വിറകും ഗ്യാസും കറന്റും വേണ്ട 50രൂപയ്ക്ക് ഒരു മാസം പാചകം ചെയ്യാം/stove without electricity and gas

Поділитися
Вставка
  • Опубліковано 23 сер 2022
  • #stovewithoutgasandelectricity
    #moneysavingstove
    #primitivetechnologyofstovemaking

КОМЕНТАРІ • 993

  • @tomperumpally6750
    @tomperumpally6750 Рік тому +255

    .. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഉമി അടുപ്പ്. പക്ഷേ ഇതുപോലെ അല്ല, ഒരു കറുത്ത ഇരുമ്പ് ബക്കറ്റ് പോലെയുള്ള ഒരു സാധനം.. മുകളിൽ പാത്രങ്ങൾ വെക്കുന്ന ഭാഗത്ത് ത്രികോണ ആകൃതിയിൽ ഒരു ഇരുമ്പ് കമ്പി വളച്ച് വെച്ചിരിക്കും. ഉമി നിറക്കുമ്പോൾ അത് പുറകിലേക്ക് മടക്കി വെക്കാം. ഉമി ചാക്കിലാക്കി കൊണ്ടു വരുന്നത്, 'സൂപ്ലി' എന്ന് നാട്ടുകാർ വിളിക്കുന്ന ഇക്കാക്കയാണ്. ഇക്കാക്ക വന്ന് അടുക്കള ഭാഗത്ത് ഉമിച്ചാക്ക് ഇറക്കി ഒതുക്കി വെച്ച്, ഉമ്മറത്ത് വന്ന്, തോളത്തു കിടന്ന തോർത്തും വീശി ചാരുപടിയിൽ ഒറ്റയിരിപ്പാണ്. അമ്മച്ചി കൊണ്ടു വന്നു കൊടുക്കുന്ന കട്ടൻ കാപ്പിയും ,കുഴലപ്പവും ആസ്വദിച്ചു കഴിച്ച്, ഉമിയുടെ കാശും വാങ്ങി, കൗതുകത്തോടെ പുള്ളിക്കാരനെ തന്നെ നോക്കി, 'ആടുന്ന കുതിരപ്പുറത്ത്', ആടാതെ ഇരിക്കുന്ന എന്നെ നോക്കി, മുറുക്കാൻ കറ പിടിച്ച പല്ലു കാണിച്ച് ഒരു ചിരിയും ചിരിച്ച് , തോർത്ത് തലയിൽ കെട്ടി, 'കുണുസാ കുണുസാ' ഒരു നടത്തമാണ്..
    കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും... പിന്നെ 'കുതിരപ്പുറത്ത്' നിന്നിറങ്ങി, കുഴലപ്പത്തിന്റെ ബാക്കി കഴിക്കാൻ ഒരു 'ഹോണുമടിച്ച്', അടുക്കളയിലേക്ക് ഒറ്റ ഓട്ടം....
    ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ തിളങ്ങുന്ന സുവർണ്ണാക്ഷരങ്ങൾ, ആനിയമ്മയുടെ ഗൃഹാതുരത്വം നിറയുന്ന വീഡിയോകളിലൂടെ പുനർജ്ജനിക്കുകയാണ്...
    അച്ചാച്ചന് ആശംസകൾ...
    വീഡിയോക്ക് അഭിനന്ദനങ്ങളും...💕😍❤️💕👍

    • @LeafyKerala
      @LeafyKerala  Рік тому +6

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @prinkuappoos
      @prinkuappoos Рік тому +25

      എന്റെ favourite writer വൈക്കം മുഹമ്മദ്‌ ബഷീർ ന്റെ കഥകൾ വായിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു മനസുഖം.....എന്ത് രസം വായിച്ചിരിക്കാൻ....ഒരുപാട് ഇഷ്ട്ടപ്പെട്ടു ....സ്നേഹത്തോടെ😘😘😘😘😘😘😘

    • @prinkuappoos
      @prinkuappoos Рік тому +21

      ശെരിക്കും ആ സീനുകൾ അടുത്തു നിന്നും കണ്ട പോലെ...😘😘

    • @tomperumpally6750
      @tomperumpally6750 Рік тому +6

      @@prinkuappoos സന്തോഷം...😍❤️💕

    • @shareenakaladan
      @shareenakaladan Рік тому +20

      ഭാവിയുണ്ട് - എഴുതി നോക്കൂ

  • @bbrilliantinenglish2383
    @bbrilliantinenglish2383 Рік тому +40

    "ഇതാണ് പറയുന്നത് Old is Gold എന്ന് ".
    സൂപ്പറായിട്ടുണ്ട് ... 🔥

  • @ABCINAK
    @ABCINAK Рік тому +31

    അനാവശ്യ യുദ്ധങ്ങളും മനുഷ്യരുടെ തമ്മിൽ തല്ലും കാരണം എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് എല്ലാവരും ബ്ലാക്ക് and വൈറ്റ് യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം old ടെക്നോളജി കൾ വളരെ ഉപകാരപ്രതമായിരിക്കും. 👍

  • @seleenasalim2230
    @seleenasalim2230 Рік тому +16

    25 വർഷം മുമ്പ് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു പഴയ കാലങ്ങൾ ഓർമ്മ വരുന്നു താങ്ക്സ് മോളെ

  • @sheenasivadasan9044
    @sheenasivadasan9044 Рік тому +66

    ഇനി ഇതൊക്കെ വേണ്ടി വരും, ഗ്യാസ്‌നൊക്കെ എന്താ വില, ആനിയമ്മ പറഞ്ഞപോലെ old is gold👍🏻👍🏻👍🏻👍🏻

  • @babudas6832
    @babudas6832 Рік тому +16

    വീഡിയോ ഒക്കെ സൂപ്പറാ. എല്ലാം അടിപൊളി തന്നെ പെങ്ങളെ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഈ 50 രൂപയ്ക്ക് മേടിക്കുന്ന ആർക്കാപ്പൊടി എല്ലാവരും ഉപയോഗിച്ച് കഴിഞ്ഞാൽ ആയിരം രൂപ ആകാൻ ഒരുപാട് ദിവസം ഒന്നും വേണ്ടിവരില്ല അങ്ങനെയൊന്നുണ്ട് 🤣🤣🤣🤣🤣🤣 ഒരുപാട് ചിലവാകുന്ന സാധനം എന്നും വില കയറ്റം തന്നെയാണ് 😊😊👍👍👍

  • @ushavarghese2435
    @ushavarghese2435 Рік тому +21

    പണ്ട് എൻ്റെ വീട്ടിൽ ചെയ്തിട്ടുണ്ട് .. ഉമി കൊണ്ട്. ഇരുമ്പ് പട്ടയിൽ ഇതുപോലെ ഉമി നിറയ്ക്കും.. ഉലക്ക കൊണ്ട് ഇടിച്ചു നിറയ്ക്കും.. പിന്നെ രാവിലെ കത്തിക്കും..👍👍👏👏👌👌👌👌

  • @murukanmurukan9208
    @murukanmurukan9208 Рік тому +7

    പൊടിയടുപ്പ് ഞങ്ങളുടെ നാട്ടിൽ ഇന്നും സജീവമാണ്..... ഒരുപാട് സ്ഥലങ്ങളിൽ ഇന്നും കാണാം.. ഇരുമ്പടപ്പും.. തൃകോണ സപ്പോർട്ടും...

  • @Aniestrials031
    @Aniestrials031 Рік тому +32

    എന്റെ വീട്ടിൽ ഇങ്ങനത്തെ അടപ്പ് ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കത്തിച്ചിട്ടുണ്ട്. എനിക്ക് ഈ വീഡിയോ പഴയ ഓർമ്മകൾ ഉണർത്തി. സൂപ്പർ

    • @zeena-bh9gs
      @zeena-bh9gs Рік тому +2

      ഞാനും ഉപയോഗിച്ചിട്ടുണ്ട്.ഉമ്മ നിറച്ചുവെക്കും

    • @LeafyKerala
      @LeafyKerala  Рік тому +1

      നൊസ്റ്റാൾജിയ ❤️🥰👍

    • @sbspeaks9143
      @sbspeaks9143 Рік тому +1

      പഴയ ഓർമ്മകൾ പുതുക്കിയെടുത്തു 😍. ഞങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. ഈർച്ചപ്പൊടിയെന്നു പറയും. രാത്രി set ചെയ്തുവയ്ക്കുമായിരുന്നു.

  • @Arafa-el1qe
    @Arafa-el1qe Рік тому +12

    പ്രിയ സുഹൃത്തേ ആനിയമ്മ ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ടാൽ പോലും ഇത്രയും പോസിറ്റീവ് എനർജി കിട്ടീ ല്ല താങ്കൾ വളരെ പോസിറ്റീവ് എനർജി ഉള്ള ഒരു ആളാണ് താങ്കളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് താങ്കളുടെ സംസാരം കേൾക്കുമ്പോൾ വളരെ എനർജിയും സന്തോഷവും തോന്നുന്നു ജനങ്ങൾക്ക് നല്ല ഒരു ബോധവൽക്കരണ വീഡിയോസ് ആണ് താങ്കൾ നൽകുന്നത് ഒരുപാട് അഭിനന്ദനങ്ങൾ കാണാൻ താല്പര്യം ഉണ്ട്

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍

    • @sushabose2171
      @sushabose2171 Рік тому +1

      സത്യം...ദൈവം അനുവദിച്ചാൽ എന്നെങ്കിലും ഈ കിലുക്കാം പെട്ടിയെയും ആ സാമ്രാജ്യവും ഒന്നു കാണണമെന്നുണ്ട് .....

    • @gopinarayanan6612
      @gopinarayanan6612 Рік тому

      പഴയകാല ഓർമ്മകൾ പുതുക്കിയതിന് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇറക്കിയാൽ നന്നായിരുന്നു

    • @sanithajayesh
      @sanithajayesh Рік тому

      Thank

    • @gopakumarm2203
      @gopakumarm2203 Рік тому

      @@LeafyKerala Pazhaya ormakal. Orupadu nalla kaaryanghal nammal upeshichu. Ormakal marikunila. Nannayi avatharipichu. Nostalgic memories. Thank u makale

  • @swaramkhd7583
    @swaramkhd7583 Рік тому +2

    വിറക് കാശ് കൊടുത്ത് വാങ്ങാൻ ഗതിയില്ലാത്ത കാലത്ത് വീട്ടിൽ മരപ്പൊടി ഉപയോഗിച്ച് ഈ അടുപ്പിൽ അമ്മ പാചകം ചെയ്തിരുന്ന ബാല്യകാലത്തേക്ക്
    ഓർമ്മകൾ ഓടിപ്പോയി
    ആ കാലത്ത് ഈ അടുപ്പിൽ
    പൊടി നിറക്കുന്നത് മക്കളായ
    ഞങ്ങൾ നാല് പേർക്കുള്ള ജോലിയാണ് ഓരോ ദിവസം ഓരോരുത്തർ പൊടി നിറക്കണം.
    ( ഈ അടുപ്പിനെ കാഞ്ഞങ്ങാട് ഭാഗത്ത് സിഗി ടി അടുപ്പ് എന്നാണറിയപ്പെട്ടിരുന്നത്.)
    വീണ്ടും ഉപയോഗിച്ച് തുടങ്ങാൻ
    പദ്ധതിയിടുന്ന നേരത്ത് തന്നെ
    നിങ്ങൾ ടെ വീഡിയോയും
    കാണാൻ കഴിഞ്ഞു
    നന്ദി.

  • @leelamanilissy8488
    @leelamanilissy8488 Місяць тому +2

    Mole നീ ഒരു മഹാസമ്പവം ആണ് 👌🏼👍🏼😍😍💖💖❤️😘😘😘

  • @sarojinigopi457
    @sarojinigopi457 Рік тому +23

    പഴയ കാലം ഓർമ്മ വന്നു. സൂപ്പർ. കുറ്റിഅടുപ്പ് എന്നാണ് ഇതിന്റെ പേര് പറഞ്ഞ് കേട്ടിട്ടുള്ളത്👍

    • @alliyadhekitchencoking
      @alliyadhekitchencoking Рік тому +1

      👍

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @aksharaachuzz3887
      @aksharaachuzz3887 Рік тому +1

      അതെ, കുറ്റിയടുപ്പ്.. 😊😊 എന്റെ അമ്മ ഇത് ഉപയോഗിച്ചിട്ടുണ്ട്.😊

    • @asterlabs4253
      @asterlabs4253 Рік тому +1

      arakkapodi adup. thrissur

    • @ragijames8925
      @ragijames8925 Рік тому

      Athe

  • @nidhusvibes2891
    @nidhusvibes2891 Рік тому +39

    ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഈ അടുപ്പ് അതിന് പേര് ഈർച്ചപ്പൊടി അടുപ്പ് എന്നായിരുന്നു

    • @atusman5114
      @atusman5114 Рік тому +1

      ഞാൻ മര മില്ലിൽ പോയി ഒരു പാട് ചുമന്നു കൊടുന്നിട്ടുണ്ട്.

    • @elsyt7236
      @elsyt7236 3 місяці тому

      ഈർച്ച പൊടി അടുപ്പ് എവിടന്ന് കിട്ടും.

  • @johnsontholath7234
    @johnsontholath7234 Рік тому +7

    ഇരുബ് ബക്കറ്റിൽ - ഉള്ളിൽ കളിമണ്ണ് തേച്ച് - താഴെ ഒരു ഭാഗത്ത് കബ് വെയകുനന ചെറിയ ഓട്ട ഇട്ടു - ഈ അടുപ്പ് ഉണ്ടാക്കാം.
    മഴ ഇല്ലാത്ത സമയത്ത് പുറത്തു എടുക്കാം.
    ഇതിന് പുകയും കുറവാണ്.

  • @shahidasai5623
    @shahidasai5623 Рік тому +33

    എന്റെ ചെറുപ്പത്തിൽ എന്റുമ്മ സ്ഥിരം ചെയ്തിരുന്നു. രാത്രി എല്ലാ പണിയും കഴിഞ്ഞാൽ രാവിലത്തെ ക്ക്‌ നിറച്ചു വെക്കും. രാവിലത്തെ പണിയൊക്കെ തീർന്നാലും അടുപ്പിന് നല്ല ചൂടുണ്ടായിരിക്കും. ഉച്ചക്ക് വീണ്ടും ചെറു ചൂടോടെ നിറച്ചാൽ പൊടി ഉണങ്ങിക്കിട്ടും വൈകുന്നേരത്തെ ഫുഡിന് നന്നാ യി കത്തിക്കിട്ടും.ഈർച്ചപ്പൊടി എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത് സാധാരണ വിറകടുപ്പിലായിരുന്നു നിരക്കാറ്. അതും ഒരു കാലം. Hummm

  • @saijuswami5351
    @saijuswami5351 Рік тому +15

    This girl I mean House Woman. Is very innocent and talented.Realy a Vvillage environment.Homely feelings.Very Good. 👍

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому +4

    Old is gold .
    I'm so happy to see such a wonderful presentation.

  • @binduantony1702
    @binduantony1702 Рік тому +8

    സൂപ്പർ .ഉണ്ടാക്കി നോക്കണം
    Thank you

  • @mathasofttv
    @mathasofttv 11 місяців тому +1

    അച്ചാച്ചന് ആശംസകൾ...
    വീഡിയോക്ക് അഭിനന്ദനങ്ങളും. Old Is Gold....

  • @kalathilmuralidharanunni2576
    @kalathilmuralidharanunni2576 Рік тому +6

    സുപ്പർ അവതരണം വളരെ നന്നായിരിക്കുന്നു ജാഡയില്ലാത്ത simple & humble
    unique എന്ന് പറഞ്ഞാലും തെറ്റില്ല

  • @sophievarghese3102
    @sophievarghese3102 Рік тому +7

    ഞാൻ പഠിക്കുന്ന കാലത്ത് നല്ലപോലെ ഈർച്ചപൊടി അടുപ്പ് നിറക്കുമായിരുന്നു. അമ്മച്ചി പറയും, ഞാൻ നല്ലപോലെ ചെയ്യുമെന്ന്. 👌

  • @athirashilohstar8741
    @athirashilohstar8741 Рік тому +2

    Nostalgic 😍😍 pandu jolikayinju varumpol amma vangichitu varum arakkapodi nyt ammayodu oppam irunnu ithu niraykkumayirunnu mrng cook cheyyan..... Nowadays ithippo arum use cheythu kanarilla

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @greenplanet9142
    @greenplanet9142 Рік тому

    Wow.... Kalakki. Njaanum try cheyyum. Thanks for sharing.

  • @pradeepkr975
    @pradeepkr975 Рік тому +29

    എന്റെ വീട്ടിൽ ഒരു 35 വർഷം മുൻപ് ഉണ്ടായിരുന്നു ആനിയമ്മേ, സൂപ്പർ👍👍👍👍

    • @LeafyKerala
      @LeafyKerala  Рік тому +1

      നൊസ്റ്റാൾജിയ ❤️🥰👍

    • @aishakhadeeja886
      @aishakhadeeja886 Рік тому

      Ente veettilum ithe kaalayalavil

    • @gopinarayanan6612
      @gopinarayanan6612 Рік тому

      70 വർഷം മുമ്പ് എൻറെ വീട്ടിൽ ഇതുണ്ടായിരുന്നു അടുക്കളയിലെ സ്റ്റീലിന്റെ ഒരു കുത്തി കാത്തിരുന്നു നിറച്ച് കത്തിച്ചു കൊണ്ടിരുന്നത്

  • @ummerkk5243
    @ummerkk5243 Рік тому +6

    എന്റെ വീട്ടിൽ ഉണ്ട് കുറച്ചു ഈർ പം ഉണ്ടായാൽ കുറച്ചുകൂടെ കത്തിനില്കും റൂം മുഴുവനും ചാരപൊടി ഉണ്ടാവും എന്തായാലും കൊള്ളാം നല്ല സംസാരം ❤️❤️❤️🌹🌹🌹👌👌👌

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @vinodvinu7793
      @vinodvinu7793 Рік тому

      ചാരം പത്രം തേക്കാം പിന്നെയും ലാഭം 😀😀👍

  • @daisyjoseph6269
    @daisyjoseph6269 Рік тому

    സൂപ്പർ. നല്ല അവതരണം 🥰🥰അഭിനന്ദനങ്ങൾ 🥰🥰

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln Рік тому

    സഹോദരി സിനിമയിൽ അഭിനയിച്ച നല്ലൊരു ചാൻസ് ചാൻസ് കിട്ടും കോമഡിയിലൊക്കെ അവതരണം കൊള്ളാം

  • @Charlotte_Knott
    @Charlotte_Knott Рік тому +6

    Wood, crop wastes, coal, dung, and charcoal are the most widely used cooking fuels. But when they burn, they can all cause pollution and breathing problems. Many people are turning to other cooking fuels such as sunlight, processed plant wastes

    • @mirdulamadhu320
      @mirdulamadhu320 Рік тому +2

      Are you for real? Can't you see that belittling traditional methods was and still is a kind of marketing strategy to stimulate demand for basic necessities and then monopolising them?

    • @LeafyKerala
      @LeafyKerala  Рік тому +1

      🥰🥰🥰👍

    • @aksharasurendran2498
      @aksharasurendran2498 Рік тому

      ഈഅടുപ്പിനു കുറ്റി അടുപ്പ് എന്നാണ് കുട്ടനാട്ടിൽ പറയുനമ്പ്

  • @mgeorge6424
    @mgeorge6424 Рік тому +18

    ഇരുമ്പിന്റെ കുറ്റിയടുപ്പ് പണ്ട് പല വലുപ്പത്തിൽ വാങ്ങിക്കാൻ കിട്ടുമായിരുന്നു. 1960 കളിൽ ഇതാണ് സാധാരണ ഉപയോഗിച്ചിരുന്നത്

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

    • @zeena-bh9gs
      @zeena-bh9gs Рік тому

      1970 1980 കളിലും കണ്ട ഓര്മയുണ്ട് 👌👍

    • @user-jo4se7ku5o
      @user-jo4se7ku5o Рік тому

      2004 വരെക്കും ഉണ്ടായിരുന്നു - ഇപ്പോൾ ഇല്ല - അറുക്കപൊടി കോഴി വളർത്തുന്നവർ കൊണ്ടുപോകും

    • @rafit905
      @rafit905 Рік тому +2

      ജനിച്ചിട്ട് പോലു മില്ല 1988ജനനം

    • @goldenartgallarytips2010
      @goldenartgallarytips2010 Рік тому

      ഇപ്പോൾ ഈ അടുപ്പ് എവിടെ കിട്ടും

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 Рік тому +2

    RESPECTED MADAM/APPACHA
    THANK YOU FOR THE SAVE MONEY AND ALTERNATIVE OLD COOKING SYSTEM.
    G.SELVAKUMAR

  • @cmpktd
    @cmpktd Рік тому

    Njan upayogikkunnu..Good awareness Annie

  • @malathim4198
    @malathim4198 Рік тому +13

    ഈർച്ചപ്പൊടി അടുപ്പ് ഉപയോഗിച്ച പരിചയം ഉണ്ട്. ഇതിൽ ഒരു കൊള്ളിവിറക് വെച്ചു കൊടുക്കണം. തീരെ വിറകില്ലാതെ പറ്റില്ല.

    • @LeafyKerala
      @LeafyKerala  Рік тому

      അതാണ് 🥰🥰🥰🥰👍

    • @bavachrbava5530
      @bavachrbava5530 Рік тому

      അത് ശരിയാണ് ചെറുപ്പത്തിൽ ഞാനും കത്തിച്ചിട്ടുണ്ട്

    • @lekhams4822
      @lekhams4822 Рік тому

      Yes

    • @sajana1433
      @sajana1433 Рік тому

      ഞാനും

  • @praveenkv9960
    @praveenkv9960 Рік тому +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ.സൂപ്പർ 👍🏻

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @gayatriarundhati1073
    @gayatriarundhati1073 Рік тому +2

    സംസാരം ഒത്തിരി കൂടുതൽ ആണ് പെട്ടന്ന് പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ കൂടുതൽ നല്ലത്

  • @asiya7653
    @asiya7653 Рік тому +5

    എൻറെ ചെറുപ്പത്തിൽ ഈ അടുപ്പ് ഉണ്ടായിരുന്നു, ഞാൻ എത്രയോ ഉപയോഗിച്ചിട്ടുണ്ട്, 👍🏻

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @sreejithmohanan7688
    @sreejithmohanan7688 Рік тому +39

    ഇനി അറക്കപൊടിക്കു Gst യു അടുത്ത മാസം മുതൽ 650 രൂപയം ആകാൻ സാധ്യത ഒണ്ട്😀😀

    • @thasnimujeeb5305
      @thasnimujeeb5305 Рік тому +1

      😃

    • @Abc-qk1xt
      @Abc-qk1xt Рік тому +1

      പൊടിക്ക് ടാക്സ് പിടിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് അറക്ക മില്ലിന് മാസം ഒരു ലക്ഷം രൂപ ടാക്സ് ഏർപ്പെടുത്തും..

    • @jamsheeravb5556
      @jamsheeravb5556 Рік тому

      @@thasnimujeeb5305 😃

    • @sibiachankunju5384
      @sibiachankunju5384 Рік тому

      Yes 😄😀

  • @jollybibu1466
    @jollybibu1466 Рік тому +19

    Remembering my childhood. Super.it was in my home 🏡

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @rakeshplknd9659
    @rakeshplknd9659 Рік тому +1

    നല്ല വീഡിയോ നല്ല അവതരണം അന്ന് ഒരു വീഡിയോ കണ്ടതായി ഓർക്കുന്നു മാങ്ങ തിരയുണ്ടാക്കുന്ന വീഡിയോ ❤️

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sharafudeenshoukkathali2172
    @sharafudeenshoukkathali2172 Рік тому +1

    Excellent presentation with humour

  • @minisiva9011
    @minisiva9011 Рік тому +9

    Simple and energetic presentation 👍🏼❤️ഒരുപാടിഷ്ട്ടായി 🥰എനിക്കും ഇങ്ങനത്തെ അടുപ്പ് സംഘടിപ്പിക്കണം

  • @joseemerson6435
    @joseemerson6435 Рік тому +9

    ബോറടിപ്പിക്കാത്ത അവതരണം സൂപ്പർ ആയിട്ടുണ്ട്. 👍🙏

  • @user-hu5oq2xw6d
    @user-hu5oq2xw6d Рік тому

    ഞാൻ ആദ്യമായിട്ട് കാണുകയും കേൾക്കുകയും ചെയ്ത ഒരു സംഭവമാ കേട്ടോ..... Thankyou കൊച്ചേ....

  • @mercy.amenhallelujahblessu1261

    അടിപൊളി ! കഞ്ഞി വക്കാനും വെള്ളം ചൂടാക്കാനും super ! gas ലാഭിക്കാം. ഇതിൽ ഉപയോഗി ക്കാനായി രണ്ട് കലം വേറെ വച്ചാൽ മതി അതിന്റെ മുകൾ മാത്രം daily തേച്ചാൽ മതി.. അടി കരിപിടിച്ചിരിക്കും. പെട്ടെന്ന് ചൂടാവും !

    • @LeafyKerala
      @LeafyKerala  Рік тому

      അതാണ് 🥰🥰🥰🥰👍

  • @jamesponsi
    @jamesponsi Рік тому +15

    Very good dear Annie
    Your talks, style and messages are impressive and we feel something like familiar childhood life..
    Home coming feel 👍👍

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @________583
    @________583 Рік тому +4

    എന്റെ വീട്ടിൽ ഇപ്പോഴും പൊടി അടുപ്പാണ്. ഇരുമ്പ് അടുപ്പ് ഇരുമ്പ് കടയിൽ വാങ്ങാൻ കിട്ടും. വളരെ എളുപ്പമാണ്

  • @thottathilkitchen4065
    @thottathilkitchen4065 Рік тому

    ചേച്ചിയുടെ വിഡിയോ സൂപ്പർ എനിക്കും ഇതു പോലെ yavanam

  • @USHAKumari-qu1zr
    @USHAKumari-qu1zr Рік тому +2

    അയ്യോ കൊച്ചേ ഇതിന്റെ പേരാണ് പൊടിയടിപ്പു.......... ശെരിക്കും ഇതിനുള്ള അടുപ്പ് വാങ്ങാൻ കിട്ടും.... ഇരുമ്പിലും ഉണ്ട്, മണ്ണിലും ഉണ്ട്.... ഈ കാണിച്ച അടുപ്പിന്റെ പേര്... കൊടിയടിപ്പു... കേട്ടോ... മിടുക്കി കുട്ടി ജീവിക്കും

  • @RavijiRome
    @RavijiRome Рік тому +15

    🤔... നമ്മുടെ ഈ സഹോദരി
    നൽകിയ ഈ വീഡിയോ കണ്ട
    അറക്കമില്ലുകാർ
    50 രൂപയിൽ നിന്നും വില ഉയർത്തതെ
    കാത്ത് കൊള്ളേണമേ പൊന്നു തമ്പുരാനേ എന്നാണ്
    ഇപ്പോൾ പ്രവർത്തിക്കുന്നത്!
    🙏😔....... 👍😂....

  • @abduljaleel9279
    @abduljaleel9279 Рік тому +36

    ഫർണിച്ചറുകളും, ഇരിപ്പിടങ്ങളും മറ്റും ഇല്ലാത്തതിനാൽ വീട്ടിൽ വിശാലതയുണ്ട്...
    സംസാരത്തിൽ പിശുക്കും ജാള്യതയും ഇല്ലാത്തതിനാൽ മനസ്സിലും വിശാലത....
    ബെസ്റ്റോഫ് ലക്ക്

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @narayannands468
      @narayannands468 Рік тому

      I like your house.village a9tmosphere.

  • @premaks2567
    @premaks2567 Рік тому +2

    ഞാൻ ഇരുബിൻ അടുപ്പിലാണ് ആർക്കപ്പൊടി നിറച്ചിരു ന്നത്. (മരം അറക്കുമ്പോൾ കിട്ടുന്ന പൊടി )സാധാരണ അടുപ്പിലും നിറക്കാറുണ്ട്. ഉരുണ്ട മരകഷ്ണങ്ങളാണ് നടുക്കും സൈഡിലും വെക്കുക. പൊടി ഇടിച്ചിറക്കാനും കുറച്ചു വണ്ണം കുറഞ്ഞ തടി കഷ്ണം ഉപയോഗിക്കും

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @kpmohanan4173
    @kpmohanan4173 Рік тому

    കൊള്ളാം സഹോദരി. നല്ല അവതരണം. ഒന്ന് ശ്രെമിച്ചു നോക്കട്ടെ.

  • @rojasmgeorge535
    @rojasmgeorge535 Рік тому +5

    അഭിനന്ദനങ്ങൾ... നല്ല മനസിന്‌... 👍👍👍🙏🏼🙏🏼🙏🏼💕💕💕

  • @rojasmgeorge535
    @rojasmgeorge535 Рік тому +17

    ഈ അച്ചാച്ചനും മകളും... 💕💕💕💕കൊള്ളാം...

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @thararajithcv6842
    @thararajithcv6842 Рік тому +2

    ഇതു ഞാൻ വർഷങ്ങളായിട്ട് ചെയ്യുന്നുണ്ട്. ഇതിന് അടുപ്പ് വാങ്ങാൻ കിട്ടും. വേണമെങ്കിൽ അടുപ്പിലും ഈ പ്രയോഗം ചെയ്യാം. വിറകിനു ക്ഷാമമുള്ളപ്പോൾ 👍

    • @marshiyariyas5807
      @marshiyariyas5807 Рік тому +1

      എങ്ങനെ ഒന്ന് പറയുമോ

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @vishnukumar.p.u8285
    @vishnukumar.p.u8285 Рік тому +1

    gasinte vila koodikondirikkunna ee kaalathu saadharana janangalku ippozhum, futurilum pattinikidakkathe jeevikkan ee idea nalloru muthalkoottayirikum. Thank u for this precious information.

  • @reshmajithin200
    @reshmajithin200 Рік тому +11

    കുട്ടിക്കാലം ഓർമ്മ വന്നു സൂപ്പർ

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @krishnaambika5760
    @krishnaambika5760 Рік тому +22

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ഉള്ള അടുപ്പിൽ ആണ് പാചകം ചെയുന്നത്. ഇപ്പോഴും ഞങ്ങളുടെ ചായക്കടയിൽ ഇരുമ്പിന്റെ കുറ്റിയിൽ ഈ പൊടി നിറച്ചു വെള്ളം തിളപ്പിച്ച്‌ ഇടാറുണ്ട്

    • @LeafyKerala
      @LeafyKerala  Рік тому +4

      നൊസ്റ്റാൾജിയ ❤️🥰👍

  • @snehahijoy3991
    @snehahijoy3991 Місяць тому

    ചേച്ചിടെ പറയുന്നേ കേൾക്കാൻ നല്ല രസമുണ്ട്

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому

    Best vlogs for 2022.
    Award winner vlogs

  • @drishya3518
    @drishya3518 Рік тому +22

    ആനിയമ്മേ ഞങ്ങളുടെ വീട്ടിലും ഇപ്പോഴും കത്തിക്കുന്ന അടുപ്പാണ് ഇർച്ച പൊടിയടുപ്പ് എന്നാണ് ഞങ്ങൾ പറയുന്നത്. ഒരു beer bottle ചപ്പാത്തി പരത്തുന്ന സാധനം അതാണ് ഞാൻ അടുപ്പ് നിറയ്ക്കാൻ ഉപയോഗിക്കുന്നത് ❤

    • @LeafyKerala
      @LeafyKerala  Рік тому +1

      അടിപൊളി 👍❤️

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому +6

    മനസിലായി അറക്കപ്പൊടി
    ഇത് എത്ര നാൾ ഞങ്ങൾ കത്തിച്ചു മോളെ
    ഇപ്പോൾ ഇവിടെ മില്ല് ഒന്നും ഇല്ല
    30വർഷം മുമ്പ് ഞാൻ ഇതാണ് കത്തിച്ചിരുന്നത്

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @jayakumarharrisharris1296
    @jayakumarharrisharris1296 Рік тому +1

    നല്ല അവതരണം thanks dear

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @brennyC
    @brennyC Рік тому

    ചെറുപ്പത്തിൽ,എന്റെ വല്യമ്മച്ചി ഒരു ഇരുമ്പ് കുറ്റിക്ക് അകത്ത് ഇങ്ങിനെ ഉമിയോ അറക്കപ്പൊടിയോ നിറച്ചു പാചകം ചെയ്തു കണ്ടിട്ടുണ്ട് .
    അടുക്കളയിലെ തയ്യാറെടുപ്പിനു വീട്ടിൽ ആളെണ്ണം കൂടുതലായിരുന്നതുകൊണ്ടു ഒന്നിന് പിറകെ ഒന്നായി ഐറ്റംസ് വേവിക്കാൻ വലിയ പ്രയാസം ഇല്ലായിരുന്നു.
    താങ്ക്സ്..
    ഓർമ്മകൾ..

  • @jollydominic8489
    @jollydominic8489 Рік тому +7

    ആനിയമ്മ 'സകല കല വല്ലഭ' - Jack of all trades.

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @jiyonajuwel3988
    @jiyonajuwel3988 Рік тому +20

    ഞാനും കത്തിച്ച അടുപ്പ്.. 🥰🥰ഓർമ്മകൾ.. 😍

  • @merinbasil7708
    @merinbasil7708 Рік тому

    Thanku thanku thanku thanku..... ഒന്നും പറയാനില്ല ഒരുപാട് നന്ദി

  • @dr.josepulickan2053
    @dr.josepulickan2053 Рік тому +1

    Aniyamma Super Presentation Achachan Blessed Father Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙❤️💙❤️💙❤️💙❤️💙❤️💙❤️💙 Ellavidha Nanmakalum Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @SeemaBijuSB
    @SeemaBijuSB Рік тому +22

    കുട്ടികാലം ഓർമ വന്നു 😍😍

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @dubaiphilip5934
    @dubaiphilip5934 Рік тому +3

    thank you molu i also use this my
    young age.

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

    • @aboobacker235
      @aboobacker235 Рік тому

      മണ്ണെണ്ണ ഒഴിക്കണ്ട ഭയങ്കര വിലയാ

  • @kreativeartsmalayalam6988
    @kreativeartsmalayalam6988 Рік тому +1

    Cheechide vdo adipoliyaaa... Enikku vayankara ishtaaa.. Simple and humple❤

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @kreativeartsmalayalam6988
      @kreativeartsmalayalam6988 Рік тому

      @@LeafyKerala ippothanne vdo kandukazhijollooo... Appoozhekkum reply vannooolooo😜

  • @josepayyappilly3046
    @josepayyappilly3046 Рік тому

    എന്താ വിവരണം വീഡിയോ യുടെ പകുതിയിലധികവും സമയം അനാവശ്യമായ സംസാരം .കൊള്ളാം

  • @preethidileep668
    @preethidileep668 Рік тому +6

    വീട്ടിൽ പണ്ട് ഉണ്ടായിരുന്നു 🤩👍

  • @anupamaanu9534
    @anupamaanu9534 Рік тому +3

    ഞാൻ ഇപ്പോഴും ഇത് തന്നെ ആണ് കത്തിയ്ക്കുന്നത് 😁ഈർച്ച പൊടി എന്ന് പറയും.. അതിന്റെ അടുപ്പ് വാങ്ങിക്കാൻ കിട്ടും 😌

  • @anilafrancis5392
    @anilafrancis5392 Рік тому

    Super ഞാൻ ചെറുപ്പകാലത്ത് ഒരു പാട് നിറച്ചിട്ടുണ്ട്

  • @dsathiaseelan2649
    @dsathiaseelan2649 Рік тому +1

    Anniamme ,mole you are so super.Njaanum ee podi aduppu dharalam upayogichittundu.May God bless you & your family a lot. I am Aleyamma 72 yrs

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @MJP5005
    @MJP5005 Рік тому +5

    We are using this method from 1990 very useful. now we can get it for 25rs

    • @LeafyKerala
      @LeafyKerala  Рік тому

      Thanks dear 🥰🥰🥰🥰

    • @rathikuniyil4691
      @rathikuniyil4691 Рік тому

      Eerchapodi aduppu. 25 years munpu njanum upyogichirunnu. Oro kolli viraku vechukodukanam

  • @sreelathan1285
    @sreelathan1285 Рік тому +10

    ഈ അടുപ്പ് മുമ്പ് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഇത് എനിക്ക് ഇഷ്ടമായിരുന്നു.

  • @aabaaaba5539
    @aabaaaba5539 Рік тому +1

    കുറ്റി അടുപ്പ്, ഉമിയും ആറക്ക പൊടിയും കൂട്ടി ചവുട്ടി ഉറപ്പിച്ചാൽ പിന്നെ എല്ലാം പാചകം ചെയ്യാം.30 വർഷം മുൻപ് ഇങ്ങനെയാണ് പാചകം ചെയ്തിരുന്നത്. Super അടുപ്പാണ്.

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @badarnisa1297
    @badarnisa1297 Рік тому +1

    ഞങ്ങളുടെ ചെറുപ്പം കാലത്ത് എന്റെ ഉമ്മ കത്തിച്ചിട്ടുണ്ട് സാദാ അടുപ്പിലും ഇത് പോലെ നിറക്കാം നല്ല എളുപ്പത്തിൽ എല്ലാം ചെയ്യാം പഴയ ഓർമ പുതുക്കി തങ്ങൾ you

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @ramlathpa7866
    @ramlathpa7866 Рік тому +5

    ഇതൊക്കെ മറന്നു കിടന്ന കാര്യങ്ങളാ! Thank you മോളേ !!

    • @mathewsavio2063
      @mathewsavio2063 Рік тому

      കുഴലൂരുമ്പോൾ പൊടിയെല്ലാം കൂടി ഇടിഞ്ഞു വീഴില്ലെ

    • @ramlathpa7866
      @ramlathpa7866 Рік тому

      @@mathewsavio2063 ഇല്ലാട്ടോ

  • @brigitthomas1944
    @brigitthomas1944 Рік тому +4

    ഈ അടുപ്പ് എത്ര കത്തിച്ചിരിക്കുന്നു ചെറിയ കഷ്ണം വിറക് എന്തായാലും വെക്കണം എന്നാലേ വേഗം വേഗം കാര്യങ്ങൾ നടക്കൂ👍💖💕💕

    • @LeafyKerala
      @LeafyKerala  Рік тому

      അതാണ് 🥰🥰🥰🥰👍

  • @priyasworld5884
    @priyasworld5884 Рік тому +1

    Ente cheruppathil njan school vittuvannu ee eerchapodi aduppu nirachu veykum beer kuppi Anu naduvil veykuka niracha shesham pathiye edukum, Amma pani Mari varumbozhekum ellam set aakki vaykum.

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @beenasivadas5092
    @beenasivadas5092 2 місяці тому +2

    എന്റെ വീട്ടിൽ സ്ഥിരം കത്തിച്ചിരുന്നതായിരുന്നു. എനിക്കറിയാം നിറച്ചു കത്തിക്കാൻ. അന്ന് പശ ടിൻ വെട്ടിയെടുത്താണ് പാവം എന്റമ്മ അടുപ്പുണ്ടാക്കിയിരുന്നത് തലേ ദിവസം തന്നെ നിറച്ചു വെക്കും എങ്കിലേ ഞങ്ങൾ സ്കൂളിൽ പോവുമ്പോഴേക്കും ആവുകയുള്ളു

  • @miniuthup3927
    @miniuthup3927 Рік тому +9

    പണ്ടൊക്കെ ചെയ്തത് ഓർമ വരുന്നു .. ❤️🙏

    • @LeafyKerala
      @LeafyKerala  Рік тому +1

      നൊസ്റ്റാൾജിയ ❤️🥰👍

  • @MUSTHAFA-nt7ym
    @MUSTHAFA-nt7ym Рік тому +3

    ഇഷ്ടികന്റെ മുകളിൽ വെച്ച അടുപ്പ് എന്താ സാധനം

  • @RavindranN-nl7ws
    @RavindranN-nl7ws 11 місяців тому

    ഞങ്ങൾ വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ
    സാധാരണക്കാർ ഗ്യാസ് ഒന്നു൦
    ഇല്ലാത്ത കാലങ്ങളിൽ ഉപയോഗച്ചിരുന്ന അടുപ്പ്
    ഇത് ഇപ്പോഴു൦ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.
    ഇതിന് ഞങ്ങൾ പൊടിയടുപ്പ് എന്നാണ് പറയുന്നത് .ഇരുമ്പടുപ്പാണ് ഞങ്ങൾ ഉപയോഗിക്കുന്നത്
    നേരിയ ഒരു കഷണ൦ വിറകോ
    ഓലയോ മതി മണിക്കൂർ നേര൦
    പാചക൦ ചെയ്യാൻ . ഇങ്ങിനെ ഒരു വീഡിയോ ചെയ്ത സഹോദരീ നന്ദി .നമസ്തേ 🙏

  • @gopalakrishnanc4586
    @gopalakrishnanc4586 Рік тому

    Mole than ippol kanunnolu 50 varsham mumbhu cheydhirunnatha

  • @sulochanasuku1780
    @sulochanasuku1780 Рік тому +3

    എന്റെ വീട്ടിൽ ഒണ്ടായിരുന്നു 😍😍

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @sarithat.d6658
    @sarithat.d6658 Рік тому +16

    അറക്കപൊടി അടുപ്പിൽ, പൊടി നിറക്കൽ ഒരു പണി യായിരുന്നു... 😃

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @binoyc4742
    @binoyc4742 Рік тому +1

    Ente veettil kuttiaduppu upayogichirunnu. Super anu

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍

  • @Helloworld-my5ow
    @Helloworld-my5ow 2 місяці тому

    Nostalgia
    മരം അറക്കുന്ന കമ്പനികളിൽ നിന്നും വെറുതെ കിട്ടിയിരുന്ന അറക്കപ്പൊടി
    ഒരു ചാക്ക് മാത്രം കൊണ്ടു പോയാൽ മതി
    രാത്രി 10 മണിക്ക് അടുക്കള വൃത്തിയാക്കി അറക്കപ്പൊടി അടുപ്പ് നിറച്ചു വെക്കുന്ന അമ്മ❤❤❤

  • @thomasmathew2614
    @thomasmathew2614 Рік тому +3

    Super super vedio 😍😍👍👍😍

  • @pankajamjayagopalan655
    @pankajamjayagopalan655 Рік тому +4

    ഈrchappodi ethrayo കത്തിച്ചു മടുത്തിരിക്കുന്നു.... നിറച്ചും..

  • @HemaLatha-bx6hn
    @HemaLatha-bx6hn Рік тому +1

    Achachanu oru big hai. nalla oru orma puthukkal Thanks

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @altheageorgejoshy5589
    @altheageorgejoshy5589 Рік тому +1

    Nalla nishkalankam aaya avatharanam

  • @jeenamathew3583
    @jeenamathew3583 Рік тому +3

    Very Good👍🏻👍🏻

  • @hycinthmendez6304
    @hycinthmendez6304 Рік тому +12

    6 ലിറ്റർ Round tin -ന്റെ ആകൃതിയിൽ അടുപ്പു നിർമ്മിക്കുക. വിറകു വയ്ക്കുന്ന ഹോൾ 3 " റൗണ്ട് മാത്രം മതി. പാചകം കഴിയുമ്പോൾ തുണി നനച്ച് വിറക വയ്ക്കുന്ന വാവട്ടത്തിൽ വച്ചിട്ട് മുകളിൽ ഒരു കലത്തിലോ ചട്ടിയിലോ വെള്ളം നിറച്ച് ഇറക്കി വായൂ കടക്കാത്ത വിധത്തിൽ വച്ചാൽ ഈ കുറ്റിയുപ്പ് കെടുത്താൻ പറ്റും വീണ്ടും പാചകം ചെയ്യുമ്പോൾ തുറന്ന് കത്തിച്ചുഭയോഗിക്കാം.

  • @phoenixvideos2
    @phoenixvideos2 Рік тому

    wonderful 1dea
    Thanks a lot

  • @manjuns8094
    @manjuns8094 Рік тому +1

    Kuttiyaduppu...umikondum nirakkum ...sweet memories of childhood days...

    • @LeafyKerala
      @LeafyKerala  Рік тому

      നൊസ്റ്റാൾജിയ ❤️🥰👍