

  • @deepumohan2351
    @deepumohan2351 Рік тому +1

    adipoli 👌👍

  • @lenichembraleniichembra6053
    @lenichembraleniichembra6053 Рік тому +1

    Subscribed ✌️✌️✌️
    Thanks

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you very much....❤️👍🏻❤️❤️👍🏻

  • @akarshvdharan1079
    @akarshvdharan1079 Рік тому +1

  • @jayakumar200
    @jayakumar200 Рік тому

    👌👌🌹

  • @TITANSKRISH
    @TITANSKRISH Рік тому +1

    ❣️🙏

  • @gawthamvbiju4667
    @gawthamvbiju4667 Рік тому +2

    ee story okke ulla Mahabharat book evide kittum online kittumo link taramo

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      മഹാഭാരതകഥകൾ പറയുന്ന പുസ്തകങ്ങൾ ഒരുപാടുണ്ട്. പക്ഷേ ഈ കഥകൾ ഇത്ര ലളിതമായി അല്ലെങ്കിൽ ഇതുപോലെ എവിടെ കിട്ടും എന്ന ചോദ്യത്തിന് ഒറ്റ വരിയിൽ ഉത്തരം പറയാനാവില്ല. ഇവ NKS Audiobooks ന്റെ സബ്സ്ക്രൈബേർസിനുവേണ്ടി വിഖ്യാതമായ മൂലഗ്രന്ഥങ്ങളിൽ നിന്നും കണ്ടെത്തുന്നവയാണ്. കഥകളുടെ ആസ്വാദന സാധ്യതകൾ പഠിച്ചശേഷം മൂലഗ്രന്ഥങ്ങളിൽ നിന്നും മാറ്റം വരാതെ എന്നാൽ സാധാരണക്കാർക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഞങ്ങൾ സ്ക്രിപ്റ്റ് ചെയ്യുന്നവയാണ് ഈ കഥകൾ. ഞങ്ങളോടൊപ്പമുള്ള author ശ്രീ NK Sasidharan കൽഹാരപുഷ്പങ്ങൾ എന്ന പേരിൽ 2015 ലും അതിനു മുൻപ് ദീപിക സൺഡേയിലും ഇതിൽ പറഞ്ഞ കുറെ കഥകൾ പബ്ലിഷ് ചെയ്തിരുന്നു. മേൽപ്പറഞ്ഞ പുസ്തകം ആമസോണിലും കോട്ടയത്തെ കോർനെറ്റ് ബുക്സ് ലും ലഭ്യമാണ്.
      ഇനി മഹാഭാരതകഥകൾ പറയുന്ന മറ്റ് ചില മലയാള പുസ്തകങ്ങൾ പരിചയപ്പെടുത്താം.
      1) വ്യാസമഹാഭാരതം സംപൂർണ്ണം ഗദ്യം ആറ് വോള്യങ്ങൾ
      ഓരോന്നും വലിയ പുസ്തകമാണ് ഇത് ഡി സി ബുക്സ് ൽ കിട്ടും. ഓൺലൈൻ ലും ലഭ്യമാകേണ്ടതാണ്.
      2) പ്രൊഫസർ പി എസ് നായർ എഴുതിയ മഹാഭാരതം ഗദ്യം
      ഈ പുസ്തകം കുറച്ചു ലളിതമായി മഹാഭാരതകഥ പറയുന്നുണ്ട്. പക്ഷേ ഇതൊരു പഴയ പുസ്തകമാണ്. വിദ്യാരംഭം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ലൈബ്രറി മേളകളിലോ സെക്കന്റ് ബുക്സ് സ്റ്റാളുകളിലോ അന്വേഷിക്കുക.
      3) വ്യാസഭാരത മഹാകഥ എന്ന പേരിൽ പ്രൊഫസർ കിളിമാനൂർ വിശ്വംഭരൻ എഴുതിയ ഒരു പുസ്തകത്തിൽ മഹാഭാരത കഥകൾ വളരെ ചുരുക്കി പറഞ്ഞിട്ടുണ്ട്. ഇതും ഡി സി ബുക്സ് ൽ അന്വേഷിക്കുക. പഴയ പുസ്തകമാണ്.
      4)കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ പദ്യരൂപത്തിലുള്ള മഹാഭാരതവും ലഭ്യമാണ്.
      5)ശാന്തിപർവകഥകൾ എന്ന പേരിൽ പ്രൊഫസർ കിളി മാനൂർ വിശ്വംഭരന്റെ മറ്റൊരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്.
      ഇന്ത്യ യിലെ എല്ലാ ഭാഷകളിലും മഹാഭാരതം അവലംബിച്ച് ഒട്ടേറെ നോവലുകൾ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിൽ പ്രശസ്തമാമയ ചില നോവലുകൾ ഇവയാണ്.
      1) പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ'
      2) എം ടി യുടെ 'രണ്ടാമൂഴം'
      3) വി ടി നന്ദകുമാറിന്റെ 'എന്റെ കർണ്ണൻ'
      4) എൻ കെ ശശിധരന്റെ 'പകിട'
      കൂടാതെ വിവർത്തന ഗ്രന്ഥങ്ങളായ
      1)വി എസ് ഖാണ്ടെക്കറുടെ 'യയാതി'യും
      2)ശിവജി സാവന്തിന്റെ 'കർണ്ണനും'
      3) എസ് എൽ ഭൈരപ്പയുടെ 'പർവവും' (കന്നട) മികച്ച വായനാനുഭവം നൽകുന്ന പുസ്തകങ്ങളാണ്.
      താങ്ക്സ് ഫോർ the comment.. തുടർന്നും ഒപ്പമുണ്ടാവുക... ആശംസകൾ!

  • @rekhasuresh7632
    @rekhasuresh7632 Рік тому +1

    Athenumunba
    Sreesugabranmarshe
    Bagavatham
    Muzhuvanayesamghrahechuparanjukoduthu

    • @NKSAudiobooks
      @NKSAudiobooks  Рік тому

      വേദവ്യാസമുനി രചിച്ച 18 മഹാപുരാണങ്ങളിൽ ഏറ്റവും ഉത്തമമാണ് “ശ്രീമദ് മഹാഭാഗവതം”. ഏറ്റവും എളുപ്പത്തിൽ മുക്തി ലഭിക്കാനുതകുന്ന ഭക്തിമാർഗ്ഗത്തെ പ്രതിപാദിക്കുന്ന മഹാപുരാണം കൂടിയാണിത്. മരണം കാത്തു കിടക്കുന്ന പരീക്ഷിത്തിന് ഏഴു നാൾ കൊണ്ട് ശ്രീ ശുകമഹർഷി ഭാഗവതം വിശദമായി പറഞ്ഞുകൊടുക്കുന്നുണ്ട്.
      പരസ്പര പൂരകങ്ങളായ ഈ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ഏറെ പ്രാധാന്യമുള്ള ആ കഥകളും പരീക്ഷിത്തിന്റെ കഥയുടെ മറ്റ് വിശദാംശങ്ങളും തുടർന്നുള്ള വീഡിയോകളിൽ വിശദമായി തന്നെ ചെയ്യുന്നുണ്ട്. ഈ കഥയിൽ തന്നെ സൂചിപ്പിക്കുന്ന കദ്രുവിന്റെ ശാപത്തെ പറ്റിയും ആസ്തികന്റെ ജനാനോദ്ദേശകഥയും ഞങ്ങൾ നേരത്തേ പറഞ്ഞു കഴിഞ്ഞു. ലിങ്കുകൾ ഇവിടെ ഐ ബട്ടണിൽ ചേർത്തിട്ടുണ്ട്. ചില സാങ്കേതികതകൾ കൂടെ ഒത്തു ചേർന്നാൽ ബാക്കിയുള്ള കഥകളും ഇതോടൊപ്പം ചേർക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുക. കൂടെ നിൽക്കുക...❤❤👍 Thanks for understanding❤ നന്ദി.. 👍❤

  • @anoopss8958
    @anoopss8958 2 місяці тому

    Madalam ana mambazham allleewww

  • @SachuSSmile
    @SachuSSmile Рік тому +1

    🙏🙏🙏🙏

  • @bhriguvb6131
    @bhriguvb6131 Рік тому +4

    ഗംഗയുടെ മധ്യത്തിലാണോ അതോ യമുനയുടെ മധ്യത്തിലാണോ പരീക്ഷിത്ത് ഇരുന്നത്?

    • @NKSAudiobooks
      @NKSAudiobooks  Рік тому +9

      ഗംഗയിലാണ് പരീക്ഷിത്ത് സ്തംഭം പണികഴിപ്പിച്ചത്. റഫറൻസായി തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാരതം കിളിപ്പാട്ട് കശ്യപന്റെയും തക്ഷകന്റെയും സംവാദം നോക്കുക.
      വരികളിങ്ങനെയാണ്.
      "അറ്റമില്ലാതോളം ചെയ്തു വിശുദ്ധനായ് പുത്രനെയും പുണർന്നേറെ മൂർധാവിങ്കൽ* ബദ്ധമോദം ബാഷ്പതീർഥാഭിഷേകവും ചെയ്തമാത്യാചാര്യ കൃത്യവർഗ്ഗത്തിനും* ദാസവരൻമാരുമായുടൻ പ്രാസാദം ഭാഗീരഥ ീജലമദ്ധ്യസ്ഥമേറിനാൻ* "
      Thank you! Stay connected!!! ❤❤❤

  • @vasuki583
    @vasuki583 Рік тому +3

    സർപ്പങ്ങളെ പറ്റി ഏതെങ്കിലും ഗ്രന്ഥങ്ങൾ പ്രതിപാതിക്കുന്നുണ്ടോ?? കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

    • @NKSAudiobooks
      @NKSAudiobooks  Рік тому +3

      നാഗങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. 'ഗരുഡൻ' എന്ന കഥയിൽ ഞങ്ങളുപയോഗിച്ച റഫറൻസ് ഗ്രന്ഥങ്ങൾ താഴെ കൊടുക്കാം. കശ്യപപ്രജാപതിയുടെയും കദ്രുവിന്റെയും മക്കളാണ് നാഗങ്ങൾ എന്നു പറയപ്പെടുന്നു. ചില ഗ്രന്ഥങ്ങളിൽ ഇതിൽ ചില പാഠഭേദങ്ങൾ പറയുന്നുണ്ട്.
      1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗ്ഗം
      വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു.
      2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം
      അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു.
      3) മഹാഭാരതം ആദിപർവം മൂപ്പത്തഞ്ചാമദ്ധ്യായത്തിൾ ശേഷൻ, വാസുകി, തക്ഷകൻ, കാർകോടകൻ കാളിയൻ തുടങ്ങി അഗർക്കരൻ, മഹോദരൻ വരയുള്ള കദ്രുപുത്രന്മാരുടെ പേരുകൾ പറയുന്നുണ്ട്.
      3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം.
      ഗരുഡൻ അമൃത് കൊണ്ടുപോകുന്നു.
      4) ജീമൂതവാഹനന്റെ കഥ
      കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.
      രണ്ടു ഭാഗങ്ങളുള്ള ഗരുഡൻ എന്ന കഥയും ഒപ്പം ആസ്വദിക്കുക..
      Episode 01 - ua-cam.com/video/iiNe3EppNug/v-deo.html
      Episode 02 - ua-cam.com/video/BKS9BuX0AIM/v-deo.html
      തക്ഷകന്റെ കഥയ്ക്കു തുടർച്ചയായി ജനമേജയൻ നടത്തിയ സർപ്പസത്രം എന്ന യാഗത്തിന്റെ അനന്തരഫലങ്ങളെപ്പറ്റി പറയുന്ന ആസ്തികൻ എന്ന കഥയുടെ ലിങ്കും ഒപ്പം ചേർക്കുന്നു.
      ua-cam.com/video/zmq50rUcyUY/v-deo.html
      നാഗാരാധനയെപ്പറ്റി ചില കാര്യങ്ങൾ കൂടി പറയട്ടേ..
      ബി സി ആറാം നൂറ്റാണ്ടിൽ 'തക്ഷകർ' എന്ന ഒരു ജനവിഭാഗം ഉത്തരഭാരതത്തിലുണ്ടായിരുന്നു. ഇവർ നാഗാരാധകരായതിനാൽ പില്ക്കാലത്ത് 'നാഗന്മാർ' എന്നറിയപ്പെട്ടു. ആര്യന്മാരുടെ ആക്രമണത്തിന് മുന്പ് മുതലേ തന്നെ ഭാരതത്തിൽ നാഗാരാധന നിലനിന്നിരുന്നു എന്നതിന് തെളിവായി പലയിടങ്ങളിൽ നിന്നും നാഗവിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
      ശേഷൻ(അനന്തൻ), വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരാണ് അഷ്ട നാഗങ്ങൾ എന്ന പേരിൽ ആരാധിക്കപ്പെടുന്നത്.
      Thanks for writing!! Please stay connected!!!❤❤👍🙂

  • @jijeshc
    @jijeshc Рік тому +2

    ആ മൊയന്തിന് ആദ്യമെ തൊള്ള തുറന്ന് വർത്തമാനം പറഞ്ഞിരുന്നെങ്കിൽ വല്ല പ്രശ്നോം ഉണ്ടാകുമായിരുന്നോ

  • @prasadvelu2234
    @prasadvelu2234 Рік тому +1

    ജനമേജയന്റെ സർപ്പസത്രം സകല നാഗങ്ങളുടേയും കഥ കഴിച്ചു.

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      Yes... ഇതോടൊപ്പം ചേർത്ത് വായിക്കാവുന്ന ആസ്തികൻ enna കഥ കൂടി കേൾക്കൂ ❤️👍🏻 Thanks for writing

  • @VishnuChandran-g9z
    @VishnuChandran-g9z 8 місяців тому

    അവതരണം മോശം

  • @rageshkrishnansooranadu
    @rageshkrishnansooranadu Рік тому +1

    ❤❤❤❤❤❤

  • @sreekanthps8538
    @sreekanthps8538 Рік тому +1

    ❤❤❤❤❤❤