പൊന്നുപോലെ നോക്കിയ മകൻ മരിച്ചു...ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ് I About Siddique son

Поділитися
Вставка
  • Опубліковано 28 вер 2024
  • എനിക്കുറങ്ങാൻ പറ്റുന്നില്ല ഷാജാ.. പ്രാർത്ഥിക്കണേ.. ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ്.…;
    പൊന്നുപോലെ നോക്കിയാ മകൻ മരിച്ചു...ഉറങ്ങാനാവാതെ കരഞ്ഞ് സിദ്ധിഖ്...
    #siddique #malayalamactor #rasheensiddique
    #mm001 #me001

КОМЕНТАРІ • 848

  • @anitbose2592
    @anitbose2592 3 місяці тому +635

    എന്റെ രണ്ടു മക്കൾ ഭിന്നശേഷിക്കാർ ആണ്. അവർക്ക് 29 വയസ്സ് ആണിപ്പോൾ. നിഷ്കളങ്കതയുടെ പര്യായം ആണ്. അവരുടെ ചിരിയും സന്തോഷവും എല്ലാ നിരാശ നിറഞ്ഞ നിമിഷങ്ങളിലും ആശ്വാസം പകരുന്നു. എല്ലാ പ്രണാമംങ്ങളും നേരുന്നു സിദ്ദിഖ് 🙏🙏🙏

  • @sav157
    @sav157 3 місяці тому +1006

    കുറവുകൾ ഉണ്ടായിട്ടും മകനെ മുന്നിൽ തന്നെ നിർത്തിയ സിദ്ദിഖിന്റെയ്യും കുടുംബത്തിൻ്റെയ്യും ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏

    • @babup.r5224
      @babup.r5224 3 місяці тому +14

      🙏🙏

    • @ajayCL-m5v
      @ajayCL-m5v 3 місяці тому +15

      Makkude kuravukal mathapithakkalkku oru kuravayi thonnilla mattullavarkkanu angine thonnunnathu.

    • @maju99489234
      @maju99489234 3 місяці тому +14

      എല്ലാ കുറവും ഉണ്ടായിട്ടും പൊന്നുപോലെ തന്റെ മോനെ നോക്കിയ സിദ്ദിഖിന് ഒരായിരം അഭിവാദ്യങ്ങൾ. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുഞ്ഞുങ്ങൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും മനസ്സാൽ പൂജിക്കുന്നു

    • @ajeaje2479
      @ajeaje2479 3 місяці тому +14

      എന്ത് കുറവാണ്. ഇതൊന്നും ഒരു. കുറവുമല്ല.മനുഷ്യർ പല വിധത്തിൽ ഉണ്ടാവും. അവർക്ക് ഒരു കുറവ് ആയിട്ട് കാണാതെ ഇരിക്കുക

    • @7thwavecommunication728
      @7thwavecommunication728 3 місяці тому +3

      Sathyam

  • @adhilrockz3125
    @adhilrockz3125 3 місяці тому +143

    ആ പൊന്നു മോന്റെ വേർപാട് സഹിക്കാൻ ഉള്ള കരുത്തു ദൈവം കൊടുക്കട്ടെ.... 🙏🙏🙏

  • @TomyAugustine-e1y
    @TomyAugustine-e1y 3 місяці тому +62

    കേരള കോൺഗ്രസ്‌ (ജെ ) ചെയർമാൻ ശ്രീ P. J. ജോസഫ് സാറിന് ഒരു ഭിന്ന ശേഷിക്കാരൻ മകനുണ്ടായിരിന്നു. അടുത്ത കാലത്തു മരിച്ചു പോയി. 20 വർഷം മുൻപ് എന്റെ ഒരു ബന്ധുവിന്റെ മകന്റെ വിവാഹത്തിന് വിവാഹത്തിന് ജോസഫ് സാർ ഫാമിലി സഹിതം വന്നിരുന്നു. അന്ന് ഭിന്ന ശേഷിയുള്ള മകനെ ജോസഫ് സാറും ഡോക്ടർ ആയ ഭാര്യയും രണ്ടു വശത്തു നിന്നും താങ്ങി പിടിച്ചു പന്തലിലേക്ക് കൊണ്ടു വരുന്നത് കാണാൻ ഇടയായി. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ പിതൃ സ്നേഹം എത്ര വലുതാണെന്ന് ഞാൻ മനസിലാക്കി. ശ്രീ സിദ്ധിക്കിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. മൺമറഞ്ഞ മകന് നിത്യ ശാന്തി നേരുന്നു

  • @mv2552
    @mv2552 3 місяці тому +69

    സാപ്പി മോന് ആദരാഞ്ജലികൾ

  • @nandakumaranpp6014
    @nandakumaranpp6014 3 місяці тому +14

    ഹിമാലയത്തോളം
    ഉയര്‍ന്ന മനസ്സാണ്
    നമ്മുടെ സിദ്ധിഖ് ഇക്കാക്കു്.
    നല്ലതു വരട്ടെ,വരും,വരണം.

  • @mayamegha1344
    @mayamegha1344 3 місяці тому +23

    Sir comment അതികം ഇടില്ല എങ്കിലും എല്ലാ ന്യൂസ് ഞാൻ കേൾക്കും സിദ്ദിഖ് എന്ന നടനിലും ഉപരി ഒരു അച്ഛൻ്റെ ദുഃഖത്തിൽ ഞാനും ഫാമിലിയും പങ്കുചേരുന്നു പ്രാർത്ഥിക്കുന്നു aa മോൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ ഭഗവാൻ്റെ അടുത്ത് തന്നെ ആയിരിക്കും ഈ മോൻ ഇതപെടുക നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നല്ലോ കുഞ്ഞേ നീ ഭാഗ്യവനായിരുന്നു ❤🙏🌹

  • @RAVISVLOG2023
    @RAVISVLOG2023 3 місяці тому +34

    സിദ്ദിഖിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ആദരാഞ്ജലികൾ

  • @shyym9183
    @shyym9183 3 місяці тому +10

    ശബ്ദമില്ലാത്തവൻ്റെ ശബ്ദം ലോകത്തിന് കേൾപ്പിച്ച ഷാജന് ഇനിയും ശക്തി പകരട്ടെ ദൈവം

  • @vdevan423
    @vdevan423 3 місяці тому +7

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ. അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ഒപ്പം പ്രാർത്ഥിക്കുന്നു
    🙏🏻🙏🏻🙏🏻

  • @anithadevi1565
    @anithadevi1565 3 місяці тому +12

    എനിക്ക് പറയാൻ വാക്കുകളില്ല ഞാൻ ഓർക്കുന്നു മകനെ... അദ്ദേഹത്തിനും കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹🙏🙏 ഒരിക്കൽ ഞാൻ എന്റെ മകൻ ഗോൾഡിയെ കൂട്ടി ഒരു ചടങ്ങിൽ എത്തിയപ്പോൾ അദ്ദേഹം ചേർത്ത് പിടിച്ചത് ഞാൻ ഒർക്കുന്നു...ദിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ വളർത്തുന്നതും അവരെ നെഞ്ചോട് ചേർത്തുപിടിക്കുന്നതും ഒരു അനുഭവം തന്നെയാണ് എനിക്കും ഒരു മകനുണ്ട് അതാണ് ഗോൾഡി....

  • @narayanankutty344
    @narayanankutty344 3 місяці тому +10

    നമ്മൾ ജീവിച്ച് ഇരിക്കുമ്പോൾ മക്കൾ നഷ്ട പ്പെടുന്നത് വലിയ വേദനയാണ്. അത് ഇപ്പോൾ നമ്മുടെ സിദ്ദിഖ് അനുഭവിക്കുന്നു അത് തരണം ചെയ്യാൻ അദ്ദേഹത്തിന് ദൈവം ശക്തി നൽകട്ടെ 🙏🏻🙏🏻🙏🏻.

  • @safiyaku9017
    @safiyaku9017 3 місяці тому +28

    എന്റെ വയ്യാത്ത മോന്റെ മരണം എനിക്ക് ഉറങ്ങാൻ പറ്റണില്ല ആരും കാണാതെ കരയും

    • @mayachandrathil
      @mayachandrathil 3 місяці тому

      😔

    • @hareesmuhammed1420
      @hareesmuhammed1420 3 місяці тому

      😢

    • @prasadvalappil6094
      @prasadvalappil6094 3 місяці тому +1

      ദുഃഖം താങ്ങാനുള്ള കരുത്തു ദൈവം സഹോദരിക്ക് തരട്ടെ.. 🙏

    • @radhikapullambil7026
      @radhikapullambil7026 3 місяці тому

      Let God give u the strength

    • @AneeshSuresh-iv8kp
      @AneeshSuresh-iv8kp 3 місяці тому +2

      കരയരുത്..... അവർ നമ്മുടെ കൂടെ ഉണ്ടായിരുന്ന സമയത്തുള്ള നല്ല കാര്യങ്ങളെയോർത്തു സന്തോഷിക്കുക

  • @Ian90666
    @Ian90666 3 місяці тому +28

    ❤ നമ്മളെ അഭിനയത്തിലൂടെ ഒരുപാട് രസിപ്പിച്ച അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ 🙏

  • @vijayakumarp8332
    @vijayakumarp8332 3 місяці тому +15

    മലയാളത്തിലെ ഏറ്റവും വ്യക്തിത്വം ഉള്ള നടൻ. അദ്ദേഹത്തിന്റെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു...!🌹🙏

  • @jagadammavarikkattu5240
    @jagadammavarikkattu5240 3 місяці тому +16

    ഭിന്നശേഷിക്കാരനായ മകനെ ഏറെ ഇഷ്ടത്തോടെ നെഞ്ചേറ്റിയ സിദ്ദിഖ് എന്ന പിതാവിന് കോടി പുണ്യം, സ്നേഹസാന്ത്വനം❤🙏

  • @kochupepe
    @kochupepe 3 місяці тому +2

    വളരെ നല്ല മരണം ആണ് ഇത്. കാരണം, സിദ്ദിക്കിന്റെ കലാശേഷം ആണ് ഇത് എങ്കിൽ, അതിലും ദുഃഖം ആയനെ..

  • @josek.t8027
    @josek.t8027 3 місяці тому +2

    സിദ്ധിഖിന്റെ പൊന്നുമോന്റെ വേർപാട് സഹിക്കുവാനുള്ള ശക്തി അദ്ദേഹത്തിന് ദൈവം നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @sherlyfrancis1045
    @sherlyfrancis1045 3 місяці тому +3

    ഈ നഷ്ടം സഹിക്കാനുള്ള ശക്തി അല്ലാഹു ഇക്കക്കും കുടുംബ ത്തിനും നൽകട്ടെ🙏

  • @thankachana.v6197
    @thankachana.v6197 3 місяці тому +1

    🙏 അതാണ് യഥാർത്ഥ ഉപ്പ അല്ലെങ്കിൽ അച്ഛൻ 🙏🙏🙏👍

  • @shameerasukumaran3634
    @shameerasukumaran3634 3 місяці тому +1

    ഈ ലോഹത്തു ഇല്ലങ്കിലു൦ പരലോഹത്തു പടചോ൯ ഒരുമിച്ചു കുട്ടട്ടേ ഇത്രയു൦ നല്ല ഒരു വാപ്പയുടേ മകനായി ജനിച്ചതു തന്ന ഭാഗ്യ൦

  • @sureshp144
    @sureshp144 3 місяці тому +2

    എല്ലാം സഹിക്കാൻ പടച്ചവൻ / ദൈവംതമ്പുരാൻ കുടുംബത്തിന് ശക്തി നൽകട്ടെ ❤❤❤❤

  • @sreelathapadmakumar9633
    @sreelathapadmakumar9633 3 місяці тому +1

    എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ നടനെ - ഗായകനെ

  • @gopibhaskaran8693
    @gopibhaskaran8693 3 місяці тому +1

    ആ കുടുംബത്തിൻറെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു❤❤

  • @FreeZeal24
    @FreeZeal24 3 місяці тому

    Siddique ഇക്ക അഭിനയിക്കുന്ന ഏത് role ഉം, അതിനു പകരം വെക്കാൻ ആരും ഇല്ലാ 🥰

  • @sundaresankunhan7322
    @sundaresankunhan7322 3 місяці тому +1

    ആ മകന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!🙏🙏

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 3 місяці тому

    ഇഷ്ടം ഉള്ള നടൻ. മകന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ

  • @cprateeshninan4583
    @cprateeshninan4583 3 місяці тому +18

    അകാലത്തിൽ പൊലിഞ്ഞു പോയെങ്കിലും സിദ്ധീക്കിൻ്റെ മകനായി ജനിക്കാൻ ആകുട്ടിക്ക് ഭാഗ്യമുണ്ടായി. ആകുട്ടി ഭാഗ്യവാനാണ്.

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 3 місяці тому +1

    ഇക്കായുടെ ദുഖത്തിൽ പങ്ക് ചേരുന്നു 🌹🙏

  • @josephchummar7361
    @josephchummar7361 3 місяці тому +1

    Shajan has spoken frome his heart .sincere condolences to sidhic .peace be with you .

  • @SunilKumar-oi8zg
    @SunilKumar-oi8zg 3 місяці тому +32

    വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കൂ. പ്രത്യേകിച്ചും ഗീത, ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാകും. നിസ്സാരതയും

    • @lathamony5429
      @lathamony5429 3 місяці тому +7

      വേണ്ട ഇദ്ദേഹം ഖുർആൻ വായിച്ചാൽ മതി. സമാധാനം കിട്ടും.

    • @ajscrnr
      @ajscrnr 3 місяці тому +5

      ​@@lathamony5429ബൈബിളിനെ ഒഴിവാക്കിയത് ശരിയായില്ല.....😌

    • @SureshKumar-cw2br
      @SureshKumar-cw2br 3 місяці тому +3

      അവിടേയും മതം. നിങ്ങളൊക്കെ എന്ത്തരം മനുഷ്യരാണ്.

    • @ajscrnr
      @ajscrnr 3 місяці тому +1

      @@SureshKumar-cw2br 😁😁ട്രോൾ ആണെന്ന് മനസ്സിലായില്ലേ സഹോദരാ..

    • @rejisd8811
      @rejisd8811 3 місяці тому

      ​@@lathamony5429Aunty, bible nallatha ?
      Aunty ji, Geeta is a manual of human being which is implemented before Jesus born to Mr late Joseph and mother Mary. In Geeta, there is a chapter about death and birth. The one who reads, they will get immense peace in their mind and will back to normal..

  • @premyjos
    @premyjos 3 місяці тому

    Prayasam തോന്നുന്നു.. ദൈവമേ സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന് കൊടുക്കണേ 👏👏🌹❤️ഭിന്നശേഷിക്കാരനായ ആ മകനേ അൽമാർത്ഥമായി സ്നേഹിച്ചെങ്കിൽ സിദ്ധിഖ് എത്രയോ നല്ല മനസ്സിനുടമയായിരിക്കും......... ഊഹിക്കാവുന്നതേയുള്ളു ❤

  • @josephchummar7361
    @josephchummar7361 3 місяці тому +1

    Sidhikh is a very good acter in what ever role assigned.

  • @Kvmknr
    @Kvmknr 3 місяці тому

    Priya shajan,
    ഇത്രയും ഉയർന്ന ചിന്തയിൽ ഈ കാര്യം പറയുവാൻ നിങൾ കാണിച്ച മാനസിക ഔന്നത്യം വളരെ പ്രശംസനീയമാണ്..

  • @travelraj7365
    @travelraj7365 3 місяці тому +1

    പ്രണാമം🌹🙏🌹

  • @cgeorgekutty
    @cgeorgekutty 3 місяці тому

    എനിക്കും അദ്ദേഹം ത്തോട് ഇഷ്ടം ആണ് കാരണം കുടുംബത്തേയ് സ്നേഹിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ

  • @jinirajagopal2269
    @jinirajagopal2269 3 місяці тому

    എനിക്ക് ഒരു മോളുണ്ട് അവൾക്ക് നല്ല സ്നേഹമാണ് എല്ലാവരെയും പഠിപ്പിക്കുm teacher നെപ്പോലും

  • @laisababy2505
    @laisababy2505 3 місяці тому

    സിദ്ധിഖ് സാറിനും കുടുംമ്പത്തിനും ദൈവം സമാധാനം നെൽകട്ടെ...എന്റെ മകൾ പോയതിന് ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്കും. ദൈവം തരുന്ന വലിയ സമാധാനത്തിൽ ജീവിക്കുന്നു.
    ഈ. കുഞ്ഞുങ്ങൾ. സ്വർഗ്ഗത്തിലെ മാലാഖമാരാണ് 🙏🙏

  • @minisundaran1740
    @minisundaran1740 3 місяці тому

    ഏറ്റവും അനുയോജ്യം ആയ കൈകളിൽ ആണ് ദൈവം ഇത്തരം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന ത്. അത് സിദ്ധിക്ക് വളരെ നന്നായി നിർവഹിച്ചു. ഒരു കണക്കിന് നിങ്ങളെക്കാൾ മുന്നേ അവൻ പോയത് നന്നായി. നിങ്ങളുടെ കാലശേഷം അവൻ ആർക്കും ഒരു ബാധ്യത ആയില്ലല്ലോ. അങ്ങിനെ അശ്വസിക്കു പ്രണാമം മോനെ 🙏🙏

  • @arunakumartk4943
    @arunakumartk4943 3 місяці тому

    സാപ്പി മോന് ആദരാഞ്ജലികൾ🌹🌹🌹

  • @sukumarannair3588
    @sukumarannair3588 3 місяці тому

    സംഭവാമി യുഗേ യുഗേ... എന്തൊക്കെ അനുഭവിച്ചാൽ ആണ് സഹോദര.. ഈ ജന്മം തീരാൻ.. സ്നേഹിക്കുന്നവർ വിട്ട് പോകുക, മാതാപിതാകൾ ജീവിച്ചിരിക്കെ മക്കൾ പോകുക...പ്രണാമം മോനെ... 🙏👏♥️

  • @dharmayodha4436
    @dharmayodha4436 3 місяці тому

    🙏🏻 നിത്യ ശാന്തി ലഭിക്കട്ടെ ആദരാഞ്ജലികൾ

  • @TanoojaJ
    @TanoojaJ 3 місяці тому +1

    Siddique best Actor we Admire,very handsome and very good voice ,Monde viyokathil Dhukkikkunnu ,Atmaavinu Nitya Shanthikkayi Prarthikkunnu 🙏

  • @muhammedalokandy2723
    @muhammedalokandy2723 3 місяці тому

    Shajan sir 😢😢😢😢mattnirthathe munbil thanne nirthiya sidiq sir n oru big salute❤❤

  • @MrSivapothencode
    @MrSivapothencode 3 місяці тому +1

    അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു...!

  • @VishnuVishnu-kz6om
    @VishnuVishnu-kz6om 3 місяці тому +1

    Adhehathinu daivathinu arikil thanne sthanam kittatte🙏🙏🙏

  • @vrmohandas8389
    @vrmohandas8389 3 місяці тому

    ചൂണ്ട എന്ന പടത്തിലെ സിദ്ധിക്കിന്റെ വേഷം അതി ഗംഭീരം ആയിരുന്നു

  • @muhammedshafiu.k3602
    @muhammedshafiu.k3602 3 місяці тому +1

    Sidik is Great Man in all aspects🌹🌹🌹🌹🌹

  • @indravallari-ov9zr
    @indravallari-ov9zr 3 місяці тому +1

    സിദ്ദിഖിനു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

  • @a234t98
    @a234t98 3 місяці тому +2

    shaja ningal muthanu

  • @GvNair-up9ct
    @GvNair-up9ct 3 місяці тому +2

    Very sad.May the departed soul rest in peace

  • @BinduPV-q6s
    @BinduPV-q6s 3 місяці тому

    കാക്കയ്ക്കും തൻകുഞ് പൊന്കുഞ് ❤️❤️❤️സിദ്ദിഖ് ചേട്ടൻ ഈ സങ്കടക്കടൽ നീന്തി കടക്കട്ടെ 🌹❤️

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 місяці тому +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒരു കുട്ടി ഉണ്ടായാൽ ആ കുടുംബത്തിന്റെ കാര്യം പോക്കാണ്. പ്രേത്യേകിച്ചു അമ്മയുടെ. 😢
    സിദിഖ് ന്റെ മകന് ആദരാഞ്ജലികൾ

  • @sollytomtom2409
    @sollytomtom2409 3 місяці тому

    ഓരോരുത്തർക്കും എന്തെല്ലാം വേദനകൾ....😢.weldone സിദ്ധിക്ക്,. 👍👍🤝🤝. കാലത്തിനു മായ്ക്കാൻ പറ്റാത്ത സങ്കടം ഇല്ലല്ലോ.നമുക്കു ശേഷം ഈ കുഞ്ഞിന് ഇനിയാര്.. എന്ന വേദന വേണ്ടല്ലോ. 🙏

  • @mottythomas1621
    @mottythomas1621 3 місяці тому

    Siddiq a great actor and father plus a loving soul. MAY God give him the strength to bear the pain.

  • @deviraghup8515
    @deviraghup8515 3 місяці тому +1

    സിദ്ധിക്കിന് മകനോട് പ്രത്യക സ്നേഹമാണോ...മകൻ മരിച്ചതിൽ ഒരുപാട് ദുഃഖം ഉണ്ടോ..എത്രത്തോളം സങ്കടമുണ്ട് എന്നൊക്കെ അന്വേഷിച്ച് ഇതൊരു വാർത്തയാക്കിയ താങ്കളുടെ സമീപനത്തോട് വലിയ മതിപ്പൊന്നും തോന്നുന്നില്ല. മരണം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ദുഃഖമാണ്.അവരെ അതിന് അനുവദിക്കുന്നതാണ് മര്യാദ. താങ്കൾക്കാണ് ഈ അനുഭവം എങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

  • @ajalsivan7584
    @ajalsivan7584 3 місяці тому

    ഒരാൾ മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിച്ചാൽ ആർക്കും ഉറക്കം വരില്ല ഇതെല്ലാം മനസ്സിന്റെ തോന്നൽ മാത്രം.

  • @Junaid-n1k
    @Junaid-n1k 3 місяці тому

    പ്രപഞ്ച സൃഷ്ട്ടാവായ അല്ലാഹു സ്വർഗ്ഗം നൽകും കാരണം തെറ്റ് ചെയ്തില്ല

  • @deepazachariah2904
    @deepazachariah2904 3 місяці тому +1

    Heartless condolences..Let his soul RIP

  • @soumyalathap6945
    @soumyalathap6945 3 місяці тому

    ശ്രീ സിദ്ദിഖിക്കിന്റെയും കുടുംബത്തിന്റെയും അഗാധ ദു:ഖത്തിൽ പങ്ക് ചേരുന്നു, എല്ലാം സഹിക്കാനുള്ള കരുത്തായി ദൈവം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോന് ആത്മശാന്തി നേരുന്നു

  • @madhunnk9105
    @madhunnk9105 3 місяці тому

    ഞാനും ഇതുപോലെ വേദനിയ്ക്കുന്ന ഒരച്ഛനാണ്

  • @satheeshr7985
    @satheeshr7985 3 місяці тому +1

    👌👍🙏👌

  • @SL-bh4is
    @SL-bh4is 3 місяці тому

    We pray he can cope with this difficult phase. I also like S as a good actor

  • @ThajudeenPadinhar
    @ThajudeenPadinhar 3 місяці тому

    അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനസ്സിൽ തട്ടിയ വാർത്ത കുഞ്ഞുമോനും അവരെ അച്ഛനും അമ്മയ്ക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @jerinjoseph4364
    @jerinjoseph4364 3 місяці тому

    ചില വേദനകൾ ദൈവം അത് അർഹിക്കാത്തവർക്ക് കൊടുക്കും. എന്തിനെന്ന് എനിക്കറിഞ്ഞുകൂടാ. സഹിക്കുക തന്നെ

  • @minirk1882
    @minirk1882 3 місяці тому

    സിദ്ധിക്ക് സാറിന്റെ മകനെപ്പറ്റി ഇപ്പോഴാണ് അറിയുന്നത്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു💔💔💔

  • @gireeshm8738
    @gireeshm8738 3 місяці тому

    ദൈവം റാഷിന്റെ ആത്മാവിന് ശാന്തി നൽകട്ടെ

  • @MariyaEdwin-y2x
    @MariyaEdwin-y2x 3 місяці тому

    We too have a beautiful special needs daughter. She is the first priority in rest of all family’s life. She is in our hearts. We cannot imagine the pain their family going through. May god give them peace.

  • @SumaP-Nabha
    @SumaP-Nabha 3 місяці тому

    പ്രണാമം 💐 🙏 ഈ അവസ്ഥ തരണം ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടേ🙏🙏

  • @radhanair788
    @radhanair788 3 місяці тому

    Adarangalikal.God bless him.🙏🏻🙏🏻🙏🏻.

  • @saundarya3759
    @saundarya3759 3 місяці тому

    സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 🙏🙏🙏

  • @sobhanababu5297
    @sobhanababu5297 3 місяці тому

    Enikum.. siddique ekkaye eshtamanu

  • @vinodankottayil6370
    @vinodankottayil6370 3 місяці тому

    God blessU

  • @sophyjames-kp7by
    @sophyjames-kp7by 3 місяці тому

    എന്റെ മോനും ഇത്തിരി വയ്യാത്തതാണ് ഞാൻ നിധിപോലെ കൊണ്ട് നടക്കുന്നു പക്ഷേ സമൂഹം ഇത്തിരി😢. ദൈവത്തിന് അറിയാം.ഇവരെ നോക്കുന്ന മാതാപിതാക്കൾക്കേ ദൈവം കൊടുക്കൂ. ഞങ്ങടെ കൈകളിൽ ഞങ്ങടെ മോൻ സുരക്ഷിതനാണേ നിധിപോലെ കാക്കുന്നു പക്ഷേ സങ്കടപ്പെടാത്ത ഒര് ദിവസം പോലും ഇല്ല😢

  • @Babu.239
    @Babu.239 3 місяці тому +1

    നിഷ്കളങ്കരായ ഇത്തരം ആളുകളെ കാണുമ്പോൾ തന്നെ എനിക്ക് മനസലിവും സന്തോഷവും തോന്നും ഇന്നലെ മരണ വാർത്ത കേട്ടപ്പോൾ കരഞ്ഞു പോയി സിദ്ദിഖ് സാറിന് സഹിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ

  • @sudhia4643
    @sudhia4643 3 місяці тому

    Nadhirsha പറഞ്ഞത്. സത്യമാണ്.ഞാനൊരുപാട്. തവണ. കണ്ടിട്ടുണ്ട്. അനുജൻ. ജേഷ്ഠനെ കയ്യിൽപ്പിടിച്ച്കൊണ്ട്. നടക്കുന്നത്.😢😢

  • @dineshantg9896
    @dineshantg9896 3 місяці тому

    മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ കടന്നു പോകുന്നത് ഒരിക്കലും ഒരച്ഛനും അമ്മയും സഹിക്കില്ല സിദ്ധിക്കിന് ഈ മകന്റെ വേർപാട് സഹിക്കാൻ ഉള്ള കരുത്തു ദൈവം കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @suharabasheer608
    @suharabasheer608 3 місяці тому

    Aa manaine samadhanam nalkane allah

  • @kurshidhasalim3187
    @kurshidhasalim3187 3 місяці тому

    അതെ
    ഇങ്ങിനെ ഉള്ള മക്കളേ നോക്കുന്നവർക് അറിയാം
    അതിനിടെ ബുദ്ധിമുട്ടുകൾ
    എല്ലാം. സഹിക്കുന്നു. ക്ഷമിക്കു ന്നു.
    എനിക്കുമുണ്ട് ഒരു മകൻ. അവൻ ആണ്. എന്റെലോകം

  • @santhoshkumarml
    @santhoshkumarml 3 місяці тому

    ആ ദുഃഖത്തിൽ പങ്കു ചേരുന്നു 😢🙏

  • @bijuvijayandubai
    @bijuvijayandubai 3 місяці тому

    പ്രണാമം 🌹കണ്ണ് നിറയുന്നു 😥

  • @joshyjose7508
    @joshyjose7508 3 місяці тому

    Jan autograph medichittund,simple and humble man.

  • @san7dxb
    @san7dxb 3 місяці тому

    Best actor

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 3 місяці тому

    അതേഹം... ഒരു സിനിമ... അതിറെതായ... ഒരു ലെവലിൽ എത്തിച്ച... നടനാണ്... സിദീഖ്. ദൈവം... സഹിക്കാൻ.... സിദ്ധികിനു... ദൈവം കൊടുക്കട്ടെ 🙏 dhai

  • @ajithanair6512
    @ajithanair6512 3 місяці тому +1

    Praying for his soul to rest in peace 🙏🙏

  • @anandvasudev1048
    @anandvasudev1048 3 місяці тому

    ആദരാഞ്ജലികൾ 🌹🌹🌹🙏🌹🌹🌹

  • @sajis6187
    @sajis6187 3 місяці тому

    സാപ്പി മോനെ കണ്ണിലിരിക്കുന്നെടാ താങ്ങാൻ പറ്റുന്നില്ല കാരണം ഒരേഒരു മകൻ നഷ്ടപെട്ട അമ്മയാണ് ഞാൻ മകന്റെ മുഖം മരണം വരെ കണ്ണിലിരിക്കും അതുപോലെ നെഞ്ചിലും ആദ്യമായാണ് ഇതിൽ കമെന്റ് ഇടുന്നത് 😢😢

  • @ashrafmk602
    @ashrafmk602 3 місяці тому

    പ്രാർത്ഥനകൾ 🤲... അവനൊരു മാലാഖയായി സ്വർഗത്തിൽ പാറിപ്പാറക്കട്ടെ ❤

  • @sindhubijoy9176
    @sindhubijoy9176 3 місяці тому

    Hare krishna Athmavinu nithya santhi nerunnu 🙏🏻

  • @leelachacko1299
    @leelachacko1299 3 місяці тому

    Differently able children are sent to the God’s chosen people of the planet.Sidique has beautifully carried out his duties and God took him back so the child and the father don’t suffer 🙏🙏

  • @nisamjalal3479
    @nisamjalal3479 3 місяці тому

    (ഇടയ്ക്ക് ഇതുപൊലെ നല്ല video കൾ നിങ്ങളിൽ നിന്നും പൃതീക്ഷിക്കുന്നു❤ അൽഹഠദുലില്ലാഹ്, (this means only for thanks God)

  • @thanunarayanan6911
    @thanunarayanan6911 3 місяці тому

    Daivam athmavinu santhi kodukkatte. Vishamamathil panku vherunu.

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 місяці тому

    May God Bless the Soul 🙏🏼🙏🏼🙏🏼🙏🏼

  • @kunjuraghav9356
    @kunjuraghav9356 3 місяці тому

    സാപ്പി മേന് ആദരാഞ്ജലികൾ.

  • @rajinair9240
    @rajinair9240 3 місяці тому

    ഏതു റേളു൦ വളരെ ന൬ായി ൭ചയു൦ നല്ല നടനാ൬്

  • @FFYTGaMeR149
    @FFYTGaMeR149 3 місяці тому

    Deepest condolences to Sidhik

  • @sunnymathew8151
    @sunnymathew8151 3 місяці тому

    May the ALMIGHTY bless the soul of that boy 😢

  • @d4manfilmclub
    @d4manfilmclub 3 місяці тому +2

    ഈ വേദനയിൽ നമുക്കും 😢

  • @vinodchandranchandran2669
    @vinodchandranchandran2669 3 місяці тому

    Pranamam mone...😢😢😢😢

  • @SAFARIPAYBILLSSAFARI
    @SAFARIPAYBILLSSAFARI 3 місяці тому

    മക്കള്‍ ഇങ്ങിനെ ആയതില്‍ ചെറിയ കണിക പ്രയാസം ഉള്ളവര്‍ ആണെങ്കില്‍ പോലും മക്കളെ എവിടെകും കൊണ്ട് പോകില്ല ആളുകളെ കാണിക്കാന്‍ എല്ലാം വലിയ കുറച്ചില്‍ ആയി അവര്‍ക്ക് തോന്നും , എന്നാല്‍ ഇങ്ങിനെ ഉള്ള മക്കളെ കൊണ്ട് യാതൊരു വിധ പ്രയാസവും ആര്‍ക്കും ഉണ്ടാകേണ്ടതില്ല എന്ന് സമുഹത്തിന് തന്‍റെ മകന്‍റെ ജീവിതം കൊണ്ട് സിദ്ധീഖ് കാണിച്ചു കൊടുത്തു. അങ്ങിനെയുള്ള ഒരു മനസ്സിന്‍റെ (സിദ്ധീഖ്) ന്‍റെ ദുഖം നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല -- സിദ്ധീഖ്ന്‍റെ മകന് വേണ്ടി ദുആ ചെയ്യുന്നു. തന്‍റെ വിശ്വാസ പ്രകാരം സിദ്ധീഖ് മകനെ കണ്ടു മുട്ടുക തന്നെ ചെയ്യും .
    സത്യത്തിൽ എന്താണ് മരണം.. സയന്‍സിനു ഇന്നേ വരെ വ്യക്തമായ ഉത്തരമില്ല.. പണ്ട് ജൂത പണ്ഡിതന്മാര്‍ നബി(പ്രവാചകൻ) യോട് ചോദിച്ചു ''നബിയെ എന്താണ് ആത്മാവ്..?''നബി (സ) പറഞ്ഞു ''എനിക്കറിയില്ല..''
    പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു '' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.'' (ഖുര്‍ആന്‍ 17/85)
    * ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.'' (ഖുർആൻ 39/42)