"അമ്മയാകാത്തതിന് സ്വയം കുറ്റപ്പെടുത്തിയ 7 വർഷങ്ങൾ" | Vidya | Josh Talks Malayalam

Поділитися
Вставка
  • Опубліковано 28 лис 2024
  • #JoshTalksMalayalam #ChildrensDay #motivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക
    bit.ly/JoshTal...
    ഒരു സാധാരണ വീട്ടമ്മയായിരുന്നു വിദ്യ. എന്നാൽ DELIVERY STANDUP SHOW- ൽ നിങ്ങൾ കണ്ടത് ഈ സാധാരണ വീട്ടമ്മയെ ആയിരുന്നോ? താൻ കേട്ടു വളർന്നതും, നിരന്തരം അലട്ടികൊണ്ടിരുന്ന അനുഭവങ്ങളും, അതിനെ ഓക്കെ മറികടന്ന് സ്വന്തം സ്വപ്നത്തിന് പിന്നാലെ പോകാനും ഒരു ചെറിയ 'വിദ്യ' പ്രയോ​ഗിച്ച വ്യക്തിയാണ് ഇന്നത്തെ സ്പീക്കർ. ഈ MOTHERHOOD STORY കണ്ടുനോക്കൂ.
    Thumbnail Image Credits: Mazhavil Manorama
    In this talk, she shares her personal journey through life's toughest challenges, offering a unique and hilarious perspective. Get ready to laugh, relate, and be inspired as Vidya takes you on a rollercoaster ride of emotions. Let's watch the talk.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

КОМЕНТАРІ • 970

  • @santhakrishnan7096
    @santhakrishnan7096 8 місяців тому +14

    ദിവ്യയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും 👍👍

  • @athiras.b5434
    @athiras.b5434 Рік тому +362

    വിദ്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയ ഭർത്താവിന് എല്ലാവിധ അഭിനന്ദനങ്ങളും

  • @anithasasikuamar8333
    @anithasasikuamar8333 9 місяців тому +64

    ഒരു വർഷം കുട്ടി ഇല്ലാതെ ആയപ്പോൾ തന്നെ എന്റെ നാത്തൂൻ പറഞ്ഞു അവളെന്താ മച്ചി ആണോ ന്ന് പറഞ്ഞു.... ഇപ്പോൾ അവര് മച്ചി.... എനിക്ക് രണ്ട് ആൺകുട്ടികൾ

    • @soumya-fi5ey
      @soumya-fi5ey 5 місяців тому +3

      Athanu dhaivam, thirichadi koduthu

    • @sunitharanjith3912
      @sunitharanjith3912 4 місяці тому +5

      Daivathinte neethi

    • @arifaabbas451
      @arifaabbas451 4 місяці тому +3

      Karma is boomerang

    • @JibinJP-1994
      @JibinJP-1994 4 місяці тому

      ദൈവം ആ സ്ത്രീ ക്ക് ഒരു കാലത്തും കൊടുക്കാതിരിക്കട്ടെ.

    • @Abcdefjnnjjnj
      @Abcdefjnnjjnj Місяць тому

      ഇത് പ്രാർത്ഥന ആണോ ​@@JibinJP-1994

  • @reenageorge6140
    @reenageorge6140 Рік тому +395

    എനിക്ക് 22 വർഷം കുഞ്ഞ് ഉണ്ടായില്ല... പിന്നെ ഇളയബ്രദർ ന്റ wife കാർഡിയക് അറസ്റ്റ് വന്ന് മരിച്ചപ്പോൾ അവന്റെ ഇളയമോൾക്ക് നാലരവയസ്സ്... എന്നോട് പറഞ്ഞു നീ കൊണ്ടുപോയി വളർത്തിക്കോ എന്ന്. ഞങ്ങൾ അവളെ 8 വർഷം പൊന്നുപോലെ വളർത്തി. എല്ലാ expense ഉം ഞങ്ങൾ എടുത്തു. ഏറ്റവും നല്ല സ്കൂളിൽ വിട്ടുപഠി പ്പിച്ചു. അവൾക്കും ഞങ്ങളെ രണ്ടുപേരെയും ജീവനായിരു ന്നു. പിന്നെ brother second marriage ചെയ്തു. ഞാൻ ആണ് മാര്യേജ് ഒക്കെ ആലോചിച്ചു നടത്തി കൊടുത്ത് ❤️അതിൽ 3 വയസ്സുള്ള പെൺകുഞ്ഞും ഉണ്ടായി. 😘ഇപ്പോൾ അവന്റെ മൂത്ത മോൻ കാനഡക്ക് പഠിക്കാൻ പോയപ്പോൾ എന്നോട് പറഞ്ഞു കുഞ്ഞിനെ തിരികെ വേണം എന്ന്..അന്ന് എനിക്ക് തനിയെ വളർത്താൻ പ്രാപ്തി ഇല്ലായിരുന്നു ഇപ്പോൾ പ്രാപ്തി ആയി ഇനി ഞാൻ വളർത്തിക്കോളാം എന്ന്.അതും വളെര cruel ആയി.. ഞങ്ങൾ അവളെ തിരികെ കൊടുത്തു..ഒരുപാട് കരഞ്ഞു കണ്ണുനീർ വറ്റി. പിന്നെ ഓർത്തു എന്തിനാ ഇങ്ങനെ കണ്ണുനീർ waste ആക്കുന്നെ എന്ന് 😰ദൈവം ഞങ്ങളെ അത് താങ്ങാൻ ഉള്ള കൃപ തന്നു സഹായിച്ചു.എന്റെ husband ന് ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ്. അതാണ് ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യം.. നല്ല ഒരു മനുഷ്യൻ ❤️🥰മക്കൾ ഇല്ലാത്തവർലീഗൽ ആയി adoption ചെയ്തു കുഞ്ഞുങ്ങളെ എടുത്തു വളർത്തണം അല്ലാതെ bloodrelation ന്റ ഒക്കെ വാക്ക് കേട്ട് ഞങ്ങളെ പോലെ പണി വാങ്ങരുത് 🙏 എങ്കിലും 8 വർഷം ഒരു കുഞ്ഞിന്റെ സ്നേഹം അനുഭവിക്കാൻ ദൈവം ഭാഗ്യം തന്നു 😍🥰കർത്താവിന്റെ കൃപ കൊണ്ട് പിടിച്ചു നിൽക്കുന്നു. 🙏

    • @amrithamr8704
      @amrithamr8704 Рік тому +2

      🙏🙏

    • @soniasunil7560
      @soniasunil7560 Рік тому +13

      Reena...ningal Alappuzha kalavoor ulla kreupasanam palliyil poyi udambadi edukkooo...prarthikkooo...Amma koode ninnu oru ankunjine tharum...u tube il kreupasanam type cheythu achante class kelkoo

    • @Seablue-v4s
      @Seablue-v4s Рік тому +16

      ഒരിയ്ക്കലും കൂടപ്പിറപ്പിന്റെ മക്കളെ തരുമെന്ന് വിചാരിയ്ക്കണ്ട. അത് വെറുതെ ആണ്

    • @Dalz-d2d
      @Dalz-d2d Рік тому +15

      Blood relation athoke chummatha...nammalkundagil undu...

    • @Seablue-v4s
      @Seablue-v4s Рік тому

      @@Dalz-d2dAthe

  • @muneermk6945
    @muneermk6945 Рік тому +461

    മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഒട്ടും വിഷമിക്കണഡാ ആരും . ഇന്ന് മക്കൾ ഉണ്ടായതിന്റെ പേരിൽ വിഷമിക്കുന്ന അച്ഛൻ അമ്മമാരെ ആണ് ലോകത്ത് നമ്മുക്ക് കൂടുതൽ കാണാൻ പറ്റുനത്

    • @sruthivyshnavam2119
      @sruthivyshnavam2119 Рік тому +17

      Society kodukkunna vedhanayavum kooduthalum.

    • @muneermk6945
      @muneermk6945 Рік тому

      @@sruthivyshnavam2119 കുരക്കുന്നവർ അങ്ങനെ കുരച്ചുകൊണ്ടേ ഇരിക്കട്ടെ. നമ്മൾ നമ്മളെ ലൈഫ് നോക്കി ധൈര്യം ആയി മുന്നോട്ട് പോകണം.

    • @Seablue-v4s
      @Seablue-v4s Рік тому +5

      കറക്റ്റ് 👍👍

    • @ajishaji7988
      @ajishaji7988 Рік тому +2

      True

    • @malavikamalu6414
      @malavikamalu6414 11 місяців тому

      ​@user-ot2te3bc8m.sathyam evide aduthula oru vetile chetan age 38 .maried ala.mayaku marunu casil arrest il ayi.aa chetande ammayude karachil njan kandatha.makal ulavark athinde vedana .ilathork athindem.ilatath anu idilum nalath.

  • @dhanyad-wl3yt
    @dhanyad-wl3yt Рік тому +45

    ഒരുപാട് സ്ത്രീകൾനമ്മുടെ ചുറ്റും ഉള്ളവരോട് പറയാനായി ഉള്ളിൽ അടക്കി വച്ച വാക്കുകൾ ❤❤❤

  • @uniquegoalstudybased
    @uniquegoalstudybased 3 місяці тому +11

    എന്റെ അമ്മായിഅമ്മ പറയും കുഞ്ഞിനെ പ്രസവിക്കാത്ത ആളുകളുടെ കയ്യില്‍ കൊടുക്കരുത് എന്ന്. ഞാന്‍ എന്റെ കുഞ്ഞിനെ അങ്ങനെ ഉള്ളവര്‍ക്ക് എടുക്കാന്‍ കൊടുക്കുമ്പോ അവരുടെ സന്തോഷം കാണുമ്പോൾ ഞാന്‍ അവര്‍ക്ക് ഒരു കുഞ്ഞിനെ കൊടുക്കാന്‍ പ്രാര്‍ത്ഥിക്കും

  • @ushababu62
    @ushababu62 Рік тому +111

    Very good 👍. 25 വർഷം കഴിഞ്ഞു കുട്ടികൾ ഉണ്ടായവരെ എനിക്ക് അറിയാം അവർ സഹിച്ച നിന്ദ എത്ര എന്ന് അവർക്ക് പോലും അറിയില്ല, എന്നാൽ രണ്ടു വർഷം മുൻപ് ആ മോൻ വന്നതോടെ ആ വിട് ഒരു സ്വർഗം ആയി മാറി. സമൂഹം ഇങ്ങനെ പലതും പറയും. നമ്മൾ അതു കാര്യം ആക്കേണ്ട 👍💞💞💞❤❤❤

    • @minivt127
      @minivt127 Рік тому

      ​@user-ye1rl3cf3yഎന്റെ അങ്ങളേടെ മോളെ ഒരു വർഷമായപ്പോൾ തന്നെ അമ്മായിഅമ്മ മച്ചി എന്നാണ് വിളിച്ചിരുന്നത്

    • @ShihabShihab-gd5rd
      @ShihabShihab-gd5rd 11 місяців тому

      Enikum ariyam...avark nalluru molani❤

    • @hazelsart3225
      @hazelsart3225 4 місяці тому

  • @indiracv6916
    @indiracv6916 3 місяці тому +5

    Hi Vidya, you are a very good lady. ഞാൻ കുട്ടിയെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. ഒത്തിരി പേർക്ക് ഈ talk ആശ്വാസം ലഭിക്കും. തീർച്ചയായും. മിടുക്കി. Keep it up ❤

  • @Ash-sr6xi
    @Ash-sr6xi Рік тому +217

    32 വയസുണ്ട് ഹസ്ബന്റിനു 36 ഉം ഞങ്ങൾക്ക് കുട്ടികൾ ഇല്ല .. മനഃപൂർവം വേണ്ടന്നു വെച്ചത് ആണ് ..കഷ്ടപ്പാടുകളും ചൂഷണങ്ങളും നിറഞ്ഞ ഈ ലോകത്തേക്ക് ഞങ്ങളുടെ ഒരു കുട്ടിയെ ജനിപ്പിക്കാൻ ഞങ്ങൾക്ക്ക് താല്പര്യം ഇല്ല .. ഞങ്ങളോട് ആരും ചോദിക്കാനും വരാറില്ല കാരണം ഞങ്ങളുടെ ജീവിതത്തിൽ കേറി ഇടപെടാനും അപിപ്രായം പറയാനും ഉള്ള അവസരം ആർക്കും കൊടുത്തിട്ടും ഇല്ല .. ഞങ്ങൾ 2 പേരും ജോലി ചെയ്തു ഉണ്ടാകുന്ന പൈസ കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇതുവരെ 15 രാജ്യങ്ങളിൽ യാത്ര ചെയ്തു.. ഇനിയും ഒരു പാട് യാത്ര ചെയ്യണം എന്നാണു ആഗ്രഹം .. എനിക്ക് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരോട് പറയാൻ ഉള്ളത് ഈ ലോകം വിശാലം ആണ് കുട്ടികൾ ഇല്ലെങ്കിൽ വേറെ പല രീതിയിലും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കാം .. പറയുന്നവറ് പറഞ്ഞോട്ടെന്നു വെക്കണം അത് നിങ്ങളെ ബാധിക്കുന്നില്ല എന്ന് കണ്ടാൽ അവർ തനിയെ നിർത്തിക്കൊള്ളും.

    • @sarithamenon5772
      @sarithamenon5772 Рік тому +5

    • @rubyrose8541
      @rubyrose8541 Рік тому +5

      Good comment👍

    • @Djdiynxjdinygyn
      @Djdiynxjdinygyn Рік тому +4

      Njanum ithe reetiyil munnottu pone yaathrakal nadathunund 👍

    • @harshidamampadan3347
      @harshidamampadan3347 Рік тому +5

      Enikkum illa 3 years aayi..😢😢enikk 21 age..enikk eppoyum sangadam aanu ..but ningalude ee comment kandappol entho oru positive energy

    • @osheenvenu994
      @osheenvenu994 Рік тому +13

      Very good. കുട്ടികൾ ഉണ്ടാവുക എന്നതാണ് ജീവിതത്തിന്റെ പ്രധാന ലക്ഷ്യം എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തവർ ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്നത്. നിങ്ങൾ അതിനു ഇട നൽകാത്തത് വളരെ നന്നായി.

  • @SDSChanal
    @SDSChanal Рік тому +50

    സമൂഹം ഇത്ര മാത്രം കുട്ടിക്കൾ ഇല്ലാത്തവരെ ദ്രോഹിക്കുന്നുണ്ടോ. സത്യം പറയാല്ലോ ചേച്ചി പറഞ്ഞ ഓരോ കാര്യങ്ങളും കേട്ടപ്പോൾ സങ്കടം തോന്നി

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому +42

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ. നമ്മുടെ കുറ്റവും കുറവും കാണാൻ 100പേര് ഉണ്ടാകും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക.

  • @fazilafazi3170
    @fazilafazi3170 7 місяців тому +3

    Hi എനിക്കും കുട്ടികൾ ഇല്ല 3 വർഷമായി ഹോസ്പിറ്റലിൽ കാണിച്ചു pcod ഉണ്ട് എന്ന് പറഞ്ഞു പിന്നെ എനിക്ക് pcod മാറി പക്ഷേ ഇപ്പോഴും ഇല്ല ഈ 3വർഷത്തിൽ 1വർഷം മാത്രം ആണ് husband കൂടെ ഉണ്ടാരുന്നുള്ളു husband പറഞ്ഞു കുഴപ്പം ഇല്ല കുട്ടികൾ ഉണ്ടാവുമ്പോൾ ഉണ്ടായിക്കോളും വിഷമിക്കരുത് എന്ന് പക്ഷേ വീട്ടുകാർ അത് മനസിലാകുന്നില്ല 😭😭🥺

  • @blo_m
    @blo_m Рік тому +35

    നമുക്ക് സംസ്കാരം കൂടി പോയതിന്റെ കുഴപ്പം ആണ്. പ്രായം ഉള്ള ആളുകൾ ആണ് മറ്റുള്ളവരെ കുത്തി നോവിക്കിന്നവരിൽ കൂടുതലും. പുതിയ തലമുറ മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ഇടപെടാറില്ല. വിദേശ രാജ്യങ്ങളിൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആരും ഇടപെടാറില്ല. നമ്മുടെ സമൂഹവും മാറുമായിരിക്കും..

  • @Sabnasharafu313
    @Sabnasharafu313 Рік тому +54

    ഇത് കേട്ടപ്പോ സത്യമായും കണ്ണുനിറഞ്ഞു ചേച്ചി പറഞ്ഞ ഈ അവസ്ഥയിലൂടെ ഒക്കെ ഞാനും കടന്നുപോയി ഇപ്പൊ ഞാനും ഇത്പോലെ ഹാപ്പിയായിരിക്കാൻ ശ്രമിക്കുന്നുണ്ട്

    • @Wayanattukaari
      @Wayanattukaari Рік тому

      പക്ഷെ എനിക്ക് ദൈവം തന്നു 🥰

    • @sneharoy353
      @sneharoy353 4 місяці тому

      Me too going through these stages

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Місяць тому +2

    വിദ്യാ, നീ മുന്നോട്ടു തന്നെ പോവുക, സധൈര്യം.... ഞങ്ങളെ പോലെയുള്ളവർ മോളേ നിനക്ക് സപ്പോർട്ട് ആയി പുറത്ത് ഉണ്ട്

  • @joshnijibu
    @joshnijibu 4 місяці тому +4

    ഞങ്ങളും അനുഭവിച്ചതാണ് 7 yrs now i'm 33 weeks പ്രെഗ്നന്റ്. ഒത്തിരി വേദനകളിലൂടെ കടന്നു പോയിട്ടുണ്ട്. എന്റെ സ്വന്തം അനിയത്തിയുടെ കുഞ്ഞിനെ പോലും എടുക്കാൻ അവളുടെ mother in law സമ്മതിച്ചിട്ടില്ല. ഞാൻ എടുക്കുമ്പോൾ എല്ലാം ഓരോന്നു പറഞ്ഞു എന്റെ കൈയിൽ നിന്നും മോനെ വാങ്ങും. ദൈവം നമുക്കായി ഒരു ദിനം കരുതി വച്ചിട്ടുണ്ട്. സമയം ആകുമ്പോൾ എല്ലാം നടക്കും 😇

  • @AKSHAYCMENON
    @AKSHAYCMENON 6 місяців тому +47

    പച്ചക്ക് മച്ചി എന്ന് വിളിച്ചവരുടെ അണ്ണാക്കിൽ കൊടുത്തു. 👍👍👍
    GOOD LUCK VIDYA CHECHI 🤌❤️🤌

    • @RemyaSuji728
      @RemyaSuji728 4 місяці тому +1

      ഇപ്പോളും കേൾക്കുന്നു മച്ചി എന്ന പേര്

  • @seetha967
    @seetha967 Рік тому +80

    രണ്ടു പെറ്റ എൻ്റെ അമ്മയേക്കാൽ സ്നേഹം കുട്ടികൾ ഇല്ലാത്ത എൻ്റെ ആൻ്റിക്ക് ഞാൻ കൊടുക്കുന്നുണ്ട്😊😊

  • @ThusharaSabu-ge5id
    @ThusharaSabu-ge5id 3 місяці тому +6

    വിദ്യ ചേച്ചി, നിങ്ങളുടെ ഉള്ളിൽ ഒരു തീ ഉണ്ട്. Keep it up👍👍👍

  • @seenababu5537
    @seenababu5537 Рік тому +11

    ഞാൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതാണ് അതും ഇതേ അവസ്ഥ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞ് അമ്മയായവരാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wl 4 місяці тому +4

    എന്റെ കല്യാണം കഴിഞ്ഞു ഒരു മാസം ആവുമ്പോഴേക്കും എന്റെ അമ്മായി അമ്മ ഞാൻ മച്ചി ആണ് അവൾ പ്രസവിക്കില്ല അവളെ ഒഴിവാക് എന്ന് ഭർത്താവിനോട് പറഞ്ഞു എന്നാൽ 8മാസം ആയപ്പോൾ ഞാൻ ഗർഭിണി ആയി ഇപ്പോൾ 2കുട്ടികൾ അത് കഴിഞ്ഞു
    2കുട്ടി ജനിച്ചു 11മാസം ആയപ്പോൾ ഭർത്താവ് മരിച്ചു പിന്നെ കുട്ടികളെ കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടു ജീവിച്ചു ജോലിക് പോയി മക്കളെ പോറ്റി വീട് വച്ചു ഇപ്പോൾ 13വർഷം ആയി ഞാൻ ജോലിക് പോയി എന്റെ കുടുംബത്തെ ഒരു ആണ് നോക്കുന്നതുപോലെ നോക്കി അതിന്റെ ഇടയിൽ എല്ലാവരുടെയും ആവശ്യത്തിനും പൈസ ഹോസ്പിറ്റലിൽ കേസ് എല്ലാത്തിനും ഞാൻ വേണം എന്റെ മക്കളെ എന്റെ ഉമ്മയുടെ അടുത്ത് നിർത്തി ഞാൻ ഹോസ്പിറ്റലിൽ കൂട്ട് കിടക്കാൻ പോകും എല്ലാം ചെയ്തു കൊടുത്തു കഴിഞ്ഞ ആഗസ്ത് 5 ഞാൻ വേറെ കല്യാണം കഴിച്ചു എന്നെയും മക്കളെയും പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിനെ കിട്ടി അൽഹംദുലില്ലാഹ് എന്നാൽ എന്റെ കുടുംബകാർക് എന്നെ കൊണ്ട് ഇപ്പോൾ ഒന്നിനും കിട്ടുന്നില്ല അതുകൊണ്ട് അവർ എന്നെ ഒഴിവാക്കി എന്നാലും എന്റെ ഭർത്താവും ഞാനും ഇപ്പഴു അവർക്കൊക്കെ എന്ധെങ്കിലും ആവശ്യം വന്നാൽ ഓടിപ്പോകും ഞങ്ങൾ കഴിയുന്നത് സഹായിക്കും എന്നാൽ അവര്ക് അതൊന്നും പോരാ ജീവിതം അങ്ങനെ ആണ്

  • @akhinvp5
    @akhinvp5 Рік тому +79

    I live in a metro city. I can say a reality. People who are in Villages in Kerala are toxic than anyone. It is difficult to sustain among them. I too faced similar questions though I am a male. I learnt too.
    1. Learn to say befitting replies.
    2. Don't be a people pleaser.
    3. Learn to be independent.
    4. No need to smile at everyone.
    5. No need to attend attend all the functions.
    6. Learn to be diplomatic. Learn to say lies.
    7. No specific rules in life. You can do whatever you want according to situations

    • @AloneMusk20
      @AloneMusk20 Рік тому +4

      good one bro ❤

    • @sujazana7657
      @sujazana7657 Рік тому +3

      👍👍👍👍

    • @cineenthusiast1234
      @cineenthusiast1234 Рік тому

      Absolutely pacha malayathil paranjal swantham karyam nokki jeevikkuka society oru myran anu society alla nammalk chilavinu tharunnathu

    • @withloveanu9893
      @withloveanu9893 Рік тому +3

      So true.

    • @_-_177
      @_-_177 Рік тому +2

      Very true

  • @ANLJ257
    @ANLJ257 Рік тому +179

    എനിക്ക് 11 വർഷം ആയി കുട്ടികൾ ഇല്ലാ ഇതു കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.

    • @saralakrishnan5202
      @saralakrishnan5202 Рік тому +13

      മനസ്സറിഞ്ഞു പ്രാർത്ഥിക്കുക.. അടുത്ത വർഷം ഈ tm മുൻപ് ആകും. 👍🏻

    • @chinjuoomman8353
      @chinjuoomman8353 Рік тому +5

      ദൈവം തരും. വിഷമിക്കണ്ട

    • @nisarmubinisarmubi525
      @nisarmubinisarmubi525 Рік тому +4

      Enikkum illa .11 varshamayi😢

    • @NishaRaju-si6lf
      @NishaRaju-si6lf Рік тому

      വിഷമിക്കേണ്ട.5വർഷം കഴിഞ്ഞാണ് ഞങ്ങൾക്കൊരു മോൾ ഉണ്ടായതു. Abu rifas nte prengnancy and parenting ennoru channel und you tubil അതൊന്നു കണ്ടു നോക്കു തീർച്ചയായും കുട്ടികൾ ഉണ്ടാവും urappu

    • @bindhu_pm
      @bindhu_pm Рік тому +2

      Enthokke yo cheyyunnu, ethrayo chilavakkan thayyaravunnu , evideyokke povan thayyarakunnu chikilsa kku, ethrayo prarthikkunnu, ethum onnum koodi cheythu nokki koode ente chechi markkum , aniyathimarkkum please, ninghal ororutharum oru thavana veruthe onnu fr.kreupasanam official UA-cam channel onnu open cheythu nokku, jathi matha vyathyasamillathe ethrayo perkku onnu prarthichathu kondu mathram kunjikal kanan ulla bagyam undayirikkunnu, Karanam avide mathavu prathyakshapettu anugrahichath kondanu.... athinte jeevichirikkunna sakshi yanu enne polullavar, .... njan hindu mathaviswasiyanu AA daivathe ozhivakkan avide aarum parayunnilla, poyi prarthich avashyam paranyuka aanu vendath..... oralkkum prarthich nadakkathirunnittilla.... ethu sathyam.

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 Рік тому +36

    ഞാന്‍ കല്യാണം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞ് ആണ് pregnant aayath. എന്റെ hus വീട്ടുകാർ കുറ്റപ്പെടുത്തിയിട്ട് ഇല്ല.but അല്ലാത്ത കുറേ എണ്ണം Machi പറഞ്ഞിരുന്നു. Alhamdulillah ഇന്ന് ഞാന്‍ delivery date ആയിട്ട് ഇരിക്കുക ആണ് ജനുവരി 26 2nd anniversary ആണ്. ഈ 20 ന് admitt ആവാന്‍ പറഞ്ഞിട്ടുണ്ട് എന്റെ കുഞ്ഞിന്‌ ഒരു kuzhappavum ഇല്ലാതെ കിട്ടണം എന്ന പ്രാർത്ഥന മാത്രം

    • @karthika456
      @karthika456 Рік тому +9

      ഒരു വർഷം കഴിഞ്ഞതിനു ആണോ machi nn വിളിച്ചത്.. കഷ്ടം...

    • @Thepainfilledsoul
      @Thepainfilledsoul 9 місяців тому +2

      അയ്യേ ഇത് എന്ത് ദുരന്തം min 3years lazhiyand treatment polum doctors സമ്മതിക്കില്ല min ഒരു വർഷം വേണ്ടി വരിലെ ഒരു full term pregnancy k

  • @iconicsettan9238
    @iconicsettan9238 Рік тому +15

    വിദ്യാ .... Supr motivation.... ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.... അതുപോലെ തന്നെ ഒത്തിരി സന്തോഷവും തോന്നി..... Thank you.... വിദ്യാ...❤️❤️❤️❤️❤️❤️

  • @parvathy7627
    @parvathy7627 Рік тому +58

    ഈ വൃത്തികെട്ട സമൂഹം ആയത് കൊണ്ട് മാത്രം ആണ് ഈ വക പ്രശ്നങ്ങൾ...ലോകത്തിലെ ഒരു വികസിത സമൂഹങ്ങളിലും ഇതൊന്നും ഒരു വിഷയമേ അല്ല. ഞാനും ഭർത്താവും കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച് ആണ് വിവാഹം കഴിച്ചത് തന്നെ. സ്വസ്ഥം സമാധാനം കാശ് ലാഭം...ഇത് നമ്മുടെ ജീവിതം ആണ്. ഒരു പണി ഇല്ലാത്തവർ ആണ് മറ്റുള്ളവരെ പറ്റി ഓരോന്ന് പറഞ്ഞ് നടക്കുന്നത്.😊

    • @minnuponnu724
      @minnuponnu724 Рік тому +1

      മക്കൾ ആയോ

    • @parvathy7627
      @parvathy7627 Рік тому +9

      @@minnuponnu724 ഞാൻ മലയാളത്തിൽ ഇട്ട comment വായിച്ചിട്ട് ഒന്നും മനസ്സിലായില്ലേ 🙄

    • @ChippyfrancisChippy
      @ChippyfrancisChippy 4 місяці тому +1

      Oru kunju ulla lifeum illathalifeum thammil ravum pakalum pole antharam und suhrthe.

    • @JibinJP-1994
      @JibinJP-1994 4 місяці тому

      ​@@ChippyfrancisChippyതാങ്കളുടെ വീക്ഷണം അല്ല എല്ലാവരുടേയും.
      മനുഷ്യർ വ്യത്യസ്തർ ആണ്.
      രാവും പകലും തന്നെ ഒരു മിഥ്യയാണ്, ഭൂമിയുടെ ഭ്രമണം കാരണമുള്ള മിഥ്യ

  • @vasanthakumaric6880
    @vasanthakumaric6880 11 місяців тому +6

    ഈ ദുഃഖം ഞാനും അനുഭവിച്ചു ഗോവയിൽ. ആദ്യ കുട്ടി അബോർഷൻ ആയി. പിന്നെ ഒന്നര വർഷം ഞാൻ ഗെർഭിണി ആയില്ല. അടുത്തുള്ള ഒരു സ്ത്രീയുടെ കുട്ടിയെ എന്നെ കാണിച്ചില്ല. എന്റെ മനസ് ഒരുപാട് വേദനിച്ചു. ഇപ്പോൾ എനിക്ക് ഒരു മോളുണ്ട്.

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 Рік тому +62

    ഇതില്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന സഹോദരി മാരോട് നിങ്ങള്‍ പ്രതികരിക്കുക അപ്പോൾ ചൊറിഞ്ഞു വരുന്നത് അവര്‍ നിര്‍ത്തും

    • @rayeeskp192
      @rayeeskp192 Рік тому +1

      സത്യം അനുഭവം ഗുരു

    • @kamalav.s6566
      @kamalav.s6566 9 місяців тому

      കുട്ടി പറഞ്ഞതൊക്കെ കറക്റ്റ് ആണ് , മാര്യേജ് കഴിഞ്ഞു ഒരു 2 മാസം അയാൽ വിശേഷം ആയില്ലേ , എന്ന് , കുട്ടികൾ ഉള്ളതും ഇല്ലാത്തതും മനഃപൂർവം ആരുടെയും കുഴപ്പമല്ല,
      ആൺകുട്ടീ ജനിച്ചില്ലേൽ അത് വേറൊരു നെഗറ്റീവ് , ശാസ്ത്രീയ വശം ആരും ചിന്തിക്കാറില്ല , കുറ്റപ്പെടുത്തലുകൾ മാത്രം ,

    • @subijoby5205
      @subijoby5205 7 місяців тому

      Thirichu maruvadi kodukkanam

  • @itsme-pk1ed
    @itsme-pk1ed Рік тому +114

    ഈ അവസ്ഥ യിൽ കൂടെ കടന്നു പോകുന്നു 😭😭നാഥാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🙏

  • @sarvavyapi9439
    @sarvavyapi9439 4 місяці тому +5

    എൻ്റെ മോൻ്റെ കല്യാണം കഴിഞ്ഞിട്ട് ഒന്നേമുക്കാൽ വർഷം കഴിഞ്ഞു . കുട്ടി ആയിട്ടില്ല . എനിക്ക് ഒരു തിരക്കും ഇല്ല . അവർക്ക് ഉണ്ടാകുമ്പോൾ ഉണ്ടാകട്ടെ . അവർ അതുവരെ സ്വതന്ത്ര ജീവിതം ആസ്വദിക്കട്ടെ ❤. ഇടയ്ക്കൊന്നു കൊഞ്ചിക്കാനും ഓമനിക്കാനും മോൾക്ക് മൂന്ന് മക്കൾ ഉണ്ട്❤

  • @janjijo6850
    @janjijo6850 Рік тому +8

    ദൈവ ഇഷ്ടം നിറവേറട്ടെ...13 yr ആയി കാത്തിരിക്കുന്നു

  • @sujathachandran8465
    @sujathachandran8465 Рік тому +4

    സൂപ്പർ വിദ്യ, ഞാൻ ഇപ്പോൾ +2 തുല്യതാ പരീക്ഷ ക്കു പോയി അപ്പോൾ പറയുന്നു വയസുകാലത്തു നടക്കുന്നു എന്നു. അവർ മക്കളെ, കൊച്ചു മക്കളെ, പഠിപ്പിച്ചു എങ്കിൽ ഇതു പറയില്ല. ഇത് നേരെ നോക്കി പറഞിട്ട് ഞാൻ പോയി. വിദ്യ കലക്കി ❤❤❤

  • @Bloom6761
    @Bloom6761 Рік тому +7

    മക്കൾ ഉണ്ടാവുക എന്നത് ആണ് ultimate ലക്ഷ്യം എന്ന് ചിന്തിക്കുന്ന സമൂഹമാണ് ഇന്ന്. അത് കൊണ്ട് ആണ് ഈ ചോദ്യങ്ങൾ. ജോലിക്ക് പോവുന്ന സ്ത്രീ ആണേൽ aa നിങ്ങൾ Venda എന്ന് വെച്ചിട്ട് ആവും അല്ലേ ... കുട്ടികൾ ആയാൽ ഇതൊന്നും പറ്റില്ലല്ലോ.
    ഓ അവർക്ക് കുട്ടികൾ illathathin ഒരു പ്രശ്നവും ഇല്ല, കണ്ടില്ലേ അവർ full tour okke poyi adich polich ജീവിക്കുകയാണ്. ഒരു സങ്കടവും ഇല്ല😊
    ഇതൊക്കെ ആണ് dialogue😬

  • @anzeb.02
    @anzeb.02 Рік тому +41

    ഞാൻ 13 വര്‍ഷം അനുഭവിച്ച കാര്യം. ഇപ്പോൾ 2 മക്കള്‍ ഉണ്ട്. എല്ലാവർക്കും ദൈവം മക്കളെ kodkatte .anubavichavarke adhinte vedhana ariyu😢😢

  • @durgapoojamannath56
    @durgapoojamannath56 Рік тому +5

    Ithu kanaan ulla dhairyam illaaaa ... Pakshea manasu parayunnu ithil njaanum chindhikkunna enthokkeyo undu .... Athu kondu kanaathea thannea like cheyyunnu

  • @ShylajaKomalan
    @ShylajaKomalan 6 місяців тому +12

    നല്ല മെസ്സേജ്. എനിക്കും കുട്ടികൾ ഇല്ല. വിദ്യയുടെ വാക്കുകൾ മനസ്സിന് ഒരുപാട് ആശ്വാസം തോന്നി ❤️.

  • @geeshmadas9208
    @geeshmadas9208 4 місяці тому +2

    വിദ്യയെ എനിക്ക് വല്യ ഇഷ്ടമാണ്.. താങ്കൾ ഒരു ഹൈലി റെസ്പെക്ടഡ് പേഴ്സൺ ആണ്.. ഇതിനെയാണ് അന്തസ്സ് എന്നു പറയുന്നത്.. ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് കൃത്യമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള കഴിവ് എന്നത്.. പഠിപ്പുണ്ടായാലോ സമ്പന്ന കുടുംബത്തിൽ പിറന്നാലോ കിട്ടുന്നതല്ല..

  • @vaidhuswonderland6162
    @vaidhuswonderland6162 Рік тому +5

    ഈശ്വരൻ അനുഗ്രഹിച്ചു തന്ന രണ്ട് പേരെ കിട്ടിയില്ലേ ഡി നമ്മുടെ മുത്തും സായിയും ❤️keep going dear❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 Saji chettan🙏🏻

  • @Renjith.RRenju
    @Renjith.RRenju 9 місяців тому +6

    ഞാനും അനുഭവിച്ചു 7 വർഷം ഇപ്പോൾ രണ്ട് പൊന്ന് മക്കളുണ്ട് ഇളയ ആളിന് 10 മാസം പ്രായം , മൂത്ത ആളിന് 5 വയസ്സ്

  • @kavyasooraj7821
    @kavyasooraj7821 Рік тому +16

    ഇന്ന് ഞാനിത് അമ്മായി അമ്മയ്ക്ക് കാണിച്ചുകൊട്ത്തു, ആ പെണ്ണുമ്പിള്ളയ്ക് അങ്ങനേലും കുറച്ചു വിവരം വെക്കട്ടെന്ന് കരുതി, 🥺 no use.

  • @indirak8897
    @indirak8897 Рік тому +12

    വല്ലാത്ത സക്കടകരമായ അവസ്ഥ, എന്തായാലും കുഞ്ഞു ഉണ്ടായല്ലോ❤❤❤

  • @greeshmaajith6922
    @greeshmaajith6922 Рік тому +5

    എനിക്കു ഈ ഒരു അവസ്ഥ നന്നായി മനസ്സിലാകും. ഒത്തിരി treatment ചെയ്തു 14 വർഷമായി ഇതു വരേയും ഒരു കുഞ്ഞ് ഇല്ല. വിദ്യ പറഞ്ഞതു പോലെ എന്റെ cousin-ന് കുഞ്ഞ് ഉണ്ടായപ്പോൾ എന്നോട് അകല൦ കാണിക്കാൻ തുടങ്ങി അതും ഒത്തിരി അടുപ്പം ഉണ്ടായിരുന്ന വ്യക്തി യാണ്

    • @soniasunil7560
      @soniasunil7560 Рік тому +1

      Ayyoda potte...kunjundaakum ketto... Alappuzha kalavoor ulla kreupasanam palliyil poyi udambadi eduthu prarthikkoo... muslim..hindhu okke varunnund .jaathi matham nokkunnilla

  • @brindaramesh1024
    @brindaramesh1024 Рік тому +13

    ആരും ആരെയും ഓർക്കാനൊന്നും പോണിലല മോളെ. സ്വന്തം ജീവിതം സന്തോഷമായി ആസ്വദിക്കുക❤❤

  • @10117mt
    @10117mt Рік тому +46

    The husband deserves appreciation for supporting her in tough times.

  • @satheesh7951
    @satheesh7951 9 місяців тому +3

    എന്റെ കണ്ണിൽ വെള്ളം വന്നത് കണ്ടു അമ്മ ചോദിക്കുകയാ എന്താടാ പറ്റിയെ എന്ന് എന്ത് പറ്റാൻ നിങ്ങളുടെ കഥ കേട്ടു 🙏

  • @exploreatwayanad7062
    @exploreatwayanad7062 9 місяців тому +14

    വിദ്യ ചേച്ചിയുടെ വാക്കുകൾ ഇതു പോലെ depression അടിച്ചു നിൽക്കുന്ന ഓരോരുത്തർക്കും move on ചെയ്യാൻ ഒരു അവസരമാകട്ടെ 🙏🙏🙏
    ♥️♥️♥️

  • @brindaramesh1024
    @brindaramesh1024 9 місяців тому +13

    അടുത്ത തലമുറക്ക് വേണ്ടി അല്ല നമ്മുടെ ജീവിതം;അടിച്ചു പൊളിച്ചു ജീവിക്കൂ കുഞ്ഞേ❤❤

  • @Sunshine-ly6sc
    @Sunshine-ly6sc Рік тому +103

    Its not mandatory to have kids . Stay away from neighbours n cousins if possible live outside country 😊. Happy n peaceful ✌️

  • @ancythomas8965
    @ancythomas8965 Рік тому +22

    ഞാൻ ഗർഭിണി ആണ് എന്ന് പറയാൻ ഭയന്നു നിസ്സഹായ അവസ്ഥ യിൽ ആയി മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് നി സ്സ ഹ കരണം അനുഭവിച്ചു പ്രസവിച്ച,,, അബോർഷനെ നേരിട്ടിട്ടുള്ള അമ്മ മാർ ഉള്ള നമ്മുടെ നാട്.. കുടും ബ ങ്ങളിലെ ഭാരത സ്ത്രീ കളുടെ ഭാവ ശു ദ്ധി,....

  • @meenusunil5423
    @meenusunil5423 Рік тому +10

    Daily kelkkunnathane:::നിങ്ങൾ ഇങ്ങനെ നടന്നോ 😁😁😁😁
    Yes, ഞങൾ ഇങ്ങനെ തന്നെ നടക്കും. അത് ഞങളുടെ ഇഷ്ട്ടം.

  • @renukapappaji8645
    @renukapappaji8645 Рік тому +22

    ഞാനും അനുഭവിച്ചതാണ് എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട് മച്ചിയാണല്ലേ എന്ന്. നിങ്ങളുടെ മകൾ ആണെങ്കിൽ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞാൻ തിരിച്ചു ചോദിക്കണമെന്ന് വിചാരിച്ചു. പിന്നെ തോന്നി അവരുടെ വിദ്യാഭ്യാസവും സ്വഭാവവും ഇങ്ങനെ ആണ് എന്ന് മനസ്സിലാക്കാൻ പറ്റി

    • @sunitharanjith3912
      @sunitharanjith3912 4 місяці тому

      Kelkunna aalukalde manasikavastha manasilakathe parayunnavar aanu

    • @divyanair9858
      @divyanair9858 3 місяці тому

      Thirich parayanam apol sooked marum

  • @deeptirachel678
    @deeptirachel678 3 місяці тому +2

    Ho Vidya the way you dleivered the talk ❤❤❤God has blessed you with good talent.God bless you ...a usual story in many lives but what you experienced made me just pause whatever I was doing and listen to you ❤❤❤My hugs

  • @JayaJaya4960.
    @JayaJaya4960. Рік тому +45

    👏🏻👏🏻👏🏻👏🏻 സത്യം തന്നെ വിധ്യെ....ഞാൻ 10 വർഷം അനുഭവിച്ചത്....അന്നത്തെ അനുഭവം കൊണ്ട് ഇപ്പോഴും വയറ്റ്.പൊങ്കാല വീടുകളിൽ പോകാറില്ല.... ഇത് കണ്ട്
    ഞാൻ പഴയ കാലം ഓർത്തു കരഞ്ഞു.പോയി . വിദ്യെ

  • @PraseenaGin
    @PraseenaGin Рік тому +2

    ഞാൻ ഈ അവസ്ഥയിൽ കൂടി കടന്ന് പോകുന്ന ഒരാളാണ് വിദ്യ പറഞ്ഞപോലെ 7iui 2ivf കഴിഞ്ഞ് അത് നെഗറ്റീവ് ആയി ഇനി3മത് കുടി ivf ചെയ്യാൻ പോകുന്നു 10വർഷം ആയി ഞാൻ ഓരോന്ന് കേൾക്കുന്നു

  • @jayanjayan1040
    @jayanjayan1040 Рік тому +22

    ചേച്ചി പറയുന്നത് എത്രയോ ശരിയാണ് എനിക്ക് പത്തു വർഷമായി കുട്ടിയുണ്ടാവാൻ ഇതൊക്കെ ഞാൻ അനുഭവിച്ചതാണ്

  • @kittukittoos5658
    @kittukittoos5658 Рік тому +21

    വീഡിയോ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി കാരണം 13 വർഷമായി എനിക്കും ഇതുവരെ മക്കൾ ഉണ്ടായിട്ടില്ല ഒരുപാട് ബുദ്ധിമുട്ടുകൾ അതിൻറെ പേരിൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എല്ലാവരുടെ ചോദ്യവും കുറ്റം പറച്ചിലും പ്രത്യേകിച്ച് സ്ത്രീക്കാണ് പ്രശ്നം എന്നുണ്ടെങ്കിൽ കളിയാക്കുന്നവർ ഒന്നും കൂടെ സുഖമായി ഇനി മക്കൾ ഉണ്ടാവില്ലേ എന്ന് വരെ ചിലർ മുഖത്തുനോക്കി ചോദിക്കും ചോദിക്കുന്നവർക്ക് അറിയില്ലല്ലോ നാം അനുഭവിക്കുന്ന വേദന ഇതുപോലെ എത്രയോ സഹോദരിമാരുണ്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കൾ ഉണ്ടാകട്ടെ എല്ലാവരും മനസ്സറിഞ്ഞ പ്രാർത്ഥിക്കുക😢 മക്കൾ ഉണ്ടായിട്ടില്ല എങ്കിൽ സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും ഒന്നും ഉപകാരം ഇല്ലാത്ത ഒരു ആളെ പോലെയാണ് ഇന്ന് എല്ലാവരും കാണുന്നത് ഒരു ഫംഗ്ഷന് പോയാൽ പോലും ആദ്യം ചോദിക്കുന്നത് ഇതുവരെ കുട്ടി ഒന്നുമായില്ല അല്ലേ ആർക്കാണ് പ്രശ്നം ഇതാണ് എല്ലാവരുടെയും ചോദ്യം😢

  • @shalinic8973
    @shalinic8973 Рік тому +6

    എൻ്റെ ജീവിതത്തിലും ഇതുപോലെ എൻ്റെ ബെസ്റ്റ് ഫ്രണ്ട് nte കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ അവളുടെ ചേച്ചി കൈ കൊണ്ട് കൊടുക്കണ്ട എന്ന് കാണിച്ചു. നിന്ന നില്പിൽ ഉരുകി ഇറങ്ങി... ഇന്നിപ്പോ ഒരു മോളെ കിട്ടി

  • @fathimaazees6682
    @fathimaazees6682 Рік тому +7

    സത്യം ഞാനും ഇതിലൂടെ കടന്നു പോവാ😢rabballe വലിയവൻ 🤲🤲🤲തരും കാത്തിരിക്കാൻ 👍🏻🤲🤲🤲

  • @minimini3606
    @minimini3606 Рік тому +5

    ഞാനും ഈ അവസ്ഥയിൽ കുടി കടന്ന് പോയി കൊണ്ട് ഇരിക്കുന്നു 26 വർഷം ആയി ഇപ്പോൾ എനിക്ക് 53 വയസായി പക്ഷെ ആരും കുട്ടികളെ തരാതിരുന്നിട്ടില്ല പിന്നെ എന്റെ ഭർത്താവിന്റെ അനിയന്റെ മക്കൾ ചെറിയ പ്രായത്തിൽ ഞങ്ങളുടെ റൂമിൽ ആണ്‌ കിടന്നുറങ്ങു ഇപ്പോൾ അവർ വലുതായി ഞങ്ങൾ വേറെപോയി അവർക്കു സ്‌നേഹം ഉണ്ട് ഇപ്പോൾ വിഷമം ഇല്ല കാരണം എന്തൊക്കെ ആണ്‌ സംഭവിക്കുന്നത് ആവിഷമം കാണേണ്ടാല്ലോ

  • @anithats9912
    @anithats9912 Рік тому +6

    ശരിയാണ്. കുറച്ചൊന്നു താമസിച്ചപ്പോഴേക്കും ഉള്ള ചോദ്യങ്ങളും ചിലരുടെ പെരുമാറ്റവും ഒക്കെ എന്ത് വിഷമിപ്പിച്ചിട്ടുണ്ട്.

  • @vinayancharitableworkar399
    @vinayancharitableworkar399 Рік тому +18

    വിദ്യ മോട്ടിവേഷൻ സൂപ്പർ ഇനിയും വിജയംആയി മുന്നോട്ട് പോകു 🙏🙏🙏🙏

  • @Sheba_Jerin
    @Sheba_Jerin 8 місяців тому +4

    ഞാനും ഈ വേദന അനുഭവിക്കുന്നു... ആദ്യ ഒരു വർഷം അധിക ആരും ഒന്നും പറഞ്ഞില്ല... ഞങ്ങളുടെ കല്യാണം കഴിഞ്ഞു 1-2 മാസം കഴിഞ്ഞപ്പോ Husband ന്റെ അനിയൻ കല്യാണം കഴിച്ചു... അവര്ക് ഒരു മോൾ ഉണ്ടായി... അതിൽ പിന്നെ എന്നെ അവര് മാറ്റി നിർത്തി... ഇപ്പോഴും.......... ചങ്ക് പിടയുന്ന വേദന ആ തോന്നുന്നേ 🥺...

  • @kavyasooraj7821
    @kavyasooraj7821 Рік тому +15

    ഇത് കണ്ട് njnothiri കരഞ്ഞു.. 4 yrs ആയി എനിക്കും കുഞ്ഞില്ല. ഞാൻ ഇതേ type ann ആരോടും എതിർത്ത് ഒന്നും പറയില്ല എന്ത് പറഞ്ഞു പരിഹസിച്ചാലും കുറ്റപ്പെടുത്തിയാലും കേട്ട് ചിരിച്ചു കളയും, bt മനസ്സിൽ വല്ലാത്ത വിഷമം ann അതോർത്തു കരയും

    • @aswathysr5710
      @aswathysr5710 Рік тому +2

      Njanum 4yr aayi😮😢

    • @malavikamalu6414
      @malavikamalu6414 Рік тому

      @@aswathysr5710 .aburifas chanel onu kandu noku ta.kure perk positive ayitund.

    • @Smisha-j5n
      @Smisha-j5n Рік тому +2

      Njanum 4year avunnu😢

    • @malavikamalu6414
      @malavikamalu6414 7 місяців тому

      ​@@Smisha-j5naburifas Chanel onu kandu noku.urapayum pregnant aavum.

  • @tessuandmoms
    @tessuandmoms Рік тому +17

    വിദ്യ ചേച്ചി പറഞ്ഞത് ശരിയാണ്... അവരും ഇവരും പറയുന്നപോലെ ജീവിക്കാൻ ഇരുന്നാൽ jeevitham കൊഞാട്ട അവുള്ളു.. കുട്ടികൾ ഇല്ലത്തവർ ചെയ്യേണ്ട ഒരു കാര്യം അ ഒരുകാര്യം മറന്ന് സൊന്തം ലൈഫ് enjoy cheyya ente ലൈഫിൽ ഞാൻ അങ്ങനെ ചെയ്തപ്പഴാണ് set ആയെ..

  • @ashithaansar5437
    @ashithaansar5437 Рік тому +6

    കുട്ടികൾ ഇല്ലാത്തവരോട് മാത്രം അല്ല ഈ അവഗണന. സ്പെഷ്യൽ നീഡ്‌സ് ആയ കുട്ടികൾക്കും രക്ഷിതാക്കൾക്ക് നേരെ കൂടി ഉണ്ട്.സോഷ്യൽ മീഡിയയിൽ ഇത്തരം കുട്ടികളോട് സ്നേഹ സപ്പോർട്ട് ഒക്കെ കാണുബോൾ ഞൻ വിചാരിച്ചത് അങ്ങനെ ഉള്ള മക്കൾക്ക് കുടുബത്തിനും സമൂഹത്തിലും അത്തരം സപ്പോർട്ട് ഉണ്ടാകും എന്ന്.എല്ലാരും അങ്ങനെ ആണ് എന്ന് പറയുന്നില്ല. ഞൻ ഒരു ഓട്ടിസo ബാധിച കുട്ടിയുടെ ഉമ്മയാണ്. പലർക്കും അറിയില്ല എന്താണ് ഓട്ടിസം. എനിക്കുo മകന് ഇതാണ് എന്ന് അറിയുന്നവരേ അറിയില്ല ആയിരുന്നു. സിംപ്‌റ്റംസ് ഒന്നും.എന്റെ കുട്ടിക്ക് മാറ്റം ഉണ്ടാക്കണo എകിൽ അവൻ സമൂഹം ആയി അവന്റെ പ്രായത്തിൽ ഉള്ള മക്കളും ആയി കളിക്കണo ഇടപെടണo. അത് അവർക്ക് ബുദ്ധിമുട്ട് ഉള്ള മേഖല ആയത് കൊണ്ട് സോഷ്യൽ സപ്പോർട്ട് ആവശ്യം ആണ്. എന്നാൽ പലപ്പോഴും മാറ്റി നിർത്തുന്നതും bad boy useless പോൽ ഉള്ള വാക്കുകൾ ചെറിയ കുട്ടികളിൽ നിന്ന് പോലും കേൾക്കുമ്പോൾ അവന് അത് അറിയില്ല എകിലും കേട്ടു നിൽക്കുന്ന പേരെന്റ്സ് ന്റെ അവസ്ഥ ഉണ്ട്. Dr ഓടും ഇതു പോൽ ഉള്ള അമ്മമാരും ആയും സംസാരിച്ചപ്പോൾ ഇതൊക്കെ അവരുo നേരിട്ടിട്ടുണ്ട്. ഇതൊക്കെ സഹിക്കണo അത്രേ. ഇല്ലക്കിൽ നമ്മുടെ മക്കളെ അവർ ഒറ്റപെടത്തും. നമ്മുടെ മക്കൾക്കു അവസരം നഷ്ട പെടും സഹിക്കണo അത് തന്നെ. ഓട്ടീസം ഉള്ള കുട്ടിയെക്കാൾ വിഷമം ഇത്തരം അവസ്ഥ നേരിടുന്ന പേരെന്റ്സ് ആണ്. ആരോഗ്യം ഉള്ള മക്കൾക്ക് തന്നെ എന്തൊക്ക അവസ്ഥ വരുന്നു അസുഖം വരുന്നു. മക്കൾ ഇല്ലാതെ ദുഖികിക്കുന്നവർ. കരുണ കാട്ടുക. ആർക്കും ഒന്നും വന്നു കൂടയ്ക് ഇല്ല ചേർത്ത് നിർത്താൻ.ഒരു കുട്ടി പൊതുസ്ഥലത് നിന്ന് വളരെ വാശി പിടിക്കുന്നു. ആ അമ്മ വളരെ പ്രയാസപ്പെടുന്നു അത് മാറ്റാൻ. ജസ്റ്റ്‌ ഒന്നു ചോദിക്കുക എന്ത് കൊണ്ട് ആണ് എന്നെങ്കിലും. ഇല്ലക്കിൽ ഓട്ടിസത്തെ കുറിച്ച് മനസ്സിലാക്കുക. ആ മക്കളുടെ പേരെന്റ്സ് നെ കുറിച് മനസ്സിൽ ആകുക. ഇങ്ങനെ ഉള്ള മക്കളെ കുറിച്ച് മക്കളോട് പറഞ്ഞു കൊടുക്കുക. ഒറ്റപ്പെടുത്താതെ ഇരിക്കുക അവഗണന തരാണ്ട് ഇരിക്കുക. ഇതൊക്കെ നിങ്ങൾ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന പേരെന്റ്സ് കാണിക്കുന്ന നന്മ ദയ അങ്ങനെ കരുതിയാലും മതി 😊

  • @thankammurali3575
    @thankammurali3575 3 місяці тому +2

    ഹായ് വിദ്യ ഞാൻ ഇന്നാണ് ഇത് കാണാൻ ഇടയായത് തീർച്ചയായും ഇന്ന് മക്കളെ ഓർത്തു ദുഃഖം അനുഭവിക്കുന്ന വരുടെ കൂട്ടത്തിൽ ആയി ഞാൻ മച്ചി എന്ന വിളി കേട്ടു വിഷമിച്ചാൽ മാത്രം മതി എന്ന് തോന്നാറുണ്ട് പലപ്പോഴും 😔😔😔

  • @smithaek7336
    @smithaek7336 11 місяців тому +7

    14 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് .. എനിക്കും കുട്ടികൾ ഇല്ല... ഇത് കേട്ടപ്പോൾ സങ്കടവും അതുപോലെ ഒരു ആശ്വാസവും ആണ് തോന്നിയത്... ഒരു പക്ഷെ എനിക്കും ഉണ്ടായാലേ എന്ന്

    • @JONSONTANTONY
      @JONSONTANTONY 2 місяці тому

      P6 eat oges fort & manomitham tablet daily2tab each two ties in one year. You are red. Hasbent aanu. Kazhikkada

  • @ammuachuvlogsdairiess7582
    @ammuachuvlogsdairiess7582 Рік тому +5

    ഞാനും അങ്ങനെ ആണ് പുറത്ത് എല്ലാരും പറയുന്നത് അയൺ ലേഡി എന്നാണ് പക്ഷേ എന്റെ ഉള്ളിൽ ഞാൻ എപ്പോഴും ഡിപ്രഷനിൽ ആണ് രണ്ട് പെൺ മക്കളെ ഒറ്റക്ക് വളർത്തുമ്പോ നെഞ്ചിൽ തീയാണ് 😔

  • @geethakumar7101
    @geethakumar7101 Рік тому +8

    മക്കളില്ലാത്ത മച്ചി എന്ന് എത്രയോ പ്രാവശ്യം ഒളിഞ്ഞും തെളിഞ്ഞും കേട്ടിരിക്കുന്നു. കുട്ടികളായില്ലേ എന്ന് പലവട്ടം ചോദിച്ചു വിഷമിപ്പിച്ച പലരും പിന്നീട് അത് അനുഗ്രഹമായി എന്ന് തിരുത്തി കാരണം അവരുടെ കുട്ടികളിൽ നിന്ന് നേരിട്ട അനുഭവങ്ങൾ കൊണ്ട്! നൂറിൽ എത്രപേർ വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവൃത്തികൊണ്ടും മാതാപിതാക്കളെ വേദനിപ്പിക്കാത്ത മക്കളുണ്ട്? ദൈവം ഒന്നും അറിയാതെ ചെയ്യുകയില്ല, വേദപുസ്തകത്തിൽ പറയുന്നതിങ്ങനെ 'വന്ധ്യയായ ഉദരമുള്ളവൾ അനുഗ്രഹീത ', ഇന്നത്തെ സമൂഹത്തിലെ ഓരൊ കാഴ്ചകളും ഈ വചനത്തെ അരക്കിട്ടുറപ്പിക്കുന്നു 🙏🙏🙏

  • @beenasudhakaran8717
    @beenasudhakaran8717 11 місяців тому +17

    ഞാൻ 20 വർഷമായി എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു വിദ്യ പറഞ്ഞ കേൾക്കാൻ ഇഷ്ടപെടാത്ത ആ വാക്ക് നേരിട്ട് കേൾക്കേണ്ടിവന്നിട്ടുണ്ട്. ഒരു ജോലി ഉള്ളത് കൊണ്ട് സമയം പോകുന്നു. ഭർത്താവിന്റെ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങളിൽ പങ്കെടുക്കാനാണ് ഏറ്റവും കൂടുതൽ വിഷമം. നമ്മളെ മനസ്സിലാക്കാൻ പറ്റാത്തവർ അവരാണ് എന്റെ അനുഭവം.

  • @santhammagopi6669
    @santhammagopi6669 11 місяців тому +4

    നല്ല ഒരു ഉപദേശം 🙏🙏🙏🙏 നമിച്ചു

  • @MariyaAshraf-o7y
    @MariyaAshraf-o7y Рік тому +20

    അവസാനം കേട്ടപ്പോൾ സന്തോഷം ആയി. രണ്ടു കുട്ടികൾ ഉണ്ടല്ലോ 🎉🎉

  • @rayeeskp192
    @rayeeskp192 Рік тому +1

    ഞാനും കടന്നു പോയ മുള്ള് വഴി മുള്ളായി അവിടെഉള്ളത് നമ്മുടെ ചുറ്റുമുള്ള നമ്മളെ അറിയുന്ന ചിലർ. അവർ ഒന്ന് മനസിലാകുന്നില്ല നാളെ നമ്മുടെ വീട്ടിലും ആർകെങ്കിലും ഈ അവസ്ഥവരുമെന്ന്. അത് അനുഭവിച്ചത്കൊണ്ട് എനിക്ക് ഒന്നേ പറയാൻ പറ്റുന്നുള്ളു മക്കളെ ആഗ്രഹിക്കുന്ന എല്ലാവർക്കും പടച്ചോനെ നല്ല മക്കളെ കൊടുക്കണേ.

  • @sobhan5164
    @sobhan5164 9 місяців тому +4

    എനിക്ക് 7 വർഷം കഴിഞ്ഞാണ് മോന് ഉണ്ടായത് പക്ഷെ ഞങ്ങളുടെ നാട്ടുകാർ അതിൽ ബോതേഡ് അല്ലായിരുന്നു

  • @mumthassakeer9447
    @mumthassakeer9447 9 місяців тому +2

    ഞാൻ നും കേട്ടതാ ഈ മച്ചി ന്ന് പറയുന്ന വാക്ക് 9വർഷം 😢... ഇപ്പോൾ അൽഹംദുലില്ലാഹ് നിക്ക് 3പൊന്നുപോലത്തെ മക്കളുണ്ട്... 🤲🤲

  • @neethuchandran9854
    @neethuchandran9854 4 місяці тому +16

    ഈ ചേച്ചി പറഞ്ഞത് എന്റെ ലൈഫിൽ നടന്നത് തന്നെ ആണ്... 6 വർഷത്തിന് ശേഷം എനിക്കൊരു പൊന്നുമോളെ കിട്ടി 🎉🎉

  • @nishithatm6179
    @nishithatm6179 Рік тому +3

    കാണിക്കുന്ന ഡോക്ടർ എല്ലാം പറഞ്ഞു ഒരു കുഴപ്പവും ഇല്ല...but😢.......9 years wating

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +34

    സൂപ്പർ, ഞാൻ അനുഭവിക്കുകയാ. 11 വർഷമായി, മക്കളില്ല. കുഞ്ഞു മക്കളെ ഒക്കെ കാണുമ്പോ ഭയങ്കര വിഷമമാ. മനസിനെ പറഞ്ഞു സ്വയം ആശ്വസിക്കുന്നു, കുട്ടികൾ ഇല്ലാത്തത് ഒരു പ്രോബ്ലം അല്ല എന്ന്. Dr കാണുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്ന്. ഇപ്പൊ ഷുഗറും, കൊളസ്ട്രോളും ഒക്കെ ഉണ്ട്, ഇപ്പൊ വല്യ പ്രതീക്ഷ ഒന്നും ഇല്ല. ♥️

    • @deepanarayanan4447
      @deepanarayanan4447 Рік тому +15

      Chechi 2024 kazhiyunnathinu munpe chechik daivam oru kunjine therum..❤njanum prarthikyum urapp..ith just comment aayi edukkendda..manasil thattiya paranjath njan❤pinne cheriya health problems okke eallarilum unddakum..pakshe predheeksha Kai vidaruth..

    • @ushababu62
      @ushababu62 Рік тому +11

      ഒരിക്കലും നിരാശ പെടരുത്. പ്രാർത്ഥനയോട് കാത്തിരിക്കൂ. വണ്ണം ഉണ്ട് എങ്കിൽ അതു കുറച്ചു, ഡെയിലി 30മിനിറ്റ് നടക്കണം. ചോറ് കുറച്ചു കഴിച്ചു, ഒരു നല്ല Dr കണ്ട് ഷുഗർ എല്ലാം കണ്ട്രോൾ ചെയ്യുക. ഞാൻ പ്രാർത്ഥനയിൽ ഓർക്കാം. മനസ്സിൽ ധൈര്യം കൊടുത്തു സന്തോഷത്തോടെ ഇരിക്കു. ദൈവം അത്ഭുതം ചെയ്യും.🙏🏼🙏🏼😊

    • @mallikapisharody8973
      @mallikapisharody8973 Рік тому +10

      ഒരു പ്രശ്നം ഇല്ല കുട്ടികൾ ഇല്ലെങ്കിൽ എന്താ?.

    • @regilaregila9795
      @regilaregila9795 Рік тому

      Twenty seven years ആയി ഇല്ലാ

    • @aliaman996
      @aliaman996 Рік тому

      ​@@deepanarayanan4447enikkum prarthikk 😢

  • @mariyafrancis4465
    @mariyafrancis4465 Рік тому +20

    എന്റെ അടുത്ത് ഇങ്ങനെ ചോദിക്കാൻ വരുന്നവരെ ഞാൻ നല്ല ആട്ട് ആട്ടി വിടും പിന്നെ ആ ഭാഗത്തേക്ക് വരില്ല

    • @siliyaak
      @siliyaak 11 місяців тому +1

      Anganethanne cheyyanam😅

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog Рік тому +6

    Njaan 4 year aayappol aanu first mone പ്രസവിച്ചത്. ആദ്യം 1 year കഴിഞ്ഞപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു എനിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ മാത്രം ഞാൻ വേറെ കുഞ്ഞുങ്ങളെ ഒന്ന് തൊടുക പോലും ഉള്ളൂ എന്ന്. എന്നിട്ട് അടിച്ചു പൊളിച്ചു നടന്നു എപ്പോഴോ ഒരിക്കൽ ഞാൻ പോലും അറിയാതെ pregnant aayathu .

  • @vasanthama2855
    @vasanthama2855 4 місяці тому +1

    ഞാനും 5വർഷം ഇതെ പോലെ അനുഭവിച്ചു 5മത്തെ വർഷം കഴിഞ്ഞു മോൾ ജനിച്ചു ഇപ്പോൾ മൂന്ന് പെൺകുട്ടികൾ ഉണ്ട്
    ആരെയും ഒറ്റപ്പെടുത്തരുത്
    ആ വിഷമം താങ്ങാൻ ആവില്ല

  • @devootty2847
    @devootty2847 Рік тому +3

    ഇതുപോലെ പെൺകുട്ടികൾ മാത്രം ഉള്ളവരെ പറയുന്നവർ ഉണ്ട്, ഞാൻ കേട്ടിട്ടുണ്ട് എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് ഇപ്പോൾ നാല് മാസം ഗർഭിണി ആണ് ആൺകുട്ടി ഉണ്ടാവാത്തത് നമ്മുടെ മനസ്സിൽ അസൂയ ഉള്ളത് കൊണ്ട് ആണെന്ന് പറയുന്നു ആർക്കെങ്കിലും അനുഭവം ഉണ്ടോ,

  • @saralakrishnan5202
    @saralakrishnan5202 4 місяці тому

    സഹനങ്ങൾ കൃപകളാക്കി മാറ്റാം 👍🏻🙏🏻

  • @surumispecial1690
    @surumispecial1690 9 місяців тому +3

    10 വർഷം പൂർത്തിയാക്കി ഞങ്ങളും 🥰

  • @aneeshvasu2249
    @aneeshvasu2249 9 місяців тому +2

    വിദ്യ ചേച്ചികൈ 🙏തോഴുതുന്നു എന്റെ പേര് aneesh k v എനിക്ക് 2 മകൾ ആണ് മുത്തത് ജനനി 4ക്ലാസ്സ്‌ 2 parth ok ചേച്ചി ദൈവം നല്ല തുവരുത്ട്ടെ 🙏👍

  • @asiyaachu7913
    @asiyaachu7913 Рік тому +3

    സത്യം കല്യാണം കഴിഞ്ഞു 6 മാസം കഴിഞ്ഞപ്പോ തുടങ്ങി ചിരിച്ചു കളഞ്ഞാലും ഉള്ളിൽ നല്ല വിഷമം ഉണ്ടായിരുന്നു എന്നാലും 6 മാസം അല്ലേ ആയുള്ളൂ എന്ന് സമദാനിക്കും finally ഇപ്പൊ 9 മാസം ഞാൻ ഇപ്പൊ 3 മാസം പ്രെഗ്നന്റ് ആണ് ❤️🫂എന്നാലും എനിക്ക് പേടിയാ ഓരോന്ന് കേൾക്കുമ്പോ 🥹

    • @kunhibeevi8542
      @kunhibeevi8542 Рік тому

      സ്ത്രീ കളാണ് സ്ത്രീകൾക്ക് ശത്രു കല്ല്യാണം കഴിഞ്ഞ ഉടനെ കുട്ടികളായാൽ പറയു० വന്നുകയറി അപ്പോഴേക്ക് ഇതായി പെൺകുട്ടിയായാ ആകുട്ടി ആവാത്ത പരാതി ഇവരൊക്കെ ചൊറിമാറ്റാൻ. ചുട്ടമറുപടി കൊടുക്കണം അതാണതിനുള്ളമരുന്ന്..... അല്ല പിന്നെ...

  • @jeemanandan1427
    @jeemanandan1427 3 місяці тому +2

    വിദ്യകുട്ടി ❤❤❤❤ഇഷ്ട്ടം 😘😘😘😘😘😘

  • @meghukrao
    @meghukrao Рік тому +3

    Eniki 12 kollamayittu piller illayirunnu..family .. friends nalla support cheythu..kunjungale kanumbolum..aregil relatives pregnant ennariyumbolum...eppolum karachilayirunnu...pinne 1 month old pen kunjine adopt cheythu .ippo avalku 21 yrs age... .ippo ellarum happy. ...ee option ellarkum try cheythuse...piller family valarthanalla.. nammude santhosham pamkidan..😮

  • @harithak8948
    @harithak8948 Рік тому +8

    chechi paryunath ketapol enik karachil varunuu....naala mental tension anubavichndirika ayirunu njan ..porathenu ammayama undakunu tensions.....ipo chechide voice ketapol oru aswasam....

    • @swapnakoodu1528
      @swapnakoodu1528 Рік тому +1

      ആലപ്പുഴ കലവൂർ ഉള്ള കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ കുട്ടി ഉണ്ടാവും. യൂട്യൂബിൽ സാക്ഷ്യങ്ങൾ കിടപ്പുണ്ട്. കേട്ട് നോക്കിയിട്ടു വിശ്വാസം ഉണ്ടെങ്കിൽ പോയാൽ മതി. ❤️

  • @siliyaak
    @siliyaak 11 місяців тому +10

    നമ്മുടെ നാട്ടിൽ ആരാന്റെ കാര്യത്തിൽ മാത്രം ഇടപെടുന്ന ചില കിളവികളെയും കിളവൻമാരെയും എടുത്ത് കിണറ്റിലിടണം മക്കളില്ലാത്തവരോട് ഓരോ കൊനിഷ്ട് ചോദ്യം ചോദിക്കുന്നതിന് പകരം അവരെ ചേർത്ത് നിർത്തി സാരമില്ല മക്കളെ എല്ലാം ശരിയാവും എന്ന് പറഞ്ഞാൽ എത്ര സമാധാനം ഉണ്ടാകും സമൂഹത്തിന് വേണ്ടി അല്ല മക്കളെ ഉണ്ടാക്കേണ്ടത് ഓരോരുത്തരുടെ ലൈഫിൽ കേറി ഇടപെടുന്ന പരിപാടി ആദ്യം നിർത്തണം കൊനിഷ്ട് ചോദ്യം ചോദിക്കുന്നവരോട് നല്ല മറുപടി കൊടുക്കണം

  • @TruthThe-wd4il
    @TruthThe-wd4il 6 місяців тому +8

    ഏഴു മക്കളെ വളർത്തി വലുതാക്കിയ ജോലി വാങ്ങി ജീവിതം സുഖപ്പെടുത്തികൊടുത്ത ഒരു അമ്മ 35 വർഷം ജോലിക്കാരിയുടെ കൂടെ ജീവിച്ചു മരിച്ച കഥ എനിക്കറിയാം. ഇതൊക്കെ ഒരു സൈക്കോളജിക്കൽ ട്രാപ്പ് മാത്രമാണ്. മക്കളും പ്രാരാബ്ധമായി ജീവിക്കുന്ന ചിലർക്ക് മക്കൾ ഇല്ലാത്തവരെ കാണുമ്പോൾ സത്യത്തിൽ അസൂയയും ഉണ്ട്. പക്ഷേ അയ്യോ മക്കൾ ഇല്ലേ എന്ന് പറഞ്ഞ് മാനസികമായി തളർത്താൻ കിട്ടുന്ന അവസരം ആളുകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു അത്രമാത്രം

  • @udayakt9463
    @udayakt9463 11 місяців тому +4

    14 വർഷം വെറുതെ കളഞ്ഞവളാ ഞാൻ. ഇപ്പോ മോൾക്ക് 12 വയസ്സ്. ഇതു കേട്ടപ്പോ ആ 14 വർഷങ്ങൾ മനസ്സിലൂടെ കടന്ന് പോയി

  • @D4dreams90
    @D4dreams90 9 місяців тому +2

    എൻ്റെ കഥ ❤Now blessed with a baby boy 🙏

  • @Nirmmatham
    @Nirmmatham 9 місяців тому +4

    ഇതേ അവസ്ഥയിലായിരുന്നു ഞാൻ എട്ട് വർഷം കഴിഞ്ഞാണ് എനിക്കും ഉണ്ണി മുണ്ടായത് എല്ലാവരും നമ്മളെയൂസ് ചെയ്യും

  • @rajitharavi6047
    @rajitharavi6047 9 місяців тому +2

    enik ariunna oru chechi ind... 8 varshamay kunjungalillaa...
    chechi orikalum sankada pedarilla... Carrier munnot kondupokkondirikunnu... valare happy ayit...
    ente abiprayathil oru kunjundakkuka ennathalla valyam karya... ulla kalam happy aayit jeevikkua..
    kunjungal oru bagyamanu... ath ellenkil life ellandakunnilla... nammude life kunjungalde kayyilalla... nammude kayyilaanu.. 🤗🤗🤗🤗🤗

  • @Angelcreations1995
    @Angelcreations1995 11 місяців тому +8

    ഞാനും അനുഭവിച്ചു 4 വർഷം. ഇപ്പോൾ ഒരു മോളുണ്ട് 🥰🥰

  • @sabeenasameer6394
    @sabeenasameer6394 9 місяців тому +2

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ 7വർഷം കഴിഞ്ഞു എനിക് oru മോനെ ഉണ്ടായി avane 5വയസ്സ് ആയി

  • @SuvarnaPraveen-tp4ki
    @SuvarnaPraveen-tp4ki Рік тому +23

    12 വർഷമായി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല

    • @ANLJ257
      @ANLJ257 Рік тому +2

      എനിക്കും 😔

    • @nisartasnee805
      @nisartasnee805 Рік тому

      Enikkum

    • @nisartasnee805
      @nisartasnee805 Рік тому

      12years ayi

    • @swapnakoodu1528
      @swapnakoodu1528 Рік тому +6

      ആലപ്പുഴ കലവൂർ ഉള്ള കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ കുട്ടി ഉണ്ടാവും. യൂട്യൂബിൽ സാക്ഷ്യങ്ങൾ കിടപ്പുണ്ട്. കേട്ട് നോക്കിയിട്ടു വിശ്വാസം ഉണ്ടെങ്കിൽ പോയാൽ മതി. ❤❤❤

    • @jishnuvasudev5655
      @jishnuvasudev5655 Рік тому

      @@swapnakoodu1528ആ best 😂

  • @aleenaantony4836
    @aleenaantony4836 9 місяців тому +2

    Ethil orpadu perkku makkal ella… ellavarkkum vegam dhaivam makkale nalki anugrahikatte🙏