ശ്രീരാമചരിതം -SREERAMACHARITHAM (ഭഗവാൻ ശ്രീരാമൻ്റെ ജനനം മുതൽ പട്ടാഭിഷേകം വരെ)

Поділитися
Вставка
  • Опубліковано 9 лют 2025
  • @KanippayurKaikottikaliSangham
    LOCATION-KOLATTAPPILLI MANA(K P NAMBOODIRI'S)
    IDAKKA-Anoop vellatanjoor
    Shot by
    Jebin Joseph & Team
    Content Factory
    Dress courtesy - APSARA SAREES
    Editing -Adritha Parameswaran
    thiruvathirasongs#thiruvathirakali #thiruvathiradance #thiruvathirai #thiruvathirakkali #athira
    #kaikottikklipattukal #guruvayur #sastha
    ganapathysthuti#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji #thiruvathiradance
    #thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva#ganapathy#ganeshotsavam#vinayakachadurthi
    വാത്മീകിയെഴുതിയ രാമായണത്തിൻ്റെ
    കഥകളിൽ മുഴുകുന്ന നേരമതിൽ
    ശ്രീരാമ ചരിതങ്ങൾ കേൾക്കുവാൻ പോയിടാം
    ദശരഥരാജൻ്റെ സന്നിധിയിൽ.
    പുത്ര ദുഃഖങ്ങളെ മാറ്റുവാൻ ദശരഥൻ
    പുത്രകാമേഷ്ടിയെന്ന യാഗം ചെയ്തു.
    കൗസല്യാ തനയനായ് വിഷ്ണു ദേവൻ വന്നു
    ദശരഥ നന്ദനൻ ശ്രീരാമനായ്.
    കൈകേയി പുത്രനായ് ഭരതൻ പിറന്നപ്പോൾ
    കേകയ രാജ്യത്തും ഘോഷമായി.
    വിഷ്ണുവിൻ തേജസ്സായി സൗമിത്രീ തനയരായ്
    ലക്ഷ്മണ ശത്രുഘ്നൻമാർ പിറന്നു വീണു.
    കാലങ്ങൾ മറിഞ്ഞപ്പോൾ ശ്രീരാമദേവനാലെ
    ശൈവചാപമൊന്നു തകർന്നു വീണു.
    ജനകൻ്റെ പുത്രിയാം മൈഥിലിയെ രാമൻ
    പരിണയം ചെയ്തു കരം പിടിച്ചു.
    രാമനെ രാജാവായ് വാഴിച്ചീടണമെന്ന്
    രാജൻ ദശരഥൻ ചൊല്ലിയപ്പോൾ
    മന്ഥര തന്നുടെ വാക്കുകൾ കേട്ടപ്പോൾ
    കൈകേയി വന്നുടൻ മറുവാക്കുമായ്.
    കൈകേയി തനയനെ വാഴിച്ചീടുക വേണം
    കാട്ടിലേക്കയക്കുക രാമനേയും.
    പണ്ടു കൈകേയിക്ക് നല്കിയ വാക്കുകളെ
    മാറ്റുവാൻ ദശരഥൻ തുനിഞ്ഞതില്ല.
    താതൻ്റെ വാക്കിനെ പാലനം ചെയ്യുവാൻ
    ദണ്ഡകാരണ്യം കേറി ശ്രീരാമനും.
    പതിയുടെ കർമ്മത്തിൽ വിശ്വാസമർപ്പിച്ച്
    പതിയുടെ മാർഗ്ഗം വരിച്ചു സീത.
    ജ്യേഷ്ഠൻ്റെ ധർമ്മത്തിൽ തുല്യത തീർക്കുവാൻ
    ജ്യേഷ്ഠനെ ലക്ഷ്മണൻ അനുഗമിച്ചു.
    യാത്രാ പഥമൊന്നിൽ പഞ്ചവടിയെത്തി
    പർണ്ണശാല കെട്ടി വസിച്ചു പോന്നു.
    വികൃതിയാം കാലത്തിൻ മാറിയ കളികളിൽ
    വിരഹിയായ് മാറുന്നു രാമചന്ദ്രൻ.
    പതിതനാം രാവണൻ അപഹരിച്ചെങ്കിലും
    പതിവ്രതയായ് ഉറച്ചു സീത.
    പഥമറിയാതെയാ ദശരഥ പുത്രന്മാർ
    പഥികനായ് ദേശങ്ങൾ താണ്ടുന്നേരം.
    വിധിയുടെ കൈകളിൽ ചരട് മുറുകുമ്പോൾ
    വിധുരതയേറുന്നു നാളുകളിൽ.
    പഥസഞ്ചലനം തുടരുന്ന വേളയിൽ
    സുഗ്രീവ രാജന്നരികിലെത്തി.
    മാരുതീ പുത്രനും സുഗ്രീവരാജനും
    ശ്രീരാമദേവന്നു സഖരാകുന്നു.
    അധമനാം ബാലിയെ കൊന്നു കിഷ്കിന്ധതൻ
    അധിപനായ് സുഗ്രീവനായീടുന്നു.
    തെക്കു ദേശം ചെന്നു കടലിൻറെ തെറ്റത്ത്
    സീതാന്വേഷകരെത്തിനിന്നു.
    യോജന നൂറു കടന്നു ഹനുമാനും
    ലങ്കയിലേറി കടൽ കടന്ന്
    ശിംശപ വൃക്ഷത്തണലിലിരിക്കുന്ന
    വിരഹിണി സീതക്കരുകിലെത്തി
    സീതയെ കണ്ടിട്ടു തിരികെ വരുന്നേരം
    സീമ കളഞ്ഞിതു ശ്രീഹനുമാൻ
    ലങ്കാദഹനം നടത്തി കഴിഞ്ഞിട്ട്
    ലങ്കാ പുരി വിട്ടു വായുപുത്രൻ
    സീതയെ കണ്ടു വണങ്ങി ഹനുമാനും
    സീതാപതിയുടെയരുകിലെത്തി.
    സുഗ്രീവ രാജൻ്റെ ആജ്ഞ വഹിക്കുവാൻ
    സുഗ്രീവ സൈന്യം നിറഞ്ഞുനിന്നു.
    രാമൻറെ ഭക്തരായ് മാറിയ സൈനികർ
    രാമനു സേതുവൊരുക്കി നൽകി.
    ലങ്കയിൽ ചെന്ന് ശ്രീരാമചന്ദ്രപ്രഭു
    ലങ്കാപുരേശനെ നിഗ്രഹിച്ചു.
    ലങ്കാപുരിയുടെ രാജനായ് വാഴിച്ചു
    ലങ്കേശനാക്കി വിഭീഷണനെ
    സീതയേയും കൂട്ടി തിരികെവരുവാനായ്‌
    സീതാപതിക്കു നിയോഗമായി.
    പൂജ്യനാം ശ്രീരാമൻ തിരികെ വരുന്നേരം
    പൂജിച്ചു ഭരതനും സ്വീകരിച്ചു.
    മാതാക്കളെ ചെന്ന് ദർശിച്ച രാമനെ
    മാതാക്കൾ നന്നായാനുഗ്രഹിച്ചു.
    അയോധ്യാപുരിയിലേക്കെത്തിയ രാമനെ
    അയോധ്യാപുരിയുടെ രാജനാക്കി.
    രാമായണത്തിൻറെ ഈരടി കേൾക്കുമ്പോൾ
    രാമനാമം ചൊല്ലി ഭക്തിയോടെ
    രാമനാരായണ രാമനാരായണ
    രാമ രാമാ ജയാ രാഘവേന്ദ്ര.
    ദശരഥ നന്ദനാ ലങ്കാധിപാന്തകാ
    രാമചന്ദ്ര ജയ സീതാപതേ.

КОМЕНТАРІ • 97

  • @knsreedevi5074
    @knsreedevi5074 6 місяців тому +8

    രാമചരിതം ഇത്രമാത്രം ചുരുക്കി വർണിച്ച രചയിതാവിനെ ആദ്യം നമസ്ക്കരിക്കട്ടെ, ഈ ടീം ഒഴുകിയൊഴുകി കളിക്കുന്നത് കണ്ണുകൾക്കും, മനസ്സിനും കുളിർമ പകരുന്നു, കാണാതെ പഠിച്ച് ചൊല്ലിയ ഗായികമാർക്ക് സ്നേഹാഭിനന്ദനങ്ങൾ. ഇടയ്ക്ക ഗംഭീരം

  • @NarayananK-g3b
    @NarayananK-g3b 6 місяців тому +5

    അതിമനോഹരം
    മുഴുവൻ കലാകാരികൾക്കും, ഗാനം ആലപിച്ച കുട്ടികൾക്കും ഇടക്ക വായിച്ച വ്യക്തിക്കും അഭിനന്ദനങ്ങൾ

  • @navaneethkrishnanc2314
    @navaneethkrishnanc2314 7 місяців тому +8

    കാണിപ്പയൂർ കൈകൊട്ടിക്കളി യാണ് ഞങ്ങൾ കളിക്കുന്നത് ഓരോ അവസരത്തിനൊത്ത പാട്ട് കളിക്കാൻ ഇതു സഹായിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @Satr945
    @Satr945 7 місяців тому +5

    എന്ത് ഭംഗിയാണ്...പാട്ടും കളിയും എല്ലാം

  • @sureshkumarpv1267
    @sureshkumarpv1267 7 місяців тому +4

    അതി മനോഹരം, പാട്ടും കൈകൊട്ടികളിയും!!
    ഒരു മഹാകാവ്യത്തിന്റെ കഥയെ ഇത്രയും ലളിതമായ വരികളിലൂടെ വിവരിച്ച പാട്ടുകളുടെ രചയിതാവിന് പ്രത്യേക അഭിനന്ദനങ്ങൾ.
    എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👏👏👏

  • @avaneeshs9248
    @avaneeshs9248 6 місяців тому +2

    പാട്ടും കളിയും സൂപ്പർ......എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ...

  • @indiranamboodiri9063
    @indiranamboodiri9063 6 місяців тому +2

    രചന, പാട്ട്, കളി എല്ലാം ഹൃദ്യം. Proud of you ALL❤

  • @jyothilakshmi4782
    @jyothilakshmi4782 7 місяців тому +3

    Ramacharitham thiruvathirakaliyayi avatharippicha sahodarimarkku orayiram abhinandanangal ❤❤❤

  • @sujayagireesan493
    @sujayagireesan493 7 місяців тому +3

    വളരെയധികം ഇഷ്ടമായി....... സൂപ്പർ.......👌👌👍👍❤❤❤❤❤

  • @sreereghams4257
    @sreereghams4257 6 місяців тому +2

    👍super ayittund👍👍

  • @aryamj4712
    @aryamj4712 7 місяців тому +2

    👌🏼👌🏼👌🏼പാട്ടും കളിയും അതിഗംഭീരം...

  • @beenanarayanan1393
    @beenanarayanan1393 7 місяців тому +2

    Awesome performances

  • @PreethaTeacher
    @PreethaTeacher 6 місяців тому +2

    വളരെ ലളിതമായ ഈണം, 👌ലളിതമായ ചുവട് 👍

  • @rajinims4266
    @rajinims4266 6 місяців тому +3

    ❤️❤️❤️ 👌👌👌

  • @sasikalaa7045
    @sasikalaa7045 7 місяців тому +3

    Edthee…beautiful 👌👌👏🏻👏🏻😍😍❤️❤️ rachanayum, eenavum, pattum, stepsum, kaliyum ellaam athi manoharam..☺️☺️

  • @Savithajayan456
    @Savithajayan456 6 місяців тому +2

    ശ്രീരാമജയം 🙏🙏🙏

  • @shynapp2773
    @shynapp2773 6 місяців тому +1

    സൂപ്പർ ......❤❤❤ രാമായണം നന്നായിട്ടുണ്ട്.. വരികളും പാടിയതും കളിയും ......

  • @Satr945
    @Satr945 5 місяців тому

    രാമായണ മാസാചരണം അവസാന ദിവസം ഞങ്ങളുടെ അടുത്ത അമ്പലത്തിൽ ഈ കൈകൊട്ടിക്കളി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു..നന്ദി കാണിപ്പയ്യൂർ ടീം

  • @seemanadeshan2729
    @seemanadeshan2729 6 місяців тому +2

    വളരെയധികം മനോഹരമായിരിക്കണു 👍❤️❤️

  • @sreelamurali3636
    @sreelamurali3636 6 місяців тому +2

    പകരം വക്കാനില്ലാത്ത അവതരണം ടീമിന്റെ മുഖ മുദ്ര 💐🙏😍

  • @indiranamboodiri9063
    @indiranamboodiri9063 6 місяців тому +2

    ഇടയ്ക്കക്കും അഭിനന്ദനങ്ങൾ.❤

  • @neenavasudevan7279
    @neenavasudevan7279 7 місяців тому +2

    അടിപൊളി ഷീജയും കൂട്ടുകാരും👍👍🥰

  • @sajithpp3178
    @sajithpp3178 7 місяців тому +3

    രാമ ചന്ദ്ര ജയ സീതാപതേ❤

  • @devakikp8841
    @devakikp8841 7 місяців тому +2

    വളരെ മനോഹരമായിട്ടുണ്ട്

  • @savithripn7522
    @savithripn7522 7 місяців тому +1

    Pattezhuthiya Dilipinum chittappetuthi kalicha kanippayur kaikottikkali groupinum abhinandanangal.👍🙏

  • @vishnupriyamenon
    @vishnupriyamenon 6 місяців тому +1

    Suuuuuper❤

  • @SavithaKn-m5m
    @SavithaKn-m5m 7 місяців тому +3

    ഒന്നും പറയാനില്ല ഗംഭീരം🙏🙏🙏🙏

  • @dhanyaerannoor247
    @dhanyaerannoor247 6 місяців тому +2

    സൂപ്പർ❤

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham 6 місяців тому +2

    അസ്സലായി ❤️❤️🙏🏻🙏🏻

  • @prasannalatha2594
    @prasannalatha2594 6 місяців тому +1

    വളരെ നന്നായിട്ടുണ്ട്
    പാട്ടും കളിയും

  • @seethadeviramdas9761
    @seethadeviramdas9761 7 місяців тому +1

    ഗംഭീരം. നന്നയി ആസ്വതിച്ചു. 👏

  • @ramachandrannair7777
    @ramachandrannair7777 7 місяців тому +3

    രാമായണ മാസത്തിനു യോജിച്ച പാട്ട് 👌👌

  • @lathakumary1889
    @lathakumary1889 7 місяців тому +1

    സൂപ്പർ പാട്ടുകൾ ❤❤❤❤

  • @lathaanand169
    @lathaanand169 6 місяців тому +1

    അതി ഗംഭീരം

  • @sreelekha978
    @sreelekha978 7 місяців тому +1

    പാട്ടും കളിയും ഗംഭീരം 💐❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 6 місяців тому +1

    Very nice👍🙏🎉🎉

  • @theerthasworld8980
    @theerthasworld8980 7 місяців тому +1

    athi manoharam.paattum kaliyum.ethra kandaalum kettaalum veendum veendum kaanunnu

  • @lakshmidevi816
    @lakshmidevi816 6 місяців тому +1

    നമസ്ക്കാരം ഗംഭീരം

  • @sheebashee2661
    @sheebashee2661 7 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് 🙏

  • @droupathianderjanamke464
    @droupathianderjanamke464 7 місяців тому +6

    രാമായണ കാവ്യം രാമായണ കേളി ആക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🌹

  • @ShivadamVathikulam
    @ShivadamVathikulam 7 місяців тому +1

    Super🎉🎉

  • @damodarannampoothiri.K
    @damodarannampoothiri.K 6 місяців тому +1

    🙏👌👌👍👍

  • @durgams5386
    @durgams5386 7 місяців тому +1

    സൂപ്പർ

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 7 місяців тому +1

    ആഹാ എന്താ ഭംഗി. കർക്കിടക മാസത്തിന് പറ്റിയത് ❤

  • @sabithasuresh9950
    @sabithasuresh9950 7 місяців тому +1

    നന്നായി കളിച്ചു പാട്ടും നന്നായി 🌹🌹🌹🌹🌹🌹🌹🌹

  • @indirakalidasanthazhatheth2743
    @indirakalidasanthazhatheth2743 6 місяців тому

    Very nice ❤

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 місяців тому +1

    Athimanoharam 👌👌👌👏👏👏👍

  • @ramachandranp1146
    @ramachandranp1146 6 місяців тому +3

    ഇന്നത്തെ തലമുറയ്ക്ക് രാമായണകഥകൾ അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്...

  • @Sohankp954
    @Sohankp954 7 місяців тому +1

    Super

  • @ushamm5086
    @ushamm5086 7 місяців тому

    Oru padu ishtamayi

  • @sinvin5168
    @sinvin5168 7 місяців тому +1

    ഒരുപാട് താങ്ക്സ് ❤

  • @subhadragopalakrishnan6731
    @subhadragopalakrishnan6731 7 місяців тому +1

    Suuuperb ❤

  • @sushamakj5456
    @sushamakj5456 6 місяців тому +1

    👌👌👌👌🤝🌹🙏

  • @radhanarayanan3325
    @radhanarayanan3325 7 місяців тому +1

    🙏

  • @jayasreep5712
    @jayasreep5712 6 місяців тому +1

    👏🏻👏🏻🙏🏻

  • @sindhubalu7666
    @sindhubalu7666 7 місяців тому +1

    👌👌❤

  • @sreelekhatv4856
    @sreelekhatv4856 7 місяців тому +1

    👌👏👏🙏

  • @sreejaneelakandhan6342
    @sreejaneelakandhan6342 7 місяців тому +1

    🎉❤

  • @SujaMp-k1h
    @SujaMp-k1h 7 місяців тому +1

    👍👌👌🥰🥰

  • @ParvanaSudha
    @ParvanaSudha 7 місяців тому

    Wow... nice 🎉

  • @ratheeshkp4683
    @ratheeshkp4683 7 місяців тому +1

    🥰🥰👌🏻👌🏻🥰🥰

  • @gopikaa_kn
    @gopikaa_kn 7 місяців тому +1

    ❤😊

  • @TharaJayan-g5y
    @TharaJayan-g5y 7 місяців тому +1

    👌🏼👌🏼👌🏼👌🏼❤

  • @ramachandrannair7777
    @ramachandrannair7777 7 місяців тому

    നന്നായി പടി, നല്ല സ്റ്റെപ്സ് 👍

  • @padminiantherjanam5616
    @padminiantherjanam5616 3 місяці тому

    ശ്രീരാമചരിതം രചനയും പാട്ടും കളിയും .അസ്സലായി.

  • @shynapp2773
    @shynapp2773 7 місяців тому

    Super ❤

  • @sathiammanp2895
    @sathiammanp2895 7 місяців тому

    🙏🙏🙏👌👌👌❤️❤️❤️👌

  • @sushilanair6006
    @sushilanair6006 4 місяці тому

    Original.....Original... 🙏🙏🙏

  • @Sreeja.Jayakumar
    @Sreeja.Jayakumar 7 місяців тому

  • @Ashtamagalayam
    @Ashtamagalayam 7 місяців тому

    ❤❤❤🎉🎉🎉

  • @sreesree2276
    @sreesree2276 6 місяців тому

    1 - 0:27
    2- 1:07
    3- 1:43
    4- 2:18
    5- 2:50
    6- 3:16
    7- 3:42
    8- 4:11
    9- 4:30
    10- 4:45
    11- 5:17
    12- 5:37
    13- 6:00
    14- 6:31
    15- 6:47
    16- 7:15
    17- 7:46
    18- 8:19
    19- 8:46
    20- 9:12

  • @sinvin5168
    @sinvin5168 6 місяців тому +1

    നിങ്ങളുടെ കോണ്ടാക്ട് നമ്പർ

  • @sinvin5168
    @sinvin5168 7 місяців тому

    മത്സരത്തിന് പറ്റിയ പാട്ടുകൾ ഉണ്ടോ

  • @deepamadhu2017
    @deepamadhu2017 7 місяців тому

    ശ്രീ ലത ചേച്ചി ഒത്തിരി ക്ഷീണിച്ചു സുഖമില്ലേ

    • @sreelathaa3116
      @sreelathaa3116 7 місяців тому

      പ്രത്യേകിച്ച് ഒന്നുമില്ല. ഈ കരുതലിന് നന്ദിയുണ്ട്ട്ടോ🙏😍

  • @sinvin5168
    @sinvin5168 7 місяців тому

    മത്സരത്തിന് കളിക്കാൻ പറ്റോ

  • @rajinipradeep5756
    @rajinipradeep5756 7 місяців тому +1

    Super

  • @GouriGouri-f5g
    @GouriGouri-f5g 7 місяців тому +1

    സൂപ്പർ

  • @omnamonarayana5326
    @omnamonarayana5326 7 місяців тому +1

    Super❤

  • @Dr.NayanaRaj
    @Dr.NayanaRaj 7 місяців тому +1

  • @VijayaPrakash-c3m
    @VijayaPrakash-c3m 7 місяців тому +1

    Super

  • @PrabeRajan
    @PrabeRajan 7 місяців тому +1

    ❤❤❤

  • @vinayakumarikp4565
    @vinayakumarikp4565 7 місяців тому +1

    👌👌👌❤❤

  • @robloxasmr371
    @robloxasmr371 6 місяців тому +1

    Super

  • @soumyanair2875
    @soumyanair2875 7 місяців тому +1