ആത്മവിനേറ്റ കുത്ത് (കവിത) | Poem | Soul | Voice Of Murshi |

Поділитися
Вставка
  • Опубліковано 7 лип 2024
  • ആത്മാവിനേറ്റ കുത്ത്.
    നോവിന്റെ മൂർച്ചയേറിയ അഗ്രം
    സ്നേഹമധ്യേ കുത്തിത്തറക്കുമ്പോഴും
    പുഞ്ചിരിയുടെ ഒറ്റമൂലി പുരട്ടി
    അൽപ്പാശ്വാസം തേടാറുണ്ട്.
    ഇന്നലെകളുടെ തേറ്റപ്പല്ലുകൾ
    മനശ്ശാന്തി കാർന്ന് തിന്നാൻ
    കാത്തിരിക്കുമ്പോഴും,
    ജീവിക്കാൻ ഏറെ കൊതിതോന്നുന്നത്
    ഞാൻ എനിക്കു തോളിൽ വെച്ച
    കൈ സ്പർശം കൊണ്ടാവാം.
    നിനക്ക് ഞാനുണ്ട് എന്ന വാഗ്ദാനത്തേക്കാൾ
    എനിക്ക് ഞാനുണ്ട് എന്ന
    ഉറപ്പാണ് മനസ്സിന് മജ്ജയും
    മാംസവും നൽകുന്നത്.
    ഉറക്കത്തിൽ നിന്ന് ഉണരാത്തവനെ
    നാം മയ്യിത്തെന്ന് വിളിക്കും.
    എന്നാൽ, ഉണർച്ചയിൽ നിന്ന്
    ഉറങ്ങാത്തവനെ നാമെന്ത് വിളിക്കും?!
    #poems #poetry #poemforkids #motivation #love #selfcare #selfimprovement #malayalam #entertainment #top #trending #instagram #facebook #whatsappstatus #shorts #trendingshorts #beautiful #love #malayamsongs #musicsong #happy #tips #tricks #top #favorite #useful #need #education

КОМЕНТАРІ • 4