ഉസ് വതുൻ ഹസന | ഭാഗം 06 പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കൻ്റെ നാണ്യശേഖരം പോലെയാണ് | AL IHSAN KAPPAD

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 25

  • @thanseeraak4006
    @thanseeraak4006 3 місяці тому +2

    എല്ലാ ദിവസവും ആവേശത്തോടെ ക്ലാസ് കേൾക്കുകയും ഭർത്താവിന് content പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന ഞാൻ ഇന്ന് late ആയി നാട്ടിൽ നബിദിന prgrm ആണ് . ഇന്ന് ചെയ്യാൻ കഴിയില്ലേ എന്ന് ആശങ്ക പ്പെട്ടു الحمد لله.. ഇപ്പോൾ പൂർത്തി ആക്കി... ഈ last time❤

  • @saeedaraoofsaeedaraoof9199
    @saeedaraoofsaeedaraoof9199 3 місяці тому +8

    Expressions of love ....💕💕
    സ്നേഹം
    പ്രദർശിപ്പിക്കാനുള്ളതല്ല ,പ്രകടിപ്പിക്കാനുള്ളതാണ്. പൊതിഞ്ഞുകെട്ടി മനസ്സിൽ സൂക്ഷിച്ചാൽ ഒരിക്കലും അറിയപ്പെടാതെ പോകും .യഥാർത്ഥ സ്നേഹബന്ധത്തിന്റെ ചരിത്രൊദാഹരണങ്ങൾ കൊണ്ട് സമൃദ്ധമാണ് നബിയുടെയും സ്വഹാബത്തിന്റെയും ജീവിതം ❤‍🩹❣️
    ഹസ്രത്ത് മിഖ്ദാദ്( റ) വിൽ നിന്നും നിവേദനം:
    നബി(സ)പറഞ്ഞു "ഒരാൾ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ അക്കാര്യം അവനെ അറിയിക്കേണ്ടതാണ്"💕💕
    ഹസ്രത്ത് മുഅാദ്‌ബ്നു ജബൽ(റ) നിവേദനം:
    നബി(സ)പറഞ്ഞു,"അല്ലാഹുവിനെ തന്നെ സത്യം ഞാൻ നിന്നെ സ്നേഹിക്കുന്നു ,,🤍🤍🤍
    പിന്നെ ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു ,എല്ലാ നമസ്കാരത്തിന് ശേഷവും ഇങ്ങനെ പ്രാർത്ഥിക്കാൻ നീ വിട്ടുപോകരുത് , നിന്നെ ഓർക്കുന്നതിനും, നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും, കൃത്യമായി നിന്നെ ആരാധിക്കുന്നതിനും എന്നെ സഹായിക്കേണമേ"🤲

  • @Hiramuskan7356
    @Hiramuskan7356 3 місяці тому +15

    ഭാര്യ ഭർത്താക്കന്മാർക്കിടയിൽ കലഹങ്ങൾ വർധിച്ചു വരാനുള്ള കാരണം തമ്മിലുള്ള ഇഷ്ടം തുറന്നു പറയാനുള്ള മടിയാണ് കാമുകിയോട് എല്ലാവിധത്തിലുള്ള ഇഷ്ടവും സ്നേഹവും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തി അവൾ തൻ്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ആ ഇഷ്ടം കാണിക്കാനും പറയാനും അവന് കഴിയാതെ പോകുന്നു അത് അവർക്കിടയിൽ അകലം സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നു സ്വന്തമാകുമ്പോൾ അത്രയൊക്കെ മതി എന്ന ചിന്താഗതി കൊണ്ടായിരിക്കാം ഈ രീതിയിൽ ഭാര്യ ഭർത്താക്കന്മാർ പെരുമാറുന്നത്. സകലപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഉതകുന്ന പ്രവാചക ജീവിതത്തിലൂടെ സ്നേഹപ്രകടനത്തിന്റെയും ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധ്യമാകുന്നു മുത്ത് നബി എന്ന മണിരത്നം സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് സകല മനുഷ്യർക്കും വഴികാട്ടിയാണ് صلى الله على محمد صلى الله عليه وسلم

  • @safna7096
    @safna7096 3 місяці тому +2

    മാഷാ അല്ലാഹ്

  • @hashimkhashimk3373
    @hashimkhashimk3373 3 місяці тому +3

    This is beyond beautiful.I Love their love story❤
    Happy mother's day& Happy teacher's day to our muslim's mother ummul muhmineen aysha (R).The fact rasoolullah(SAW)left her at the ageof 18,and had to live for another(about)50years without her loved on prophet muhammad (SWA) my heart break for her.she missed prophet (SWA)so much.
    May Allah elevate her rank to the highest,give her the best of welfare in her after.
    Allahumma ameeeen! ❤❤❤
    I'm jealous of aysha( R),for having such a romantic husband muhammad (SAW) and for bieng such a cute wife.
    O' Allah,may this story help me to improve love to ma husbend and to become even perfect muslimah ❤

  • @sahad1809
    @sahad1809 3 місяці тому +3

    Prophet Muhammad (PBUH) AND UMMUL MU'MINEEN AYISHA(R) THE LOVABLE COUPLE WORLD HAS EVER SEEN ❤❤

  • @SuneerpalazhiSuneerpalazhi
    @SuneerpalazhiSuneerpalazhi 3 місяці тому +4

    ഇന്നത്തെ കാലത്ത് സ്നേഹം തിരിച്ച് കിട്ടണം എന്ന് കരുതി ആരും ഒരാളേയും സ്നേഹിക്കരുത്....
    നമ്മൾ അവരെ മനസ്സറിഞ്ഞ് നന്നായി സ്നേഹിക്കുക.....
    അത് മക്കളെ ആയാലും, ജീവിത പങ്കാളിയെ ആയാലും, മാതാപിതാക്കൾ, മറ്റു ബദ്ധങ്ങൾ ആയാലും....
    തിരിച്ച് കിട്ടണം എന്ന പ്രതീക്ഷ വച്ചാൽ ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പോലെ തിരിച്ച് കിട്ടണം എന്നില്ല....അതാണ് സ്നേഹത്തിന്റെപൊരുൾ...
    നമ്മൾ സ്നേഹം പ്രകടിപ്പിച്ച് തന്നെ മരണം വരെ സ്നേഹിക്കുക...... അർഹതപ്പെട്ടവർക്ക് സ്നേഹം കൊടുത്തേ മതിയാവു🌹....
    അല്ലങ്കിൽ അവർ വഴി തെറ്റിയ സ്നേഹം തേടിപ്പോകാൻ സാധ്യത ഉണ്ട്.... പ്രത്യേകിച്ചു o ഈ internet യുഗത്തിൽ....
    സ്നേഹം പ്രകടിപ്പിക്കാൻ താണ് ... അത് മനസ്സിൽ മൂടിവെക്കാൻ ഉള്ളത്...🥰
    ❤️❤️❤️ നാം നല്ല സ്നേഹം കൊടുത്താൽ നമ്മളെ സ്നേഹിക്കാനും ഓട്ടോമാറ്റിക്ക് ആയി ആളുണ്ടാവും
    നമ്മൾ നമ്മൾ അവർക്ക് Roll model ആവും
    like a മുത്ത് മുഹമ്മദ് റസൂലുള്ള (സ്വ)❤❤❤❤❤

  • @Lamiya-1111
    @Lamiya-1111 3 місяці тому +3

    ഇന്നത്തെ കാലത്ത് - സ്നേഹം നൽകുന്നത് മനസ്സറിഞ്ഞ് - നൽകണം - അത് അർഹിക്കുന്നവർക്ക് കിട്ടണ്ട്യ സമയത്ത് നൽകുക തന്നേ വേണം.
    അതായത് മക്കൾക്ക് അവരുടെ ബാല്യത്തിൽ സ്നേഹം കൊടുക്കാതെ അവർ വലുതായിട്ട് സ്നേഹിക്കാൻ ചെന്നാൽ അവർ mind ചെയ്യില്ല. അതേ പോലെ മക്കൾ തിരിച്ചും,
    പിന്നെ തൻ്റെ ജീവീതപങ്കാളിക്കായാലും, മാതാപിതാക്കൾ രക്തബന്ധമുള്ള '-ഇവർക്കിടയിലും ആത്മാർത്തമായ സ്നേഹം ഉണ്ടാവണം ---
    അത് പ്രകടിപ്പിക്കുകയും വേണം
    പക്ഷെ സ്നേഹം കേവലം ഒരു അഭിനയം മാത്രമായിപ്പോവരുത്...
    ഇന്നത്തെ internet യുഗത്തിൽ ഒരു വിധം എല്ലാം ഒരു തരത്തിൽ അഭിനയ സ്നേഹമാണ്
    യാഥാർത്ഥ സ്നേഹം
    ഉള്ളിടത്ത് 😂 ഇത്തിരി ഇണക്കങ്ങളും, പിണക്കങ്ങളും എല്ലാം ഉണ്ടാവും
    അൽപ്പം കഴിഞ്ഞാൽ നല്ല സ്നേഹത്തിലാവുകയും ചെയ്യും പിന്നീട് കളിയും , ചിരിയും, തമാശയും എല്ലാം ഉണ്ടാവും😂❤..
    ആയതിനാൽ ഒരു യഥാർത്ഥ ഉത്തമമായ സ്നേഹത്തിന് മാതൃകയാണ് നമ്മുടെ മുത്ത് റസൂൽ (സ്വ) .....
    എല്ലാവർക്കും ഈ മാതൃക❤ പിൻപറ്റാൻ അള്ളാഹു തൗഫീഖ് ഏകട്ടേ. ആമീൻ.

  • @noora.z3844
    @noora.z3844 3 місяці тому +2

    ماشاء الله
    എത്ര സത്യം ആയ വാക്കുകൾ.🤍
    ഇപ്പോഴത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ പലയിടത്തും കാണാത്ത ഒന്നാണ് സ്നേഹം.
    എത്രയെത്ര കുടുംബങ്ങൾ ആണ് ഇന്ന് വേർപിരിഞ്ഞ് പോയത്.കുടുംബ ബന്ധത്തിൻ്റെ അടിത്തറ സ്നേഹം ആണ്....
    എൻ്റെ ഹബീബിൻ്റെ(s) ജീവിതം എത്ര മാതൃക പരം🥰❤‍🩹

  • @raheema-pt8he
    @raheema-pt8he 3 місяці тому +1

    Mashaallah

  • @rameesharameesha3829
    @rameesharameesha3829 3 місяці тому +5

    സ്നേഹം മധുവാണ്. അത് പകർന്നു നല്കിയാലേ നുകർന്നെടുക്കാൻ പറ്റുകയുള്ളു. മനുഷ്യമനസ്സുകൾ സ്നേഹർദ്രമായാണ് അള്ളാഹു പടച്ചിരിക്കുന്നത്. ആ ആർദ്രതയും നൈർമല്യവും മറ്റു സൃഷ്ടിക്കളിലേക്കും കൈ മാറുമ്പോഴാണ് സൃഷ്ടാവിൽ നിന്നുള്ള സ്നേഹത്തിന് വിധേയമാവുക.
    വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും സ്നേഹബന്ധങ്ങൾ നിലനിർത്താൻ നബി തങ്ങൾ പല മാർഗങ്ങലും പറഞ്ഞു തന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് സലാം പറയൽ. മനുഷ്യമനസ്സുകൾക്കിടയിൽ ഇണക്കം സാധ്യമാകുന്ന മന്ത്രികൊച്ചാരണമാണ് സലാം. മറ്റൊരു സുകൃതമാണ് ദാന ധർമ്മം. നബി തങ്ങൾ അനുജരന്മാർക്കും മറ്റുള്ളവർക്കും ദാനമേകി അവരുടെ സ്നേഹം സമ്പാദിക്കുമായിരുന്നു.
    "സ്നേഹമില്ലാത്ത ജീവിത മെന്നത് മരണത്തിന് തുല്യമാണ് " മഹാത്മാ ഗാന്ധിയുടെ ഈ വാചകം വളരെ പ്രശസ്തമാണ്.

  • @muhsinpkmk1674
    @muhsinpkmk1674 3 місяці тому +1

    ഇത്രമേൽ സുന്ദരമായ ഒരു ജീവിതം എന്തോ കാരണത്താൽ മുസ്ലിം ലോകത്ത് അന്യമായിരിക്കുന്നു.
    കല്യാണ വീടുപോലും മരണവീടുപോലെ ഇരിക്കണമെന്ന ഒരു ചിന്ത പലരേയും വരിഞ്ഞു മുറുക്കിയിരിക്കുന്നു

  • @shabeershabeerahzan5017
    @shabeershabeerahzan5017 3 місяці тому +2

    In the mind of any loving waife her
    Husbend is the prince ❤️❤️❤️❤️
    LOVE is meant to be expressed unexpressed LOVE is like honey inside a stone its sweetness can not be known by others

  • @LatheefAbdul-r5f
    @LatheefAbdul-r5f 3 місяці тому +5

    സ്നേഹം കൊടുത്തു സ്നേഹം വാങ്ങാം 👍

  • @MuhammadMuflih-ny4gg
    @MuhammadMuflih-ny4gg 3 місяці тому +3

    പൂ പോലെ മൃതുലം, ചന്ദ്രിക തുല്യം ഉന്നതം, പാരാവാര സമാനമായ ഔദാര്യം കാലെത്തെ വെല്ലുന്ന കരുത്ത്. ഇങ്ങനെയാണ് ബൂസൂരി ഇമാം തിരുമേനിയെ വർണിച്ചത്. വാഫാത്തിൻ്റെ സമയത്ത് പോലും ഉമ്മത്തിന്ന് വേണ്ടി പ്രാർത്ഥിച്ച നേതാവിന് എത്രത്തോളം അനുചരരോട് സ്നേഹവാത്സല്യമുണ്ടായിരുന്നു എന്നോർക്കുമ്പോൾ .......
    اللهم صل على سيدنا محمد وعلى اله وصحبه وسلم ❤❤❤

  • @JameelaAzeez-u4t
    @JameelaAzeez-u4t 3 місяці тому +2

    ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാനുള്ള അനിവാര്യമായ അസംസ്‌കൃത വസ്തുക്കളാണ് സ്‌നേഹവും കാരുണ്യവും പ്രണയവും സല്‍പെരുമാറ്റവും എന്നത്. ഈ ഗുണങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പകര്‍ത്താന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌നേഹത്തോടൊപ്പം കാരുണ്യം വേണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നതില്‍ വളരെ സുപ്രധാനമായ രഹസ്യമുണ്ട്. കാരണം യുവത്വവും പ്രസരിപ്പും കഴിഞ്ഞാലും ദാമ്പത്യം നിലനില്‍ക്കണമെങ്കില്‍ പരസ്പര കാരുണ്യം അനിവാര്യമാണ്...
    ❤😊

  • @yasminmuthu9025
    @yasminmuthu9025 3 місяці тому +2

    ഇഷ്ട്ടം ഒരിക്കലും മനസ്സിൽ വെക്കണ്ടതല്ല..അത് തുറന്ന് പറയണം. നബി (സ) അങ്ങിനെ ആയിരുന്നു.. ഭാര്യയോടും മക്കളോടും അനുജറന്മാരോടും എന്തിന് പറയുന്നു ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നമ്മോടും പോലും സ്നേഹം അറിയിച്ചിട്ടാണ് മുത്ത് നബി പോയത്... എപ്പോഴും നമ്മുക്ക് വേണ്ടി പ്രാർഥിക്കുമായിരുന്നു. നബി തങ്ങൾ നമ്മെ പ്രണയിച്ചത് പോലെ മറ്റാരും നമ്മെ സ്നേഹിച്ചിട്ടില്ല..നാം തെറ്റ് ചെയ്താൽ സങ്കടപെടുന്നത് മുത്ത് നബി തങ്ങൾ തന്നെയാണ്.. വഫാതിൻ്റെ സമയത്ത് പോലും ഉമ്മത്തീ ഉമ്മത്തീ എന്ന് പറഞ്ഞ് കരഞ്ഞല്ലയോ മുത്ത് നബി പോയത്.. എവിടന്ന് കാണാനാകും ഇത്ര സ്നേഹം.. മറ്റാരിൽ നിന്ന് അനുഭവിക്കാനവും 💔
    ഒരു ഹദീസിൽ കാണാം: "സ്വഹാബത്തെ എൻറെ സഹോദരന്മാരെ കാണാൻ ഞാൻ ഇഷ്ടപെടുന്നുണ്ട്"അപ്പോൾ അവർ ചോദിച്ചു:അല്ല നബിയേ നിങ്ങളുടെ സഹോദരന്മാർ നങ്ങൾ തന്നെ അല്ലയോ..? അപ്പോൾ നബി (സ) പറഞ്ഞു: അല്ല അവർ എൻറെ ഉമ്മത്തിൽ അവസനാമായി വരുന്നവരാണ്....
    നമ്മളറിയാതെ നമ്മെ അതിരറ്റ് സ്നേഹിച്ചവർ..മതിവരാത്ത സ്നേഹത്തിൻ്റെ മാധുര്യം ആസ്വദിക്കണമെങ്കിൽ നാം പ്രവാചകരെ അതിരറ്റ് സ്നേഹിക്കണം.. നാം എത്ര സ്നേഹിച്ചാലും അതിൽ ഒരംശം പോലും ആകില്ലല്ലോ😌 "നിങ്ങളെന്നെ കണ്ട് സ്നേഹച്ചവരല്ലേ അവരന്നെ കാണാതെ സ്നേഹിച്ചവരാണ്"
    അതേ നമ്മെ പറ്റിയാണ് റസൂൽ പറഞ്ഞത്... എന്നിട്ടും നമ്മളവരെ മനസ്സിലാക്കാതെ പോയി.. ഹൃദയത്തിൽ ചേർക്കാതെ പോയി... നഷ്ടം നമുക്ക് മാത്രം..നാളെ അന്ത്യനാളിലും നമ്മെ കൈ പിടിക്കാൻ ഉള്ളതും അവരല്ലെയോ 💓💌
    ആയിഷ (റ) വിൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും മറക്കാതെ.. ആ സുന്ദര നിമിഷത്തിന് ഒരു മധുരപ്രതികാരം... എത്ര മനോഹരം ആ ജീവിതം.. ഏറ്റവും കൂടുതൽ ഇഷ്ടം ആരെന്ന ചോദ്യത്തിന് "ആയിഷ" എന്നാണ് അവിടുന്ന് മറുപടി കൊടുത്തത്.. അങ്ങിനെ ചേർത്ത് പിടിക്കാൻ ആളുണ്ടെങ്കിൽ എന്തു രസമായിരിക്കും.. നബി എല്ലാ ഭാര്യമാരെയും ഒരുപോലെ പരിഗണിച്ച് അവരെ സ്നേഹിക്കാനും സഹായിക്കാനും സമയം കണ്ടെത്തുന്ന ആൾ ആയിരുന്നു...💫
    നമ്മുടേ ജീവിതത്തിലും family time' വളരെ പ്രധാനമാണ്.. ഇന്നത്തെ കാലത്ത് ഫോണിൽ മാത്രം ഒതുങ്ങി ജീവിക്കുമ്പോൾ... മുത്ത് റസൂലിൻ്റെ ജീവിതത്തെ പോലെ ഇച്ചിരി കളിച്ചിരികൾ നമ്മളും കൊണ്ടുവരേണ്ടതാണ്.. അല്ലെങ്കിലും അവരെയല്ലാതെ മറ്റാരെ മാതൃകയാക്കാൻ ആണല്ലേ..❤😌

  • @sufeedhasherin5408
    @sufeedhasherin5408 3 місяці тому +1

    സ്നേഹം കൊടുത്ത് വാങ്ങണം പിടിച്ച് വാങ്ങാൻ പറ്റില്ല...... സ്നേഹം മനസ്സിൽ പിടിച്ച് വെച്ചിട്ട് എന്ത് നേടാൻ ആണ്...purame ഗൗരവം നടിച്ചിട്ട്...മരിക്കുമ്പോൾ nthayalum kondu പോയിട്ട് കാരിയമില്ല ..... സ്നേഹം അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്.....😊

  • @NISHANAHASIL
    @NISHANAHASIL 3 місяці тому +2

    സ്നേഹ ബന്ധൡളുടെ ചലനത്തിന് പരസ്പര communication 🗣അത്യാവശ്യമാണ്
    സംസാരം കുറയുമ്പോൾ അകൽച്ച കൂടുന്നു cheriya chila karyngal paranju theerkkavunnathe undavullu ennal parasparam thurannu parayanulla manassika sammardam karanam pala banthangalum paathi vazhiyil upekshikkunnu
    Nja marichu kazhinjal ente shava kudeerathil vannu poovittal njan ariyumo enna madahavikkuttiyude ee varikalum ee nimsham njanorkkunnu
    Baryayodum barthavinodum mathramalla Ellavarodum sneham prakdippikkanam oru karkkshakaranaya mathavineyo pithavineyo alla makkal agrahikkunnath avark sneham prakadippichale sneham endanenn thirichariyan kazhiyu mathapithakkalude sneham kand makkal valaram ennale avarum kudumbamavumbol angane jeevikku
    Nammude sneham kand makkal valaram enn enne padippicha ente priyathamanan ❤