മാക്കവും മക്കളും കുഞ്ഞിമംഗലം ആരൂഢ തറവാട് 2024 | makkavum makkalum
Вставка
- Опубліковано 9 лют 2025
- മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവര്ക്ക് ദാഹം തീര്ക്കാ ന്‍ കിണ്ടിയില്‍ പാല്‍ നല്കി . അവരോടുള്ള നന്ദി സൂചകമായി തന്റെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി കിണ്ടിയില്‍ ഇട്ടുകൊടുത്തു. പിന്നീട് അവര്‍ നടന്നു മമ്പറം കടവ് കടന്നു. മമ്പറം കടന്നു അച്ചങ്കരപ്പള്ളിയില്‍ ഒരു പൊട്ടക്കിണറ്റിന്നടുത്ത് എത്തിയപ്പോള്‍ ‘നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ?’ എന്ന സഹോദരന്മാരുടെ ചോദ്യംകേട്ട് നോക്കിയ മാക്കത്തെയും രണ്ടുകുഞ്ഞുങ്ങളെയും ആങ്ങളമാര്ചുരികയൂരി കഴുത്തറത്ത് കിണറ്റില്‍ തള്ളി. സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും കൊലക്കത്തിക്കിരയാക്കി. ഏറ്റവും ഇളയ ആങ്ങളയായ കുട്ടിരാമന്‍ മാത്രം ജ്യേഷ്ഠന്മാരുടെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ല.
സംഹാരരുദ്രയായ മാക്കത്തിന്റെ പ്രതികാരമാണ് പിന്നീട്. കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി. വീരചാമുണ്ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്താതെ നിന്നു. കുട്ടിരാമനും ഭാര്യയും ഒഴികെയുള്ള ആങ്ങളമാരും അവരുടെ ഭാര്യമാരും ദുര്മിരണം പൂകി. (സഹോദരന്മാര്‍ താമസിയാതെ തമ്മില്‍ കലഹിച്ചു തമ്മില്‍ തമ്മില്‍ തന്നത്താന്‍ മറന്നു വാള്‍ കൊണ്ട് കൊത്തി മരിച്ചു. കടാങ്കോട്ടെ വീട്ടില്‍ നാത്തൂന്മാാര്‍ ഏഷണി പറഞ്ഞു ഭ്രാന്തു വന്നു അവര്‍ തൂങ്ങി മരിച്ചു). മാക്കത്തിന്റെ നിരപരാധിത്വം മാലോകര്ക്ക്ള ബോധ്യമായി.
സംഹാരതാണ്ഡവത്തിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ ചെന്നിരുന്നു എന്നാണ് കഥ.
ദൈവക്കരുവായി മാറി തന്റെ ചാരിത്ര ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കള്ക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ കോല രൂപം നല്കിാ കോലം കെട്ടി ആരാധിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അങ്ങിനെ ചാരിത്ര ശുദ്ധി തെളിയിച്ച കടാങ്കോട്ട് മാക്കം മാലോകരുടെ ആരാധ്യ ദേവതകളില്‍ പ്രധാനിയായി മാറി.
(മാക്കത്തിനെയും മക്കളെയും കൊന്നിട്ടു എന്നുകരുതുന്ന അച്ചങ്കരപ്പള്ളി കിണര്‍ അടുത്തകാലത്താണ് മൂടിപ്പോയത്. കൂത്തുപറമ്പിനടുത്ത കായലോടാണ് അച്ചങ്കരപ്പള്ളി). #theyyam #kannur #theyyamkerala #theyyamkerala #kannur #theyyamgodsowncountry #vishnumoorthi #festival #kasaragod #theyyam #pottantheyyam #muthappan #makkavummakkalum #thottam #thottampatt
🙏🏻🙏🏻🙏🏻