Imam Abu Ḥanifa || الإمام الأعظم || Siraj Al-Aimma ||
Вставка
- Опубліковано 7 лют 2025
- ഇമാം അബൂ ഹനീഫയുടെ കുട്ടിക്കാലം. ബഹുമാന്യനായ ഇമാം ഖതാദ കൂഫയില്‍ വന്നു. ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പള്ളിയില്‍ തടിച്ചുകൂടി. സദസ്യര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാറ്റിനും അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കി. അപ്പോഴാണ് സദസ്സിന്റെ പിന്നില്‍നിന്ന് ഒരു പത്തു വയസ്സുകാരന്‍ എണീറ്റത്. ചോദ്യം ഇതായിരുന്നു:
'സുലൈമാന്‍ നബിയോട് സംസാരിച്ച ഉറുമ്പ് ആണോ പെണ്ണോ?'
ഖതാദ ആശ്ചര്യപ്പെട്ടു.
'എന്തേ ചോദിക്കാന്‍ കാരണം?'
'എനിക്ക് ഉത്തരം അറിയാം. ശരിയാണോ എന്നറിയാന്‍ ചോദിച്ചതാണ്.'
'എന്നാല്‍ പറയൂ...'
'അത് പെണ്ണുറുമ്പാണ്.'
'കാരണം?'
'ഖുര്‍ആന്‍ ഖാലത് നംലത്തുന്‍ എന്നാണല്ലോ പറഞ്ഞത്. ആണായിരുന്നെങ്കില്‍ ഖാല എന്നല്ലേ പറയുക...'
ഇമാം ഖതാദ പുഞ്ചിരിച്ചു. ആ കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ടാകാന്‍ പ്രാര്‍ഥിച്ചു. നുഅ്മാന്‍ എന്ന ആ കുട്ടിയാണ് പിന്നീട് ഇമാം അബൂഹനീഫയായി മാറിയത്. (സമഖ്ശരിയുടെ കശ്ശാഫ്, തഫ്‌സീര്‍ ത്വബരി).
ഒരിക്കൽ അബൂ ഹനീഫ ( റ) നോട് ഒരാൾ ചോദിച്ചു.' താങ്കൾ ഒരഭിപ്രായം പറയുകയും അതിനെതിരിൽ ഒരു നബി വചനം സ്ഥിരപ്പെടുകയും ചെയ്താൽ എന്ത് ചെയ്യും? അദ്ദേഹം പറഞ്ഞു :" ഞാൻ എൻ്റെ അഭിപ്രായം ഉപേക്ഷിക്കും".
#imamabuhanifa #starsofuniverse