Usha Karattil
Usha Karattil
  • 5
  • 5 142
ലളിതഗാനം :ഉത്രാടരാവിൻ്റെ .... ✍️രചന: ഉഷ കാരാട്ടിൽ, 🎤സംഗീതം &ആലാപനം: ഗാനം മോഹൻ
ലളിതഗാനം
-----------------
ആ...... (ഹമ്മിംഗ്)
ഉത്രാടരാവിൻ്റെ മുടിയേറ്റു കഴിഞ്ഞപ്പോൾ
ഗന്ധർവ ഗീതത്തിൻ മാറ്റൊലി കേട്ടതുപോൽ,
മൂവന്തിച്ചമയത്തിൻ പൊൻശോഭ പോലെൻ്റെ,
ആത്മാവിൻ ജാലികയിൽ തങ്കക്കതിർ നിറമാല...
നീ മീട്ടിയ വർണങ്ങൾ പ്രിയരാഗം തീർക്കുമ്പോൾ
മാറ്റുടുത്തൊരു മുക്കുറ്റി തിങ്കൾ വ്രതം നോൽക്കുന്നു.
കാറ്റു മൂളും നാഗസ്വര വാദ്യത്തിൻ കച്ചേരി
കാൽച്ചിലമ്പിൻ മണിയൊച്ച പിന്നണിയായെത്തുന്നു.
ആനന്ദഭൈരവിയിൽ ആറാട്ടു നടക്കുമ്പോൾ
ചന്ദ്രികയോ മറയുന്നു പുലർവെട്ടം വീഴുന്നു.
മനതാരിൽ കോറിയിടാൻ പ്രണയാക്ഷരമിനിയുണ്ടോ
പൂവാകപ്പൂപോലും വല്ലാതെ ചുവക്കുന്നു...
ഉഷ കാരാട്ടിൽ
Переглядів: 604

Відео

പാത്തുവിൻ്റെ കല്യാണംപാത്തുവിൻ്റെ കല്യാണം
പാത്തുവിൻ്റെ കല്യാണം
Переглядів 3192 місяці тому
Video from Usha Karattil
ലളിതഗാനം - ഭൗമ നിലാവിൻ്റെ സാരംഗിയിൽ✨  രചന : ഉഷ കാരാട്ടിൽ , സംഗീതം & ആലാപനം : ഗാനം മോഹൻലളിതഗാനം - ഭൗമ നിലാവിൻ്റെ സാരംഗിയിൽ✨  രചന : ഉഷ കാരാട്ടിൽ , സംഗീതം & ആലാപനം : ഗാനം മോഹൻ
ലളിതഗാനം - ഭൗമ നിലാവിൻ്റെ സാരംഗിയിൽ✨ രചന : ഉഷ കാരാട്ടിൽ , സംഗീതം & ആലാപനം : ഗാനം മോഹൻ
Переглядів 2,7 тис.11 місяців тому
lyrics ആ....ആ...ആ ഭൗമനിലാവിൻ്റെ സാരംഗിയിൽ ആവണിത്തെന്നലിൻ നാട്ടുകൂട്ടം ഇന്നു നിൻ മാനസ സഞ്ചാര വീചിതൻ വന്യമാം ഭാവങ്ങളാർദ്രമാകും. (വന്യമാം ഭാവങ്ങളാർദ്രമാകും ) ആയിരം തിരിയിട്ട താരാഗണങ്ങൾതൻ കുടില ശാസ്ത്രത്തിൻ നിഴൽ പതിക്കേ നീലാംബരീരാഗ പർണമായ് നീ നല്ല ഗഗന സഞ്ചാരിയായുർന്നു പൊങ്ങും. (ഗഗന സഞ്ചാരിയായുർന്നു പൊങ്ങും) അമ്പിളി വട്ടത്തിൽ സപ്തവർണങ്ങളാൽ ഞാത്തിയൊരുഞ്ഞാലുകെട്ടി വയ്ക്കാം. ആയത്തിലാടുവാൻ ആത്മസംഗീതമായ്...
മധുരമാം സ്വപ്നത്തിൻ ..... (രചന - ഉഷ കാരാട്ടിൽ ,ആലാപനം - നിമിഷ രാജീവ്)മധുരമാം സ്വപ്നത്തിൻ ..... (രചന - ഉഷ കാരാട്ടിൽ ,ആലാപനം - നിമിഷ രാജീവ്)
മധുരമാം സ്വപ്നത്തിൻ ..... (രചന - ഉഷ കാരാട്ടിൽ ,ആലാപനം - നിമിഷ രാജീവ്)
Переглядів 6012 роки тому
മധുരമാം സ്വപ്നത്തിൻ ...... മധുരമാം സ്വപ്നത്തിൻ കുളിരുമായെത്തി നീ കാതോരം ചൊല്ലിയതേതു രാഗം ഞാനുമീ പടിവക്കിലിത്തിരി നേരം നിൻ പ്രണയാർദ്ര ശോഭയിൽ ചേർന്നിരിക്കാം. മധുരമാം..... സാന്ദ്രം നിൻ ഗാനത്തിൽ കേൾക്കാത്ത ഗീതങ്ങൾ ശ്രുതി ചേർത്തു പാടി നീ വന്നീടുമ്പോൾ ഉർവരമാകുമെൻ ഹൃദയാങ്കണത്തിങ്കൽ നടനോത്സവത്തിന്റെ ലാസ്യഭാവം. മധുരമാം ..... കഥയൂറും കവിതയായ് പല്ലവി തീർക്കവേ ഹരിതോത്സവത്തിന്റെ കേളീരവം ജനിമൃതിക്കിടയിലെ വിസ...
ഒരു കുളിർ തെന്നലിൻ...... (ലളിതഗാനം)ഒരു കുളിർ തെന്നലിൻ...... (ലളിതഗാനം)
ഒരു കുളിർ തെന്നലിൻ...... (ലളിതഗാനം)
Переглядів 8872 роки тому
ഒരു കുളിർ തെന്നലിൻ...... രചന - ഉഷ കാരാട്ടിൽ സംഗീതം &ആലാപനം - നിമിഷ രാജീവ് ഒരു കുളിർ തെന്നലിൻ ഓംകാരം പോൽ - ജീവാംശബിംബമായ് വന്ന പൂവേ, ഒറ്റ വാക്കിന്റെ കരുതലായ് പുലരുവാൻ ആത്മജാലകപ്പക്ഷിയായീടുക. (ഒരു കുളിർ ....) കാറൊഴിഞ്ഞു വെൺമേഘ ചേതസ്സായ് കാത്തു കൊള്ളണം വൈഷ്ണവജ്യോതിസേ.... നറുപുഞ്ചിരി പാൽ വെണ്ണ മധുരമായ് നവ്യദീപ്തി പുണ്യമായീടുക... (ഒരു കുളിർ ....) കാട്ടാറു മൂളുന്ന ഗാനത്തിൻ ഗരിമയിൽ വിപഞ്ചിക മീട്ടിയണഞ്...

КОМЕНТАРІ