Oru Venal Puzhayil | Pranayakaalam | Ranjith | Ouseppachan | Rafeeq Ahamad

Поділитися
Вставка
  • Опубліковано 7 жов 2021
  • Film: Pranayakaalam(2007)
    Directed by: Uday Ananthan
    Produced by: AVA Productions
    Lyrics: Rafeeq Ahamad
    Music: Ouseppachan
    Singer: Ranjith
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 473

  • @mymediamagix
    @mymediamagix Рік тому +435

    ആയിരത്തിൽ കൂടുതൽ തവണ കേട്ടു കാണും.. എന്നാലും മതിയാവില്ല

  • @vishnukuttuz995
    @vishnukuttuz995 7 місяців тому +137

    2024 il kelkunnavar ndo?

  • @mithunmuraleedharan
    @mithunmuraleedharan 2 роки тому +973

    2007 'ൽ ഈ സിനിമ ഇറങ്ങുന്ന വർഷം ഞാൻ 9th Std 'ൽ പഠിക്കുന്നു..
    സ്കൂളിൽ പോകാനായി വീട്ടിൽ നിന്നും സൈക്കിൾ ചവുട്ടി ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീട്ടിൽ കൊണ്ട് വച്ചിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ഒരു വല്യ ഫാഷൻ കമ്മൽ ഒക്കെ അണിഞ്ഞ, മൂക്കുത്തി ഇട്ട, മുടിയുടെ മുൻ ഭാഗം ഒക്കെ ഒരു വശത്തെ ചെവിയുടെ പുറകു വശത്തേക്ക് round ആകൃതിയിൽ ഒക്കെ സ്റ്റൈൽ ആക്കി, അഴകുള്ള ഉണ്ട കണ്ണുള്ള ഒരു സുന്ദരി (ഏതാണ്ട് സമപ്രായം തോന്നിക്കുന്ന) പെൺകുട്ടിയെ എന്നും കാണുമായിരുന്നു...
    മിണ്ടിയിട്ടില്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കുമായിരുന്നു.. 😍
    ബസ്സ്‌ വരുമ്പോൾ, ആ പെൺകുട്ടിയെ കണ്ണുകൾ കൊണ്ട് യാത്രയാക്കാൻ ഞാൻ കാത്തുനിൽക്കുമായിരുന്നു..
    ഇതിനിടയിൽ എന്റെ ബസ്സ് വന്നാൽ പോലും ഞാൻ അറിയുന്നത്, അതിലെ മറ്റു കുട്ടികൾ ഉറക്കെ വിളിക്കുമ്പോഴാണ്..
    ആ കുട്ടി ബസ്സിൽ കയറിയാൽ, ഒരു 'തിരിഞ്ഞുനോട്ടം' പ്രതീക്ഷിച്ചു ഞാൻ അങ്ങനേ നിൽക്കും..
    കെ.എസ്.ആർ.ടി.സിയിലെ തിരക്ക് അല്ലേ എന്ന് വിചാരിച്ചങ്ങ് സമാധാനിക്കും !
    പക്ഷേ എന്റെ ബസ്സാണ് ആദ്യം വരുന്നതെങ്കിൽ, ചാടിക്കയറി, ഒന്ന് ഇരിക്കുന്നതിന് പോലും മുൻപായി, ഞാൻ ബസ്‌സ്റ്റോപ്പിലേക്ക് നോക്കും.. വല്യ പ്രതീക്ഷ വയ്ക്കാതെയാണ് നോക്കുന്നതെങ്കിലും, ചിലപ്പോഴെങ്കിലും ബസ്സ് ഒന്ന് എടുത്ത് കഴിയുമ്പോൾ, ബസ്‌സ്റ്റോപ്പിലെ മറ്റാരും ശ്രദ്ധിക്കാത്ത തരത്തിൽ, ആ പെൺകുട്ടി ബസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു കണ്ടുപിടിക്കുമായിരുന്നു..
    മുഖം പോലും തിരിക്കാതെ, ഉണ്ട കണ്ണുകൊണ്ടുള്ള ആ നോട്ടം കാണുമ്പോൾ പെട്ടെന്ന് ചിരി വരുമെങ്കിലും, ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു.. 🥰
    എന്നാൽ ഒരു ദിവസം തമ്മിൽ കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു വിഷമം പിടികൂടിയിരുന്നു..
    പ്രൈവറ്റ് ബസ്സിൽ പാട്ട് ഒക്കെ കേട്ട് പൊയ്ക്കോണ്ടിരുന്ന ആ ഇടയ്ക്കാണ് ബസ്സിൽ വച്ച് തന്നെ ഈ പാട്ട് ആദ്യമായി കേട്ട്, പാട്ടിനോട് വളരെയധികം അടുപ്പം തോന്നുന്നത്..
    "ഒരു കാറ്റു നീന്തി വന്നെന്നിൽ പെയ്തു" നിൽക്കുന്നത് പോലെ ഉള്ള ആ അടുപ്പം, ബസ് സ്റ്റോപ്പിൽ അതിരാവിലെയുള്ള ഇളവെയിലിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് ആയി.. ❤
    ആ ഇടയ്ക്കാണ് അച്ഛൻ വാങ്ങി കൊണ്ട് വന്ന പുതിയ പ്ലെയിൻ കാസെറ്റ് (ദാസേട്ടന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ) ഒത്തിരി വഴക്ക് ഉണ്ടാക്കി ഞാൻ കൈവശപ്പെടുത്തി, ടേപ്പ് റെക്കോർഡറിൽ നിന്നും ഈ പാട്ട് റെക്കോർഡ് ചെയ്യുന്നത്. തുടക്കം മുതൽ തന്നെ റെക്കോർഡ് ചെയ്യാൻ ഒക്കെ നന്നേ കഷ്ടപ്പെട്ടു..
    ആകെ ഈ ഒരു ഒറ്റ പാട്ട് മാത്രം കാസെറ്റിന്റെ ഒരു സൈഡ് 'ൽ റെക്കോർഡ് ചെയ്ത്, കാസെറ്റ് മേടിക്കുമ്പം കൂടെയുള്ള സ്റ്റിക്കർ ഒക്കെ പ്രത്യേക design 'ൽ ഈ പാട്ട് റെക്കോർഡ് ചെയ്ത സൈഡിൽ തിരിച്ചറിയാനായി ഒട്ടിച്ചു ഉറങ്ങാൻ നേരത്ത് മുടങ്ങാതെ കേൾക്കുമായിരുന്നു...
    (ബെഡ്‌റൂമിൽ zero watt ബൾബ് ഇടുന്നതിനാൽ A and B side കണ്ടുപിടിക്കുക തന്നെ ശ്രമകരമായിരുന്നു! )
    ഉറങ്ങാൻ നേരത്ത് ഈ പാട്ട് കേൾക്കുമ്പോൾ, അതിരാവിലെ ബസ് സ്റ്റോപ്പിൽ കാണുന്ന കുളിർമയുള്ള കാഴ്ചകൾ അത്രയും തെളിമയോടെ മനസ്സിലേക്ക് വന്നു കൊണ്ടേയിരിക്കും !
    ആകെ ഈ ഒരു പാട്ടു മാത്രം ഉള്ളത് കാരണം ഇത് മാത്രം കേട്ടിട്ട് ഉറങ്ങി പോകും.. പിന്നീട് കാസെറ്റ് വെറുതെ കറങ്ങുന്നതിന്റെ ഒച്ച കേട്ട് അമ്മ വന്നിട്ട് ടേപ്പ് റെക്കോർഡർ ഓഫ്‌ ചെയ്യും.. ( ഒത്തിരി കറന്റ്‌ കളയുന്നതിന്റെ വഴക്ക് പിറ്റേ ദിവസങ്ങളിൽ മുടങ്ങാതെ കിട്ടും! )
    പിന്നീട് ഈ സിനിമ TV 'ൽ വരുമ്പോഴാണ് ആദ്യമായി കാണുന്നത്. പാട്ടു സീനിൽ ഉള്ള ബസ് സ്റ്റോപ്പ്‌ രംഗങ്ങൾ ആദ്യമായി കണ്ടപ്പോൾ, അതിലെ സാഹചര്യങ്ങളുമായി ഒരു സാമ്യം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, ശെരിയ്‌ക്കും അതിശയിച്ചു അന്ധാളിച്ചു പോയിരുന്നു.... 😍
    ഇന്ന്, net 'ൽ നിന്നും high quality 'ൽ ലാഘവത്തോടെ ഈ പാട്ട് download ചെയ്തു കേൾക്കുന്നതിനോടൊപ്പം ഇത് കുറിക്കുമ്പോൾ ✍(3/8/2020), മനസ്സിൽ ഇന്നും മായാതെ ചില ഓർമ്മകൾ...
    ❤❤❤
    ©️ Mithun.

  • @user-im9xu1fe7u
    @user-im9xu1fe7u 2 роки тому +234

    സിനിമയുടെ പേരറിയാതെ നായകന്റെയും നായികയുടെയും പേരറിയാതെ ഒരു ഗാനം മാത്രം നെഞ്ചിലേറ്റി....
    ഒരു വേനൽ പുഴയിൽ 💘

    • @hyperextension3027
      @hyperextension3027 2 роки тому +5

      Vimala raman ariyille🙄

    • @user-im9xu1fe7u
      @user-im9xu1fe7u 2 роки тому +2

      @@hyperextension3027 പണ്ട് അങ്ങനെ ആർക്കും അറിയില്ലായിരുന്നു അവരെ....

    • @unnikuttanj7325
      @unnikuttanj7325 Рік тому +2

      ഔസേപ്പച്ചൻ sir കാരണം ❤️

    • @Malluremixhouse
      @Malluremixhouse Рік тому +4

      സിനിമ പ്രണയകാലം
      നായകൻ ഡോ: അജ്മൽ അമീർ
      നായിക വിമല രാമൻ
      😇

    • @anamikanakul5401
      @anamikanakul5401 Рік тому +1

      Ethil abhinayicha actor te name Ajmal Amir 💕Ente family frnd annu Ajmal chettan 💕

  • @ITSME-yn1zt
    @ITSME-yn1zt 11 місяців тому +17

    ഇങ്ങനെ ഉള്ള nostalgic songs scenes മൊക്കെ കാണുമ്പോഴാ അന്നത്തെ കാലത്തിന്റെ മാധുര്യം അറിയുന്നത്.... ന്യൂ ജനറേഷനും ഒരു മണ്ണാങ്കട്ടയും vendayirunnu😢🥲
    *OLD IS GOLD*

  • @jibin_johny_polackal_
    @jibin_johny_polackal_ Рік тому +56

    ചില പാട്ടുകൾ അങ്ങനെയാണ്.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ ഒരു freshness എന്നും നിലനിൽക്കും.... ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് 💚💚💚❤️❤️❤️❤️😘

  • @seethac4015
    @seethac4015 2 роки тому +79

    ഓരോ അക്ഷരങ്ങളിലും പ്രണയം ഒളിപ്പിച്ചു വെച്ച്‌ വാക്കുകളാൽ തുന്നിച്ചേർത്തൊരു ഗാനം .🍂

  • @vishnusivaji666
    @vishnusivaji666 2 роки тому +19

    ഈ സോങ് കണ്ട് ഒരുപാട് ഇഷ്ടപെട്ട നടനാണ് അജ്മൽ, എന്നാൽ മാടമ്പി കണ്ടപ്പോ വെറുപ്പും തോന്നി കുറച്ചു നേരത്തേക്ക്, എന്തോ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് 😍

  • @Sai_Shyam
    @Sai_Shyam 7 місяців тому +45

    15 വയസ്സിൽ തോന്നിയ ഒരിഷ്ടം, ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ, കാണുമ്പോഴൊക്കെ ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ എന്റെ പ്രണയം.
    പിന്നീട് എപ്പഴോ പറയാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുമോയെന്നു ഭയന്ന് പറഞ്ഞില്ല.
    പിന്നീട് ക്ലാസ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്കായ്. ഇടയിൽ എപ്പഴോ അവൾക്ക് മറ്റാരയോ ഇഷ്ടം ആണെന്ന് friends ലൂടെ അറിഞ്ഞ ഞാൻ പിന്നെ ഒരുപാട് വിഷമത്തോടെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു.
    ഉപരി പഠനത്തിന്റെ ഭാഗമായി Engineering പഠിക്കാൻ പോയ ഞാൻ പിന്നെ പഠനത്തിലും മറ്റുമായി ശ്രദ്ധ കൊടുത്തു, പലരെയും കണ്ടുമുട്ടിയെങ്കിലും അവളെ മറക്കാനോ, replace ചെയ്യാനോ കഴിഞ്ഞില്ല.
    2018 engineering പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ എന്നെ തേടി അവൾ വീണ്ടും സൗഹൃദം ആയി life ലേക്ക് വന്നു, അവൾക്ക് ഞാൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഇടയിൽ എപ്പഴോ അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് Even she WAS in love with me from the beginning (15 years ) but ഞാൻ പറയട്ടെ എന്നു വിചാരിച്ചാണ് അവളും പറയാതെ ഇരുന്നത്. പിന്നെ ഞാൻ Engineering പഠനം ഒക്കെയായി പോയപ്പോ she thought, it was just her that had feelings. But ഞങ്ങൾ പരസ്പരം തുറന്നു പറയാൻ ഒത്തിരി വൈകിപോയിരുന്നു. She was in a relationship എപ്പോഴോ തോന്നിയ ഒരിഷ്ടം, അവൾ ഇഷ്ടപ്പെട്ടിരുന്ന ആളും ഒരു നല്ല വ്യക്തിയായിരുന്നു. But എന്റെ ഉള്ളിൽ അപ്പോഴും ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയ അവൾ ഒത്തിരി വേദനിച്ചു. അവൾക്ക് ഒരു നല്ല സൗഹൃദം ആയിട്ടെങ്കിലും ഞാൻ കൂടെവേണം എന്നായിരുന്നു ആഗ്രഹം.
    But എനിക്ക് അതിന് കഴിഞ്ഞില്ല, എനിക്ക് ഒരു സൗഹൃദം മാത്രം അഭിനയിച്ചുകൊണ്ട് ഉള്ളിലെ ഇഷ്ടം മറിച്ചു വെച്ച് ജീവിക്കാൻ കഴിയില്ല എന്നു ഉറപ്പായിരുന്നു. അതവളോട് തുറന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സഹൃദം പോലും രണ്ടുപേരുടെയും future നു വേണ്ടി പൂർണമായും അവസാനിപ്പിച്ചു, ഒരു നിഴലായിപ്പോലും അവളെ പിന്തുടരില്ല എന്നു വാക്കുകൊടുത്തു.
    I took a complete break from everything that lead me to her Facebook, WhatsApp, Instagram everything since 26th May 2019, no social media and nothing.
    Campus placement ഇൽ final year പഠിക്കുമ്പോ തന്നെ ജോലി നേടി, Coimbatore ഇൽ ജോലിയിൽ കയറി, എല്ലാവരിൽ നിന്നും മാറി ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കുക ആയിരുന്നു. ഒരുപാട് പേരെ കണ്ടുമുട്ടി, ഞാനുമായി അടുക്കാൻ ശ്രമിച്ചവരോടെല്ലാം ഞാൻ അവളെ കുറിച്ച് പറഞ്ഞു....And everyone wanted to meet her once.
    I continued living my life to the fullest, ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു career ൽ, I lost many things that can't be replaced ( Including my mother ), gained many things through efforts.
    അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2023 September 3rd, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി, അവളെ അവസാനം ആയി കണ്ടത് 2019 February 24th Bengaluru ൽ വച്ചായിരുന്നു മുന്നേ.
    അവളെ കണ്ടപ്പോ എന്തോ 2019 Feb 24th Pause ചെയ്തു 2023 Sept 3rd resume ചെയ്തപോലെ ഉണ്ടായിരുന്നു, ആ ചിരിപോലും.❤
    അതിനിടെ ഞങ്ങളുടെ ഒരു common സുഹൃത്ത് വഴിയാണ് അറിഞ്ഞത് അവളുടെ relationship break ആയതു, that guy was cheating her with another lady. അറിഞ്ഞപ്പോ ഒരുപാട് വേദനിച്ചു ഞാൻ. But അവളെ നേരിൽ കണ്ടപ്പോ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല.
    ആ ദിവസം കൂടെ ഉണ്ടായിരുന്ന friends ഉം അവൾക്കും ഒരു ചെറുപുഞ്ചിരിയും casual talks ഉം മാത്രമായിരുന്നു ഞാൻ. But our eyes were speaking to each other beyond words. അങ്ങനെ ആ ദിവസം അവസാനിച്ചു എല്ലാവരും അവരുടെ ലോകത്തേക്ക് തന്നെ തിരിച്ചു പോയി.
    ഇന്ന് ഈ നിമിഷം ഈ പാട്ടു കേൾക്കുമ്പോൾ, 2023 Dec 28th @ 2:56 AM, I'm 26 year old.
    എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, കുഴിച്ചു മൂടിയിട്ടും ഓർക്കുമ്പോൾ കണ്ണു നിറയിക്കാൻ അവളുടെ ഓർമകൾക്ക് കഴിയുന്നുണ്ടെങ്കിൽ, I'm greatful that I was able to love someone so deep... Still some devine kind of feeling.
    എവിടെയാണെങ്കിലും അവൾ സന്തോഷമായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️
    അവളെ മറക്കാൻ കഴിയുമോ, replace ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ എന്നറിയില്ല, but I'm sure it's not that easy, maybe I can't.
    ഓർക്കാറുണ്ട് എന്നും... ❤️ And this song is just another roller coaster ride through everything that happened till this moment.

    • @d_v_hh127
      @d_v_hh127 4 місяці тому +2

      Karayipikkuello ningalu🥹

    • @Sai_Shyam
      @Sai_Shyam 4 місяці тому

      @@d_v_hh127 🙌 Keep smiling...

    • @d_v_hh127
      @d_v_hh127 4 місяці тому +1

      @@Sai_Shyam 🙂❤️

    • @Appukutty06
      @Appukutty06 4 місяці тому +7

      ഒന്നുകൂടി ആ ഇഷ്ടം പറഞ്ഞു നോക്കി കൂടെ അവർ വേറെ റിലേഷനിൽ ഒന്നുമല്ലെങ്കിൽ. തനിക്കുള്ളതാണെങ്കിൽ ദൈവം തന്നിരിക്കും 👍

    • @deepaksomarajan2502
      @deepaksomarajan2502 3 місяці тому +2

      സായി നീ അവളോട് നീന്റെ ഇഷ്ടം പറയണം

  • @ABINSIBY90
    @ABINSIBY90 2 роки тому +52

    ഈ പാട്ടിറങ്ങിയ സമയം. അടുത്തുള്ള വീട്ടിലെ ചേട്ടന്റെ കല്യാണ കാസെറ്റിലാണ് ഞാൻ ആദ്യം ഈ പാട്ട് കേൾക്കുന്നത്. അന്ന് തന്നെ മനസ്സിൽ കയറിക്കൂടിയ ഗാനം. ഗായകന്റെ ശബ്ദം അതിമനോഹരമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയത്തിന്റെ നൊമ്പരം ഈ പാട്ടിലുണ്ട്. മനസ്സിൽ കുളിർമഴ പെയ്യുന്നൊരു ഫീൽ. എല്ലാ യൂത്തൻമാരും ഹൃദയത്തിൽ കൊണ്ടുനടന്ന പാട്ട്, പാടിനടന്നൊരു പാട്ട്. ഒരു കാലത്തെ നിറവസന്തമായിരുന്നു ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല ഔസേപ്പച്ചൻസാറിന്റെ ഈ ഗാനോപഹാരം..💗

  • @asishmathew5832
    @asishmathew5832 5 місяців тому +7

    നല്ലൊരു പ്രേമകഥ ❤. Songs 🥰👌.. അനിയത്തിപ്രാവിന് ശേഷം കണ്ട ഏറ്റവും നല്ല പ്രണയകാവ്യം

  • @sreeragssu
    @sreeragssu 2 роки тому +109

    ഈ പാട്ട് അന്നും സൂപ്പർ ഹിറ്റ്‌ ആയിരുന്നു 🔥🥰
    ഈ സിനിമ ഇന്നും ഓർത്തിരിക്കുന്നത് ഈ പാട്ട് ഉള്ളത് കൊണ്ട് മാത്രം

  • @vaish583
    @vaish583 2 роки тому +428

    *_സത്യകഥ എന്തെന്നാൽ അന്ന് ഈ പാട്ട് കേട്ട് പ്രണയിച്ചു നടന്നവരെല്ലാം ഇന്ന് കല്യാണം കഴിഞ്ഞ് കുട്ടികളായി ജീവിക്കുന്നുണ്ടാകും_* ..

    • @theavenger6253
      @theavenger6253 2 роки тому +6

      Satyam.. same avastha

    • @Sariasokan
      @Sariasokan 2 роки тому +16

      Ee ppattu jett pranayichu... Kalyanavum kazinju.... But pranayicha aale alla... Kettiyath... Onnikkanulla bhagyam njngalkkundayills.. Ennum njngalthammil kanathe.. Pranayichukondeyirikkunnu.. .. Swapnathile lifeil njn avantethanuu....

    • @theavenger6253
      @theavenger6253 2 роки тому +6

      @@Sariasokan sathyathil athoru vallatha avastha aanalle.. evideya sthalam?

    • @salihayyaril2912
      @salihayyaril2912 2 роки тому +3

      illa monuse

    • @aiyshajazeem5912
      @aiyshajazeem5912 2 роки тому +4

      Not yet😅

  • @sreeragssu
    @sreeragssu 2 роки тому +98

    " ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
    പെയ്തു നിൽക്കൂ നീയെന്നും
    മഴ മയില്പീലി നീർത്തും
    പ്രിയ സ്വപ്നമേ
    പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
    കൊലുസണിയുന്ന നിലാവേ
    നിൻ പദതാളം വഴിയുന്ന
    വന വീഥി ഞാൻ" 🥰❤

  • @syambbabu9476
    @syambbabu9476 2 роки тому +46

    ഒരു വേനൽ -പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം ഇലകളിൽ പൂക്കളിൽ -എഴുതീ ഞാൻ ഇല -വെയിലായ നിന്നെ മേഘമായ് എൻ താഴ്വരയിൽ താളമായി -എൻ -ആത്മാവിൽ നെഞ്ചിലാലും മൺചിരാതിന് നാള്വമ്പോൾ നിന്നാലും നീ ... (വേനൽ ...)
    ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു -നിൽക്കൂ നീയെന്നും മഴ മയിൽ‌പ്പീലി നേരത്തും പ്രിയ -സ്വപ്നമേ പല വഴിമാറ്റങ്ങളായ നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ -പദ -താളം വഴിയുന്ന വനവീഥി ഞാൻ .... (വേനൽ ...)
    ചിറമേൻ തിരക്കൈകൾ നീളും ഹരിതാർദ്രതീരം -അറിയാതെ നീ പല -ജന്മമായ് മനം തേടും മൃദുനിസ്വനം വെയിലിഴകൾ പാകിയീ മന്ദഹാരത്തിനിലകൾ പൊതിഞ്ഞൊരു കൂട്ടിൽ തപസ്സിൽ നിന്നുണരുന്നു ശലഭംപോൾ നീ ..

    • @vijayan2702
      @vijayan2702 10 місяців тому

      അക്ഷര പിശാച്

  • @onceuponatimeinindia.
    @onceuponatimeinindia. Місяць тому +6

    പ്രീയപ്പെട്ട ആതിര നീ ഈ പാട്ടു കേൾക്കുവാൻ ഇവിടെ എത്തുമെന്ന് എനിക്ക് അറിയാം . കാരണം അത്രമേൽ നീ ഈ പാട്ടു ഇഷ്ടപ്പെട്ടിരുന്നു .. നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് വര്ഷങ്ങളായി എന്നിട്ടും ഈ ഗാനം നമ്മളെ ബന്ധിപ്പിക്കുന്നു .. എന്നെങ്കിലും ഒരിക്കൽ നീ ഈ കമന്റ് കാണുകയാണെങ്കിൽ പ്രീയപെട്ടവളേ എനിക്ക് നീ മറുപടി തരണം . . കാത്തിരിക്കുന്നു ❤❤

  • @rajneeshkumar1881
    @rajneeshkumar1881 10 місяців тому +9

    This song reminds me of my college days in NIT CALICUT. Coming from the city of Delhi, I literally felt that big difference in the environment. In love with Kerala and this masterpiece ❤❤.

  • @Abhi_Amigo25
    @Abhi_Amigo25 2 роки тому +33

    "ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്ത് നിൽക്കൂ നീയെന്നും" 😍💕
    Ranjith's Voice nd Singing Superb. Ouseppachan sir's Music nd Rafeeq's Lyrics OSM. Bgm Score nd Visuals Exlnt 🔥✌️

  • @jobinjobi8462
    @jobinjobi8462 2 місяці тому +8

    9/05/2024 2:28 AM ☺♥️

  • @joshiljoseph
    @joshiljoseph Рік тому +7

    ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
    ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ..
    മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
    നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ....
    വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം....
    ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ..
    ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
    മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
    പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
    കൊലുസ്സണിയുന്ന നിലാവേ..
    നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
    വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
    ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ..
    (interlude in English)
    മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം ....
    ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
    പല ജന്മമായ് മനം തേടും..മൃദു നിസ്വനം..
    വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
    തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..

  • @abhijithlekshman9078
    @abhijithlekshman9078 2 роки тому +19

    എനിക്ക് എങ്ങനെ തുടങ്ങണമെന്ന് അറിയില്ല......
    ഈ പാട്ട് ഞാൻ വർഷങ്ങളായി കേൾക്കുന്ന ഒന്നാണ്. ഇതിന്റെ ഒരു ഫീൽ അത് ഒരു കമെന്റിലൂടെയോ വാക്കുകളാലോ പറഞ്ഞറിയിക്കാൻ പറ്റില്ല....♥️
    ഇപ്പോഴാണ് എനിക്ക് കമന്റ് ഇടണം എന്നുള്ള ബോധം വന്നത്.ഞാൻ എപ്പോഴും എന്റെ ഒരു കാര്യം കമന്റ് ആയി ഇതിൽ ഇടണം എന്ന് വിചാരിക്കും പക്ഷേ ഈ പാട്ട് കേട്ട് തിരിച്ചുപോകുമ്പോൾ കമന്റ് ഇടാൻ മറന്നു പോകും. അത്ര ഫീലാണ്... 💝
    എനിക്കും ഉണ്ടാരുന്നു ഒരു പ്രണയം ഇത് ടൈപ്പ് ചെയ്യുമ്പോഴും എനിക്ക് വളരെ വിഷമം ഉണ്ട്.ഞാൻ 10 ൽ പഠിക്കുമ്പോൾ
    ഒരു ബന്ധുവിന്റെ പാലുകാച്ചിന് പോയി. എന്റെ ജീവിതത്തിലേ ഏറ്റവും മോശം പാലുകാച്ച് ആയിരുന്നു അത്.കാരണം അവിടെ ഞാൻ ഒറ്റക്കായിരുന്നു. എന്റെ പ്രായമുള്ള മറ്റാരും അവിടെ എനിക്ക് കൂട്ടുകൂടാൻ ഇല്ലായിരുന്നു. അങ്ങനെ ഞാൻ ഉച്ച വരെ അവിടെ പിടിച്ചുനിന്നു അപ്പോൾ പാലുകാച്ച് വീടിന്റെ പുറകിലത്തെ വീട്ടിൽ ആയി ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടി വന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു ശ്രീദേവി എന്നായിരുന്നു ആ കുട്ടിയുടെ പേര്.ആ കുട്ടിയും എന്റെ ബന്ധത്തിലുള്ള വേറൊരു കുട്ടിയും അവിടെ ഉണ്ടായിരുന്നു. ഞാൻ അവരെ രണ്ടുപേരെയും പരിചയപ്പെട്ടു. അങ്ങനെയിരിക്കുമ്പോൾ അവരുടെ മറ്റ് രണ്ടു കൂട്ടുകാരികളും കൂടെ പാലുകാച്ച് വീട്ടിൽ വന്നു അവിടെ നിന്നാണ് എന്റെ പ്രണയം തുടങ്ങുന്നത്. ആ പിന്നീട് വന്ന രണ്ടു കുട്ടികളിൽ ഒരാൾ കാരണമാണ് ആ സമയം പോലും ഞാൻ ഇതുവരെ മറന്നിട്ടില്ല. അവർ നാലുപേരും അപ്പോൾ 8ൽ പഠിക്കുന്നു. ഞങ്ങൾ ഒരുപാട് നേരം കളിച്ചു. കാര്യങ്ങൾ പറഞ്ഞു......
    അതിനിടയിൽ എനിക്കും എന്റെ നായികയ്ക്കും തമ്മിൽ എന്തോ ഒരു വല്ലാത്ത അടുപ്പം. കുട്ടികൾ ആയതുകൊണ്ട് എങ്ങനെ പറയണം എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ കുറെ സമയം കളിക്കുകയും കാര്യം പറയുകയും ചെയ്തു. അങ്ങനെ സമയം ഏകദേശം സന്ധ്യയായി കഴിഞ്ഞു . സമയം വൈകി അമ്മ എന്നെ പോകണ്ടേ എന്നും പറഞ്ഞു വിളിച്ചു. അപ്പോൾ എനിക്ക് ഉണ്ടായ വിഷമം..... 💔
    അങ്ങനെ പോകാൻ സമയമായി. അന്നാണ് ഞാൻ സമയത്തെ ജീവിതത്തിലാദ്യമായി ശപിക്കുന്നത്. എന്തോ എനിക്ക് എന്റെ വീട് എടുത്ത് അവിടെ കൊണ്ടു വച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി. അങ്ങനെ ഞങ്ങൾ പോകാൻ ആയപ്പോഴേക്കും അവർ രണ്ടുപേരും എനിക്ക് ബായ് പറഞ്ഞു നടന്നകന്നു ഞാൻ അവര് പോകും വരെയും അവളെ മാത്രം നോക്കിനിന്നു. അവൾ നടന്നകലും വരെയും എന്നെ നോക്കി നോക്കി ആണ് പോയത്. എനിക്കവിടെ നിന്ന് പോകാൻ പോലും തോന്നിയില്ല. ഞാൻ അവളെയും നോക്കി നിൽക്കുന്ന കണ്ടു എന്റെ അടുത്ത് ആദ്യം പരിചയപ്പെട്ട ആ കുട്ടി ശ്രീദേവി എന്നോട് തമാശയ്ക്ക് ചോദിച്ചു എന്താണ് അങ്ങോട്ട് നോക്കി നിൽക്കുന്നത്‌ എന്ന്. അവർക്കും മനസിലായി എനിക്ക് അതിനെ ഒരുപാട് ഇഷ്ട്ടമായി എന്ന്. ഞാൻ പറഞ്ഞു ഒന്നും ഇല്ല വെറുതെ നോക്കിയതാണെന്ന്... പിന്നെ ഞാൻ എന്റെ വീട്ടിൽ വന്നു വരുന്ന വഴി എല്ലാം എനിക്ക് ആ ഒരു ചിന്ത മാത്രമായിരുന്നു മനസ്സിൽ. പക്ഷേ ഒരു പത്തിൽ പഠിക്കുന്ന കുട്ടിക്ക് അതോർത്ത് വിഷമിക്കാൻ അല്ലാതെ വേറെ എന്ത് സാധിക്കും...........
    അതുകഴിഞ്ഞ് പത്തിലെ എക്സാം കഴിഞ്ഞു...... പ്ലസ് വണ്ണിൽ കയറി... പ്ലസ് വൺ എക്സാം കഴിഞ്ഞ് പ്ലസ് ടു വിൽ കയറി...... അതിന്റയും എക്സാം കഴിഞ്ഞു.... ഇപ്പോൾ ഞാൻ പഠിക്കുന്നത് പോളിടെക്നിക്ക് ഫസ്റ്റ് ഇയർ ആണ്... ഇത്ര വർഷമായിട്ടും അത്‌ ഞാൻ മറന്നിട്ടില്ല...... 💖
    അത് ഓർക്കുമ്പോൾ ഒക്കെ മനസ്സിൽ ഒരു വിഷമം ആണ്. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ അവളെ എന്നെങ്കിലുമൊരിക്കൽ കാണുമെന്ന്......
    ഇത് എനിക്ക് അല്ലാതെ അറിയാവുന്നത് എന്റെ പത്തിൽ പഠിച്ച എന്റെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒരുത്തന് മാത്രമാണ്. പത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ സ്കൂളുകളിലായി. പ്ലസ് വൺ പ്ലസ് ടു അതൊരു നീറ്റലായി മനസ്സിൽ കിടന്നു ആരോടും ഷെയർ ചെയ്യാൻ പറ്റാതെ... പിന്നെ പോളിയിൽ കയറിയപ്പോൾ എന്റെ പത്തിൽ പണ്ട് പഠിച്ച ഒരു കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടി. അവനും ഞാനും ഭയങ്കര കമ്പനി ആയതിനുശേഷം ഇതെല്ലാം ഞാൻ അവനോട് പറഞ്ഞു. അവൻ പറഞ്ഞത് അവൾ അതൊക്കെ എന്നെ മറന്നു കാണും എന്നാണ്. പക്ഷേ എങ്കിലും എനിക്ക് ഉറപ്പുണ്ട് അവൾക്കെന്നെ ഓർമ്മ കാണുമെന്നും ഞങ്ങൾ കണ്ടുമുട്ടുമെന്നും. അതിനുശേഷം ഞാൻ വീട്ടിൽ അറിയാതെ എന്റെ ഫ്രണ്ടുമായി ബൈക്കിൽ അവളുടെ സ്ഥലത്ത് ഒന്ന് രണ്ട് വട്ടം പോയിരുന്നു പക്ഷേ അവളെ കാണാൻ സാധിച്ചില്ല. പക്ഷേ ഞാൻ ഇനിയും പോകും അവളെ കാണും വരെ............ 💛
    അവളെ കണ്ടുമുട്ടിയാൽ ഞാൻ ഒരുവട്ടം കൂടി ഈ കമന്റ് ബോക്സിൽ വരും.

    • @user-Girlwithnojob
      @user-Girlwithnojob 2 роки тому +2

      നിങ്ങൾ എന്നെങ്കിലും ഒരിക്കൽ തീർച്ചയായും കണ്ടു മുട്ടും.. ❤️❤️

    • @abhijithlekshman9078
      @abhijithlekshman9078 2 роки тому +1

      @@user-Girlwithnojob 💝

    • @Tharaakasham5920
      @Tharaakasham5920 Рік тому +1

      @@abhijithlekshman9078 eshttayii ee experience. Meghamalahar film kanda oru feel. Ethrayum vegam kandumuttatte. Njn engne oru meetingnu wait cheyyya

    • @abhijithlekshman9078
      @abhijithlekshman9078 Рік тому

      @@Tharaakasham5920 🥰

    • @atyabkhan8801
      @atyabkhan8801 Рік тому +3

      Bro. Oru naal ningal kanndu muttum.. With wishes 🙏🏾 ❤💕💖

  • @vineethnadesan6535
    @vineethnadesan6535 2 роки тому +28

    നല്ല ഒരു പ്രണയ ഗാനമാണ് 💗

  • @GLM28414
    @GLM28414 Рік тому +6

    റഫീക്ക്+ഔസേപ്പച്ചൻ+ രഞ്ജിത്ത് ......ഇവരൊന്നും ഇല്ലാതെ ഈ പാട്ട് പൂർത്തിയാവില്ല.പ്രേമിക്കാത്തവർ പോലും ഒന്നു പ്രേമിച്ചു പോകും... എന്തൊരു feelings ആ.... 🥰😍❤️....

  • @Swaaali_9645
    @Swaaali_9645 2 роки тому +218

    Innale nan ethu thappi nadannullu appayekkum itharinjo😄😁😍🥰

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +32

    പ്രണയക്കാലഠ (2007)
    ഗാനഠ.ഒരു വേനൽ പുഴയിൽ തെളിനീരിൽ
    രചന.റഫിക്ക് അഹമ്മദ്
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത് രഞ്ജിത്ത് ഗോവിന്ദ്

    • @arjunv4490
      @arjunv4490 2 роки тому +4

      Ningal oru killedi thanne

    • @shibinbaby7150
      @shibinbaby7150 2 роки тому +1

      എവിടെ ചെന്നാലും നിങ്ങള് ഉണ്ടല്ലോ 😂

  • @sujashajan5257
    @sujashajan5257 4 місяці тому +12

    Neethumol ude video kanditt vannavar undo enne pole 😅

    • @amalms9124
      @amalms9124 4 місяці тому +1

      No already eee song nostalgie annu❤😌

    • @AnakhabijuKL25
      @AnakhabijuKL25 3 місяці тому +1

      Atheee😂😂

  • @sharfusharafu1048
    @sharfusharafu1048 Рік тому +18

    2023 ൽ കേൾക്കുന്നവർ ലൈക് അടിക്

  • @GBmathew10
    @GBmathew10 2 роки тому +8

    തപസ്സിൽ നിന്നുണരുന്നു ശലഭംപോൽ നീ ....
    @j___❣️

  • @febinarasheed9241
    @febinarasheed9241 2 роки тому +13

    Love this song....really energetic and awesome feel... Nostalgic too..

  • @laibaliza1098
    @laibaliza1098 28 днів тому +1

    Ajamal ഇക്കനെ ee അടുത്ത് ഒരു വീഡിയോ yil kandu . ഇപ്പേയും ആൾ ക്ക് ഒരു മാറ്റവുമില്ല.ഈ ഒരു song മതി ആളെ ഓർക്കാൻ
    2024 ജൂൺ 30

  • @bazzi34rKIg
    @bazzi34rKIg Рік тому +5

    03:12 to 03:27. Itharano paadiyath
    Smooth sinking ❤️❤️❤️

  • @muhdsahal6390
    @muhdsahal6390 2 місяці тому +2

    Maangalyam thanthunanena
    Ee portion❤

  • @Sidhaarth
    @Sidhaarth Рік тому +3

    രഞ്ജിത് ❤. Underrated ❤

  • @Butterfly-ir2zy
    @Butterfly-ir2zy 9 місяців тому +1

    വല്ലാത്തൊരു ഫീൽ തന്നെ.....ഏതോ ഒരു ലോകത്തേക്ക് നമ്മളെ എത്തിക്കുന്നപോലെ.....

  • @clintcharles4051
    @clintcharles4051 2 роки тому +9

    സിനിമ: പ്രണയക്കാലഠ (2007)
    ഗാനഠ.ഒരു വേനൽ പുഴയിൽ
    ഗാനരചന.റഫീക്ക് അഹമ്മദ്
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത് രഞ്ജിത്ത് ഗോവിന്ദ്

  • @dijokbiju5797
    @dijokbiju5797 Рік тому +3

    Thank you Ouseppachan sir and entire team for this magical song ❤❤❤🙏🙏

  • @jessicasanjenbam6635
    @jessicasanjenbam6635 Рік тому +2

    Listening from Manipur...was one of my favourite songs during my university days.. missing those days

  • @parvathyprasannan4135
    @parvathyprasannan4135 5 місяців тому +3

    oru venal puzhayil thelineeril
    pulari thilangee mookam
    ilakalil pookkalil ezhuthee njan
    ila veyilaay ninne
    meghamaay en thaazhvarayil
    thaalamaay en aathmaavil
    nenchilaalum manchiraathin
    naalampol ninnaalum nee
    venal puzhayil thelineeril
    pulari thilangee mookam
    ilakalil pookkalil ezhuthee njan
    ila veyilaay ninne
    oru kaattil neenthi vannennil
    peythu nilkkoo neeyennum
    mazha mayilppeeli neerthum
    priya swapname
    pala vazhimarangalaay ninavukal nilkke
    kolusaniyunna nilaave
    nin pada thaalam vazhiyunna
    vanaveedhi njan
    venal puzhayil thelineeril
    pulari thilangee mookam
    ilakalil pookkalil ezhuthee njan
    ila veyilaay ninne
    chiramen thirakkaikal neelum
    harithaardratheeram ariyaathe nee
    pala janmamaay manam thedum
    mriduniswanam
    veyilizhakal paakiyee
    mandhaarathinilakal
    pothinjoru koottil
    thapassil ninnunarunnu
    shalabampol nee
    venal puzhayil thelineeril
    pulari thilangee mookam
    ilakalil pookkalil ezhuthee njan
    ila veyilaay ninne
    meghamaay en thaazhvarayil
    thaalamaay en aathmaavil
    nenchilaalum manchiraathin
    naalampol ninnaalum nee

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +10

    നിർമ്മാണഠ.എവി പൊഡ്രക്ഷൻസ്
    സഠവിധാനഠ.ഉദയൻ അമ്പാടി

    • @Sidhaarth
      @Sidhaarth Рік тому

      ഉദയ് അനന്തൻ അല്ലേ ❔‼️

  • @aneesaraof196
    @aneesaraof196 8 місяців тому +1

    ഈ song എത്ര കേട്ടാലും മതിവരില്ല. 👌🏾👌🏾👌🏾

  • @jamsheenajamshi5845
    @jamsheenajamshi5845 10 місяців тому +1

    Ee song kelkumbol ellam marannu poya pranayam ormayil melle thalodunnnu❤

  • @kavyanagaraj1282
    @kavyanagaraj1282 2 роки тому +10

    15 years of memories

  • @jishajacob516
    @jishajacob516 4 місяці тому +2

    എന്തൊരു ഫീൽ 😍😍😍😍

  • @arungjnair2635
    @arungjnair2635 2 роки тому +5

    Marikkila orikaalum ee gaanangal❤️❤️❤️❤️❤️❤️❤️

  • @sudeeshkumartg3451
    @sudeeshkumartg3451 2 роки тому +4

    ഈ പാട്ട് കാണുമ്പോഴും, കേൾക്കുമ്പോഴും ഞാൻ ബഹ്‌റൈനിൽ ന് നിന്നും കല്യാണം കഴിക്കാൻ വരുന്ന സമയം ആണ് ഓർമ്മ വരുന്നത്

  • @musiczonecollections2533
    @musiczonecollections2533 10 місяців тому +2

    വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
    തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..
    3:42 feel voice Ranjith ettan 😻🤷

  • @arrrr7716
    @arrrr7716 8 місяців тому +1

    Ee oru song nu pakaram ee song mathram💖uffff feel...👌

  • @girinathc3671
    @girinathc3671 2 роки тому +23

    നിലാവ് ഉള്ള രാത്രി നീ എന്നെ പറ്റി ചിന്തിച് ഇരിക്കുവാണോ സുന്ദരൻ (പറക്കും തളിക )😂😂🤣

  • @harismoideen8799
    @harismoideen8799 Рік тому +2

    Renjith Govind 👌🏻😇

  • @priyasjohn5895
    @priyasjohn5895 4 місяці тому +4

    2024 march 7 night 2 am 🥰

  • @sportsmania2220
    @sportsmania2220 2 роки тому +3

    My favorite song 😍😍😍

  • @anandu1547
    @anandu1547 Рік тому +2

    Nandhu kutty fevert song ❤️

  • @akshayrejitha8697
    @akshayrejitha8697 2 роки тому +4

    Same feel ulla songs verei ethaanu ullathuu

  • @shivavishnugokulsneha9733
    @shivavishnugokulsneha9733 Рік тому +1

    Ntha feel e song🥰orupaad izhtaanu orupaad....❤️😒

  • @shameemajabbar434
    @shameemajabbar434 2 роки тому +7

    Favorite😍

  • @s7here251
    @s7here251 2 роки тому

    9thil padikumbol ianghiya film parayn pedich nasthapeduthiya ore prenayam😌varshangalke sheshm ah aalke nammalodm ishtm indayirunune ariyumbo illa orutharm feel adelm ee song kekmbol mindleke odi verunu😌

  • @theertha8428
    @theertha8428 11 місяців тому +1

    Etra ketalum madukatha patt♥️😌

  • @sanoopv3
    @sanoopv3 Рік тому +12

    ഈ പാട്ട് ഇറങ്ങിയപ്പോ കോളേജിൽ ആയിരുന്ന ഞങ്ങടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് ..
    ജീവിതത്തിൽ പ്രണയം ഉണ്ടാകുമെന്നു കരുതി..ശോകം..ഇപ്പോളും ഈ പാട്ടൊക്കെ കേട്ടിരിക്കുന്നു ..

    • @green4992
      @green4992 Рік тому

      I had 2 and it ended very badly ,I am maharastrian , but like good music

  • @maheshgangadharan2729
    @maheshgangadharan2729 Рік тому +5

    I LOVE THIS SONG.

  • @neerajrajesh8801
    @neerajrajesh8801 11 місяців тому +7

    Instagramil Ajmal itta reel kand vannavar ondo 😂😂

  • @malavikamalavika4363
    @malavikamalavika4363 2 роки тому +2

    Superr song 👌

  • @siddiquemajeed928
    @siddiquemajeed928 2 роки тому +3

    I love this song

  • @alijawhar8826
    @alijawhar8826 Рік тому +1

    Nan 7 il padikkunna time anu iragumbo ann thot fvrt aanu

  • @Reshmaav-gk3yg
    @Reshmaav-gk3yg 2 роки тому +5

    Real love. Ethaaanu. Snehichavar marnathil vare onnikunnu. Entho ee song kelkumbo sngadam varum. Ente lifeil naanum ethupole cheythaa mathiyaayirunu enu.

    • @anilantony9531
      @anilantony9531 2 роки тому +1

      Athu song kelkumbol angineyoke thonnum... Ath real alla

    • @Reshmaav-gk3yg
      @Reshmaav-gk3yg 2 роки тому

      Snehathinte aaazham ariyathath kondaa

  • @sanfiyabanu9256
    @sanfiyabanu9256 2 роки тому +1

    One of the my favorite song

  • @liliz7190
    @liliz7190 11 місяців тому +2

    Still it give an goosebump....

  • @aneessanazar
    @aneessanazar 2 роки тому +2

    Nice song 👌👌👌

  • @user-so1wp5xy8k
    @user-so1wp5xy8k 3 місяці тому +3

    2050 il kelkkunnavarundo?

  • @Ljjjjjjjj666
    @Ljjjjjjjj666 5 місяців тому +3

    2024😅❤❤

  • @rahiyanath8361
    @rahiyanath8361 Рік тому +1

    Superb ❤

  • @vyshakvs815
    @vyshakvs815 2 роки тому +1

    First love memories 2008,,,😉

  • @akhlpvmbzz2461
    @akhlpvmbzz2461 Рік тому +1

    Prenayam enthaann ariyaatha praayathil prenayam kanichu thana cinima Lp schoolil padikkumpol prenayathe kaanichu thanna cinima oru patt ❤️

  • @lincypriyesh
    @lincypriyesh 11 місяців тому +1

    Super song ❤❤❤❤

  • @sayoojs7857
    @sayoojs7857 11 місяців тому

    Woowwwwww what a song❤❤❤❤❤❤❤❤❤

  • @Sanjaysachu1
    @Sanjaysachu1 Рік тому +1

    Nice song 💕💞

  • @viewersjm_5950
    @viewersjm_5950 11 місяців тому +3

    Underrated singer

  • @akhiltk97
    @akhiltk97 Рік тому +1

    Ee song paadi 2008 Onagoshathinu first adicha njan😂😂

  • @Nichuz322
    @Nichuz322 2 роки тому +3

    Cargos pants, Bus love,Hair center combing,Youth festival, . etc

  • @theertha8428
    @theertha8428 11 місяців тому

    Vintage vibe♥️

  • @vaisakhvijayankuvalasery3971

    താങ്ക്സ് dear b...

  • @kaladevi7545
    @kaladevi7545 Рік тому +1

    My fav... ❤❤❤😢

  • @shyjutitus5991
    @shyjutitus5991 2 роки тому +2

    Oro vattam kelkubozhum ....🥰🥰🥰🥰

  • @clintcharles4051
    @clintcharles4051 2 роки тому +2

    നിർമ്മാണഠ.എ.വി പ്രൊഡക്ഷൻസ്

  • @clintcharles4051
    @clintcharles4051 2 роки тому +4

    സഠവിധാനഠ.ഉദയൻ അനന്തൻ

  • @vishnumadhusoothana7019
    @vishnumadhusoothana7019 2 роки тому +9

    @3:13 , Who sang that portion, that female bit ? Any idea?

  • @sreenathka2032
    @sreenathka2032 2 роки тому +5

    ❤❤❤❤❤😍

  • @geethu.rgeethu.r3798
    @geethu.rgeethu.r3798 2 роки тому +3

    🥰😍😍

  • @busexplore
    @busexplore 2 роки тому +4

    ❤️

  • @sulapillai5414
    @sulapillai5414 2 роки тому +3

    ❤❤

  • @anuragouseph3414
    @anuragouseph3414 2 роки тому +4

    ❤❤❤❤

  • @malluroot8018
    @malluroot8018 2 роки тому +6

    2022 reloaded wht a feel

  • @cockroach-yb2bu
    @cockroach-yb2bu 3 місяці тому +1

    April 29 12:45 am.......
    I'm still here❤

  • @nivinpeter677
    @nivinpeter677 2 місяці тому

    Manasil kulirkoryidunna anubhavanu,

  • @sreekumarr565
    @sreekumarr565 6 місяців тому

    യേശുദാസ് ഇല്ലാതെ ഹിറ്റ് ആക്കാൻ കഴിവുള്ള ആൾ.. ഔസ്സപ്പച്ചൻ സർ ❤❤❤

  • @stephano_pes
    @stephano_pes Рік тому +1

    EE. GANAM EN ULL KAVAREDATHU

  • @soorajkishorevayalil6975
    @soorajkishorevayalil6975 2 роки тому +4

    2022💕

  • @jezzthehero2682
    @jezzthehero2682 3 місяці тому +2

    2024 April 29 🥰😍😇

  • @gokulag7864
    @gokulag7864 2 роки тому +1

    ❤❤❤

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому

    😍😍

  • @abhics829
    @abhics829 2 роки тому +7

    Fav❤