അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ

Поділитися
Вставка
  • Опубліковано 28 вер 2024
  • അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ.. നമ്മിൽ പലരുടെയും അനുഭവമാണിത്.

КОМЕНТАРІ • 545

  • @rajisanjeev9820
    @rajisanjeev9820 2 місяці тому +263

    കൂടെ നിന്ന് നോക്കുന്നവരെ അച്ഛനമ്മമാർക്കും വില യില്ല. വല്ലപ്പോഴും വന്ന് കണ്ടിട്ട് പോകുന്നവരെ ക്കുറിച്ച് നൂറു നാവാണ് 👍

  • @PspPs-d9r
    @PspPs-d9r 2 місяці тому +185

    ഞാനും ഇതുപോലത്തെ ഒരു മണ്ടൻ ആണ് പക്ഷെ അതിൽ അഭിമാനിക്കുന്നു , അത് അച്ഛനെയും അമ്മയെയും പരിചരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി കാണുന്നു

    • @AnittaPhilip-dm7kh
      @AnittaPhilip-dm7kh 2 місяці тому +2

      ഞാനും

    • @figurfashions
      @figurfashions 2 місяці тому +14

      👍👍ഞാനും... ഒന്നും ഇല്ലേലും മനസിന്റെ ആ തൃപ്തി അതുമതി 👍 നല്ലത് വരും 🙏

    • @sirajudheenkp4475
      @sirajudheenkp4475 2 місяці тому

      👍

    • @kathab3593
      @kathab3593 2 місяці тому

      Njanum😢

    • @digambarant.k8389
      @digambarant.k8389 2 місяці тому

      ഞാനും.

  • @TheSanalrajan
    @TheSanalrajan 2 місяці тому +283

    സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചു വീടിനും വീട്ടുകാർക്കും വേണ്ടി കഷ്ടംപെടും, വേറെ മക്കൾ വീട്ടുകാരെ നോക്കാതെ സ്വന്തം passion എന്നുപറഞ്ഞു പോകും വർഷങ്ങൾ കഴിഞ്ഞു passion പുറകെ പോയവൻ രക്ഷപെടും അപ്പോൾ മുതൽ വീട്ടുകാർക്ക് രക്ഷപെട്ടു നല്ല നിലയിൽ ആയ മകനെ മതി, വീട്ടുകാർക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ വേണ്ട എന്ന് വെച്ചവനെ മനസ്സിൽ ആക്കില്ല എന്നിട്ട് പറയും നീ അവനെ കണ്ടു പഠിക്കു എന്ന്... അങ്ങനെയും ഉണ്ട്‌ വീട്ടുകാർ.

    • @Abhijith1
      @Abhijith1 2 місяці тому +7

      സത്യം എന്റെ അവസ്ഥ അതാണ്‌ 😔😔

    • @nimmyjoseph2705
      @nimmyjoseph2705 2 місяці тому +1

      Good

    • @mobithasujoy3929
      @mobithasujoy3929 2 місяці тому +2

      @@TheSanalrajan
      Never mind them or even listen to them instead let your doings be between you and God.
      If they irritate u that much show them vedios f kicked out or left alone parents who are suffering 😜.

    • @AlmostAll_in_One
      @AlmostAll_in_One 2 місяці тому

      Exactly true...

    • @Usr-i1t
      @Usr-i1t 2 місяці тому

      സത്യം എൻ്റെ യും

  • @manu7815
    @manu7815 2 місяці тому +154

    നടക്കാൻ കഴിയാത്ത കാലത്ത് നിന്നെ കൈപ്പിടിച്ച് നടത്തിയവരെ മറക്കരുത് മാതാപിതാക്കളെ നോക്കുകയും വേണം അവനവന്റെ കാര്യം നോക്കുകയും വേണം നാളെ എല്ലാവർക്കും വയസ്സാവും

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 місяці тому +25

    നസത്യമാണേലും കഥയാണേലും കേട്ടിരുന്നുപോയി,,, മാതാപിതാക്കളെ ഒരുവട്ടം കൂടി ഓർമയിൽ കൊണ്ടുവന്നു നന്ദി 🙏ഇനിയും നിങ്ങളെ പ്രതീക്ഷിക്കുന്നു ❤️

  • @mobithasujoy3929
    @mobithasujoy3929 2 місяці тому +46

    ജ്യങ്ങൾ മണ്ടെന്മാരല്ല പകരം ദൈവത്തിന്റെയും മാതാപിതാക്കൾ ളുടെയും അനുഗ്രഹം കിട്ടിയ മഹാ ഭാഗ്യവാൻ മാരാണെ❤❤❤❤❤❤❤❤❤ആ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ല ❤❤❤❤

    • @nishajoy7961
      @nishajoy7961 2 місяці тому

      അനുഭവം ഇല്ലാലെ

  • @ArchanaGopi-g3m
    @ArchanaGopi-g3m 2 місяці тому +10

    "Jolly talk "
    ഈ വീഡിയോ യിൽ ഒരു മനു ഷ്യ ജീവിത യഥാർത്യം പങ്കു വെച്ചതിനു നന്ദി, സഹോദരി അപ്പൻ, അമ്മ ഈ രണ്ടു സത്യത്തെ മറന്നു കളയുന്ന ഈ തലമുറ ഇന്ന് സമൂഹത്തിന്റെ ശാപമാണ് അവരിൽ ഒരു നുറുങ്ങു വെട്ടത്തിന്റെ ഫ്ലാഷ് മിന്നിച്ച സഹോദരി നന്ദി കർത്താവു അനുഗ്രഹിക്കട്ടെ

  • @reenajosephsanjayan3747
    @reenajosephsanjayan3747 2 місяці тому +69

    ഞാനും ഇത് പോലൊരു മണ്ടി.,.
    എന്റെ അപ്പച്ചൻ, ഭർത്താവിന്റെ അമ്മ, എന്റെ അമ്മ..
    ഇവർക്ക് വേണ്ടി ഞാൻ ഒഴിവാക്കിയത് എന്റെ ജോലി, എന്റെ ഷോപ്പ്, ഭർത്താവിനോപ്പം ജീവിക്കെണ്ടുന്ന സമയം എല്ലാമാണ്....
    എന്റെ അമ്മ ഇപ്പോഴും എന്റെ കൂടെ 24വർഷം... ഇപ്പോഴും ഒന്നു പുറത്തുപോകണമെങ്കിൽ അയല്പക്കത്തുള്ളവരെ വിളിച്ചിരുത്തണം.... പറയനാണെങ്കിൽ ഒരുപാടു...😢..

    • @gilsongeorge1696
      @gilsongeorge1696 2 місяці тому +1

      @@reenajosephsanjayan3747 God bless you 🙏

    • @philipthomas1122
      @philipthomas1122 2 місяці тому +7

      But heaven is only for u

    • @bebobanu
      @bebobanu 2 місяці тому +7

      Ningale cherupathil amma noki valartyile?aged akumpo parentsne nokendath nammalude kadamayanu.

    • @Dhvgjj-f6n
      @Dhvgjj-f6n 2 місяці тому +7

      @@bebobanu ആര് പറഞ്ഞു മക്കളെ ജനിപ്പിക്കാൻ.

    • @rajithatp1304
      @rajithatp1304 2 місяці тому +3

      Ente friends ellavarum govt jobil keri but njan family ku importance koduthu eniku job ella friendinte father in-law marikumbol aval exam thirakilayirunnu orikal polum kanan vilichitum poyillayirunnu marichapol ayalku kananum avillalo njanadakam avale kuttapeduthy innaval assistant grade anu njanipolum veetammayum😢

  • @bettyjacob6281
    @bettyjacob6281 2 місяці тому +3

    അനുഗ്രഹം ഒന്നും ഉണ്ടാവില്ല. അത് വെറുതെ ഭംഗി വാക്ക്. സ്വന്തം കാര്യം സിന്ദാബാദ്‌ കാർ പോവേണ്ടടത്തു പോവുകയും, സുഖിക്കുകയും, കിട്ടുന്ന അവസരങ്ങളിൽ എല്ലാം കുറ്റം പറയുകയും. കുടുംബത്തിന് ഒരു ശാപം കിട്ടിയത് പോലെ. ആരും ഗതി പിടിച്ചുമില്ല. കാശില്ലാഞ്ഞപ്പോൾ അതായിരുന്നു പ്രശ്നം. ഇപ്പോൾ സമാധാനം ഇല്ലായ്മ. ഉള്ള ജോലിയും അവസരങ്ങളും കളഞ്ഞു. അത്ര തന്നെ. ജീവിതത്തിൽ കുറച്ചൊക്കെ എങ്കിലും selfish ആകണം. എല്ലാവരുടെയും good books ഇൽ ഇടം പിടിക്കുക അത് മാത്രം ആകരുത് ലക്ഷ്യം.

  • @juniper793
    @juniper793 2 місяці тому +16

    Ente appanum ammakum 70 kazhinju, ente cheriya varumanam kondu avarde eth agrahavum sadhipichu kodukkarumunde, avar veetil ullapozhokke valiya oru thanal anu. Nashtapetit vedhanikunnathinekkal, ullapol avarkku kurachelum santhosham kodukunnath nallathennu thirichariv daivam enik thannu.
    Love our parents... They have spent their life for us. ❤

  • @annammasam9193
    @annammasam9193 3 місяці тому +12

    നന്ദി സഹോദരി , താണ്കളുടെ നല്ല ചിന്തകള്ക്.ഞാന്എപ്പോഴും വീഡിയോകള് കാണാറുന്ട്. God bless ❤

  • @anithareghunathanpillai
    @anithareghunathanpillai 2 місяці тому +63

    നനഞ്ഞ ഇടം കുഴിക്കുന്ന ആളുകൾ ഉണ്ടേ, നോക്കുന്നവർ നോക്കി നോക്കി ഇല്ലാതാവുന്ന കാലം, കലികാലം 🙏

    • @meenabalachandran74
      @meenabalachandran74 2 місяці тому +3

      Sathyam...nammal fool alle ennu edake orkarude.
      Ammake oats kodukkanam boost kodukkanam ennu parayunnavar nokkan ready akarilla

    • @PreethyManuel
      @PreethyManuel Місяць тому

      sathyamamu....anugraham kittum thengakola kittum ennokke chittum ullavar parayum ..pakshe sathyathil enthanu sambhavikkunnathu....nammal nokkunna parents nu polum nammale ishttamallaayirikkum..athayathu koode ninnu nokkunnavare parents nu thalparyam kuravayirikkum(ishttamullavarum kannum ketto)pakshe kooduthalum koode nilkku navare kuttaparayunnavar aayirikkum...iniyippol kuthithirippu undakkunna onno rando pengalmarum undengil kushalayi

    • @anithareghunathanpillai
      @anithareghunathanpillai Місяць тому

      @@PreethyManuel ys

  • @GishaBS
    @GishaBS 2 місяці тому +12

    സത്യം...... അർഹിക്കുന്നതിൽ കൂടുതൽ കൊണ്ടുപോയി എല്ലാവരും..ലാസ്റ്റ് ഹസ്ബന്റിന് ഉണ്ടെന്ന് പറയുന്നിടത്ത് ഒരു ചെറിയ വീട് വച്ചോട്ടേ എന്ന് ചോദിച്ചപ്പോൾ നിന്റെ മനസ്സിലിരിപ്പ് നടക്കില്ല എന്നാണ് പറഞ്ഞത്. കിട്ടിയ ജോലിയും കളഞ്ഞ് തറവാട്ടിൽ നിക്കുന്നതിന് കൂലി....

    • @amruthanarayanan9918
      @amruthanarayanan9918 2 місяці тому

      ഇയാൾക്ക് ജോലിക്ക് പോണം എന്ന് വാശിപിടിച്ചു ജോബിന് പോ... നന്ദിയില്ലാത്ത ആൾക്കാരെ നോക്കേണ്ട

  • @Myleftsideheart
    @Myleftsideheart 3 місяці тому +22

    ഇങ്ങനെ ആണ്‌ സത്യം, പക്ഷെ തിരിച്ച് അറിയുന്നത് ചുരുക്കം ചിലര്‍ മാത്രം.... വളരെ നല്ല ഒരു സന്ദേശം 💐🙏👍

    • @gracyjoseph-z3w
      @gracyjoseph-z3w 2 місяці тому +2

      ദൈവം അറിയും!🎉❤

    • @fighter3108
      @fighter3108 2 місяці тому

      ​@@gracyjoseph-z3w deivam ariyum pakhe thinmede koode nilkkum

  • @gold4450
    @gold4450 2 місяці тому +23

    ഇളയ ആൺകുട്ടികൾക്ക് ജീവിതത്തിൽ കാര്യമായ ഉത്തരവാദിത്വം ഉണ്ടാകാറില്ല കാരണം സഹോദരിമാരെ മുത്ത വരും രക്ഷിതാക്കളും ചേർന്ന് വിവാഹം കഴിപ്പിക്കും പിന്നെ കുടുംബ വീടും ഇളയമകന് കൊടുക്കും. അപ്പോൾ വീടും പണിയേണ്ടതില്ല. രക്ഷിതാക്കളെ നോക്കുന്നവരാണെങ്കിൽ അവരെ നോക്കി സുഖമായി ജീവിക്കാം. എന്നാൽ മുതിർന്ന ആൺകുട്ടികൾക്ക് സഹോദരിമാരുടെ കാര്യം നോക്കണംസ്വന്തം കാര്യം നോക്കണം വീട് വക്കണം രക്ഷിത ക്കൾ വേണ്ടത് കഴിയുന്ന പോലെ കൊടുക്കണം അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. ഇളയവൻ വീട് നാട് അങ്ങനെ സുഖിച്ചു ജീവിക്കും.

    • @MariyaJoseph-t2j
      @MariyaJoseph-t2j 2 місяці тому +11

      Ullathellam koduth moothavare padipichum kettichum prasavameduthum avarude pillerude mamodisa nadathiyumoke theernn kazhiyumbo avasanam appanum ammem mathram kittunna ilaya anmakkalum und. Moothavar prathyekich pennungal anenkil kittavunnathinte max medicheduth avarude life set aaki naadu vidum. Ilaya makanu swantham karyam noki evdelum pokanum patula. Appsnem ammenem nokan arelum vende? Naattile nakkapicha sambalavum medich ellathinem noki jeevitham ivde theerkum. Inganulla oru ota makante bharya aanu njan. Nalla padipum qualification oke und. Engotum pokan patula. Enth cheyyanam

    • @varghesepanicker68
      @varghesepanicker68 2 місяці тому

      എടാ പൊട്ടാ നീ ഏതു ലോകത്താണ് ജീവിക്കുന്നത് പഴയ കാലമല്ല ഇപ്പോൾ, എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഒണ്ട് ഇക്കാലത്ത് അതു പോലെ കേരളത്തിന് പുറത്ത് അല്ലെങ്കിൽ ഗൾഫിൽപോയാലോ എവിടെയും നല്ല ജോലി കിട്ടും, എന്നിട്ടും നല്ല സമയത്തിൽ അപ്പനെയും അമ്മയയും നോക്കിയിട്ടു ഒണ്ടെങ്കിൽ അതു ഇളയ സഹോദരൻ്റെ നന്മ, അതു് മനസില്ലാക്കാനുള്ള് കഴിവില്ല എങ്കിൽ അതു നിൻ്റെ അനുഭവം വരുമ്പോൾ നീ മനസില്ലാകും, കാലം കരുതി വച്ച കാവ്യ നീതി എന്ന് പറഞ്ഞ പോലെ... ഞാനും ഇതിൽ കൂടി കടന്നു പോയ ഒരു ആത്മാവ് ആണ്, പക്ഷെ ദൈവം കൈ വിട്ടില്ല.. ഇതു വരെയും തുണച്ചു

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому +8

      എല്ലാ നാട്ടിലും ഒരു പോലെ അല്ല. എൻ്റെ Husband ൻ്റെ വീട്ടിൽ ആകെ 20 cent സ്ഥലവും ഒരു കൊച്ച് വീടും ആണ് ഉണ്ടായിരുന്നത്. 10 സെൻ്റ് സ്ഥലം വീടുൾപ്പെടെ മൂത്തമോൾക്ക് സ്ത്രീധനം കൊടുത്തു,25 പവൻ സ്വർണ്ണവും. കല്യാണം അടിപൊളിയായി ആഘോഷിച്ച് കടം വീട്ടാൻ 5 cent സ്ഥലംവെറും 50000 രൂപക്ക് മോളുടെ ഭർത്താവിന് കൊടുത്തു. ചുരുക്കത്തിൽ 15 cent സ്ഥലവും വീടും മോൾക്കു ' തുലച്ചു. രണ്ടാമത്തെ മകൻ വേറെ സ്ഥലത്തു പോയി പെണ്ണും കെട്ടി മക്കളുമായി ജീവിക്കുന്നു. Parents മായി അടുത്ത കാലത്താണ് സ്നേഹത്തിലായത്. മൂന്നാമത്തെ മകനായ കറവപ്പശു 13 വർഷം ഗൾഫിൽ കിടന്നു ജോലി ചെയ്തു. 35-ാമത്തെ വയസ്സിൽ കല്യാണം കഴിച്ചു. ഒരു മാസം കഴിഞ്ഞു തിരിച്ചു പോയി. അമ്മയുടെ മിടുക്കു കൊണ്ട് ഭാര്യ അവളുടെ വീട്ടിൽ പോയി അമ്മ മകനെ ഊറ്റി ഊറ്റി ബാക്കിയുള്ള 5 cent സ്ഥലത്ത് വീടും വച്ചു, ബാക്കിയുള്ള ലക്ഷങ്ങൾ പലിശക്കു കൊടുത്തു . കൊറോണ സമയത്ത് ഗൾഫ്കാരൻ തിരിച്ചു വന്നു. വളരെ കുറച്ച് സമ്പാദ്യവുമായി. ഒരു ചെറിയ Business തുടങ്ങി. ഇതിനിടയിൽ 5 ലക്ഷം രൂപകൊടുത്ത് മകൾക്ക് കൊടുത്ത 10 സെൻ്റ് സ്ഥലം വീടുൾപ്പെടെ വാങ്ങി ലക്ഷങ്ങൾ ചിലവാക്കി വീടുപുതുക്കി പണിതിരുന്നു. 2021ൽ രണ്ടാം ഭാര്യയായി ഞാൻ വന്നു ഒന്നും അറിയാതെ. വീടും 20 cent സ്ഥലവും സ്വന്തമാണെന്ന് പറഞ്ഞിരുന്നു പക്ഷേ സ്വന്തം മാതാപിതാക്കളിൽ നിന്ന് പിതൃസ്വത്തായി കിട്ടണ്ട സ്വത്ത് കാശുകൊടുത്തു വാങ്ങിയിട്ടും ഇത്രയും കൊല്ലം Parents നെ പൊന്നു പോലെ നോക്കിയിട്ടും ഗൾഫിൽ നിന്ന് സ്വർണം വരെ Parents നു കൊണ്ടുവന്നുകൊടുത്തിട്ടും ആ മനുഷ്യൻ്റെ പേരിൽ സ്ഥലം എഴുതി കൊടുക്കരുത് എന്ന് മകളോട് പറഞ്ഞ അമ്മയെ നിങ്ങൾ എന്തു വിളിക്കും? അവസാനം പെങ്ങളുടെ കയ്യിൽ നിന്നു ദൈവാനുഗ്രഹം കൊണ്ട് സ്ഥലം എഴുതി കിട്ടിയപ്പോൾ ആദ്യം സ്വന്തംകാര്യം Safe ആക്കിയ Parents അമ്മയുടെ പേരിലുള്ള 5 cent സ്ഥലത്തു പണിത വീട്ടിലേക്കു താമസം മാറ്റി. മകൻ കൊടുത്ത സ്വർണ്ണവും മകനെ ഊറ്റിയെടുത്തു പലിശക്കു കൊടുത്ത ലക്ഷങ്ങളും പെൻഷൻ കാശ് കിട്ടുന്നതുൾപ്പെടെ മുഴുവൻ സ്വത്തും മകൾക്കു കൊടുത്തിട്ടു എല്ലാ ആവശ്യത്തിനും മകനോടു ചോദിക്കുന്ന ഇളയമകനായിരുന്നിട്ടു പോലും ഒരു തരി സ്നേഹമില്ലാതെ മകനെ കറവപ്പശുവായി മാത്രം കാണുന്ന ആ അമ്മയെ ഇപ്പോഴും സ്നേഹിക്കുന്ന ആ മകൻ മണ്ടനാണോ അല്ലയോ എന്ന് നിങ്ങൾ പറയൂ.

    • @fg4513
      @fg4513 2 місяці тому

      ​@@Lakshmilachu1768adyam mooththa makan enn paranjit y last ilaya makan enn paranjath?

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому

      @@fg4513 മലയാളത്തിൽ അല്ലേ എഴുതിയിരിക്കുന്നത്? കണ്ണു തുറന്ന് വായിച്ചാൽ മതി.

  • @FreeZeal24
    @FreeZeal24 Місяць тому +1

    Parents ഉള്ളപ്പോൾ നമ്മൾ അറിയില്ല, പറയില്ല ; അവർ ഇല്ലാതാകുമ്പോൾ നമ്മൾ അവരെ കുറിച്ച് പറഞ്ഞു, വിഷമിക്കും 😢

  • @thomasjoseph9724
    @thomasjoseph9724 3 місяці тому +12

    ❤❤❤ഒന്നും പറയാനില്ല വളരെ കൃത്യമായ കാര്യം😢😢😢

  • @TipsandTips5830
    @TipsandTips5830 2 місяці тому +2

    കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ അപ്പനും അമ്മയിലും കൂടപ്പിറപ്പുകളിലും കുടുംബ ബന്ധങ്ങളിലും സ്നേഹം പുലർത്തും. അവർ വളർത്തി വലുതായി വിദേശങ്ങളിൽ എത്തി അവർക്കും കുടുംബം ആകുമ്പോൾ, അവർക്ക് അത് പുതിയ ആകാശവും പുതിയ ഭൂമിയും ആണ്. അതോടുകൂടി അവർ, അതിനുവേണ്ടി കഷ്ടപ്പെട്ട്, അവരെ ആ നിലയിൽ ആക്കുവാൻ കൂടെ നിന്നവരെ വഞ്ചിക്കും, സ്വയം അഹങ്കരിക്കും. പിന്നെ പഴയതെല്ലാം മറക്കും. അവർ കുടുംബത്തെയും കൂടപ്പിറപ്പുകളെയും കുടുംബബന്ധങ്ങളെയും വിസ്മരിക്കും. പിന്നെ ദൈവത്തെയും തള്ളിക്കളയും. അത് ചിലരുടെ സ്വഭാവമാണ്. പിന്നെ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാത്തതാണ് നല്ലത്. അവരുടെ ദിവസങ്ങൾ അവർ ആസ്വദിച്ച് തീർക്കട്ടെ. എല്ലാം കഴിഞ്ഞ് മനസമാധാനം നഷ്ടപ്പെട്ട് മരണസമയത്ത് എല്ലാം ഓർത്ത് ദുഃഖിക്കും. മരണമെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ എല്ലാ മണ്ടന്മാരും ബുദ്ധിമാന്മാരും ഒന്നാകും. അത് മാത്രമാണ് സത്യം.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 місяці тому +7

    എന്നെ ഒരു കള്ള് കുടിയനെ കൊണ്ടു കല്യാണം കഴിപ്പിച്ചു ഞാൻ സ്വന്തം വീട്ടിൽ ആയി അമ്മ അച്ഛനെ നോക്കാതെ bro ന്റെ കൂടി യാണ് psc test ന് മര്യാദ യ്ക്ക് പടി ക്കാതെ അച്ഛന് food ഓക്കേ ഉണ്ടാക്കി കൊടുത്തു എനിക്ക് ജോലി യും ഇല്ല രണ്ടു പെൺ മക്കൾ മാത്രം നല്ലോണം പഠിക്കുന്നു. അച്ഛന് പോലും ഞാൻ ഒന്നും ഇല്ലാത്തവൾ എന്ന പുച്ഛം. ഞാൻ ഒരു നേരം ഇല്ലെങ്കിൽ food ന്റെ കാര്യം പോലും കഷ്ടം ആണ് പക്ഷെ അനിയനും അനിയത്തി യും അമ്മ യും സുഖം മായി കഴിയുന്നു 👍👍👍👍👍

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому +2

      സ്വന്തം കാര്യം സ്വയം നോക്കാത്തവനെ ദൈവം പോലും നോക്കില്ല. Excuse പറയാതെ സ്വന്തം കാലിൽ നിന്നാൽ നിങ്ങൾക്കു കൊള്ളാം.

    • @aakamsha.grajesh5808
      @aakamsha.grajesh5808 2 місяці тому

      അവർ excuse പറയുന്നത് അല്ല എല്ലം അവരെ അടിച്ചേൽപ്പിച്ചു ചെയ്യിക്കുന്നത് ആണ് സഹോദങ്ങൾ എനിക്കും ഇതേ അനുഭവം ആണ് അനുഭവിക്കുന്നവർക്ക് മാത്രമേ അതു മനസിലാകൂ നിങ്ങൾ കാഴ്ചകർക്കു ഞങ്ങൾ വിഡ്ഢികൾ ആയിരിക്കും

    • @sreedevik6296
      @sreedevik6296 2 місяці тому

      ❤❤🥰

  • @jeenajoseph4345
    @jeenajoseph4345 2 місяці тому +1

    മാതാപിതാക്കളെ പരിപാലിക്കാൻ മറ്റ് സഹോദരങ്ങളെ അവർ മനഃപൂർവ്വം അനുവദിക്കാത്ത കുടുംബങ്ങളുണ്ട്, കൂടാതെ കുടുംബ സ്വത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവർ തന്നെ മുൻകൈയെടുക്കുന്നു. എൻ്റെ അനിയത്തി അങ്ങനെയാണ്

  • @rejisd8811
    @rejisd8811 2 місяці тому +1

    Hear touching msg. But i can tell that the younger brother is the most blessed person and he will blessed with lots of happiness and peace... His children will reach the upper chamber of the success.. his parents will bless the younger one from the divine abode.

  • @marygreety8696
    @marygreety8696 2 місяці тому +2

    Ivide palarudeyum comment kandu.mathapithakjale nokkunnathu nallathu thanneyanu. Avarillengil pinne nammal onnum onnumalla. Pakshe ellam kaziyimbo
    Avarum koode nammale ottapeduthiyal aa vishamam sahikkan kazhiyilla. Pakshe onnundu deivam koode undavum. Athu mathi

  • @sherlyjaison7617
    @sherlyjaison7617 2 місяці тому +2

    ഒരു കഥ പോലെ ചില ജീവിത യാഥാർഥ്യങ്ങൾ വിവരിച്ചു. ഇങ്ങനെ ഉള്ള ആളുകളുടെ കണ്ണ് തുറക്കട്ടെ.

  • @jessysebastian5819
    @jessysebastian5819 2 місяці тому +2

    ഇത് എംഎല്‍എ അനുഭവം നന്ദി ഞങ്ങളെപ്പോലെ അവതരിപ്പിച്ചതിന്😂🎉

  • @aameenc296
    @aameenc296 2 місяці тому +1

    മാതാ പിതാക്കൾ വീടിൻ്റെയും, നടിൻ്റെയും വിളക്കാണ്........ഏതൊരു മനുഷ്യരും...മാതാപിതാക്കളുടെ മടിയിൽ വീണ നക്ഷത്രമാണ്....

  • @rubydavies66
    @rubydavies66 2 місяці тому +1

    Excellent narration! Beautiful ideology, spoken in a heart touching way!

  • @deepujohnthomas
    @deepujohnthomas 2 місяці тому +1

    I am the youngest in my family. Even though I have a reasonably good job at my hometown, I am stuck with my Narsisstic parents. My elder siblings left me behind with two choices either to leave them behind or be with them. My parents never made any wealth or any home for us. So since I stay with parents and because of their narcissisms, whatever I earns just get spend up without fulfilling my dreams. Whatever marriage proposals I got rejected because of my narsisstic parents and unsupportive siblings. I believed in God strongly for a long time but now I realize, there is no God because if God was there I wouldn't have got stuck in my life like this. I totally lost hope and living just ahead because I am not dead and I don't have courage enough to end my life. Living in the hell like a dead body with no emotions. I wished to escape someway but I am unable to.

    • @jayaxavier6805
      @jayaxavier6805 2 місяці тому

      Cheer up son. Looking after the narcissistic parents is quite difficult and it is not solely your duty to look after them, let the siblings also participate. Since you have a reasonably good job you can move out and stay in a rented house. Go ahead and live your life happily. Thus you can have peace of mind. This is purely my opinion.

  • @nandug4490
    @nandug4490 2 місяці тому +1

    എന്റെ അച്ഛനും അമ്മയും ഇങ്ങനെ തന്നെ എന്റെ അപ്പൂപ്പനെയും അമ്മുമ്മയെയും നോക്കി...അപ്പൂപ്പന് ജീവിച്ചിരിക്കുമ്പോൾ ആരും ഒന്നും പറയില്ലായിരുന്നു, മരണ ശേഷം അമ്മൂമ്മ യെ കുടുംബ വീട്ടിൽ അച്ഛനും അമ്മയും ആണു നോക്കിയത് . Alzhemers ആയിരുന്നു അമ്മുമ്മയ്ക്ക് ഒന്നും ഓർമ ഇല്ല.... ഭക്ഷണം കഴിച്ചു 15 min കഴിഞ്ഞാൽ കഴിച്ചില്ല, തന്നില്ലന്ന് പറയും.. സഹായിക്കാൻ പകൽ സമയം ഒരു പ്രായം ഉള്ള സ്ത്രീ എന്റെ അമ്മയുടെ കൂടെ സഹായത്തിനു ഉണ്ടായിരുന്നു.... ഇവർക്ക് കൊടുക്കേണ്ട പൈസ പോലും നല്ല രീതിയിൽ തികയില്ലായിരുന്നു അമ്മുമ്മയ്ക്ക് കിട്ടുന്ന dependent പെൻഷൻ വെച്ച്.... അപ്പൂപ്പന്റെ കാലം വരെ വീതം വെച്ചിട്ടുണ്ടെങ്കിലും വേർതിരിക്കാതെ മൊത്തം വസ്തുവിൽ ചെറിയ രീതിയിൽ കൃഷി ഉണ്ടായിരുന്നു......അപ്പൂപ്പന്റെ കാല ശേഷം എല്ല്ലാം ഞങ്ങൾ കൊണ്ട് പോവുകയാണെന്ന് പറഞ്ഞു അച്ഛന്റെ ചേട്ടൻ കൃഷി ചെയ്യണ്ട എന്ന് പറഞ്ഞു.....അച്ഛന് വരുമാനം ഉണ്ടായിരുന്നിട്ട് പോലും ഒരു അപ്പച്ചി ഞങ്ങൾ ജീവിക്കുന്നത് പെൻഷൻ ക്യാഷ് വെച്ചാണെന്ന് വരെ പറഞ്ഞു... അത് കഴിഞ്ഞും ഒരുപാടു വിഷമങ്ങൾ സംഭവിച്ചു...... കാല ചക്രം പിന്നീട് ഇവർ ചെയ്തതിന് എല്ലാം തിരിച്ചടി നൽകി... അമ്മയ്ക്ക് ആ സമയം ജോലിയും കിട്ടി... എനിക്ക് നല്ല രീതിയിൽ പഠിക്കാനും ചെറിയ ജോലി നേടാനും സാധിച്ചു....അച്ഛനും അമ്മയും ചെയ്ത കടമകൾ എന്റെ മനസാക്ഷിയിൽ ആണു പതിഞ്ഞത്.... കാരണം എന്റെ അച്ഛനെയും അമ്മയെയും ഞാൻ അത് പോലെ നോക്കിയിരിക്കണം എന്ന്.... എനിക്ക് അതിനുള്ള ആയുസും ആരോഗ്യവും എപ്പോഴും കാണണം എന്നെ എനിക്ക് പ്രാർത്ഥന ഒള്ളു...

  • @disennjarakot2023
    @disennjarakot2023 3 місяці тому +12

    കാലഘട്ടത്തിന് ഏറ്റവും അനുയോജ്യം.... കൃത്യസമയത്തു തന്നെ.. 🤝👍

  • @edwinalcleetus4181
    @edwinalcleetus4181 2 місяці тому +2

    ഈ മണ്ടന്മാർക് ജീവിത അവസാനം സ്വസ്ഥത ഉണ്ടാകും ഉറപ്പ്. സത്യം വിളിച്ചു പറയാൻ തോന്നിയ മനസിന് നന്ദി. ഞാനും.....

  • @digambarant.k8389
    @digambarant.k8389 2 місяці тому +2

    എന്റെ അനുഭവം ആണ് ആ Heading 👍.

  • @shahulhammed-u1m
    @shahulhammed-u1m 2 місяці тому +1

    അഭിനന്ദങ്ങൾ
    ❤❤❤❤❤
    വൃദ്ധ സദനംങ്ങൾ നമ്മുടെ
    നാശം ❤❤❤❤

  • @Ajayakumark-fb2gr
    @Ajayakumark-fb2gr 2 місяці тому +2

    ഇങ്ങനെ യുള്ള മണ്ടന്മാർ ധാരാളം( മാതാപിതാക്കളെ നോക്കുന്നത് മണ്ടത്തരമല്ല) എന്നാലും ദൂരെ എവിടെയെങ്കിലുമിരുന്നു അമ്മയുടെ സുഖം വിവരം ഫോണിൽ വിളിച്ച് ചോദിക്കുന്ന മക്കൾ മാസത്തിൽ വഴിപാട് പോലെ അയക്കുന്ന മുക്കാൽ ചക്രം ഇതായാൽ എല്ലാമായി

  • @KRTEJUS
    @KRTEJUS 2 місяці тому +2

    ആരാണ് സ്നേഹത്തോടെ കൂടെ നിൽക്കുന്നത്? വിദേശത്ത് സുഖം ? അടിച്ചുപൊളി? നാട്ടിൽ നരകമോ? ഗതികേട് കൊണ്ടല്ലേ തെണ്ടാൻ വിദേശത്ത് പോകുന്നത്, അഭയാർത്ഥികൾ😢

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +1

    സത്യമാണ് പ്രതിഫലം പ്രതീക്ഷിക്കാതെ സന്തോഷത്തോടെ നോക്കുന്ന മണ്ടന്മാർ❤❤

  • @kpsahal77
    @kpsahal77 2 місяці тому +1

    ഇപ്പോൾ സമൂഹത്തിൽ മുഴുവൻ നസ്രാണികളുടെ ചിന്താഗതി എല്ലാവരും കുത്തിക്കയറ്റാൻ നോക്കുന്നു For example മാതാപിതാക്കളെ പരിചരിച്ച സമയം കളയരുത്, സ്വന്തം സഹോദരന്മാർക്ക് പോലും കടം കൊടുക്കരുത്, ആരോടും താങ്ക്സ് പറയരുത്, ഒരാളെയും കൈപിടിച്ച് സഹായിക്കരുത്..etc...etc...

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 2 місяці тому +1

    വിദേശത്ത് ഫാമിലി ആയി തമസിക്കുമ്പോലും നട്ടിലുള്ള് തൻ്റെ മാതാപിതാക്കളെയും,സഹോദരങ്ങളെ ഫാമിലിയും നോക്കുന്നവരും ഉണ്ട്,മോൻ വിദേശത്ത് നല്ല ജോലിയൊക്കെയല്ലേ,കോടികൾ വരിക്കൂടുകയല്ലേ എന്ന് വിചാരം ചിലർക്ക്, നാടും വീടും വിട്ട് നിൽക്കുന്നവർക്കറിയം അതിൻ്റെ വേദന..ഓരോ സീസണിലും ടിക്കറ്റ് ചാർജ് കൂടുമ്പോൾ ഓണത്തിനും,കുടുംബത്തിലെ ഒരു ആഘോഷത്തിലും പങ്കെടുക്കാൻ അകത്തെ പോകുന്നു.. യൂറോപ്പ് l നിന്നൊക്കെ നട്ടിൽ ഓണത്തിന് പോകണമെങ്കിൽ ഒരു വർഷം സമ്പാദിച്ച ക്യാഷ് വേണം.. നാട് ഒന്ന് കാണാൻ കൊതിക്കും,അങ്ങനെയും ഉണ്ട് ചിലർ

  • @reenamanu9047
    @reenamanu9047 2 місяці тому +3

    Very very correct. Same situation experiencing in life

  • @Kk-dt9ph
    @Kk-dt9ph 2 місяці тому +1

    ഇതേ അനുഭവം ആണ് മിക്കവാറും എല്ലാർക്കും.. മുത്തവനായി ജനിച്ചത് കൊണ്ട് അമ്മയും അപ്പനെയും നോക്കണ്ട എന്ന് നമ്മുടെ ആൾകാർ തനിയെ ഉണ്ടാക്കി വച്ച വയ്പ്പ്.. എല്ലാ മക്കളും നോക്കണം... അല്ല എങ്കിൽ ഇളയവരെ മാത്രം പഠിപ്പിക്കുക.. മറ്റുള്ളവർ സ്വയം പഠിക്കട്ടെ

    • @snowbell24
      @snowbell24 2 місяці тому +1

      സത്യം ആണ്.. എല്ലാ മക്കൾക്കും ഒരുപോലെ കടമ ഉണ്ട്.. കുടുംബസ്വത്ത് ഉണ്ടെങ്കിൽ പങ്കുവയ്ക്കുമ്പോൾ എല്ലാരും ഒരുപോലെ share ന് നില്കും... Parents നെ നോക്കുന്ന കാര്യം വരുമ്പോൾ ഒരാള് മാത്രവും... 🤭🤭

  • @a.balasubramanianbala8500
    @a.balasubramanianbala8500 2 місяці тому +2

    നിങ്ങളുടെ സംസാരത്തിന് ഗോപിനാഥ് മുതുകാടിൻ്റെ ഒരു ശൈലിയുണ്ട്...

  • @sandhyas1292
    @sandhyas1292 2 місяці тому +1

    ചേച്ചി ഈ വീഡിയോ ഞാൻ save ചെയ്തു. എനിക്ക് ഈ ഗതി യാണ്.

  • @deepthisoman4484
    @deepthisoman4484 2 місяці тому +1

    വളരെ നല്ല അവതരണം🙏🏻

  • @valsammabiju6151
    @valsammabiju6151 3 місяці тому +8

    കണ്ണ് നിറച്ചു കളഞ്ഞല്ലോ സിസ്റ്റർ

  • @mimathew1
    @mimathew1 2 місяці тому +2

    Absolutely right, madam

  • @Dhvgjj-f6n
    @Dhvgjj-f6n 2 місяці тому +3

    ഒരുത്തന്റെ കയ്യും കാലും തല്ലിയൊടിച്ചിട്ട്
    അടിച്ചയാൾത്തന്നെ അയാളെ ചികിസിച്ചു ശരിയാക്കി എന്ന് പറയുന്നത് പോലെയാണ് മക്കളെ ഉണ്ടാക്കി ഞങ്ങൾ പോറ്റി വളർത്തി എന്ന് അവകാശം പറയുന്നത്. നിങ്ങൾ ജന്മം കൊടുത്തിട്ടുണ്ടെകിൽ സംരക്ഷിക്കേണ്ട കടമയും നിങ്ങള്ക്ക് തന്നെയാണ്. മക്കൾ പറഞ്ഞിട്ടല്ലല്ലോ അവരെ ജനിപ്പിച്ചത്.
    അനാഥരെയോ തെരുവിൽനിന്ന് എടുത്തുവളർത്തിയവർക്കോ മാത്രമാണ് അവകാശം പറയാൻപറ്റൂ

  • @life-long513
    @life-long513 2 місяці тому +2

    ഹൃദയസ്പർശിയായ അവതരണം❤

  • @anithakumaria8812
    @anithakumaria8812 2 місяці тому +1

    E paranjathu valare sariyanu achaneyum ammeyum nokkunnavar mandanmar anennanu nokkathavar vicharikkunnu athinu kootu nilkan mattullavarundakum

  • @YadhuKr-ry5yz
    @YadhuKr-ry5yz 2 місяці тому +1

    Nallamanushar aarkkum baaramakilla makkal aanenkilum mathapithakkalanenkilum

  • @Susy345
    @Susy345 2 місяці тому +2

    What you said is absolutely correct.

  • @babusview
    @babusview 2 місяці тому

    Nalla katha, adipoliyaayi avarharippichu!
    I like that abrupt end! Thought Provoking.
    Thanks for sharing.
    All the best

    • @jollstalk1841
      @jollstalk1841  2 місяці тому +1

      ജീവിതമെങ്ങനെ കഥയായി മി. ബാബു? എൻ്റെ വീഡിയോകളിൽ പച്ച വെള്ളം ചേർക്കാറില്ല.അതിനാവശ്യമില്ല

  • @mylife-uncut105
    @mylife-uncut105 Місяць тому +1

    Well said

  • @marythomas8105
    @marythomas8105 3 місяці тому +3

    Good job!!many may learn a lesson from this video❤

  • @rajeevkrishnan7318
    @rajeevkrishnan7318 2 місяці тому

    Hi madam video kandu nannyittunde
    Anikkum oru kadha parayan unde.njanum oru pravasiyane 10 kollam soudilane.ippol companiyil problm ane tirichu pokan nokkiyappol vittikarar paranju ingottu varanda.onnu ante peril illa .allam avrude perila vittukare amitamayi snahichu.ini ulla kalam rodil kidakkam😢😢😢.ktum oru avstayane

  • @jollythomas841
    @jollythomas841 3 місяці тому +3

    Very Very good message ❤❤❤❤

  • @krismathew8547
    @krismathew8547 21 день тому

    വളരെ ശരിയാണ്

  • @lucythomas7445
    @lucythomas7445 2 місяці тому +1

    This is so true

  • @sujathasuresh1228
    @sujathasuresh1228 2 місяці тому +1

    👍🙏🙏

  • @JohnThomas-kh7zp
    @JohnThomas-kh7zp 3 місяці тому +3

    Very true 👍

  • @shalomjeff7524
    @shalomjeff7524 3 місяці тому +3

    Each home had this type of sorry.

  • @binuanish5084
    @binuanish5084 2 місяці тому +3

    എന്റെ ഭർത്താവും ഇങ്ങനെ ഒരു മണ്ടൻ ആണ്.കർത്താവ് അവനെ കാണും .അവൻ അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും എന്നു വിശ്വസിക്കുന്ന

    • @rajeejohnson
      @rajeejohnson 2 місяці тому +1

      മണ്ടൻ അല്ല മനസാക്ഷിയുള്ളത് കൊണ്ടാണ് 🙏

  • @MiniJohnchandy
    @MiniJohnchandy 2 місяці тому +1

    Thanks God same situation

  • @thomasmv581
    @thomasmv581 3 місяці тому +10

    എന്റെ ജീവിതം ആണ് ഇത്

  • @asoorashamsudeen6854
    @asoorashamsudeen6854 Місяць тому +1

    Makkale nokkatha achan maar ulla kaalam

  • @geethamuraleedharan9988
    @geethamuraleedharan9988 3 місяці тому +2

    Nalla message...

  • @minivs2668
    @minivs2668 2 місяці тому +2

    Correct..

  • @V.Mathew-3
    @V.Mathew-3 3 місяці тому +2

    Lastil randu perum scooter il pokunnathu paranjappol, kannu niranju😪😪😪

  • @MrPRASAD2116
    @MrPRASAD2116 2 місяці тому +1

  • @abhilash14n
    @abhilash14n 2 місяці тому

    😭😭😭😭😭😭 u make me cry, I'll never watch your channel again😭😭😭😭😭

  • @midhunlalp8238
    @midhunlalp8238 2 місяці тому +1

    സാധാരണ എല്ലാ വീട്ടിലും മൂത്ത മക്കൾക്ക് ആണ് മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വം എന്ന പോലെയുള്ളവർ അനുഭവിക്കുന്നു അനിയൻ സ്വന്തം ജോലിയും മറ്റു കാര്യങ്ങളുമായി സ്വന്തം കാര്യം നോക്കി പോക്കുന്നു നമ്മൾ ജോലിയ്ക്കും പോകണം വീട്ടിലെ അച്ഛനെ അമ്മയും നോക്കണം എവിടെയെങ്കില്ലും കുറച്ച് ദൂരത്ത് പോയി പണിയെടുതയാണെങ്കിൽ പിന്നെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കേണ്ട അല്ലേ

  • @lalithac9254
    @lalithac9254 3 місяці тому +2

    ❤ നന്നായിട്ടുണ്ട്

  • @breadhouse4355
    @breadhouse4355 2 місяці тому +1

    Aunty കഥ പറഞ്ഞതാണോ? നിങ്ങളെ വിളിച്ച് വരുത്തിയിട്ട് ചേട്ടായി അനിയൻ്റെ സ്കൂട്ടറിൽ കേറി പോയത് എന്തോ ഇഷ്ടപ്പെട്ടില്ല

  • @brincyandrews2083
    @brincyandrews2083 3 місяці тому +1

    Yes njangalude anubhavam

  • @mollyvarghese7661
    @mollyvarghese7661 2 місяці тому

    Thank God...I did it....I'm so proud of myself...

  • @SunilkumarUnnithan
    @SunilkumarUnnithan 2 місяці тому +1

    🥰🥰🥰

  • @Kunjata.22
    @Kunjata.22 2 місяці тому +1

    Veedum sthalavum ellam koduthitt nokkatha makkalund ..😢..oduvil randamathe makal vannu ammaye ottakkakkunnathengane ennorthu vilichukondu poyappol athu ammayude pension adichu mattananennu kelkkumpo nenjile neetal anuvabhikkunnavarkke ariyoo😢

    • @jollstalk1841
      @jollstalk1841  2 місяці тому

      സത്യം, God bless you

    • @ibyvarghese113
      @ibyvarghese113 2 місяці тому

      💯💯💯💯💯💯👍👌👋👏🕊️🙏💐🌹💔

  • @user-ln1rw3uj5y
    @user-ln1rw3uj5y 2 місяці тому +2

    I am also a fool like this.F.F.C.S.1Cor.4:10.Fool For Christ's Sake.

  • @jaicysamuel4981
    @jaicysamuel4981 3 місяці тому +2

    Great video sister.

  • @athira572
    @athira572 2 місяці тому

    Achaneum ammayeum nokki arum pichakar avila. Nighal nighalude kadama cheuka without expecting anything. Avar nokkiyathu kondanu nighal ipo ullathu

  • @kannan6927
    @kannan6927 Місяць тому

    E heading ethra pora. Achanamare nokkunna nalla Makal.

  • @magith87ekm
    @magith87ekm 2 місяці тому +1

    Sacrifice is overrated and over glorified!!

  • @gibigeorge6565
    @gibigeorge6565 2 місяці тому

    സത്യം 👍👍

  • @jayakrishna1038
    @jayakrishna1038 Місяць тому +1

    Swantham achhanaammamareyum nokkunnavar foolish alla avarkku oru nal nallathey varu than than chyiunna karmmangal than than anubhavikkum athu prakruthi neeyamam aanu

  • @mobithasujoy3929
    @mobithasujoy3929 2 місяці тому +82

    എന്തിനാ അപ്പനെയും അമ്മയെയും നോഖുന്നതിൽ എത്ര നേരാശ പെടുന്നത്. മറ്റുള്ള സഹോദരൻ നോക്കുന്നില്ല എന്ന് ചിന്തിക്കെ വേണ്ട. പകരം അവരെ നോക്കാനുള്ള ഭാഗ്യും ദൈവും നമ്മുക്ക് തന്നു എന്ന് കരുതണം. അവർ പൊയ്ക്കഴിയുമ്പോൾ ഒരു നഷ്ടബോധം നമ്മുക്ക് വരില്ല കാര്ണും അവർക്കു ചെയ്യേണ്ടുന്നത് നാം ചെയ്തേലോ എന്നൊരു ആത്മ സംതൃപ്തി നമ്മുടെ ഉള്ളിൽ വെറും. സമാധാനത്തോടെ അവർക്കു പോകൻ പറ്റിയെല്ലോ. അനാഥ റൈയിട്ടല്ല ❤❤❤❤why i say this i looked after my in-laws ❤️they were very weak in the end but to stay and encourage them, i felt contended ❤❤❤i did all my duties well❤❤❤❤❤

    • @rajeshthomas3965
      @rajeshthomas3965 2 місяці тому +1

      Yes

    • @kannanv1694
      @kannanv1694 2 місяці тому +1

      Correct sir

    • @108-m9v
      @108-m9v 2 місяці тому +6

      അതാണ് അതിന്റെ ശരി

    • @tonymathew4762
      @tonymathew4762 2 місяці тому

      💯 👍

    • @josoottan
      @josoottan 2 місяці тому

      Ningalk q Bhagyaraj labhicho ennui paranjilla 😮

  • @abdulabdulabdul5885
    @abdulabdulabdul5885 2 місяці тому +1

    ❤❤❤❤❤❤❤❤❤

  • @TipsandTips5830
    @TipsandTips5830 3 місяці тому +114

    എവിടെയും സാമർത്ഥ്യം ഉള്ളവർ രക്ഷപ്പെടും. കഴിവില്ലാത്തവർ കുടുംബത്തിൽ പിന്തള്ളപ്പെടും. അവർ പ്രായമായ മാതാപിതാക്കന്മാരെയും കുടുംബത്തിലെ കഷ്ടപ്പാടും ദുരിതവും ഏറ്റുവാങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരായി മാറും. അതുകൊണ്ട് രക്ഷപ്പെട്ട സഹോദരങ്ങൾ അവരെ പരിഹസിക്കും. അവർ അറിയുന്നില്ലല്ലോ കാലം കഴിയുമ്പോൾ അവരുടെ മക്കളും അവരോട് ഇങ്ങനെ ചെയ്യുമെന്ന്. കാലമെല്ലാ അനീതിക്കും വിശ്വാസവഞ്ചനയ്ക്കും പരിഹാസത്തിനും എവിടെ ആയിരുന്നാലും പകരം ചോദിക്കും.

    • @sindhukunnakkad7181
      @sindhukunnakkad7181 2 місяці тому +7

      Athoke verum thonal aanu...pinthallapettavar durithangal aayi jeeviykum athra thanne

    • @TipsandTips5830
      @TipsandTips5830 2 місяці тому +7

      കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ അപ്പനും അമ്മയിലും കൂടപ്പിറപ്പുകളിലും കുടുംബ ബന്ധങ്ങളിലും സ്നേഹം പുലർത്തും. അവർ വളർത്തി വലുതായി വിദേശങ്ങളിൽ എത്തി അവർക്കും കുടുംബം ആകുമ്പോൾ, അവർക്ക് അത് പുതിയ ആകാശവും പുതിയ ഭൂമിയും ആണ്. അതോടുകൂടി അവർ, അതിനുവേണ്ടി കഷ്ടപ്പെട്ട്, അവരെ ആ നിലയിൽ ആക്കുവാൻ കൂടെ നിന്നവരെ വഞ്ചിക്കും, സ്വയം അഹങ്കരിക്കും. പിന്നെ പഴയതെല്ലാം മറക്കും. അവർ കുടുംബത്തെയും കൂടപ്പിറപ്പുകളെയും കുടുംബബന്ധങ്ങളെയും വിസ്മരിക്കും. പിന്നെ ദൈവത്തെയും തള്ളിക്കളയും. അത് ചിലരുടെ സ്വഭാവമാണ്. പിന്നെ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാത്തതാണ് നല്ലത്. അവരുടെ ദിവസങ്ങൾ അവർ ആസ്വദിച്ച് തീർക്കട്ടെ. എല്ലാം കഴിഞ്ഞ് മനസമാധാനം നഷ്ടപ്പെട്ട് മരണസമയത്ത് എല്ലാം ഓർത്ത് ദുഃഖിക്കും. മരണമെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ എല്ലാ മണ്ടന്മാരും ബുദ്ധിമാന്മാരും ഒന്നാകും. അത് മാത്രമാണ് സത്യം.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 місяці тому +2

      100%right

    • @appuamc
      @appuamc 2 місяці тому +1

  • @cantkeepmum
    @cantkeepmum 2 місяці тому +26

    അപ്പച്ചനും അമ്മച്ചിയും രോഗത്തുരർ ആയി എന്ന്എ അറിഞ്ഞു... ആ ദിവസം തന്നെ എന്റെ അച്ചായൻ ഇത്അ അറിഞ്ഞ മാത്രയിൽ Voluntary Resignation എഴുതി കൊടുത്ത്, കേരളത്തിലേക്ക് യാത്ര ആയത് ഞാൻ കണ്ട നന്മ ആണ്...
    ദൈവം അടുത്ത തലമുറയിലെ ഞങ്ങളെ കൈ വിടാതെ നടത്തി...

  • @Dhvgjj-f6n
    @Dhvgjj-f6n 2 місяці тому +36

    എന്റെയൊരു അയൽവാസിയുടെ ജീവിതവും ഇങ്ങനെയായിരുന്നു അച്ഛനും അമ്മയും നല്ല ജോലി ഉള്ളവർ. അവർ ജോലി ചെയ്തിരുന്ന കാലത്ത് 3 പെണ്മക്കളെയും നല്ല സൗകര്യമുള്ളിടത്തേക്ക് കെട്ടിച്ചയച്ചു രണ്ടു ആണ്മക്കൾ അച്ഛനമ്മമാരുടെ സഹായത്തിൽ ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായി ബിസിനസ്‌ ചെയ്തു നല്ലനിലയിലായി .ഏറ്റവും ഇളയമകൻ അച്ഛനമ്മാർക്ക് കൂട്ടുവേണമെന്നു പറഞ്ഞു നാട്ടിൽത്തന്നെ പിടിച്ചുനിന്നു. അവസാനം അച്ഛനമ്മാരുടെ കാലശേഷം ബാക്കിയുള്ള സ്വത്ത്‌ വീതം വെക്കാൻ എല്ലാവരുംവന്നു. അനിയന് ഒരു പരിഗണനയും കൊടുക്കാതെ ഒരേപോലെ വീതിച്ചുപോയി. അവനോരേയൊരു ആവശ്യമേ ചോദിച്ചുള്ളൂ -അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണ് അവനുവേണമെന്ന്. ഇല്ലെങ്കിൽ അതും ആർക്കെങ്കിലും വിറ്റ് അവര്പോവും.
    മന‌സാക്ഷി എന്നൊന്ന് ഉണ്ടോ അവൻ ജീവിതത്തിൽ രക്ഷപ്പെടില്ല.

    • @fighter3108
      @fighter3108 2 місяці тому

      Sathyam e bhoomil deivamalla kaliyadunne , chekuthanan evide jeevikkanamenkil nanma upekshiche pattu

    • @wowser2153
      @wowser2153 2 місяці тому

      @@fighter3108aa parents alle chathichathu. Property maganu ezhuthi kodukanam aayirunnu.

    • @vasudevanp3608
      @vasudevanp3608 Місяць тому

      ..
      ​@@fighter3108

  • @georgejoseph1310
    @georgejoseph1310 2 місяці тому +49

    എന്തെല്ലാം പൊട്ടത്തരങ്ങളാണ് കമന്റ് ബോക്സിൽ. കുഞ്ഞായിരുന്നപ്പോൾ വളർത്തിയതും രക്ഷിച്ചതും മാതാപിതാക്കൾ ആയതിനാൽ വയസ്സാവുമ്പോൾ മക്കൾ അവരെ നോക്കണം, ഇല്ലെങ്കിൽ ആ മക്കൾ അനുഭവിക്കും, മുടിയും എന്നൊക്കെ.പിന്നെ ചിലർ പറയും മാതാപിതാക്കളെ നോക്കാത്ത മക്കളെ അവരുടെ മക്കളും നോക്കില്ല ദൈവം അവരുടെ മക്കളിലൂടെ അവരെ ശിക്ഷിക്കും എന്നൊക്കെ. അപ്പോൾ ഈ മാതാപിതാക്കളും അവരുടെ മാതാപിതാക്കളെ നോക്കാത്തവരാണോ. അതിന്റെ ശിക്ഷയാണോ അവർക്കിപ്പോൾ കിട്ടിയത്. ചിലർ പറയും കർമ തിരിച്ചടി കൊടുക്കും എന്ന്. അപ്പോൾ ഇവരുടെ കർമ ആണോ ഇവർക്കിപ്പോൾ കിട്ടുന്ന അവഗണന. മലയാളികൾ ഇത്രക്കും മണ്ടന്മാരോ. തലയിൽ കളിമണ്ണ് ആണോ ഇങ്ങനൊക്കെ പൊട്ട ചിന്തകൾ വരാൻ. ചിന്തയോ ആലോചന ശക്തിയോ ഈ കമന്റിടുന്നവർക്കില്ലേ.
    കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്താൽ മാതാപിതാക്കൾ അവരെ നോക്കാനും ബാദ്യസ്ഥരാണ്. അല്ലെങ്കിൽ ആ പണിക്കു ഉറങ്ങരുത്. മക്കൾ അടിമകളല്ല ആയുഷ്കാലം മുഴുവൻ മാതാപിതാക്കളുടെ കാര്യം നോക്കി ജീവിതം തീർക്കാൻ. നമ്മുടെ സർക്കാരിനെ കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്ക്‌ ഇല്ലാത്തതിനാൽ മാതാപിതാക്കൾ തീർത്തും വയ്യാതാവുമ്പോൾ മാത്രം മക്കൾ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയാൽ മതി. അതുവരെ മാതാപിതാക്കൾ ഒറ്റയ്ക്ക് ജീവിക്കട്ടെ. മക്കൾ അവരുടെ ജീവിതവും ജീവിക്കട്ടെ. ആയുഷ്കാലം മുഴുവൻ മാതാപിതാക്കളുടെ കൂടെ നിന്നു അവരെ പരിചരിച്ചു ജീവിതം ആറും നശിപ്പിക്കരുത്. മാതാപിതാക്കളെ നോക്കിയാൽ ദൈവം സ്വർഗത്തിൽനിന്നും വല്ലാകൊട്ടയിൽ കെട്ടിയിറക്കി തരും എന്ന് പ്രാർത്ഥനക്കാർ വെറുതെ ഗീർവാണം പറയുന്നതാണ്. മണ്ടന്മാർ അത് കേട്ടു സത്യമാണെന്നു കരുതി ജീവിതം തുലക്കും.
    ഇനി മറ്റൊരു വശം കൂടി ഉണ്ട്. എന്നും കൂടെ നിൽക്കുന്ന മകനേക്കാൾ മാതാപിതാക്കൾക്ക് പ്രിയം വല്ലപ്പോഴും ബോണ്ടയും ആയി പല്ല് ഇളിച്ചു വരുന്ന മക്കളോടാവും. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ ആ മക്കൾ ഇവിടെ അന്തച്ചിദ്രം ഉണ്ടാക്കി വീണ്ടും ഒരു വീതവും കൂടെ തരപ്പെടുത്താൻ നോക്കും. മറ്റ് മക്കൾ ഈ വീട്ടിൽ കുടുംബ കലഹം ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതൽ ആണ്. പ്രത്യേകിച്ചും പെണ്മക്കൾ.
    എല്ലാം കൊണ്ടും മാതാപിതാക്കളുടെ കൂടെയുള്ള ജീവിതം ഒരു നരകം പിടിച്ച ഏർപ്പാടാണ്. മറ്റു മാർഗങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും മാതാപിതാക്കളുടെ കൂടെ നിന്നു ആറും ജീവിതം തുലക്കരുത്.
    എന്ന് ഒരു അനുഭവസ്ഥൻ.

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому +18

      പരമസത്യം. എൻ്റെ അഭിപ്രായത്തിൽ എഴുന്നേറ്റു നടക്കാൻ വയ്യാതാവുമ്പോൾ കൂടെ നിർത്തി നോക്കുക മരണം വരെ. അല്ലാതെ സ്വന്തം ജീവിതം അവർക്കു വേണ്ടി കളയരുത്. അവർ പോലും നമ്മളെ വിലവെയ്ക്കില്ല.

    • @fg4513
      @fg4513 2 місяці тому +2

      Satyam

    • @aradhyatu2801
      @aradhyatu2801 2 місяці тому

      Crct

    • @mookambikasaraswathi58
      @mookambikasaraswathi58 2 місяці тому +6

      അതേ നിങ്ങള്‍ പറഞ്ഞത് വളരെ
      ശരിയാണ്. വല്ലപ്പോഴും രണ്ട് ബോണ്ട
      യും കൊണ്ട് പല്ലും kilichondu വരുന്ന
      മക്കളോട് ആണ് മാതാപിതാക്കള്‍ ക്ക് കാര്യം. അവരെ nokkunnavan
      മണ്ടന്‍ തന്നെ. (ഇത്തരം മണ്ടത്തരം
      കൂടുതലും കാണപ്പെടുന്നത് depression ഉള്ളവര്‍ക്ക് ആണ് കാരണം
      ഇങ്ങനെയുളളവരെ മറ്റ് മക്കള്‍
      നന്നായി ചൂഷണം ചെയ്യും.)

    • @phincydominic835
      @phincydominic835 2 місяці тому +3

      സത്യം. ഞങ്ങൾക്കും ഇതേ അവസ്ഥ തന്നെയാണ്.26 വർഷമായി വാടകയ്ക്ക് താമസിക്കുന്നു.

  • @shinitha9164
    @shinitha9164 2 місяці тому +9

    അല്ലെങ്കിലും അച്ഛനും അമ്മക്കും പോലും അങ്ങനെ അല്ലെ കാശും വലിയ ജോലിയും.. ഇടയ്ക്കു വിദേശത്ത് നിന്നും.. അല്ലെങ്കിൽ govt ജോലി കിട്ടി ഇടയ്ക്കു വന്നു വിശേഷം തിരക്കി പുന്നാരം പറയുന്ന മരുമക്കളെയും മാത്രം മതി... വയ്യാതായാൽ ഒന്ന് വിളിച്ചു ചോദിക്കാൻ പോലും ഞാൻ ഇന്ന് വരെ ആരെയും കണ്ടിട്ടില്ല.. എന്നാലും പ്രിയം അവരോടു തന്നെ.

  • @pets1044
    @pets1044 2 місяці тому +66

    എങ്ങനെ നോക്കിയാലും കുറ്റവും കുറവും മാത്രം പറയും. അവർക്കെല്ലാം ഒരു നേരമെങ്കിലും കൊണ്ടുപോയി നോക്കാൻ മടിയാണ്. എല്ലാ കാര്യങ്ങളും നമ്മൾ നോക്കിയാലും മറ്റു മക്കളോടാണ് ഇഷ്ടമുണ്ടായിരുന്നത്. മറ്റുള്ളവർ ജീവിതം ആസ്വദിക്കുമ്പോൾ ജോലിയും ജീവിതവും നഷ്ടപ്പെടുത്തി.

  • @jjcreations6187
    @jjcreations6187 3 місяці тому +413

    ഞങ്ങളുടെ അനുഭവ വും ഇതു തന്നെ. മാതാപിതാക്കളെ സംരക്ഷിച്ചതിന്റെ നല്ല മനസ്സാക്ഷി മാത്രമാണ് ഞങ്ങൾക്കുള്ളത്. എല്ലാവരും നല്ല നിലയിലായി. ഞങ്ങൾ മാത്രം തുഴയുന്നു. ഒരു കരക്കുo എത്താറായില്ല. മാതാപിതാക്കളെ നോക്കാത്തവർ ഇന്ന് സമ്പന്നരായി ആടിത്തകർക്കുന്നു. ഒരു പ്രഭാതം കാണാതിരിക്കുമോ. എനിക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമാണ്. ഒരു നല്ല നാളെ ഞങ്ങളും സ്വപ്നം കാണുന്നു.. ദൈവം ഞങ്ങളെയും അനുഗ്രഹിക്കുക തന്നെ ചെയ്യും. എങ്ങനെയായാലുംദൈവത്തിന് മഹത്വം'

    • @jollstalk1841
      @jollstalk1841  3 місяці тому +49

      ഞങ്ങളും ഇതേ അനുഭവത്തിലൂടെ കടന്നുപോയവരാണ്. കാലം മാറിമറിയുന്നത് പെട്ടെന്നാണ്. തീർച്ചയായും അനുഗ്രഹം ഉണ്ട്.ഉറപ്പ്.

    • @justingeorge1374
      @justingeorge1374 3 місяці тому +31

      പേടിക്കേണ്ട!നന്മ വരും 🎉

    • @FLAG77720
      @FLAG77720 3 місяці тому +13

      God will bless you

    • @mayeeshabyju4393
      @mayeeshabyju4393 2 місяці тому +30

      അവരെ നോക്കിയതിനു നഷ്ടം ഒന്നും വരില്ല, ഞങ്ങളും നോക്കുന്നു, അച്ഛൻ ഒന്നര വർഷം ആയി തളർന്നു കിടക്കുന്നു, പക്ഷെ ഒരു കാര്യം ഉണ്ട് no പറയണ്ടിടത്തു no പറയണം, husband പണിത വീട് ആണ്, പക്ഷെ അമ്മയുടെ പേരിൽ ആണ് സ്ഥലം, മൂത്ത ചേട്ടൻ ആധാരം ചോദിച്ചു, തിരിച്ചു തരാം എന്ന് പറഞ്ഞു, പക്ഷെ ഞങ്ങൾ കൊടുത്തില്ല, കാരണം അതു കൊടുത്താൽ, പിന്നെ ഞങ്ങൾ പെരുവഴി ആവും എന്ന് അറിയാം, അച്ഛനെയും അമ്മയെയും നോക്കില്ല, പിന്നെ ആധാരം കൊടുത്തു സഹായിക്കേണ്ട ആവശ്യം ഇല്ല ല്ലോ, അപ്പോൾ അവർക്കു ഇഷ്ടം കുറവ് ഉണ്ടായിരുന്നു.. ഇപ്പോൾ ഇല്ല, പ്രവാസ ജീവിതം കൊണ്ട് ഉണ്ടാക്കിയ വീട് ആണ്.. അതിന്റ കഷ്ടപ്പാട് എന്താണ് എന്നു ഭാര്യ ആയ എനിക്ക് അറിയാം,

    • @sabupallithara6948
      @sabupallithara6948 2 місяці тому +24

      ഭാര്യയുടെ അമ്മയെ 97വയസിൽ മരണം വരെ നോക്കി.സന്തോഷം.🎉🎉

  • @nancysayad9960
    @nancysayad9960 Місяць тому +2

    Humanity ഇല്ലെങ്കിൽ പിന്നെ എന്ത് Human

  • @mathewkk578
    @mathewkk578 3 місяці тому +40

    നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാ, നിനക്ക് നന്മയും ദീർഘായുസ്സും ഉണ്ടാകും

  • @rijuthottakuzhiyil4377
    @rijuthottakuzhiyil4377 2 місяці тому +29

    വീട്ടിൽ നിന്ന് കൊണ്ട് കാശുണ്ടാക്കുകയും അച്ഛനെയും അമ്മയെയും നോക്കുകയും ജീവിതം അടിച്ചു പൊളിക്കുകയും ചെയ്യുന്ന മിടുക്കന്മാരും ഇവിടെയുണ്ട്.....

  • @valsammavarghese307
    @valsammavarghese307 3 місяці тому +24

    ഈ വീഡിയോ അനേകരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @TruthThe-wd4il
    @TruthThe-wd4il 2 місяці тому +64

    വളരെ correct. കൂടെ നില്കുന്നവരുടെ ദുരിതങ്ങൾ ആർക്കും മനസിലാകില്ല. എന്റെ അനുഭവം.

    • @phincydominic835
      @phincydominic835 2 місяці тому

      Sathyam

    • @_iizel__
      @_iizel__ 2 місяці тому

      എൻ്റെയും അനുഭവം

    • @wowser2153
      @wowser2153 2 місяці тому +1

      @@_iizel__koode ninna aniyan parents de full property adicheduthu. Parents de Ella expenses akale paniyedukunna brothers cheythu. Parents ippol illa. Ennittum 2 crore property kittiya brother cash chodikunnu. Enthu cheyyum??

    • @Zoiah23818
      @Zoiah23818 28 днів тому

      ​@@wowser2153ingen valareee nalla parents undayente gunama ithh

  • @Mr.MachuOfficial
    @Mr.MachuOfficial Місяць тому +1

    Kannukal niranjupoyi...Angane thanne mattoru Aniyan

  • @binuclarity4204
    @binuclarity4204 2 місяці тому +61

    എത്ര കഷ്ടപ്പെട്ടാണ് അച്ഛനുമമ്മയും ചെറുപ്പത്തിൽ നമ്മെയൊക്കെ വളർത്തിയത്.
    സമ്പത്തിന്റെയും സുഖ സൗകര്യങ്ങളുടെയും പിന്നാലെ പോകുമ്പോൾ ഓർക്കുക, എത്രയൊക്കെ സമ്പത്തുണ്ടായാലും അതൊന്നും നാം കൊണ്ടുപോകില്ല.
    വാർദ്ധക്യം ബാധിച്ച് നിരാശ്രിതരായി, നിസ്സഹായരായി ഇരിക്കുന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് സുഖസൗകര്യങ്ങൾ തേടിപ്പോകുന്നവർ ഓർക്കുക -അവർക്കും കാലം കരുതിവയ്ക്കുന്നത് ഈ നീസ്സഹായാവസ്ഥ തന്നെയാണ്. കൂടാതെ അത് നന്ദികേടാണ്, ക്രൂരതയാന്ന്,നമ്മൾ സന്തോഷിക്കുമ്പോൾ ഓർക്കുക നമുക്ക് നന്മ വരാൻഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്ന, ആഗ്രഹിക്കുന്ന ആ അച്ഛനും അമ്മയും ഇപ്പോൾ തനിച്ചാണ് എന്ന്.
    നമ്മെ അവർ ചെറുപ്പത്തിൽ ഉപേക്ഷിച്ച് അവരുടെ സന്തോഷത്തിനു പോയിരുന്നു എങ്കിൽ, ഒരിക്കലും നമുക്ക് ഈ സൗഭാഗ്യങ്ങൾ വന്നുചേരില്ലായിരുന്നു എന്ന് ഓർക്കുക.
    നമുക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്നവർ അവർ മാത്രമാണ്.കാണപ്പെട്ട ദൈവമാണ്..
    ചിലപ്പോൾ നമുക്ക് അവരെ നോക്കാൻ പ്രയാസമൊക്കെ തോന്നിയേക്കാം.. അപ്പോൾ ചിന്തിക്കുക. ഇതിലൊക്കെ എത്രയോ കഷ്ടപ്പാടുകളും, പ്രയാസങ്ങളുമൊക്കെ അനുഭവിച്ചാണ് അവർ നമ്മെ വളർത്തിയെടുത്തത് എന്ന്..
    എല്ലാവർക്കും നന്മയുണ്ടാവട്ടെ..🙏

    • @crap12345ful
      @crap12345ful Місяць тому +1

      Makkale undakkan makkal allallo avarodu paranjathu. Achan ammamar avarude swartha thatparryangalkku vendi aanu makkale undakkunnathu. Vayassavumbol free aayi care taker ne kittan. Allathe enthengilum reason undo? Pinne manushyane veruthe valarthan tatparyam kondanengil oru kutti mathiyallo. Aa tatparyathinu vendi aanengil vayassaya avar nammale nokkanam ennoru expectation paadilla. Athu avarude kadama alla, avarude jeevitham avarude ishtathinu jeevikkan vidanam. Ennittu we should live in old age homes appo nammale nokkanum aalkaar kanum. Athinulla vaka nammal undakkanam allathe makkalde kalyanathinalla chilavakkendathu, athokke makkal thanne kandupidikkanam. Avarkku nalla vidyabyasam kodukkuka ennathu mathram aanu kadama. Ee difficult lakathekku makkale kondu Vanna parentsinu avarodanu kadappadu vendathu allathe thirichalla.

    • @basics7930
      @basics7930 Місяць тому

      ​@@crap12345fulshame😮😮😮

    • @Zoiah23818
      @Zoiah23818 28 днів тому

      Chinthikan ariyathath kuttamallalo..andhbhakth

  • @gilsongeorge1696
    @gilsongeorge1696 3 місяці тому +89

    സത്യം ഇന്ന് അധികം ആളുകളുടെ അവസ്ഥ ഇത് തന്നെ.ആണ് മാതാപിതാക്കൾക്ക് വേണ്ടി സ്വയം ഇല്ലാതാകുന്ന ചില പൊട്ടൻമാർ.ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.❤

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 місяці тому +9

      സ്വത്തും ധനവും ഒന്നുമില്ലേലും മനസമാധാനം കാണും സുഹൃത്തേ അവർക്കു ❤️അതല്ലേ ഏറ്റവും വലുത് 💕

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому

      ​@@valsalakumaribvalsalakumar1146കോപ്പാണു മനസമാധാനം. കൂടെ നിന്നു നോക്കുന്ന മക്കളേക്കാൾ മാതാപിതാക്കൾക്ക് എപ്പോഴും സ്നേഹം അകലെ താമസിക്കുന്ന 'വല്ലപ്പോഴും വരുന്ന മക്കളാണ്. ഒരു cent സ്ഥലമോ ഒരു രൂപയോ പോലും മാതാപിതാക്കളിൽ നിന്നു കിട്ടാഞ്ഞിട്ടും അവരെ നോക്കിയിട്ടും പിന്നെയും വേർത്തിരിവും കശുമ്പും കാണിക്കുന്ന Parents നെ നോക്കുന്നവർ പൊട്ടൻമാർ തന്നെയാണ്

  • @zionsingers6039
    @zionsingers6039 3 місяці тому +26

    ദൈവകൃപയാൽ ഞങ്ങളെയും ഇ സാഹചര്യത്തിൽ കൂടെ ദൈവം നടത്തികൊണ്ട് ഇരിക്കുന്നു.. (ഇതിനുള്ള ഭാഗ്യം ദൈവം ഞങ്ങൾക്കും തന്നു )വളരെ ഹൃദയ സ്പർശിയായ ഒരു message ആണ്.. ഇതു അനേകർക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് കാരണമാകട്ടെ 🙏🙏🙏