Це відео не доступне.
Перепрошуємо.

St. Thomas Day - Nadan Pattu

Поділитися
Вставка
  • Опубліковано 30 чер 2024
  • വി. തോമശ്ലീഹായെക്കുറിച്ചുള്ള മനോഹരമായ നാടൻ പാട്ട്
    Production:CMC Amala Province Kanjirappally
    Sr. Elizabeth Saly CMC
    Sr. Lincy Therese CMC( Media Councillor )
    Lyrics &Vox: Sr. Linu Sebastian CMC
    Featuring:Sr. Linu Sebastian CMC
    Sr. Ajina Therese CMC
    Sr. Aneetta Therese CMC
    Sr. Annie Delna CMC
    Sr. Shibi Tom CMC
    Sr. Chris Maria CMC
    Orchestration:Sr. Tania George CMC
    Video& Editing: Sr. Daise Therese CMC
    Lyrics
    താതിനെന്ത തെയ്താരോ
    തെയ്താരോ തക തെയ് താരോ (4)
    മാർത്തോമാ ശ്ലീഹാതൻ
    ഓർമ്മയാണെ ഈ ദുക്റാനാ
    താതൻ തൻ വിശ്വാസം
    ഓർത്തിടാമീ പുണ്യനാളിൽ (താതിനെന്ത..)
    പന്ത്രണ്ടു ശ്ലീഹൻമാരിൽ
    എണ്ണപ്പെട്ടവനാം മാർത്തോമ
    ഈശോതൻ ചാരെ എന്നും
    ചരിച്ചവനാം ശ്ലീഹായാ ( താതിനെന്ത..)
    ഗുരുവിന്റെ പാതകളെ
    പിഞ്ചെന്നവനാം മാർത്തോമ
    ഉത്ഥിതനെ കണ്ടറിയാൻ
    തൊട്ടറിയാൻ ആശിച്ചേ (താതിനെന്ത..)
    അരുമ ശിഷ്യന്റെ
    ആശയോ പൂർത്തിയാക്കിടുവാനായി
    ഉത്ഥിതൻ വന്നുവല്ലോ
    പാർശ്വങ്ങളോ കാണിച്ചല്ലോ (താതിനെന്ത..)
    ഉത്ഥിതനെ കണ്ടറിഞ്ഞേ
    തിരുമുറിവിൽ തൊട്ടറിഞ്ഞേ
    കർത്താവും ദൈവമാണെന്ന്
    ചൊല്ലിയല്ലോ മാർത്തോമാ (താതിനെന്ത..)
    വിശ്വാസ ദീപവുമായി
    ഭാരത മണ്ണിൽ വന്ന താതാ
    ഏഴര പള്ളികളും
    സ്ഥാപിച്ചവനാം ശ്ലീഹായെ (താതിനെന്ത..)
    നമുക്കും നാഥനൊപ്പം
    പോയി മരിക്കാം എന്നോതി
    ചിന്നമലയിലോ നിണമണിഞ്ഞല്ലോ
    നാഥന്നായ് (താതിനെന്ത..)
    വഴിയും സത്യവുമാം
    യേശുവിൻ സാക്ഷിയായി തീർന്നവനാം
    മാർത്തോമാ മാർഗത്തിൽ
    ജീവിക്കുന്നൊരാം നസ്രാണികൾ(താതിനെന്ത)
    താതൻ തൻ മാതൃകയും
    തീഷ്ണതയും പേറിയവർ
    ലോകം മുഴുവനിലും
    പ്രേഷിതരായി ശോഭിക്കുന്നേ (താതിനെന്ത..)
    സുവിശേഷ ദീപവുമായി
    ധീരതയോടെ പോയവരാം
    പ്രേഷിതരെ ഓർത്തിടാം
    പ്രാർത്ഥനയോടെ ഓർത്തിടാം (താതിനെന്ത..)
    സഹനങ്ങളും ക്ലേശങ്ങളും
    ക്രൂശിതനൊപ്പം സ്നേഹമോടെ
    ഏറ്റെടുത്ത താതനെപ്പോൽ
    ക്രൂശിത പാതയിൽ മുന്നേറാം (താതിനെന്ത..)
    പോയിടാം ധീരതയാൽ
    തീഷ്ണതയാൽ സുവിശേഷവുമായ്
    ആത്മാക്കളെ നേടീടാം
    സ്വർഗ്ഗത്തിനായി നൽകീടാം (താതിനെന്ത..)

КОМЕНТАРІ • 36