കഴിഞ്ഞജന്മം പിറന്നവീടും, തന്റെ മകനെയും തിരിച്ചറിഞ്ഞ ഭാനുമതിയമ്മയുടെ കഴിഞ്ഞജന്മ ചിത്രവും കണ്ടുകിട്ടി

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 263

  • @sreekanthrg8480
    @sreekanthrg8480 21 день тому +39

    പാർത്ഥ് എന്ന് പേരുള്ള എന്റെ അനന്തിരവൻ തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്റെ പേര് വിലോചനക്കുറുപ്പ് ആയിരുന്നെന്നും വീട് വളരെ തെക്ക് ആണെന്നും ഭാര്യയുടെ പേര് പദ്മാവതിയമ്മ ആണെന്നും രണ്ടു മക്കൾ ഉണ്ടായിരുന്നെന്നും ഒരാളുടെ പേര് സുധ ആണെന്നും ( മറ്റേയാളുടെ പേര് പറഞ്ഞെങ്കിലും 28 വർഷം മുമ്പ് കുട്ടി പറഞ്ഞ പേര് ഞാൻ മറന്നു. ) പറയുമായിരുന്നു. വീടുപണിനടക്കുകയായിരുന്നെന്നും പാമ്പ് കടിച്ചു എല്ലാവരും ഓടി വന്നു എന്നും പറഞ്ഞു. ഇതിൽ അത്ഭുതം എന്തെന്നാൽ വിലോചനക്കുറുപ്പ്, പത്മാവതിയമ്മ എന്നീ പഴയകാല പേരുകൾ ഞങ്ങളുടെ കുടുംബത്തിൽ പോയിട്ട് നാട്ടിൽ പോലും ഇല്ല. അതിനാൽ ഈ പേരുകൾ ഈ കുട്ടിയുടെ ചെവിയിൽ ആരും പറയുന്നത് കേട്ട് ചെന്നിട്ടില്ല. പറഞ്ഞ മക്കളുടെ പേരും ഞങ്ങളുടെ പ്രദേശത്ത് പോലും ആർക്കും ഇല്ല. മാത്രമല്ല ഇങ്ങനെയൊരു കഥ ഉണ്ടാക്കിപറയാനുള്ള പ്രായവുമായിട്ടില്ല. ആഴ്ചകൾ കഴിഞ്ഞ് വീണ്ടും ഇത് ആവർത്തിച്ചു പറഞ്ഞു. അത്രയും ചെറിയ ഒരു കുട്ടി ഇങ്ങനെയൊരു കഥയുണ്ടാക്കി ഓർത്തുവച്ച് ആഴ്ചകൾക്ക് ശേഷം വീണ്ടും പറയില്ല. പറഞ്ഞതെല്ലാം അതേപടി കൃത്യമായാണ് വീണ്ടും പറഞ്ഞ്. ഇക്കാര്യം പിന്നീട് മറന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞ് ഒരു ദിവസം പത്രത്തിൽ ചരമകോളത്തിലെ ഒരു വാർത്ത കണ്ടു. പരേതനായ വിലോചനക്കുറുപ്പിന്റെ ഭാര്യ പദ്മാവതിയമ്മ മരിച്ചു. മക്കൾ സുധ,- . തിരുവനന്തപുരം ആണ് സ്ഥലം. ഇത് കണ്ട് ഞാൻ ഞെട്ടി. പഴയകാര്യം ഓർമ്മ വന്നു. ഒന്നന്വേഷിക്കണം എന്ന് തോന്നിയെങ്കിലും ഇതുവരെ അത് നടന്നില്ല. ഇത്രയും കൃത്യമായി വരണമെങ്കിൽ അവൻ പറഞ്ഞത് സത്യം തന്നയായിരുന്നുവെന്ന് എനിക്ക് ബോദ്ധ്യമായി. പുനർജന്മവുമായി ബന്ധപ്പെട്ട മറ്റൊരു അനുഭവവും അടുത്ത കാലത്ത് എനിക്ക് ഉണ്ടായി. ഇത് സത്യമാണെന്ന് ഇപ്പോൾ ഉറപ്പുണ്ട്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പറഞ്ഞത് പോലെ മരണം ഒരു വാതിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം.

  • @JoyJoy-wb7ur
    @JoyJoy-wb7ur 18 днів тому +27

    അവർ ഭാനുമതി വളരെ ഭാഗ്യമുള്ള സ്ത്രീ ആയിരുന്നുമുന്ജന്മത്തിലെ കാര്യങ്ങൾ ഓർമിക്കുവാൻ സാധിച്ചു പക്ഷെ ഈ ജന്മത്തിലെ മക്കൾ കാരണം ഈ ജന്മത്തിലെ അവസാന ആഗ്രഹം സാധിക്കാതെ പോയി അടുത്ത ജന്മത്തിൽ കിഷോറും ഭാനു മതിയും ഒന്നിക്കുവാൻ ആ ശക്തി അവരെ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹♥️♥️

  • @shajidas7850
    @shajidas7850 17 днів тому +37

    ആവർത്തന വിരസത വളരെ കൂടുതൽ ആണ് കാര്യങ്ങൾ കേൾക്കാൻ ആണ് സ്രോദ്ധാ ക്കൾ താല്പര്യം കാണിക്കുന്നത് പിന്നെ ആവേശം കൂടുതൽ ആണ് 🙏

  • @rockc6609
    @rockc6609 18 днів тому +28

    ഭാനുമതിയമ്മ മുൻജൻമത്തിലെ മകനെപ്പറ്റി പറഞ്ഞപ്പോൾ ഈ ജൻമത്തിലെ മക്കൾ വിശ്വസിച്ചില്ല. ബാനുമതിയമ്മയുടെ മരണ ശേഷം ഈ ജൻമത്തിലെ മക്കൾ യാദൃശ്ചികമായി ഈ കാര്യങ്ങൾ ഒരു ജേർണലിസ്റ്റിനോട് പറഞ്ഞു. ജേർണലിസ്റ്റ് ബാനുമതിയമ്മ പറഞ്ഞ സ്ഥലത്ത് താമസിക്കേണ്ടി വന്നപ്പോൾ ഈ കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിച്ചു സത്യമാണ് എന്ന് മനസ്സിലായി. ഈ ഒരു കാര്യം പറയാനാണ് താങ്കൾ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ട് 18 മിനുട്ട് എടുത്തത്. ഭയങ്കര ബോറിംഗ് and time wasting presentation

    • @travelwithsunu-326
      @travelwithsunu-326  17 днів тому +1

      പക്ഷേ ഇത് താങ്കൾ പറയും പോലെ പറയാൻ കഴിയില്ല, ഒന്ന് പറഞ്ഞു നോക്കൂ 🙏🙏

  • @MrHINDUSTHANI
    @MrHINDUSTHANI 19 днів тому +29

    താങ്കൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ ആ അമ്മ രണ്ടു ജന്മം എടുത്തുകാണും 😄😄

  • @geethakumarip.r8009
    @geethakumarip.r8009 22 дні тому +163

    അവതരിപ്പിക്കുന്ന കാര്യങ്ങളും അതിലെ വൈവിധ്യങ്ങളും ശ്ലാഘനീയം തന്നെ. പക്ഷേ, അനാവശ്യമായ വലിച്ചു നീട്ടൽ മുഷിപ്പിക്കുന്നു.

  • @SunilaJobi
    @SunilaJobi 21 день тому +16

    പൂർവ ജൻമം ഉണ്ട് സർ❤

  • @jayasreejayasree.t2108
    @jayasreejayasree.t2108 16 днів тому +10

    ഇത്രയും ഉറപ്പായും സ്ഥലവും മറ്റും പറഞ്ഞു കരഞ്ഞിട്ടും ഒരാളെങ്കിലും അത്തെക്കുറിച് അന്വേഷി ക്കാതെ പോയല്ലോ. അത് വളരെ കഷ്ടം ആയി പോയി.😢

  • @indira7506
    @indira7506 17 днів тому +13

    ഇങ്ങനെ ഒരു ജന്മമുണ്ടായി എന്റെ പൊന്നനിയത്തി എന്റെ മരണത്തിന് മുമ്പ് എന്റെ കുടുംബത്തിൽ വന്നിരുന്നെങ്കിൽ 😢

  • @asokanb1362
    @asokanb1362 22 дні тому +12

    ശരിയാണ് ഞാനും ഇതുപോലെ കേട്ടിട്ടുണ്ട് ❤

  • @AjeshM-b7h
    @AjeshM-b7h 18 днів тому +16

    ആ അമ്മ ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ ആ മക്കൾക്ക് ഒന്ന് ചെന്ന് അന്വേഷിക്കാമായിരുന്നു. ആ അമ്മ സ്ഥലം വരെ പറഞ്ഞതല്ലായിരുന്നു ആ മക്കൾ കാരണം ആ സ്ത്രീ നീറി നീറി ആയിരിക്കും മരിച്ചിട്ട് ഉണ്ടാവുക

  • @muthara1438
    @muthara1438 13 днів тому +10

    ഭഗവാൻ ഗീതയിൽ പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ടല്ലോ.... മുഷിഞ്ഞ വസ്ത്രം ഉപേക്ഷിച്ചു നമ്മൾ പുതിയ വസ്ത്രം ധരിക്കുംപോലെ...... നമ്മുടെ ആത്മാവ് ശരീരം വെടിഞ്ഞു മറ്റൊരു ശരീരം സ്വീകരിക്കുന്നു.... ആത്മാവിന് ഒരിക്കലും നാശം ഇല്ല.... മോക്ഷപ്രാപ്‌തി ലഭിക്കുമ്പോൾ മാത്രം ആണ് നാം ഓരോരുത്തരും എവിടെ നിന്നാണോ നാം വന്നത് ആ പരമ ധാതുവിലേക്കു മടങ്ങുന്നുള്ളു... എനിക്ക് പലപ്പോഴും എന്റെ കഴിഞ്ഞ ജന്മത്തെ കുറച്ചു അനുഭവപ്പെട്ടിട്ടുണ്ട്.... എന്റെ ജീവിതത്തിലെ പല അനുഭവങ്ങളും റിപീറ്റ് പോലെ ആകാറുണ്ട്.... കഴിഞ്ഞ ജന്മം ഞാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്

  • @binduvinodp247
    @binduvinodp247 16 днів тому +4

    ആ അമ്മയും മകനും. ഇനി ഇരട്ടക്കുട്ടികളായി ഒരുമിച്ച് പുനർജനിക്കാനാണ് സാധ്യത. 🙏

  • @habeebhabi7439
    @habeebhabi7439 21 день тому +6

    പുനർ ജന്മം സത്യം ആണ്. ഇതിനെ പരിഹസിക്കുന്ന വർ മനസിലാക്കാൻ ചില കാര്യങ്ങൾ ചുരുക്കി പറയാം. ജീവിതം ഒരുചക്രം ആണ്. ഭൂമിയിൽ ഒന്നും പുതിയ തായി ജനിക്കുന്നു മില്ല മരിക്കുന്നു മില്ല പണ്ട് കാലത്തു ജീവി ച്ചി രുന്ന മനുഷ്യർ തന്നെയാ ണ് പുനർ ജനിക്കുന്നത്. അവനവന്റെ കർമ ഫലം അനുസരിച്ചു ഓരോ ജന്മങ്ങൾ കിട്ടുന്നു പാമ്പായി ട്ടും പുഴു വായിട്ടും മരമായി ട്ടും ജനിച്ചു ആ ജെന്മ ചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു ഓരോ ജെന്മ ത്തിലും ചെയ്യുന്ന കർമങ്ങൾ അനുസരിച്ചു പിന്നെയും പിന്നയും ജന്മങ്ങൾ കിട്ടുന്നു അത് ഇങ്ങനെ തുടർന്ന് കൊണ്ടേ യിരിക്കും മോക്ഷ പ്രാപ്തി കിട്ടുന്ന കാല ത് ഓരോ ജന്മങ്ങൾ അവസാനിക്കും പക്ഷെ മനുഷ്യൻ ഭൂമിയിൽ ഇന്ന് കാട്ടികൂട്ടുന്ന പ്രവർത്തികൾ മോക്ഷപ്രാപ്തി തടയുന്ന തരത്തിൽ ആണ്

    • @travelwithsunu-326
      @travelwithsunu-326  21 день тому +1

      ഒത്തിരി സ്നേഹം സന്തോഷം 🌹🌹🌹🌹🙏🙏🙏🙏

  • @muralipk6605
    @muralipk6605 18 днів тому +9

    നിങ്ങൾ പറഞ്ഞതു സത്യമാണ്. North 1ndia യിൽ ഇങ്ങനെ ഒരു വിശ്വസനീയമായ സംഭവം നടന്നിട്ടുണ്ട്.

  • @CocoPalace-k2j
    @CocoPalace-k2j 21 день тому +10

    പുനർജ്ജന്മം ഉണ്ട് സത്യം ആണ് അൽമാവിന് മരണം ഇല്ല 🙏🙏🙏🙏🙏❤

  • @artistsudheerkrishna6440
    @artistsudheerkrishna6440 22 дні тому +5

    ഞാൻ ചേർത്തലയാണ് താമസം... താങ്കൾ പറയുന്നത് വിശ്വസിക്കാതിരിക്കാനാവുന്നില്ല കാരണം ഇവിടെ ഞങ്ങൾ വാങ്ങി താമസിക്കുന്ന വീട്ടിൽ ഉണ്ടായ ചില സംഭവങ്ങൾ യുക്തികൊണ്ട് വിശദീകരിക്കാനാവില്ല! പലതും നമ്മുടെ പരിമിതമായ അറിവിനും അപ്പുറമാണ്.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 8 днів тому +4

    Asianet ൽ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന prograsmme ൽ കാഴിഞ്ഞ ജന്മം ഒരു കൊല്ല പ്പണിക്കാരൻ്റെ wife ഒരു Dr രുടെ മകളായി ജനിച്ചു, അ കുട്ടി രണ്ടര വയസ്സ് മുതൽ മുൻ ജന്മത്തെ കുറിച്ച് പറയും ആയിരുന്നു, ഒടുവിൽ ഇന്ത്യയിലെ പ്രഗൽഭനായ Dr (psychiatrist) മറ്റ് രാജ്യങ്ങളിലെ 7 ഡോക്ടേഴ്‌സും ഇത് തെളിയിച്ചു. പിന്നെ Dr അബ്ദുൽ കലാമും ഇങ്ങനെ ഒരു കേസ് തെളിയിച്ച് ഒരു book എഴുതി, അ ബുക്കിൻ്റെ പെർ ഞാൻ മറന്നുപോയി. ഇത് സത്യമാണ്, എല്ലാപേർക്കും വിശ്വസിക്കാം

  • @skumarmgu1
    @skumarmgu1 22 дні тому +17

    കാര്യങ്ങൾ ചുരുക്കി പറയുക.

  • @RadhamanipanickerRadhamanipani
    @RadhamanipanickerRadhamanipani 21 день тому +15

    ആവർത്തന വിരസത ഉണ്ട്. വല്ലാതെ വലിച്ച് നീട്ടി സമയം ശരിയാക്കുന്ന രീതി ശരിയല്ല. ആശംസകളോടെ......

  • @SudarmakumariKumari
    @SudarmakumariKumari 4 дні тому

    ഇത് വിശ്വസിക്കാം 100 ശതമാനം.
    ഇത് ചിലരിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഈ വിവരണത്തിന്
    നന്ദി നന്ദി നന്ദി 🙏

  • @sulochanakp6738
    @sulochanakp6738 18 днів тому +11

    കാര്യമൊക്കെ ശരി തപക്ഷെ ഈ വലിച്ചു നീട്ടൽ😢

  • @subhadamoneymr918
    @subhadamoneymr918 13 днів тому +4

    എനിക്കും ചില അനുഭവങ്ങളുണ്ട്. വരാൻ പോകുന്നലദുരന്തങ്ങളെക്കുറിച്ച് സ്വപ്നത്തിലെ ഒരു സൂചന. പക്ഷേ എല്ലാ സ്വപ്നങ്ങളും ശരിയായിവരാറില്ല.

  • @anithagirish4689
    @anithagirish4689 2 дні тому +1

    My mother before her death ,told me that she has dreams abt her uncle and father hom she loved most and used to talk abt. Also she told me that Guruvayoor apoan will come to call her from this world and she will leave her body without any suffering. To me surprise it happen the way she said. She died while having a glass of water without any sign of it by leaning over my body

  • @BalachandranPillai-g1x
    @BalachandranPillai-g1x 13 днів тому +11

    ഭഗവാൻ , ഗീതയിൽ പറയുന്നുണ്ട്.

  • @geethatn1126
    @geethatn1126 21 день тому +20

    മക്കൾക്ക് അമ്മ പറഞ്ഞ.സമയത്ത് തന്നെ ഒന്നു അന്വേഷിക്കാമായിരുന്ന്, അമ്മ എല്ലാ അടയാളങ്ങളും പറഞ്ഞതല്ലേ

  • @leelamathew4681
    @leelamathew4681 22 дні тому +2

    I believe this story. ❤️🙏

  • @sugheedkumarvilakumadam617
    @sugheedkumarvilakumadam617 17 днів тому +5

    സമാനമായ ഒരുപാട് കാര്യങ്ങൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ട് എന്നിരുന്നാലും അത് കണ്ടെത്തണം ആയിരുന്നു ആ അമ്മയുടെ മക്കൾ ശിവനും മറ്റൊരാളും ശപിക്കപ്പെട്ട വരാണ്

  • @sujithsujithks2388
    @sujithsujithks2388 16 днів тому +3

    Chettanu Avarude Details Ullpeduthamaayirunnu Ithu Pothuve Avishvasaniyamaaya Kaaryamaavumboll..🙏🏻✌👍

  • @AbhilashR-j8g
    @AbhilashR-j8g 19 днів тому +3

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം ആ മക്കൾക്ക് അമ്മയുടെ സമാധാനത്തിനു വേണ്ടി എങ്കിലും അവിടെ കൊണ്ടുപോകാമായിരുന്നു ഇനിയും അവർ ഒന്നുടെ ജനിക്കട്ടെ.🙏🙏🙏

  • @noorjinadeer
    @noorjinadeer 19 днів тому +6

    ആ 'അമ്മ അന്ന് അത്രയും നിർബന്ധമായി എല്ലാവരോടും അപേക്ഷിച്ചിട്ടും അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അവർ ജീവിച്ചിരുന്നപ്പോൾ തന്നേ ഒന്ന് അന്വേഷിക്കാതിരുന്നത് വളരെ മോശമായിപ്പോയി

  • @clpower1491
    @clpower1491 21 день тому +6

    ഇങ്ങനെയുള്ള ഒരു സംഭവം കേരള ശബ്ദം ദൈവാലയത്തിൽ 25 വർഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു അതിൽ രാകേഷ് എന്ന ഒരു കുട്ടിയായിരുന്നു പുനർജന്മം ഉണ്ടായിരുന്നത് ഒറീസയിലെ മറ്റോ ആയിരുന്നു കുട്ടി കുട്ടിയുടെ പൂർവ്വജന്മം വ്യക്തമായി വിവരിക്കുന്ന ഭാര്യയിൽ കണ്ടിരുന്നു അതിൻറെ വെഡിങ് പുനർജന്മം ഒരു ശക്തിയോ മിഥ്യയോ എന്നായിരുന്നു

  • @ashapraveen6424
    @ashapraveen6424 13 днів тому +2

    ഞാൻ കണ്ടു എന്റെ സോൾട്ട് മേററിനെ . വല്ലാത്ത ഫീഡിംഗ് ആണ്.

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 21 день тому +3

    എഴുതുകയും മായ്ക്കുകയും ചെയ്യുന്ന ഒരു നോട്ടുബുക് മാത്രമാണ് മനസ്സ് 🙏

  • @222mamas
    @222mamas 21 день тому +3

    കാര്യങ്ങൽ ചുരുക്കി പറഞ്ഞാല് better aavum..
    പുനർജന്മം കൂടുതൽ വേണം

  • @raveendranedavath9327
    @raveendranedavath9327 18 днів тому +8

    Sir ഇത് സാധൂകരിക്കുന്ന പല ലേഖനങ്ങളും 40 വർഷങ്ങൾക്കു മുന്നേ വായിച്ചിട്ടുണ്ട് ഞാൻ ഇത് ഗൗരത്തോടെ kanunnu

    • @travelwithsunu-326
      @travelwithsunu-326  17 днів тому

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @Anukuttan-z4l
    @Anukuttan-z4l 22 дні тому +2

    പുനർജ്ജന്മം കഥകൾ ഒരുപാട് ഉണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 21 день тому +2

    പുനർജന്മം സത്യമാണ്.....💖💖💖☺️👌🏻

  • @avanthikaanish5210
    @avanthikaanish5210 21 день тому +9

    വെറുതെയെങ്കിലഅമ്മയ്ത്രയൊക്കെ പറഞ്ഞതല്ലേ മക്കൾ ഒന്ന് അന്വേഷിക്കാമായിരുന്നു പാവം അമ്മ

  • @meeraleela9231
    @meeraleela9231 14 днів тому +5

    J ഇത്രയും സമയം എടുത്ത് വിശദീകരിച്ചപ്പോൾ ആ അമ്മയുടെ മക്കളെ കൂടി ഒന്ന് വീഡിയോയിൽ കൊണ്ടു വരേണ്ടതായിരുന്നു. അവർ നേരിൽ പറയു
    മ്പോൾ കുറച്ചു കൂടി കാര്യങ്ങൾ പ്രസക്തമാകുമായിരുന്നു.

  • @ngeetha5100
    @ngeetha5100 21 день тому +2

    ശാസ്ത്രത്തിന് അതിതമായി പലതും നടക്കാറുണ്ട്. പുനർജന്മത്തിൽ വിശ്വസിക്കുന്നു.

  • @kksnair6841
    @kksnair6841 15 днів тому +9

    ബീഹാറിൽ ഇതുപോലെ ഒരു സ്ത്രീ അവരുടെ കഴിഞ്ഞ ജന്മത്തെ ഭർത്താവിനെ കാണാൻ ശ്രമിച്ചു അന്വേഷിച്ചപ്പോൾ അതു ശരിയായിരുന്നു..നെഗ് പോസിറ്റിവ് രണ്ടും ഉണ്ടു. സനാതന ധർമം ഇത് എടുത്തു പറയുന്നൂ.

    • @travelwithsunu-326
      @travelwithsunu-326  15 днів тому

      ധാരാളം കഥകൾ ഉണ്ട് 🙏🙏🌹🌹

  • @shantharaman1354
    @shantharaman1354 21 день тому +4

    Very good nilavilulla makkalk dosham varathirunnalmadi

  • @renjushakr-fo7fv
    @renjushakr-fo7fv 14 днів тому +7

    ഒന്ന് ചുരുക്കി പറയാമായിരുന്നു, ബോറായിരുന്നു, ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമായിരുന്നു, ആഗ്രഹം സഹിക്കാതെ അമ്മ മരിച്ചു, അവരുടെ അധ്മാവിന് ശാന്തി കിട്ടുമോ, 😒😒

  • @JosephKJ-j3z
    @JosephKJ-j3z 21 день тому +5

    പ്രവഞ്ച രഹസ്യങ്ങൾ പൂർണമായി മനസ്സിലാക്കുവാൻ ആർക്കും സാധിക്കുകയില്ല

  • @janardhanjioplus2301
    @janardhanjioplus2301 17 днів тому +13

    ശാസത്രീയ വിജ്ഞാനവും അതീന്ദ്രിയ ജ്ഞാനവും രണ്ടും വേറെ തന്നെയാണ്. ശാസ്ത്രം തന്നെ ചില സമയങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു. അപ്പോൾ 100 % ശരിയെന്നു പറയാനാവില്ല. അതീന്ദ്രിയജ്ഞാനം ധ്യാനത്തിലൂടെ നേടുന്ന സിദ്ധിയാണ്. എല്ലാവർക്കും ലഭിച്ചെന്നു വരില്ല. അതിനാൽ കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറയുന്നതുപോലെ അവർ വിശ്വസിക്കില്ല പകരം കുറ്റപ്പെടുത്തും. ഒരു സത്യം പറയാം ജനനമുണ്ടെങ്കിൽ മരണം നിശ്ചയം ഉദയമുണ്ടെങ്കിൽ അസ്തമയം .തിരിച്ച് വീണ്ടും ഉദയം പിന്നെ അസ്തമയം. ഇതേ ആവർത്തനം തന്നെയാണ് ജനന മരണത്തിലും. ഇത് മനസ്സിലാക്കാൻ ആത്മജ്ഞാനം നേടിയവർക്ക് സാധിക്കും...

  • @shaji_c_subbayyan
    @shaji_c_subbayyan 21 день тому +14

    ഭാനുമതിയമ്മ മരിക്കുന്നതിന് മുൻപ് കിഷോർ ന്റെ അടുത്ത് കൊണ്ടുപോകേണ്ടതായിരുന്നു. ട്രാവൽ ചാർജ് മാത്രമല്ലെ വേണ്ടിവരുമായിരുന്നുള്ളു. ഭ്രാന്ത്‌ ആണെന്ന് പറയാൻ ചെലവൊന്നും ഇല്ലല്ലോ. ഒരുപക്ഷെ ബാനുമതിയമ്മയുടെ ഇപ്പോഴുണ്ടായിരുന്ന സ്വത്ത്‌ ഭാഗം വെക്കുമ്പോ വീണ്ടുംകുറഞ്ഞാലോ എന്നോർത്തയിരിക്കും. 🤔

  • @midhunmohan7664
    @midhunmohan7664 17 днів тому +1

    Super cheta, I believed it. It will happen sometime to someone. Because i am a mantrika family. I have studied this type of things.

  • @remadeviks1979
    @remadeviks1979 22 дні тому +2

    എത്ര മോശം മക്കളാണ് അമ്മ അത്ര കൃത്യമായിട്ട് പറഞ്ഞിട്ടും അന്വേഷിക്കാനോ അവരുടെ ആഗ്രഹമൊന്നും സാധിച്ചു കൊടുക്കാനും പറ്റിയില്ലല്ലോ

  • @satheeshankr7823
    @satheeshankr7823 17 днів тому +6

    അവർ മരിക്കുന്നതിന് മുമ്പ് ഇത് വാസ്തവമാണോ എന്ന് വീട്ടുകാർക്കെന്കിലും അന്വേഷിക്കാമായിരുന്നു.

  • @sundaranvs4766
    @sundaranvs4766 18 днів тому +7

    പുനർജ്ജന്മം. ഈസിയായി പ്രൂവ് ചെയ്യാവുന്നതാണ്....

  • @tknprasad
    @tknprasad 21 день тому +1

    One of college who worked with me in IAF from UP visited one very old lady (grandma) from Jamnagar Gujarat and said she was his mother in her previous birth.

  • @fathimanaushad7998
    @fathimanaushad7998 16 днів тому +4

    Paavam amma

  • @soumyaps8269
    @soumyaps8269 22 дні тому +3

    പുനർ ജന്മം സത്യമാണ്😊

  • @AmbikadasAmbikadas-n5v
    @AmbikadasAmbikadas-n5v 21 день тому +3

    ഞാൻ മാത്രം കുറ്റപ്പെടുത്തത്തില്ല എനിക്ക് പലവിധ അനുഭവങ്ങളുണ്ട്

    • @travelwithsunu-326
      @travelwithsunu-326  21 день тому

      സ്നേഹം സന്തോഷം 🌹🌹🙏🙏

  • @ramachandranpillai7850
    @ramachandranpillai7850 15 днів тому +9

    വീട്ടുകാർക്ക് അതിനേ പ്പറ്റി ഒന്ന് അന്വേക്ഷിക്കാമായിരുന്നു.

  • @thomaspj4141
    @thomaspj4141 22 дні тому +7

    അവതരണം കുറെക്കൂടി അടുക്കും ചിട്ടയോടുംകൂടി വേണം..

  • @vijayan1953
    @vijayan1953 16 днів тому +1

    ഫോട്ടോസ് കൂടി ഇടേണ്ടതായിരുന്നു. എങ്കിൽ കൂടുതൽ നന്നായേനെ.
    Thank you! 🥰🌹👍

    • @travelwithsunu-326
      @travelwithsunu-326  15 днів тому

      അങ്ങനെ ചെയ്യാൻ ശ്രമിക്കാം 🙏🙏🙏

  • @oldisgold1977
    @oldisgold1977 14 днів тому +8

    സ്ഥലപ്പേര് പോലും പറഞ്ഞിട്ടും ആ അമ്മയെ ആ മകനെ കൊണ്ടു കാണിക്കികയോ അവിടെ ഒന്ന് അന്വേഷിക്കുകയോ ചെയ്യാത്ത മക്കൾ ക്രൂരതയല്ലേ ആ അമ്മയോട് ചെയ്തത്. ആ അമ്മയും മകനും ഒന്ന് പരസ്പരം കണ്ടിരുന്നെങ്കിൽ. 😔😔🫤

  • @yogacharyasisiran9013
    @yogacharyasisiran9013 18 днів тому +14

    പുനർജന്മം എന്നൊന്നുണ്ട്. ഇന്ദ്രിയാതീത കാര്യങ്ങൾ ശാസ്ത്രത്തിനും അതീതമാണ്.ശാന്ദ്രം ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ്. ഇത്തരം പുനർജന്മ വിശേഷങ്ങൾ പലേടത്തും ഇന്നും നടക്കുന്നു. ഇവിടുത്തെ ഭാനുമതിയമ്മ പറഞ്ഞ മകനെ പ്പറ്റി ഭാനുമതിയമ്മയുടെ ആൾക്കാർക്ക് ഒന്നന്വേ ഷിക്കാൻ തോന്നിയില്ലല്ലോ! അവർ മരിച്ചതിനു ശേഷമാണതിനു തോന്നിയതു് അതൊരു കഷ്ടമായി ഭാനു മതിയമ്മയെ ഒന്നവിടം വരെ കൊണ്ടുപോവാൻ ഇവർക്കു തോന്നിയില്ലല്ലോ!

  • @meerarenjith4610
    @meerarenjith4610 18 днів тому +5

    പാവം അമ്മ 😢

  • @vinodpp4022
    @vinodpp4022 21 день тому +9

    ഇത് അവതരിപ്പിച്ചത് ശരിയായില്ല. ഇതിൽ ഭാനുമതി അമ്മയുടെ മക്കളുടെ വാക്കുകളും ഉപ്പളയിലെ കിഷോറിൻ്റെ കുടുംബത്തിലെ ആൾക്കാരുടെ വാക്കുകളും ഉണ്ടാകേണ്ടിയിരുന്നു. വലിച്ചു നീട്ടാനും പാടില്ല.

  • @mohananneravathu3862
    @mohananneravathu3862 21 день тому +8

    ശ്രിശങ്കരാചാര്യർ.പൂന്താനം.മറ്റുപുരാണങ്ങൾപുനർജന്മം.ഉള്ളതാണെന്ന്പറയുന്നു.

  • @fathimanaushad7998
    @fathimanaushad7998 16 днів тому +2

    Nammal ariyatha orupadu kaariyangal ee lokathundu

  • @aswinkumar1573
    @aswinkumar1573 21 день тому +2

    Valichu neetathe parayan sramikkuka

  • @വീണനാഥം
    @വീണനാഥം 16 днів тому +2

    ഇങ്ങനെ ഉള്ള കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @muralinair4595
    @muralinair4595 19 днів тому +3

    Rebirth is very true

  • @prematilakan4553
    @prematilakan4553 21 день тому +1

    Hypnotice cheythal past life aryam.

  • @PadmavatiShridhar
    @PadmavatiShridhar 16 днів тому +3

    I agree it

  • @sreeramakrishnan547
    @sreeramakrishnan547 17 днів тому +13

    ഉടുപ്പിക്കും മംഗലാപുരത്തിനു ഇടയിൽ അല്ല ഉപ്പള കാസർഗോഡിനും മംഗലാപുരത്തിനും ഇടയിൽ ആണ് ഉപ്പള

  • @jyothirajtv2245
    @jyothirajtv2245 21 день тому +2

    ❤❤❤❤❤

  • @vkbalakrishnan4773
    @vkbalakrishnan4773 21 день тому +1

    The beloved mother should have been alllowed to see her son Kishore. The Godly fact always remain and no arguments against it have no logic. Thank you.

  • @SreejaK-ri1ij
    @SreejaK-ri1ij 22 дні тому +5

    സർ ഇതു പോലെ ഒരു കഥ ഞാനുകേട്ടിട്ടു ഉണ്ട് സർ നമ്മുടെ നാട്ടിൽ അല്ല 3 വയസ്സ് മുതൽ തൻ്റെ വിട് ഇതല്ലേ തൻ്റെ ഭാര്യയു കുട്ടികളും ജീവിച്ചിരിക്കുന്നു. എന്ന് താൻ വെടിയേറ്റ് മരിച്ചതാണ് എന്ന് എല്ലാം പറഞ്ഞിരുന്നു. വിട്ടുകാർ അന്വേഷിച്ചപ്പോൾ സത്യമായിരുന്നു.

  • @rajeevsdevan
    @rajeevsdevan 17 днів тому +3

    എന്താ സാറെ മനസിലായോ 🤣🤣🤣🤣🤣🤣🤣🤣🤣🤣. മുന്ജന്മമാണെങ്കിൽ ജനിക്കുമ്പോഴേ ഓർമ ഉണ്ടാവും അങ്ങനെ കേട്ടിട്ടുണ്ട്

  • @NandakumarJNair32
    @NandakumarJNair32 6 днів тому +1

    ഇനി കാര്യങ്ങൾ പറയുമ്പോൾ, കുറച്ച് കൂടി ചുരുക്കി പറയാൻ ശ്രദ്ധിക്കുമല്ലോ... ?

  • @ചിന്താസരണി
    @ചിന്താസരണി 17 днів тому +3

    " യെതോവാചോ നിവർത്ത ന്തേ
    അപ്രാപ്യ മനസാസഹ. "
    എവിടെയാണോ വാക്കും കൂടെ മനസ്സും, "അപ്രാപ്യ" ചെന്നെത്താൻ കഴിയുന്നില്ല എന്നുപറഞ്ഞു പിന്തിരിയുന്നത്... അതിനപ്പുറവും ചി ലകാര്യങ്ങളുണ്ട്.
    വാക്കിനും മനസ്സിനും കടന്നുചെല്ലാൻ കഴിയാത്തൊരിടമുണ്ട്.

  • @Suryakanthi-ge5qo
    @Suryakanthi-ge5qo 21 день тому +1

    Ithu ethu year il nadanna sambhavananu

  • @cbnaircbnair9050
    @cbnaircbnair9050 17 днів тому +4

    Matter is correct. But say it briefly.

  • @sabareeshsp2377
    @sabareeshsp2377 14 днів тому +3

    എന്തുകൊണ്ട് മക്കൾ അവരെ അവിടെ കൊണ്ടുപോയില്ല ?

  • @Sajeev.B.C
    @Sajeev.B.C 20 днів тому +6

    അപ്പൊ പുനർജന്മവും ഉണ്ടന്ന് കരുതി സുക്രിതം ചയ്യുക❤

  • @kamalavijayannair95
    @kamalavijayannair95 17 днів тому +2

    ആ അമ്മയുടെ ഒരാഗ്രഹം നടത്തികൊടുക്കാത്ത kadhina ഹൃദയം ഉള്ളവരായിപ്പോയല്ലോ. I pitywith them.

  • @hacking785
    @hacking785 22 дні тому +1

    Sir....ഞാനും വിശ്വസിക്കുന്നു

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 17 днів тому

    I heard about several similar events and it may be true.

  • @girijanair7617
    @girijanair7617 16 днів тому +1

    എല്ലാം സത്യമായിരിക്കാം. പക്ഷെ ഓരോ ജന്മത്തിലും മാതാപിതാക്കളുടെ രൂപ സദൃശ്യം അല്ലേ കിട്ടുക!!

  • @GirijaSreedharan
    @GirijaSreedharan 3 дні тому

    എനിക്കും ചില അനുഭവം ഉണ്ട്. പക്ഷേ ഇത്രയും വ്യക്തമല്ല ഞാൻ അധ്യാപികയായിരുന്നു. എൻ്റെ ഒരു വിദ്യാർത്ഥി ഒന്നാം ക്ലാസു മുതൽ ആ കുട്ടിക്കും എന്നോട് അമ്മ എന്ന തോന്നൽ ആരോടും അധികം പറഞ്ഞിട്ടില്ല ഭ്രാന്താണെന്ന് പറഞ്ഞു കളിയാക്കും

  • @വീണനാഥം
    @വീണനാഥം 16 днів тому +2

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നത് നല്ലതാണ്... കാര്യം... ചിലർ മനുഷ്യർക്ക് ഇങ്ങനെ ഉണ്ടായിരിട്ടുണ്ട്

  • @sarithapoyilangal8555
    @sarithapoyilangal8555 15 днів тому +2

    എനിക്കും ഇതേ പോലുള്ള vyberation

  • @ChandraRaj-r2e
    @ChandraRaj-r2e 17 днів тому +9

    ഉപ്പള കാസർഗോഡ് ജില്ലയിലാണ്. ഉഡുപ്പിയും മംഗലാപുരവും കർണ്ണാടകത്തിലാണ്.

  • @Pksajeev
    @Pksajeev 14 днів тому +3

    അമ്മക്ക് അറിയാമല്ലോ മകനെ 😅😅

  • @prathapc3509
    @prathapc3509 21 день тому +1

    Make it short, and speak in a relaxed tone please.

  • @baijublayil6186
    @baijublayil6186 21 день тому +4

    ഇത്രയും വലിച്ചു നീട്ടണ്ട കാര്യമുണ്ടൊ?

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 21 день тому +2

    നോർത്ത് ഇൻഡ്യയിലെ ശകുന്തള എന്ന സ്ത്രീയെ ഓർമ്മ വന്നു.....

  • @dineshkumar-bg3ir
    @dineshkumar-bg3ir 16 днів тому +1

    പുനർജ്ജന്മം ഉണ്ടാകുമ്പോൾ ആ വ്യക്തിക്ക് രണ്ട് ജന്മങ്ങളിലും ഒരേ രൂപസാദൃശ്യം ഉണ്ടാകണമെന്നില്ല.

    • @travelwithsunu-326
      @travelwithsunu-326  15 днів тому +2

      അങ്ങനെ ആയിക്കൂടാ എന്നുമില്ല 🙏🙏

  • @kksnair6841
    @kksnair6841 15 днів тому +5

    സൈക്യാട്രി സ്റിന് ആത്മീയത ഇല്ല..അവർക്കറിയില്ല...ചിലർ അഡ്രസ് വരെ പറയും...ഇത് സത്യമാണ്..ഇംഗ്ലീഷ് കാർ അംഗീകരിക്കുന്നു..ഒരു ആത്മാവും അനേക ജന്മങ്ങളും ജമ്മങ്ങളും എന്ന് ബുക്ക് വായിക്കുക. നടന്ന സംഭവങ്ങൾ ആണ്.

  • @jyothirajtv2245
    @jyothirajtv2245 21 день тому +1

    Ok

  • @AbhilashR-j8g
    @AbhilashR-j8g 19 днів тому +1

    ഈ മക്കൾക്ക് ഇനി സമാധാനം കിട്ടുമോ 🙏

  • @NandakumarJNair32
    @NandakumarJNair32 6 днів тому +1

    ഇതിൻ്റെ നേര് അറിയണമെങ്കിൽ നമുക്ക്, ആ മൈത്രേയനോട് ചോദിക്കാം. 😃

  • @crrajendramenon5892
    @crrajendramenon5892 11 днів тому

    It's a fact. Several instances are there. They should try to find out when she alive.

  • @anilmadhu8904
    @anilmadhu8904 15 днів тому +3

    Video is good, but don't exagarate.

  • @sreemohankumar4718
    @sreemohankumar4718 19 днів тому +1

    Bhanumathi? Photo?