ഇന്ത്യയിലെ ഏക സാഹിത്യ നഗരവും മലയാള സിനിമ ചരിത്രവും കോഴിക്കോട് CALICUT

Поділитися
Вставка
  • Опубліковано 8 лип 2024
  • #Beena_Philip_Mayor_Kozhikode
    How Kerala’s Kozhikode became India’s first UNESCO City of Literature
    #ormachithram@20 #ജൂലൈ10 #unescocitycalicut #ajayravi #chillu_film_song#satheeshkumarvisakhapatanam #prasadnooranad #lekshmiprasad മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    veettamma the house wife
    9446061612
    ‪@SOCCERPOINTCALICUT‬ ‪@commerceacademycalicut‬
    കോഴിക്കോട് ഇനി സാഹിത്യ നഗരം; യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം...കുന്ദലത'യുടെ കര്‍ത്താവായ അപ്പു നെടുങ്ങാടിയില്‍ നിന്നും കോഴിക്കോടിന്റെ നോവല്‍സാഹിത്യചരിത്രം തുടങ്ങുന്നുവെങ്കില്‍ അത്രതന്നെ വയസ്സുണ്ട് കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തിനും. കോഴിക്കോടന്‍ മണ്ണില്‍ സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ത്തിയ എഴുത്തുകാര്‍ അനവധിയാണ്. ഇന്ദുലേഖയ്ക്കും കുന്ദലതയ്ക്കും മുമ്പേ കാറ്റില്‍പ്പോലും പറന്നെത്തിപ്പടര്‍ന്ന വടക്കന്‍ വീരഗാഥകള്‍. ഞാട്ടിപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍... മലബാറിന്റെ മിശ്രിത സംസ്‌കാരത്തില്‍പ്പിറന്ന കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണങ്ങള്‍, നാടകങ്ങള്‍... കോഴിക്കോടന്‍ ജനതയുടെ സൗഹൃദസമ്മേളനങ്ങള്‍ക്കുപോലും സാംസ്‌കാരികതയുടെ മുഖമാണുള്ളത്. ......മലബാറിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായ " കോഴിക്കോട് " സിനിമാപാട്ടിലൂടെയായിരുന്നു. "ചെന്ത്രാപ്പിന്നി നാഷണൽ " എന്ന ആദ്യസിനിമാടാക്കീസിൻ്റെ മുന്നിലെ കോയീൻ്റെ കറിയുടെ ചാറ്വാഴയ്ക്കാ വറുത്തതും ചോറും.."എന്ന പി ഭാസ്കരൻ്റെ നാട്ടുഭാഷയിലുള്ള ഈ പാട്ട് ബാബുരാജിൻ്റെ സംഗീതത്തോടെ "തങ്കക്കുടം " എന്ന ചിത്രത്തിൽ മെഹബൂബിൻ്റെ സ്വരത്തിൽ പാടി കേൾക്കുന്നതും ആറാം ക്ലാസിലെ സാമൂഹ്യപാഠങ്ങളിൽ നിന്നും 1498 -ൽ കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയുടെ കോഴിക്കോട്"പാതിരാസൂര്യൻ്റെ നാട്ടിൽ "എന്ന എസ് കെ പൊറ്റക്കാട്ടിന്റെ പുസ്തകത്താളിൽ എവിടയോ ഈ സഞ്ചാരി കോഴിക്കോട്ടാണ് ജനിച്ചതെന്ന് മലയാളി തിരിച്ചറിഞ്ഞു.അദ്ദേഹത്തിൻ്റെ പ്രശസ്തമായ "പുള്ളിമാൻ " എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ബാബുരാജ് സംഗീതം നൽകി യേശുദാസ് പാടിയ "ചന്ദ്ര ബിംബം നെഞ്ചിലേറ്റും .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖിയും പാത്തുമ്മായുടെ ആടുമൊക്കെ മലയാളി വായിച്ചപ്പോഴും ഇതെല്ലാം എഴുതിയ വൈക്കം മുഹമ്മദ് ബഷീറാണ് "ബേപ്പൂർ സുൽത്താൻ " എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് പല ആൾക്കാരും മനസ്സിലാക്കുന്നത് വർഷങ്ങൾക്കുശേഷമായിരുന്നു .കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിൽ ജനിച്ചഈ മനുഷ്യൻ എങ്ങനെയാണ് ബേപ്പൂർ സുൽത്താൻ ആയതെന്നും പലർക്കും അറിയില്ലായിരുന്നു. എന്തായാലും വാസ്കോഡഗാമ കോഴിക്കോടിനെ കീഴടക്കി തൻ്റെ സാമ്രാജ്യം സ്ഥാപിച്ചതുപോലെ ഈ വൈക്കത്തുകാരൻ തൻ്റെ അനുഗൃഹീത തൂലിക കൊണ്ട് കോഴിക്കോട് എന്ന സാംസ്കാരിക നഗരത്തേയും കീഴടക്കിയത് മറ്റൊരു രക്തരഹിത വിപ്ലവം.എസ് കെ പൊറ്റക്കാട്ടിനു ശേഷം ഈ നഗരത്തിൽ ഒരു വലിയ സാഹിത്യമുദ്ര പതിപ്പിക്കുന്നതും ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന ഈ എഴുത്തുകാരനായിരുന്നുവല്ലോ.? നിളയുടെ കഥാകാരനായ എം ടി വാസുദേവൻ നായരും തൂലിക പടവാളാക്കിക്കൊണ്ട് കോഴിക്കോടിനെ കീഴടക്കാൻ എത്തിയിട്ടുണ്ടെന്ന് എം ടി യുടെ പുസ്തകങ്ങൾ വായിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം കഥകളെഴുതിയ സിനിമകളായിരുന്നു ആദ്യം മനസ്സിൽ കയറിപ്പറ്റിയത്.ഇരുട്ടിൻ്റെ ആത്മാവ് , നഗരമേ നന്ദി , മുറപ്പെണ്ണ്, പകൽക്കിനാവ്, കുട്ടിയേടത്തി , പാതിരാവും പകൽവെളിച്ചവും, ഓളവും തീരവും, അസുരവിത്ത്, "നഗരമേ നന്ദി " യിൽ ഭാസ്കരൻ മാസ്റ്റർ കടഞ്ഞെടുത്തമഞ്ഞണിപൂനിലാവും , "മുറപ്പെണ്ണി" ലെ "കരയുന്നോ പുഴ ചിരിക്കുന്നോ " എന്ന വിഷാദ ഗാനവും , എസ് ജാനകിയുടെ ആലാപന സൗകുമാര്യം കൊണ്ട് അനുഗൃഹീതമായ "വിത്തുകളി" ലെ "ഗോപുരമുകളിൽ വാസന്ത ചന്ദ്രനു " മൊക്കെ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ഹൃദയ തന്ത്രികളിൽ പടർത്തുന്ന അനുഭൂതികൾ പറഞ്ഞറിയിക്കാൻ വയ്യ .പിന്നെയും കുറെ കഴിഞ്ഞാണ് "നഗരമേ നന്ദി" യിലെ "നഗരം നഗരം മഹാസാഗരം" പതുക്കെ പതുക്കെ മനസ്സിലേക്ക് കയറി വരുന്നത് . മലയാളത്തിന് ആദ്യമായി ദേശീയ പുരസ്ക്കാരം നേടിത്തന്ന " നീലക്കുയി " ലിന് തുടക്കം കുറിക്കുന്നതും കോഴിക്കോട് നിന്നായിരുന്നുവത്രെ ...അന്ന് കോഴിക്കോട് ആകാശവാണിയിൽ ജോലി ചെയ്തിരുന്നകെ രാഘവൻമാസ്റ്റർ, പി ഭാസ്ക്കരൻ, കൂട്ടുകാരായ ഉറൂബ് ,ശോഭനാ പരമേശ്വരൻ നായർ, രാമു കാര്യാട്ട്, തിക്കൊടിയൻ എന്നിവരുടെ ഗൂഢാലോചനയുടെ അനന്തര ഫലമായിരുന്നുവല്ലോ കേരളം ഇന്നും നെഞ്ചിലേറ്റി ലാളിക്കുന്ന "നീലക്കുയിൽ " എന്ന മനോഹര ചലച്ചിത്രം."നീലക്കുയി " ലിന്റെ വേദന ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്" എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും.... കോഴിക്കോട് അബ്ദുൽഖാദർ എന്ന ഗായകൻ ഹൃദയവേദനയോടെ ആലപിച്ചപ്പോൾ മലയാളക്കര മുഴുവൻ ആ വേദന ഏറ്റുവാങ്ങി.. ഉമ്മ ,കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളിലെ മനോഹരമായ മാപ്പിളപ്പാട്ടുകൾക്ക് സംഗീതം പകർന്നത് മുഹമ്മദ് സാഹിർ ബാബുരാജ് എന്ന കോഴിക്കോട്ടുകാരുടെ സ്വന്തം ബാബുക്കയാണ് പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ കോഴിക്കോടിൻ്റെ സംഗീത പാരമ്പര്യവും പൈതൃകവും കോഴിക്കോട് മേയർ ബീന ഫിലിപ്പ് യുനസ്കോ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.ഇന്ത്യയിൽ ആദ്യമായാണ് ഒരു നഗരം സാഹിത്യനഗര പദവിയിൽ ഇടംപിടിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച കോഴിക്കോട് നഗരത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു
  • Розваги

КОМЕНТАРІ • 6

  • @VijayakumarSivadasan
    @VijayakumarSivadasan 17 днів тому +1

    ബ്യൂട്ടിഫുൾ അവതരണം.... സതീഷ് ഭായ് അഭിനന്ദനങ്ങൾ 👏👏👏👏👏👏💐💐💐💐💐💐💐💐💐

  • @prabhakumar8920
    @prabhakumar8920 17 днів тому +1

    👍

  • @ajayiravismusics2365
    @ajayiravismusics2365 17 днів тому +1

    🥰

  • @amrithcontentcreator
    @amrithcontentcreator 17 днів тому +1

    ❤️❤️❤️❤️❤️❤️❤️

  • @sudheekp2727
    @sudheekp2727 17 днів тому +1

  • @sheelanair3621
    @sheelanair3621 15 днів тому

    ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു🌹🌹🙏🏻🙏🏻💗💗💗