Aluva Manappuram Travel Vlog || History & Story of Aluva Manappuram || Aluva Siva Temple

Поділитися
Вставка
  • Опубліковано 6 лют 2025
  • Aluva Manappuram
    ഒരുപാട് കഥകൾ പറയുവാനുണ്ട് ആലുവ മണപ്പുറത്തിന്. പിതൃ സ്മൃതികളുടെ കഥ , ഉത്സവ ആരവങ്ങളുടെ കഥ , പെയ്തൊഴിഞ്ഞ പേമാരിയുടെ കഥ.
    കേരളത്തിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമായ ആലുവ മണപ്പുറo ശിവക്ഷേത്രത്തിലേക്ക് പെരിയാറിനു കുറുകേ ഒരു നടപ്പാലം വേണമെന്ന നാടുകാരുടെയും തീർത്ഥാടകരുടെയും ആവശ്യം പൂവണ്ണിഞ്ഞത് 2016 ഫെബ്രുവരിയിലാണ്.
    108 ദിവസങ്ങൾ കൊണ്ട് 14 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ പാലം 2016 ഫെബ്രുവരി 28 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. അതുവരെ ശിവരാത്രി മഹോത്സത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും മണപ്പുറത്തേക്ക് എളുപ്പത്തിലെത്തുവാൻ ഒരു താത്കാലിക പാലം നിർമ്മിക്കുകയായിരുന്നു പതിവ്.
    പുതിയ നടപ്പാലത്തിന്റെ വരവോടു കൂടി പുതിയ രൂപഭവദേധമാണ് മണപ്പുറത്തിന് കൈവന്നത്.
    നടപ്പാലത്തിലൂടെ നടക്കുമ്പോൾ ദൂരെയായി കാണുന്ന റെയിപ്പാലത്തിന്റെ ദൃശ്യം മണപ്പുറം കാഴ്ച്ചകളിൽ എടുത്തു പറയേണ്ട ഒന്നാണ്.
    മണപ്പുറം മഹദേവ ക്ഷേത്രമാണ് ഈ സ്ഥലത്തെ പ്രശസ്തിയിലേക്ക് നയിച്ചത്. സ്വയം ഭൂവാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് ഇവിടത്തെ പൂജാ വിധികളും ആചാരങ്ങളും ക്ഷേത്ര നിർമ്മിതിയും. കൊടിമരം, ഗോപുരം, ഗർഭ ഗൃഹം, നാലു കെട്ട് എന്നിങ്ങനെ മറ്റു ക്ഷേത്രങ്ങൾക്കുള്ള ഈ ഘടകങ്ങൾ ഒന്നും ഇവിടെയില്ല. ഈശ്വര ചൈതന്യം സർവ്വവ്യാപിയാണെന്നും അതിന്റെ തേജസ്സിന് ശ്രീകോവിലിന്റെ അവശ്യമില്ല എന്ന വലിയ ആശയമാണ് ഈ ക്ഷേത്രനിർമ്മിതിയിലൂടെ ഉരുത്തിരിയുന്നത്. വില്യമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രം പുന:പ്രതിക്ഷിച്ചത് എന്ന് പറയപ്പെടുന്നു. അതിനു ശേഷം ഒരു തറയും ചെറിയ ശിവലിംഗ പ്രതിഷ്ഠയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം വിശേഷ ദിവസങ്ങളിൽ ഇവിടെ ഒരു താത്കാലിക ക്ഷേത്രം നിർമ്മിക്കുമായിരുന്നു പതിവ്. ഈ കാണുന്ന തരത്തിൽ ഒരു സ്ഥിരമായ ക്ഷേത്ര രൂപ ഘടന നിലവിൽ വന്നത് ഈ അടുത്താണ്.
    പെരിയാര്‍ ആലുവയിൽ നിന്നും രണ്ടായി പിരിയുന്ന സംഘമ സ്‌നാനഘട്ടത്തിന്റെ സക്ഷിയായി നിലകൊള്ളുന്നു മണ്ണപ്പുറം ശിവ ക്ഷേത്രം. ഈ സന്നിധിയിൽ വച്ചാണ് ശ്രീരാമൻ ജടായുവിന്റെ ക്രിയകർമം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ സമരാണാർത്ഥം എല്ലാ വർഷവും ശിവരാത്രിക്ക് ശേഷമുള്ള ദിവസം പിതൃബലി ദർപ്പണത്തിനായി ലക്ഷങ്ങളാണ് മണപ്പുറത്ത് എത്തിച്ചേരുന്നത്.
    കൂടാതെ കാർക്കിടക വാവുദിവസവും പിതൃബലി ദർപ്പണം പെരിയാർ തീരത്ത് നടന്നു വരുന്നു. ശിവരാത്രിയാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവാഘോഷം. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് ആലുവ നഗരം തന്നെ വികാസം പ്രാപിച്ചത്.
    പ്രകൃതിയുടെ നിയന്ത്രണത്തില്‍ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവ ശിവക്ഷേത്രം. എല്ലാ മഴക്കാലത്തും പെരിയാര്‍ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുപ്പോഴാണ് ഇവിടെ ആറാട്ട് നടക്കുക. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കല്‍ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍. എല്ലാവർഷവും മഴക്കാലത്ത് ക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെടുമെങ്കിലും കഴിഞ്ഞ പ്രളയകാലങ്ങളിലാണ് ക്ഷേത്രം ഭാഗീകമായും വെള്ളത്താൽ മൂടപ്പെട്ടത്.
    മണപ്പുറത്തിന്റെ പ്രധാന്യം മനസിലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ് കാർത്തിക തിരുന്നാൾ ധർമരാജ ഇവിടെയെത്തുമ്പോള്‍ കുളിച്ച് തൊഴുന്നതിന് വേണ്ടി പുഴയുടെ തീരത്ത് ഒരു കൊട്ടാരം തന്നെ പണികഴിപ്പിച്ചു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്.
    1991 ചിത്തിര തിരുന്നാൾ ബാലരാമവർമ്മ രാജയുടെ മരണശേഷം ആലുവ കൊട്ടാരം കേരള സർക്കാർ ഏറ്റെടുത്തു. ഇന്ന് ഇത് കേരള സര്‍ക്കാരിന്‍റെ അതിഥിമന്ദിരമാണ്.
    ശ്രീനാരായണഗുരു അദ്വൈത തത്ത്വം പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടങ്ങളിൽ സ്ഥാപിച്ച അദ്വൈതാശ്രമം മണപ്പുറം പെരിയാർ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കേരള ചരിത്രത്തിൽ തന്നെ വിപ്ലവകാരമായ പല സംഭവങ്ങളും നടന്നത് ഈ ആശ്രമ മുറ്റത്താണ്. ജാതി മത കലഹങ്ങളാൽ വെറികൊണ്ട കേരളത്തിൽ മാറ്റം സൃഷ്ടിച്ച സംഭവങ്ങളായ ജാതിയില്ലാ വിളമ്പരം, സർവ്വത സമ്മേളനം, സഹോദരനയ്യപ്പന്റെ പന്തിഭോജനം എന്നിവയ്ക്ക് ആശ്രമ മുറ്റവും പെരിയാറും സാക്ഷിയായി.
    ഇത്തരത്തിൽ, വ്യത്യസ്ത കാഴ്ച്ച അനുഭവം സമ്മാനിക്കുന്ന ആലുവാ മണപ്പുറം വിശ്വാസ കേന്ദ്രം എന്നതിലുപരി കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൻ്റെ ഒഴിവാക്കാനാകാത്ത സ്മാരകം കൂടിയാണ്.
    music credit
    Forest Walk by Alexander Nakarada |
    Music promoted by www.free-stock...
    Attribution 4.0 International (CC BY 4.0)
    creativecommon...
    Aluva Manappuram
    Aluva siva temple
    Aluva Shivarathri
    Aluva Palace
    Festivals of Aluva
    Attractions of kochi
    Tourist places in Kochi
    Tourist places in Eranakulam
    visited places in Kochi
    sreenarayana guru Aluva
    sahodharan ayyapan Aluva
    sarvamatha sammelanam
    history of Sree Narayana Advaita Ashram

КОМЕНТАРІ • 60