Ravanothbhavam Padmabhushan Kala Raman Kutty Nair Complete

Поділитися
Вставка
  • Опубліковано 12 вер 2024
  • Earlier uploaded one was in two parts. This is joined and complete.
    / 10213879856508836
    Kalamandalam Mps Namboothiri
    1 hr ·
    സഹൃദയൻ്റെ സാഫല്യം
    സമാനഹൃദയനാകണം സഹൃദയൻ എന്നത് പ്രസിദ്ധം.കവിയുടെ,കലാകാരൻ്റെ സർഗാത്മകതയെക്കാപ്പം (ചിലപ്പോൾ അതിൽ കൂടുതലും) ഉയരാൻ ആസ്വാദകന്ന് കഴിയു മ്പോൾ കലാസൃഷ്ടി സഫലമാകും. ആസ്വാദനം ഉദാത്തമാകും.സഹൃദയനും വേണം പ്രതിഭ. എങ്കിലെ അയാൾ യഥാർത്ഥ രസികനാകൂ എന്നത്രെ പണ്ഡിതമതം.സഹൃദയ ശ്രേഷ്ഠനായിരുന്ന കിള്ളി മംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്ന് ഒരു മുഖവുര ആവശ്യമില്ല. അദ്ദേഹത്തിൻ്റെ ഷഷ്ടിപൂർത്തി (1985 മെയ് 31) യൊടനുബന്ധിച്ച് നടന്ന രാവണോത്ഭവം ഒരു ചരിത്ര സംഭവമായി മാറി.സമാനതയില്ലാത്തതായി. അന്നത്തെ തപസ്സാട്ടം എന്ന് അനുഭവസ്ഥരോട് പറയേണ്ടതില്ല. പ്രതികൂലമായിരുന്ന പ്രകൃതിപോലും അനുകൂലമായി. ഷഷ്ടിപൂർത്തി സദ്യ ഗംഭീരമായി. ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരെക്കൊണ്ട് ഇല്ലവും പരിസരവും നിറഞ്ഞു. അത്യാവശ്യക്കാർ സദ്യ ഉണ്ട് തിരിച്ചു പോയി. വന്നവരിൽ നല്ലൊരു ഭാഗം രാത്രിയിലെ കലാപരിപാടികൾ കാണാൻ നിന്നു. തൊട്ടടുത്തുള്ള തറവാട്ടു വക പളുങ്ക് ക്ഷേത്ര മുറ്റത്താണ് വേദി ഒരുക്കിയിരുന്നത്.വേനൽ മഴയുടെ ഒരുക്കം കണ്ടപ്പോൾ ചുറ്റമ്പലത്തിലെയ്ക്ക് വേദി മാറ്റി. താമസിയാതെ ഇടിയും മിന്നലും.വേനൽ മഴ ഒരു എടവപ്പാതിയുടെ ലക്ഷണത്തോടെ തിരിമുറിയാതെ തകർത്ത് പെയ്യാൻ തുടങ്ങി.തുള്ളൽ, മോഹിനിയാട്ടം, കൂടിയാട്ടം, കഥകളി എന്നിവ അവതരിപ്പിയക്കുന്നതിന്ന് പ്രശസ്തരായ കലാകാരന്മാരുടെ ഒരു വലിയ സംഗമം. കഥകളി; മൂന്നു കഥകൾ. രുഗ്മിണീ സ്വയംവരം, ഉദ്ഭവം, ദക്ഷയാഗം. വീഡിയോ ചെയ്യുന്ന സാങ്കേതിക വിദ്യയും സംവിധാനങ്ങളും അപൂർവമായിരുന്ന അക്കാലത്ത് അതിനുള്ള ഭാഗ്യം കൈവന്നു. സൂപ്രണ്ടിൻ്റെ ഭാര്യാസഹോദരൻ അമേരിയ്ക്കയിൽ താമസമാക്കിയിരുന്ന ഒരു പുലാശ്ശേരി ജയദേവൻ നമ്പൂതിരാപ്പാടും പത്നിയും നേരത്തെ എത്തിയിരുന്നു. അവരുടെ കയ്യിൽ വീഡിയോ ക്യാമറയുള്ളത് സൌകര്യമായി.
    പരിപാടികൾ ഒന്നൊന്നായി തുടങ്ങി.അരങ്ങിലെ വെളിച്ചം ഒഴിച്ചാൽ ബാക്കി എല്ലാടവും അന്ധകാരമയം. ഈ അവസ്ഥ രുഗ്മിണീ സ്വയംവരം കഴിയുന്നതുവരെ തുടർന്നു.പത്മനാഭനശാൻ്റെ പ്രശസ്ത വേഷങ്ങളിലൊന്നായ സുന്ദര ബ്രാഹ്മണൻ വീഡിയോ ചെയ്യാൻ സാധിയ്ക്കാത്തതിനൻ്റെ വിഷമം.അടുത്തത് ഉദ്ഭവമാണ്. ചുറ്റമ്പലത്ത് വേദിയ്ക്ക മുന്നിൽ സ്ഥലം കുറവു കാരണം കാണികൾ അവിടവിടങ്ങളിൽ തടിച്ച് കൂടിയിട്ടുണ്ട്.കഥയെക്കുറിച്ചും പ്രത്യേകിച്ചും തപസ്സാട്ടത്തെ കുറിച്ചും ഒരു ചെറു വിവരണം നൽകിയ ശേഷം സൂപ്രണ്ട് - കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് -അതുവരെ ഇരുന്നിരുന്ന (അരങ്ങിന്ന് തൊട്ടുമുമ്പിൽ) സ്ഥലത്തുതന്നെ വീണ്ടും ചെന്നിരുന്നു. സഹോദരന്മാരും ബന്ധുജനങ്ങളും ചുറ്റും സ്ത്രീകളുടെ ഭാഗത്ത് സൂ പ്രേണ്ടിന്റെ പത്നിയും മുന്നിൽ തന്നെയുണ്ട്. മക്കളും മരുമക്കളും അടുത്ത് നേരത്തെ സെറ്റ് ചെയ്ത വീഡിയോവുമായി മകൻ കുഞ്ചു പിന്നിൽ നടുവിൽ .
    പെട്ടിക്കാർ വന്ന് നിലവിളക്കിലെ തിരി ഒന്നു കൂടി തെളിയിച്ചു. കുട്ടിത്രയത്തിൻ്റെ ഉദ്ഭവമാണ്. ആ അരങ്ങിൽ പ്രതിഭാധനനായ മറ്റൊരു പ്രശസ്ത കലാകാരൻ്റെ - കലാ: നീലകണ്ഠൻ നമ്പീശൻ - സാന്നിദ്ധ്യം വേണ്ടതായിരുന്നു. അതിന്ന് യോഗമുണ്ടായില്ല ഷഷ്ടിപൂർത്തിക്കു വരാം എന്ന് പറഞ്ഞ നമ്പീശനാശാൻ അതിന്ന മുമ്പ് ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു. ചേങ്ങല എടുക്കാൻ ശിഷ്യൻ - മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എത്തി. ശിങ്കിടിയായി ആശാൻ്റെ മരുമകൻ കൃഷ്ണൻകുട്ടി നമ്പീശനും. പൊതുവാളാശാൻമാർ എത്തിയതോടെ അരങ്ങ് നിറയാൻ പട്ടിയ്ക്കാംതൊടി യുടെ താഴികക്കുട മെന്ന് വിശേഷിപ്പിച്ച (ഒളപ്പമണ്ണ) കലാ: രാമൻകുട്ടി മാത്രമേ ഇനി വേണ്ടൂ. രാഗം പാടി,കലാശത്തിൻ്റെ അവസാനത്തെ മാത്രയ്ക്ക് സർഗധനനായ ആ ആചാര്യനും കൃത്യമായി അരങ്ങത്ത് എത്തി.രാവണൻ്റെ തിരനോക്ക് മുതൽ മതിമറന്ന് ആസ്വവദിയ്ക്കാൻ അക്ഷമരായി കാത്തിരിയ്ക്കുന്ന സഹൃദയർ .വേണ്ടത്ര വെളിച്ചമില്ലാത്തതിൻ്റെ ദു:ഖം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.പെട്ടെന്നതാ "ഭഗവാൻ" -വൈദ്യുതി -പ്രത്യക്ഷമായിരിയ്ക്കുന്നു.സദസ്സിൻ്റെ ആഹ്ളാദം പറയേണ്ട. തുടർന്നുണ്ടാ രണ്ട് മണിക്കൂർ നേരത്തെ പ്രകടനം സദസ്സിനെ ആനന്ദത്തിലാറാടിച്ചു.വൻ പുറ്റ വേഷം ആശാൻ ഒരിയ്ക്കൽ കുടി അനശ്വരമാക്കി. ചെണ്ടയിലും മദ്ദളത്തിലും പൊതുവാാളാശാൻമാർ രാവണൻ്റെ സൂക്ഷ്മ ചലനങ്ങൾക്ക് പോലും ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിച്ചു. പട്ടിയ്ക്കാംതൊടി കളരിയിൽ നിന്ന് തുടങ്ങിയതാണ് ആ കൂട്ടായ്മ .അത് കേരളത്തിലെ അങ്ങോളമിങ്ങോളം അരങ്ങിനെ ധന്യമാക്കിയിട്ടുണ്ട്. രമുണ്ണി മേനോനാശാൻ്റെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ഉദ്്ഭ്ഭവത്തിലെ രാവണൻ' ശിഷ്യനും അത് സ്വന്തമാക്കി. ഏതൊ സ്വപ്നലോകത്തിലെന്ന പോലെ സൂപ്രണ്ട് അരങ്ങിലെയ്ക്ക് ഏകാഗ്രതയോടെ നോക്കി ആസ്വദിയക്കുന്ന ചിത്രം ഞാനിപ്പൊഴും കാണുന്നു .
    ഉത്ഭവം തീർന്നു.ആശാൻ അണിയറയിലെത്തി കിരീടവും ഉടുത്തുകെട്ടും ആടയാഭരണങ്ങളും മാറ്റാൻ പെട്ടിക്കാർക്ക് പുറമെ ശിഷ്യരായ ഞങ്ങൾ ചിലരും സഹായിച്ചു.മുഖം തുടയ്ക്കുന്നതിന്ന് ആശാൻ ഒരു ചെറിയ പെട്ടി മേൽ ഇരുന്നു.പൊതുവാളാശാൻമാർ സ്വല്പം അകലെ ഇരുന്ന് മുറുക്കാനും .നിമിഷത്തിന്നുള്ളിൽ സൂപ്രണ്ട് തൊട്ടപായയിൽ വന്നിരുന്നു. കണ്ണുകളിൽ സന്തോഷാശ്രുക്കൾ .അൽപ നേരത്തെ നിശ്ശബ്ദത. മുഖം തുടയ്ക്കുന്നതിനിടയിൽ ആശാൻ സ്യപ്രെണ്ടിന്നെ ഒന്നു നോക്കി. അത്ര മാത്രം.
    "രാമൻകുട്ടീ! ഞാൻ എന്താ പറയേണ്ടത് 'ഷഷ്ടിപൂർത്തി പിന്നിട്ടവരാണ അരങ്ങത്ത് മൂവരും .എന്നാൽ പ്രവൃത്തിയിൽ അതൊട്ടും തൊന്നിയില്ല. ഇങ്ങനെ ഒരരങ്ങ് ഇവിടെ ഉണ്ടായത് ഞങ്ങളുടെ തറവാടിൻ്റെ സുകൃതമായി" സൂപ്രണ്ട് വികാരാധീനനായി പറഞ്ഞു.ആശാന്റെ മുഖത്ത് ഒരു പുഞ്ചിരിയുടെ ലാഞ്ഛന .
    "സൂപ്രണ്ടൊക്കെ മുന്നിലിരിയ്ക്കുമ്പോൾ ഞങ്ങളെ പ്പോലുള്ളവർക്ക് ഒരാവേശമാണ് .അത്രേള്ളു. ഒരു സങ്കടം മാത്രം.പിന്നിൽ നമ്പീശൻ ഉണ്ടായില്ല"
    ചുരുക്കം വാക്കുകളിൽ പ്രതികരണം.
    സഹൃദയത്വം ഇവിടെ സാഫല്യ മടയുന്ന കാഴ്ച.

КОМЕНТАРІ • 12

  • @moniquejothybublisi4882
    @moniquejothybublisi4882 2 роки тому +1

    I was lucky enough to meet him and see him performing during my years living in Kerala and studying at Kalamandalam. Asan is among the greatest kathakali performers.

  • @adithyaashok6343
    @adithyaashok6343 4 роки тому +2

    ആശാനെ നേരിൽ കാണാൻ സാധിച്ചിട്ടില്ല . വിഡിയോകൾ ഫലപ്രദം . എഴുത്തുകളാണ് അതിലേറെ ആകര്ഷിച്ചിട്ടുള്ളത് . സന്തോഷം . കുട്ടിത്രയം _ ഉത്ഭവം കാണാൻ സാധിച്ചതിൽ

  • @kalanilayammukundakumar5760

    🙏🙏

  • @subramaniamiyer1766
    @subramaniamiyer1766 3 роки тому

    Inimitable Ramankutty Nair Ashan, especially in Utbhavam. !!!!!!!!!

  • @nknair9480
    @nknair9480 2 роки тому

    The Powerful RAVANA ,eversince we know

  • @vivek42647
    @vivek42647 2 роки тому

    നന്നായി

  • @narayanankm4298
    @narayanankm4298 3 роки тому

    Thanks!

  • @vivek42647
    @vivek42647 3 роки тому

    ഗുരുകൃപ

  • @lover9707
    @lover9707 4 роки тому +1

    പാട്ടും മേളവും ആരൊക്കെയാണെന്ന് പറയാമോ

    • @muthukurussi
      @muthukurussi  4 роки тому +1

      Singing: Matampi Subrahmanyan Namboothiri. CheNTa Krishnan Kutty Pothuval and Maddalam Apputty Pothuval along with Padmabhooshan Raman Kutty Nair as Ravanan (This is called Kuttythrayam)

    • @yadukrishnan3022
      @yadukrishnan3022 3 роки тому

      @@muthukurussi l