Danger Boys Vs Karnataka Sixes|Final Volleyball Match😲|Chettukuzhi Volley|Volley Rally|2&3 comeback😲

Поділитися
Вставка
  • Опубліковано 23 сер 2024
  • #volleyball #volleyballplayer
    #volleyballgirls #volleyballteam
    #volleyballlife
    #volleyballgame
    #volleyballislife
    #volleyballcoach
    #volleyballplayers
    #volleyballaddict
    #volleyballcamp #volleydono
    എത്ര രൂപ വേണമെങ്കിലും മുടക്കാൻ തയ്യാർ ആയി ഗ്യാലറിയിൽ ഒരു ഇരിപ്പിടത്തിനു വേണ്ടി കെഞ്ചി അപേഷിക്കുന്ന നാട്ടുകാർക്ക് മുൻപിൽ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സംഘാടകർ . ചെറിയ തണുപ്പും ചാറ്റൽ മഴയും തങ്ങളുടെ വോളി ആവേശത്തിനു മുൻപിൽ അടിയറവ് പറഞ്ഞ നിമിഷങ്ങൾ. വീട് പൂട്ടി കുടുംബസമേതം കൈപന്ത് കളിയുടെ താ ളത്തിനൊപ്പം സഞ്ചരിച്ച ഒരാഴ്ച്ച.തങ്ങളുടെ കയ്യിൽ ചുരുട്ടി പിടിച്ച അവസാനത്തെ നോട്ടും തന്റെ പ്രിയ താരത്തിനു സമ്മാനമായി സമർപ്പിക്കുന്ന അമ്മമാർ.നവജീവൻ നേതൃത്വം നൽകിയ ചേറ്റുകുഴി വോളി അവസാനിക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മകൾ നിരവധി ആണ്.വോളിബോളിന്റെ കാലം കഴിഞ്ഞിട്ടില്ല എന്നും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ തങ്ങൾ കൂടെ ഉണ്ടാവും എന്ന് തെളിയിക്കുക ആണ് ചേറ്റുകുഴിയിലേക്ക് ഒഴുകി എത്തിയ പതിനായിരങ്ങൾ.ഇടുക്കിയുടെ മണ്ണിൽ അലിഞ്ഞു ചേർന്ന കൈപ്പന്ത് കളി ആവേശത്തിനു ഒട്ടും കുറവ് വന്നിട്ടില്ല എന്ന് തെളിയിക്കുക ആണ് ഇത്തരം ടൂർണമെന്റുകൾ.ചേറ്റുകുഴി വോളിബോളിനൊപ്പം സഞ്ചാരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നിന്നു പോയ വോളി ആവേശം ജീവൻ നൽകി തിരികെ എത്തിക്കുക ആയിരുന്നു നവജീവൻ ക്ലബ്‌.അതെ വോളിബോളിനു ഒരു നവജീവൻ കൊടുക എന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം തങ്ങളുടെ നാട്ടിലെ അപകടം പറ്റിയ കുടുംബത്തിനു കൂടി നവജീവൻ പകരുക ആയിരുന്നു ഈ ടൂർണമെന്റ് വഴി . അതിന്റ അണിയറ പ്രവർത്തകക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി ഒരു വോളി കാലം അവിടെ ഉണ്ടാവുമ്പോൾ മികച്ച ഒരു അഖിലേന്ത്യാ ടൂർണമെന്റും വനിതാ ടൂർണമെന്റും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.കേരള വോളി ചരിത്രത്തിൽ ചേറ്റുകുഴി എന്നും ഓർമ്മിക്കപ്പെടും.

КОМЕНТАРІ • 6