MARANEESHO PATHAVIYILE | Audio Spectrum music visual | Knanaya Song

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 3

  • @bincyphilip1844
    @bincyphilip1844 11 місяців тому +1

  • @PaddyDaddy3412
    @PaddyDaddy3412 Рік тому +1

    മാറാനീശോ പദവിയിലെ മണർകോല പുതുമകാണ്മാൻ
    കൂറാനാ ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും
    അപ്പനോട് അമ്മാവന്മാർ അയനാരും ബന്ധുക്കളും
    തേറാണ ധനത്തെയൊത്തു വേഗമോടെ തൻപിതാക്കൾ
    മാറാനെ മുൻനിറുത്തി മാർഗമാന നാൾകുറിച്ചു
    നാൾകുറിച്ച ദിവസമതിൽ മുഴുക്കെപൂശി ഭംഗിയോടെ
    നിറത്തോടെത്തൻ ഇരിക്കുന്നേരം പാടികളിക്കും ബാലകർക്ക്
    കോൽവിളക്കും പാവാടയും ചന്തംചാർത്തി നീരുമാടി
    നിന്നവർ കുരവയിട്ടു നെല്ലുമിട്ടു നിറവുവന്നു
    തകിൽനാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി
    ഇടിയലറും വരവുകണ്ടാൽ പുലരുംമുമ്പേ പള്ളിക്കകം
    ഉന്മേലിരുന്ന പെണ്ണിനെ ഒളിവിൽവെച്ചു വെളിവാതാക്കി
    മങ്കയെനീ കൊണ്ടുചെന്നു മണവാളൻ അരികിരുത്തി
    ബുദ്ധിയൊത്ത കത്തങ്ങളും ബോധമുള്ള ശെമ്മാശന്മാരും
    മന്ത്രകോടി മടിയിലിട്ടു മാർഗമായ വചനംചൊല്ലി
    വചനംചൊല്ലി തോട്ടതാലി മാർഗമായി കെട്ടിനാലെ
    കാനാലെ വേഗമോതി കനകമൊത്തങ്ങകമ്പടിയും
    വായാലെ മൊഴികൾചൊല്ലി പലതരത്തിൽ ബാലകർക്ക്
    തകിൽനാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി
    ഇടിയലറും വരവുകണ്ടാൽ ഇരുളുംമുമ്പേ പന്തൽക്കകം
    നെല്ലുംനീരും വിളക്കുമായി അമ്മായിവന്നങ്ങു എതിരേറ്റു
    ബാലകരെ കൊണ്ടുചെന്നു മണർകോലം പൂക്കാവാറെ