ഇപ്പോഴും വിവാഹം കഴിക്കാത്ത നിർമ്മല മലയാളത്തിൽ വന്നപ്പോൾ ഉഷാകുമാരി പിന്നെ വെണ്ണിറ ആടൈ നിർമ്മലയായി

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇപ്പോഴും വിവാഹം കഴിക്കാത്ത നിർമ്മല മലയാളത്തിൽ വന്നപ്പോൾ ഉഷാകുമാരി പിന്നെ വെണ്ണിറ ആടൈ നിർമ്മലയായി
    #Vennira_Aadai #Nirmala_Indian_actress
    #ormachithram@7 #happy_birthday_nirmala_ushakumari
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    തമിഴിലെ പ്രശസ്ത സംവിധായകനായ ശ്രീധർ തന്റെ "വെണ്ണീറ ആടൈ " എന്ന ചിത്രത്തിലൂടെ ഒരു പുതിയ നായികയെ അവതരിപ്പിക്കുന്നു . കുംഭകോണം സ്വദേശിനിയായ ശാന്തി എന്ന സുന്ദരിയായ ആ പെൺകുട്ടിക്ക് സിനിമയ്ക്കുവേണ്ടി ശ്രീധർ നൽകിയ പുതിയ പേരായിരുന്നു "നിർമ്മല .... "
    ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ അവർ "വെണ്ണിറ ആടൈ നിർമ്മല " എന്ന പേരിലാണ് പിന്നീട് തമിഴകത്ത് എക്കാലത്തും അറിയപ്പെട്ടത് .
    നിർമ്മലയെ കുഞ്ചാക്കോ തന്റെ
    "കാട്ടുതുളസി "എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അവതരിപ്പിച്ചപ്പോൾ മറ്റൊരു പേരിലാണ് അവർ പ്രശസ്തയായത്.
    " ഉഷാകുമാരി "
    അംബിക, രാഗിണി, ഷീല, ശാരദ , തുടങ്ങി വിരലിലെണ്ണാവുന്ന നായികമാർ മാത്രം ഉണ്ടായിരുന്ന ആ കാലത്ത് മലയാളത്തിലെത്തിയ ഉഷാകുമാരിയെ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു
    മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലത്ത് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഉഷാകുമാരിയുടെ ശ്രദ്ധേയമായ നേട്ടം . മലയാളികൾ നെഞ്ചിലേറ്റിയ എന്നുമെന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു പിടി ഗാനരംഗങ്ങളിലൂടെ അഭിനയ രംഗത്തു നിന്നും വിട പറഞ്ഞ് വർഷങ്ങൾ ഏറെയായിട്ടും അവർ ഇന്നും ആവേശപൂർവ്വം ഓർമ്മിക്കപ്പെടുന്നു.
    ഉഷാകുമാരി അഭിനയിച്ച ചില ഗാനരംഗങ്ങൾ ഒന്ന് ഓർത്തു നോക്കൂ.
    "സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ... "
    ( യക്ഷി )
    "കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ് ..."
    (ലോറാ നീ എവിടെ)
    " സുന്ദരസ്വപ്നമേ നീയെനിക്കേകിയ .... "
    (ഗുരുവായൂർ കേശവൻ)
    "കുങ്കുമപ്പൂവുകൾ പൂത്തു എന്റെ തങ്കക്കിനാവിൻ താഴ് വരയിൽ .. "
    (കായംകുളം കൊച്ചുണ്ണി )
    "നീലക്കുയിലേ നീലക്കുയിലേ..."
    ( രമണൻ )
    "പതിനാറു വയസ്സു കഴിഞ്ഞാൽ പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ ... "
    ( ചേട്ടത്തി )
    "മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി ... "
    (ജന്മഭൂമി )
    "ധും തന ധും തന ധും ന ധും ന ചിലങ്കേ .... "
    (തോമാ ശ്ലീഹ )
    "മഞ്ചാടി കിളി മൈന... "
    ( കാട്ടുതുളസി )
    "ആറ്റുവഞ്ചി കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ ... "
    ( കായംകുളം കൊച്ചുണ്ണി )
    "ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു.."
    (കാട്ടുതുളസി )
    "മന്മഥപൗർണ്ണമി മാംഗല്യം ചാർത്തിയ
    മാർഗഴി മാസമേ.... "
    (പഞ്ചവൻകാട്)
    എന്നീ സുന്ദര ഗാനങ്ങളെല്ലാം ഉഷാകുമാരിയുടെ സുന്ദരമുഖ ലാവണ്യത്തിലൂടെയാണ് മലയാളക്കരയിൽ പീലിവിടർത്തിയാടിയത്.
    1948 ജൂൺ 28 ന് ജനിച്ച ഉഷാകുമാരി ജന്മദിനമാഘോഷിക്കുകയാണ്. വയലാറിന്റേയും പി.ഭാസ്കരന്റേയും അർത്ഥ സുന്ദരമായ വരികൾക്ക് ദൃശ്യചാരുത നല്കിയ ഉഷാകുമാരിക്ക് ഒത്തിരിയൊത്തിരി സുന്ദര സ്മരണകളോടെ പിറന്നാളാശംസകൾ നേരുന്നു .....

КОМЕНТАРІ • 8

  • @sojoshow23
    @sojoshow23 3 місяці тому +2

    I love you so much🎉🎉🎉🎉🎉Solly teacher Calicut

  • @ushamenonmahe7417
    @ushamenonmahe7417 3 місяці тому +1

    എനിക്ക് ഏറെ ഇഷ്ടമാണ് ഇവരെ..

  • @prabhakumar8920
    @prabhakumar8920 3 місяці тому +1

    Ellam superhit ganangal

  • @rashidkandathil
    @rashidkandathil 3 місяці тому +1

    Happy Birth day❤❤❤❤

  • @sumithramaudios
    @sumithramaudios 3 місяці тому +1

    Happy Birthday 🎂

  • @rashidkandathil
    @rashidkandathil 3 місяці тому +1

    👌👌👍👍👍❤❤❤❤

  • @Tvm109
    @Tvm109 3 місяці тому +1

    പാവം

  • @sheelanair3621
    @sheelanair3621 3 місяці тому +1

    🙏🥰