ആ ദൈവപുത്രന്മാർ ദൂതൻ മാരോ?രണ്ടാം ഭാഗം. ഡേവിഡ് അടിമാലി.

Поділитися
Вставка
  • Опубліковано 5 лип 2024
  • ഉല്പത്തി 6
    ആ ദൂതന്മാർ
    വചന പഠനം
    വേറിട്ട ചിന്തകൾ ഭാഗം 65
    ഡേവിഡ് അടിമാലി
    #9995151310

КОМЕНТАРІ • 33

  • @varghesetharian8020
    @varghesetharian8020 27 днів тому +1

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ജ്ഞാനികൾ എന്ന് പറഞ്ഞു മൂഡരായി പോയവരാണ് പാസ്റ്ററെ എതിർക്കുന്നത്

  • @c.pthomas1667
    @c.pthomas1667 27 днів тому

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷന്മാരാണ് .
    ഈ ഭൂമിയിൽ ജീവിച്ചു മരിച്ച വിശുദ്ധന്മാരാണ് സ്വർഗത്തിലെ ദൂതന്മാർ .

    • @davidthomas7934
      @davidthomas7934  27 днів тому

      @@c.pthomas1667 ഇതിന് ബൈബിളിൽ എന്തെങ്കിലും തെളിവുണ്ടോ?

    • @c.pthomas1667
      @c.pthomas1667 27 днів тому

      @@davidthomas7934 ഏതിനാണ് തെളിവ് വേണ്ടിയത്‌?

    • @omanarajan6347
      @omanarajan6347 26 днів тому +3

      മനുഷ്യരെക്കാൾ മുമ്പെ ദൂതന്മാരുണ്ടല്ലോ ഏദ൯തോട്ടത്തിൽ നിന്നു ദൈവത്തോട് അവിശ്വാസവു൦ അനുസരണക്കേടു൦ കാണിച്ച ആദാം ഹൌവ്വമാരെ ഇറക്കി കളഞ്ഞിട്ടു ഏദെൻ തോട്ടത്തിനു കിഴക്കു കെരൂബുകളെ നിർത്തുമ്പോൾ മരിച്ചുപോയ വിശുദ്ധന്മാരില്ലായിരുന്നു. പിന്നെ എങ്ങനെയാണ് മരിച്ചു പോയ വിശുദ്ധന്മാ൪ ദൂതന്മാരാകുന്നത്. ദൂതന്മാരു൦ വിശുദ്ധന്മാരു൦ വേറെ യാണ് എബ്രായ൪12:22-23 നല്ലതുപോലെ വായിച്ചു പഠിക്കുക ബൈബിൾ നല്ലതുപോലെ പഠിച്ചു മനസ്സിലാക്കുക.

  • @joydaniel4543
    @joydaniel4543 25 днів тому

    ദൂതൻമ്മാർ മല്ലുപിഠിച്ചതായി പറയുന്ന് അബ്രഹാമിൻ്റെ അടുത്ത് വന്ന് അപ്പവും ഇറച്ചിയും കഴിച്ചു എന്ന് പറയുന്ന് സോദോമിൽ ലോത്തിനെ കൈക്ക് പിഠിച്ചു കൊണ്ട് പോയി അപ്പോഴൊക്കെദൂതൻമ്മാർക്ക് ശരീരം ഉണ്ടായിരുന്നു.

    • @omanarajan6347
      @omanarajan6347 25 днів тому

      മല്ലുപിടിച്ചത് ഒരു പുരുഷനിലൂടെ ദൂതൻ പ്രത്യക്ഷനായതാണ്. അബ്രാഹാമിന്റെ അടുക്കൽ വന്നതു മൂന്നു പുരുഷന്മാരിലൂടെയാണ് പ്രതൃക്ഷപ്പെട്ടത്.

    • @omanarajan6347
      @omanarajan6347 25 днів тому

      ദൂതന്മാർ പുരുഷന്മാരിലൂടെയാണ് പ്രതൃക്ഷപ്പെട്ടാണ് യാക്കോബിനോടു മല്ലുപിടിച്ചതു൦ ലോത്തിന്റെ അടുക്കൽ വന്നുതു൦. നല്ലതുപോലെ വചനം വായിച്ചു നോക്കുക.

    • @omanarajan6347
      @omanarajan6347 25 днів тому

      ആ൯സ൪ മായിച്ചു കളയുന്നത് എന്തിനാണ്. ബൈബിൾ പഠിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. അബ്രാഹാമിന്റെ അടുക്കലു൦ യാക്കോബിന്റെ അടുക്കലു൦ ദൂതന്മാ൪ വന്നത് പുരുഷന്മാരിലൂടെയാണെന്ന്. പഴയനിയമം ദൂതന്മാ൪മുഖനെയാണ് പ്രവാചകന്മാരോട് അരുളിച്ചെയ്തത്.

    • @davidthomas7934
      @davidthomas7934  25 днів тому

      @@joydaniel4543 ഉല്പത്തി 18.ൽ ഒരു നല്ല പരിശോധന നടത്തേണ്ടിയിരിക്കുന്നു.
      വാക്യം 2 ൽ 3 പുരുഷന്മാർ
      22ൽ ആ പുരുഷന്മാർ അവിടെ നിന്ന് പോയി എബ്രഹാം യെഹോവയുടെ സന്നിധിയിൽതന്നെ നിന്നു
      33 ൽ യെഹോവ എബ്രഹാം മിനോട് അരുളി ചെയ്തു തീർന്ന ശേഷം അവിടെ നിന്ന് പോയി എബ്രഹാം തന്റെ സ്ഥലത്തേക്ക് പോയി.
      ഇനി ചേർത്ത് പഠിക്ക്. ആ പുറഷന്മാരിൽ ഒരാൾ യെഹോവ അല്ലേ..
      കൂടുതൽ വിശദമായി മായി എന്റെ ഒരു വീഡിയോ തന്നെ ഉണ്ട് കേൾക്കുക

    • @davidthomas7934
      @davidthomas7934  25 днів тому

      @@omanarajan6347 ആരാണ് മായിച്ചു കളയുന്നത്? ഒരു സഹോദരൻ പല പ്രാവശ്യം ഉന്നയിച്ച ഒരു കാര്യമാണ്
      ഇത്.
      ഞാൻ ഒന്നും ഡിലിറ്റ് ആകിയിട്ടില്ല.

  • @SalimVikram
    @SalimVikram 26 днів тому

    മല്ലന്മാർ അന്നും ഇന്നും ഉണ്ട്.വീരന്മാരും യോദ്ധാക്കളും. കീർത്തി പ്രാപിച്ചവരും. അന്നും ഇന്നും ഉണ്ട്. ഉല്പത്തി ആറിന്റെ നാല്. അതിന്റെ ശേഷവും.. (എന്നുവച്ചാൽ .തുടക്കം മുതലേ ( ഏനോശ് .ജനിക്കും മുൻപേ )ദൂതന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നു എന്നാണ്). ദൈവത്തിന്റെ പുത്രന്മാർ.മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നു.😄 അവർ മക്കളെ പ്രസവിച്ചു. (മനുഷ്യനും മനുഷ്യനും ആണ് കണ്ടുമുട്ടിയത് എങ്കിൽഇതൊരു വലിയ കാര്യമായി എഴുതേണ്ടതില്ല. ഇങ്ങനെ ഒരു വിവരണത്തിന്റെ ആവശ്യമെന്തിന്?🤔..😄) ഏനോശിന് മുൻപേ ദൈവത്തിന്റെ പുത്രന്മാർ വന്നതായി കാണാം. അന്ന് മല്ലന്മാരും വീരന്മാരും കീർത്തി കേട്ട പുരുഷന്മാരും ഉള്ളതായും കാണാം.😄 ആദം ഹവാ ബന്ധം തന്നെ മനുഷ്യനും മനുഷ്യനും ആയിട്ടുള്ള ബന്ധമാണ്.അതുകൊണ്ടാണ് പറഞ്ഞത്. വചനത്തെ ശ്രദ്ധിക്കുക . മനുഷ്യരുടെ പുത്രിമാർ. സൗന്ദര്യ ഉള്ളവർ എന്ന് കണ്ടിട്ട്.തങ്ങൾക്ക് ബോധിച്ച ഏവരെയും. ഭാര്യമാരായി എടുത്തു.😄മനുഷ്യനും മനുഷ്യനും. എങ്കിൽ ഇതൊരു വലിയകാര്യമായി പറയേണ്ടതുണ്ടോ.?ചിന്തിക്കുക!🤔
    സ്വർഗ്ഗത്തിൽ വിവാഹo.മനുഷ്യനുമായുള്ള ബന്ധത്തിൽ ഇല്ലെന്നു യേശു പറയുന്നുണ്ട്.😄 എന്നാൽ ഇവിടെ സ്വർഗ്ഗത്തെ കാര്യമല്ല. ഭൂമിയിലെ കാര്യമാണ്.😄 ജനം വർദ്ധിക്കുവാൻ ദൈവം ദൂതന്മാരെ അനുവദിച്ചതായി കൂടെ ?..😄
    ദൈവം ജനിപ്പിച്ച Or സൃഷ്ടിച്ച. ദൂതന്മാർ. ദൈവത്തിന്റെ പുത്രന്മാർ എന്ന് തിരുവെഴുത്ത് സംബോധന ചെയ്താൽ അതിനെന്തെങ്കിലും തെറ്റുണ്ടോ .?

    • @omanarajan6347
      @omanarajan6347 26 днів тому

      ഭൂതലത്തിൽ ഒക്കെയും കൂടിയിരപ്പാ൯ ഒരുവനിൽനിന്ന് മനുഷൃജാതിയെ മുഴുവനും ഉളവാക്കി എന്നാണ് വചന൦. വീരനായ നിമ്രോദു൦ മല്ലനായ ഗോലിയാത്തു൦ എല്ലാ൦ മനുഷ്യരാണ് . അല്ലാതെ ദൂതമനുഷൃരല്ല.

    • @omanarajan6347
      @omanarajan6347 26 днів тому

      ആ൯സ൪ തരാ൯ പറ്റാത്തതുകൊണ്ടാണോ മായിച്ചുകളയുന്നത്. ബൈബിൾ പഠിക്കുക സ്വന്ത മായി വൃാഖൃാനിക്കാതെ. വീരനായ നിമ്രോദു൦ അനാകൃമല്ലന്മാരു൦ ഫെലിസ്ത്യനായ മല്ല൯ ഗോലിയാത്തു൦ എല്ലാം മനുഷ്യരാണ് ദൂതമനുഷൃരല്ല എന്നു മനസ്സിലാക്കിട്ടു വേണം ഇങ്ങനുളള കമ൯റ് ഇടാൻ, ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ഒരുവനിൽനിന്ന് മനുഷൃജാതിയെ മുഴുവനും ഉളവാക്കി എന്നാണ് വചന൦ പഠിപ്പിക്കുന്നത്.

    • @omanarajan6347
      @omanarajan6347 26 днів тому

      മറുപടി തരാ൯ ഇല്ലാത്തതുകൊണ്ടാണോ സലീം മറുപടി എല്ലാം മായിച്ചു കളയുന്നത് വീരനായ നിമ്രോദു൦ മല്ലനായ ഗോലിയാത്തു൦ അനാകൃ മല്ലന്മാരു൦ എല്ലാം മനുഷ്യരാണ് ദൂതമനുഷൃരല്ല എന്നു മനസ്സിലാക്കുക.

    • @omanarajan6347
      @omanarajan6347 25 днів тому

      മറുപടി പറയാൻ കഴിയാത്തത് എല്ലാം മായിച്ചു കളയുന്നത് എന്തിനാണ്. വീരന്മാരു൦ മല്ലന്മാരു൦ ദുതമനുഷൃരല്ല. ശപിക്കപ്പെട്ട കായെ൯റ തലമുറയിൽ നിന്ന് വന്നപുത്രിമാരെ ശേത്തിന്റെ തലമുയിൽ നിന്നു വന്നദൈവപുത്രന്മാരു൦ തമ്മിൽ വിവാഹം കഴിച്ചു എന്നതാണ് ശരി. ലൂക്കൊസു൯റ സുവിശേഷം 3-ാ൦ അദൃായത്തിൽ പറയുന്നത് ശേത്ത് ആദത്തിന്റെ പുത്ര൯ ആദ൦ ദൈവത്തിന്റെ പുത്ര൯ എന്നാണ്.

  • @c.pthomas1667
    @c.pthomas1667 27 днів тому

    "തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു".ആരാണ് സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാർ ?" കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു". ഇവരാണ് സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാർ .തെളിവ് ,
    കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു"."ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
    " അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു".ഇങ്ങനെ അനേകരും ഒറ്റിക്കൊടുത്ത യൂദയും സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാർ ആണ് .

    • @davidthomas7934
      @davidthomas7934  27 днів тому

      @@c.pthomas1667 സർ ഈ വാക്യങ്ങൾ എല്ലാം എന്താണ് ഇതിൽ വിശദീകരിക്കുന്നുണ്ട് എന്നിട്ട് ചോദ്യവും ചോദിച്ചിട്ടുണ്ട്. താങ്കൾ പൂർണ്ണമായി കേൾക്കാതെയാണ് കമെന്റ് ചെയ്തതെന്നു മനസിലായി. മുഴുവനും കെട്ടിരുന്നെങ്കിൽ ഈ വിഡ്ഢിത്വം വീണ്ടും ആവർത്തിക്കുകയില്ലായിരുന്നു.

    • @c.pthomas1667
      @c.pthomas1667 27 днів тому

      @@davidthomas7934 ഈ വിഡ്ഢിത്വം താങ്കളെപ്പോലുള്ള പല പണ്ഡിതന്മാർക്കും അയച്ചുകൊടുത്തിട്ടുണ്ട് .

    • @omanarajan6347
      @omanarajan6347 27 днів тому +2

      കോരഹ് ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകനാണ് കോരഹ് രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരാണ് ദാഥാനും അബിരാമു൦ അവരെങ്ങനെയാണ് ദൂതന്മാരാകുന്നത്. പൌരോഹിത്യം ലേവിഗോത്രത്തിലുള്ള അഹരോനും പുത്രന്മാ൪ക്കു൦ തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായി ദൈവം ദാനമായി നൽകിയതാണ്. മോശക്കും അഹരോു൦ എതിരായി ഞങ്ങൾ എല്ലാവരും വിശുദ്ധന്മാരാണെന്നു പറഞ്ഞു ധൂപം വീശിയതുകൊണ്ടാണ് യഹോവയുടെ കോപം അവരുടെ മേൽ വന്നു ഭൂമി വായ്തുറന്നു ആമനുഷ്യരെയെല്ലാ൦ അവരുടെ സമ്പത്തു൦ വിഴുങ്ങിക്കളഞ്ഞത്. അവ൪ മനുഷ്യരാണ് ദൂതന്മാരല്ല.

    • @davidthomas7934
      @davidthomas7934  27 днів тому

      @@omanarajan6347 ബൈബിൾവായിക്കാതെ ഉള്ള പഠനമാണ് ഇത്തരത്തിലുള്ള Examination കൊണ്ടുപോകുന്നത്. നല്ല തെളിവുകൾ 🙏🙏👌👌

  • @SalimVikram
    @SalimVikram 26 днів тому

    എന്റെ സഹോദരാ... വചനത്തെ തെറ്റായി വ്യാഖ്യാനിക്കു മുൻപ്.ദൈവിക ആലോചനപ്രകാരം വചനം വിവേചിച്ച് പഠിക്കുക.!🙏
    (1) ഇവിടെ ആദാമിന് പെൺമക്കൾ ജനിച്ചിരുന്നു.. ഇവരെ ഒക്കെ ആരാ വിവാഹം കഴിച്ചത് 😄..
    (2) കയ്യിൻ മറ്റൊരു ദേശത്തു ചെന്നു.വിവാഹം കഴിച്ചതായി കാണുന്നു.. കയ്യിൻ കെട്ടിയ പെണ്ണ്. ആരുടെ മകൾ😄
    ഇവിടെ വളരെ വ്യക്തമാണ്
    ആദമിന്റെ പെൺമക്കളെ ദൈവത്തിന്റെ ദൂതന്മാരാണ് വിവാഹം ചെയ്തു എന്ന് മനസ്സിലാക്കാം. അവരുടെ തലമുറയെ ആണ്. കയ്യിനും, ശേത്തും, ഏനോശും, എല്ലാം വിവാഹം ചെയ്തത്.! ദൂതന്മാരുടെ സന്തതി ആയതുകൊണ്ടാണ്. പുരാതനകാലത്തെ വീരന്മാരും. കീർത്തിപ്പെട്ട പുരുഷന്മാരും എന്ന് പറയുന്നത്..😄അല്ലാതെ ഏനോശ്. ആരാധന തുടങ്ങിയത് കൊണ്ടല്ല...
    എബ്രായർ 1:5 നീ എന്റെ പുത്രൻ ഞാനിന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നും
    ഞാൻ അവന് പിതാവും.അവൻ എനിക്ക് പുത്രനും ആയിരിക്കുമെന്നും. ദൈവം തന്റെ ഏകജാതനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ... അത് സത്യമാണ്. രണ്ടാം സങ്കീർത്തനത്തിൽ പുത്രൻ തന്നെ ഈ കാര്യം പറയുന്നുണ്ട്.! എന്നുവച്ച്... ദൈവം സൃഷ്ടിച്ച ദൈവത്തിന്റെ ദൂതന്മാരെ. പുത്രൻ മാർ എന്ന് സംബോധന ചെയ്താൽ. അതിലെന്താ തെറ്റ്?. ദൂതന്മാരുടെ താതനും മാതാവും എല്ലാം ദൈവം തന്നെയാണ് .😊 ദൈവം ഭൂമിയിൽ ജനം പെരുകി വരുവാൻ. ദൈവം ദൂതന്മാരെ അനുവദിച്ചതായി കൂടെ..?..?.
    ദൈവീക പദ്ധതി എന്തെന്നറിയാതെ വായിൽ തോന്നുന്നത് പറയാതിരിക്കുക.🙏🤣🤣🤣

    • @davidthomas7934
      @davidthomas7934  26 днів тому

      @@SalimVikram പ്രളയയത്തിനു ശേഷമാമാണല്ലോ അനാക്യാ മല്ലൻ മാരെ കാണുന്നത്. ഈ മല്ലന്മാർ ഏത് ദൂതന്റെ സന്തത്തിയാ??
      അത് പറഞ്ഞാൽ ബാക്കി പറയാം.

    • @SalimVikram
      @SalimVikram 26 днів тому

      ​@@davidthomas7934ഇവിടെ പറയുന്നത് പ്രളയത്തിനു ശേഷമുള്ള കാര്യമല്ല. അതിനു മുൻപേയുള്ള കാര്യമാണ് വായിച്ചു നോക്കുക! 😄 താങ്കളോട് പറഞ്ഞാൽ ഒന്നും അംഗീകരിക്കില്ലെന്ന് അറിയാം. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.ആമേൻ

    • @SalimVikram
      @SalimVikram 26 днів тому

      ഇവിടെ പ്രളയത്തിന്റെ ശേഷമുള്ള കാര്യമല്ല അതിനു മുൻപേയുള്ള ദൈവത്തിന്റെ ദൂതന്മാരെ കുറിച്ചുള്ള കാര്യമാണ് 😄 ആറാം അധ്യായം വായിക്കുക! ഇവിടെ മല്ലൻന്മാർ എന്നല്ല പറയുന്നത്. വീരന്മാർ 😄 കീർത്തികേട്ട പുരുഷന്മാർ.😄

    • @benjamin9745
      @benjamin9745 26 днів тому

      ഗോല്യാത്ത് എന്ന മല്ലൻ ദൂതൻ്റെ മകനാണോ?

    • @omanarajan6347
      @omanarajan6347 26 днів тому +2

      കയെ൯ നോദ് ദേശത്തു ചെന്നു തന്റെ ഭാര്യയെ പരിഗ്രഹിച്ചു എന്നാണ് വചന൦. ആദം പുത്രന്മാെരെയു൦ പുത്രിമാരെയും ജനിപ്പിചു എന്നാണ് പറയുന്നത്. അങ്ങനയാണ് സന്താനപരബര ആദ്യം ഉണ്ടായത്. മോശയുടെ കാലത്താണ് നിയമങ്ങളും കല്പന കളു൦ ദൈവം കൊടുത്തത് എന്നു കൂടെ മനസ്സിലാക്കണ൦. ഭൂതലത്തിലെങ്ങു൦ കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷൃജാതിയെ മുഴുവനും ഉളവാക്കി എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അല്ലാതെ സ്വർഗ്ഗത്തിലെ ദൂതന്മാ൪ വന്നു ആദമി൯റ പെൺമക്കളെ വിവാഹം കഴിച്ചു എന്നു ബൈബിൾ പഠിപ്പിക്കുന്നതില്ല. മനുഷ്യരുടെ വിപരീതോപദേശം മാത്രം. ഞാൻ പോയി കഴിഞ്ഞിട്ടു വിപരീതോപദേശവുമായ് കൊടിയ ചെന്നായ്ക്കൾ വരും എന്നു പൌലൊസ് ശ്ലീഹാ പറയുന്നുണ്ട്. ദൈവത്തിന്നു ജനിച്ചത് തന്റെ ഏകജാതനായ ക്രിസ്തു മാത്രമാണ്. ദൂതൻ മാർ ദൈവത്തിന്റെ സൃഷ്ടി യാണ്. ദൂതന്മാർ വിവാഹ൦ കഴി ക്കുന്നില്ല വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നില്ല എന്നാണ് യേശു ക൪ത്താവ് പറഞ്ഞത്.

  • @SalimVikram
    @SalimVikram 26 днів тому

    താങ്കൾ എന്തിന് ഡിലീറ്റ് ചെയ്യുന്നു..😄 ഇവിടെ പറയുന്നത് അനാക്യമലന്മാരെ കുറിച്ച് അല്ല.പ്രളയത്തിനു മുൻപേ ഭൂമിയിലെ സ്ത്രീകൾ സൗന്ദര്യമളളവർ എന്ന് കണ്ട്.ദൈവത്തിന്റെ പുത്രന്മാർ.മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു,.( ഇവിടെ പറയുന്ന വാക്കുകളെ ശ്രദ്ധിക്കുക! മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട്. അപ്പോൾ തന്നെ മനുഷ്യൻ അല്ല ദൈവത്തിന്റെ ദൂതന്മാരാണ് മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ വന്നത് എന്ന് വ്യക്തം 😄) ഇവരിൽനിന്ന് ജനിച്ചവരത്രേ. (മല്ലന്മാരെ എന്നല്ല) വീരന്മാർ കീർത്തിപ്പെട്ട പുരുഷന്മാർ തന്നെ എന്ന് പറയുന്നത്.🤣
    ദൈവം ജനിപ്പിച്ച അല്ലെങ്കിൽ സൃഷ്ടിച്ച ദൂതന്മാർ ദൈവത്തിന്റെ പുത്രന്മാർ അല്ലേ?🤣.ഇനി അവരെ പുത്രന്മാർ എന്ന് വചനം പറഞ്ഞാൽ അതെങ്ങനെ നിഷേധിക്കാൻ പറ്റുo..😄
    എന്തുപറഞ്ഞാലും താങ്കൾ അംഗീകരിക്കില്ല. എന്ന് എനിക്കറിയാം 😄. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.! ആമേൻ 🙏

    • @davidthomas7934
      @davidthomas7934  26 днів тому

      @@SalimVikram എവിടെ, ആര് ഡിലിറ്റ് ചെയ്തു?

    • @omanarajan6347
      @omanarajan6347 26 днів тому +2

      നോഹയുടെ മകൻ ഹാമിന്റെ കൊച്ചു മകൻ നിമ്രോദ് ഭൂമിയിലെ ആദ്യത്തെ വീരനായിരുന്നു. ആപ്പോൾ കൂശു൦ ദുതനായിരുന്നോ? സ്വർഗ്ഗത്തിലെ ദൂതന്മാ൪ വിവാഹം കഴി ക്കുന്നില്ല എന്നു യേശു ക൪ത്താവ് തന്നേ പറഞ്ഞിട്ടുണ്ട്.

    • @davidthomas7934
      @davidthomas7934  26 днів тому

      @@omanarajan6347 👌👌

    • @SalimVikram
      @SalimVikram 25 днів тому

      ​@@omanarajan6347സ്വർഗ്ഗത്തിലെ ദൂതന്മാർ വിവാഹം കഴിക്കുന്നില്ല എന്ന് യേശു എപ്പോ പറഞ്ഞു. ആ വചനം ഒന്ന് പോസ്റ്റ് ചെയ്യണേ..