Akkitham Kavitha- Thulasi by Namitha.K. N അക്കിത്തം കവിത- തുളസി ആലാപനം : നമിത.കെ.എൻ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 11

  • @187651000
    @187651000 Рік тому +3

    മനോഹരമായ ആലാപനം
    പൂച്ചെടിയെന്നൂ വിളിപ്പൂ ലോകം
    പൂരിതസമ്മതമെന്നെ.
    നേരാണേ,ളിയ കിനാവിൻ തീപ്പൊരീ
    നീറാറുണ്ടെൻ ചുണ്ടിൽ
    അവയിൽപ്പക്ഷേ പറയത്തക്കോ_
    രാകർഷകതയുമില്ലാ,
    അഴകെന്നുള്ളതൊരണുവിന്നില്ലൊ,രു വഴിപാടെന്നേ തോന്നൂ.
    എങ്കിലുംമെന്നിലിരിപ്പൂ
    രൂക്ഷം
    മംഗളപരിമളഭാരം
    രുജകളിൽ നിന്നിദ്ധരണിയെ മീളും
    രുചിരമൊരൗഷധസാരം
    ആളുകളതുകൊണ്ടാവാം തുളസി
    പ്പൂവെന്നിലയയെ വളിപ്പൂ
    കണ്ടറിയുന്നു കുശാഗ്ര മനസ്സുകൾ
    കല്ലിനകത്തെ സ്വർണ്ണം
    കണ്ണിനു കണ്ണിനു ലഹരി പിടിക്കും
    കാഞ്ചനവർണ്ണത്തോടെ
    അത്ര മുഴുത്തൊരു പുഞ്ചിരി തൂവാനാവില്ലെന്നാലെന്നും
    തൂവിയതല്ലച്ചിരി ഞാ,നെന്നുടെ
    ചേവടി തഴുകാൻ വേണ്ടി
    മുപ്പാരൂഴം കാത്തുകിടന്നൊരു
    മുജ്ജന്മത്തിൽപ്പോലും !
    അക്കഥയെല്ലാമോർത്താലിന്നും
    ഗദ്ഗദംമുണ്ടാവുന്നു.
    കാലടി പറിയാൻ ഭാവിക്കുന്നൂ
    കണ്ണുചുവന്നീടുന്നു.
    സുരവംശജനല്ലെങ്കിലുമെന്തേ
    ധരണീപതിയെൻ നാഥൻ
    ശതഗുണലാളിഥപൂരുഷസിൻഹൻ
    ശംഖാലംകൃതചൂടൻ
    വീരോചിതമാം നിജധർമ്മത്തിനു
    വീഴ്ച വരുത്തീലല്ലോ!
    സഫാരപ്രേമസുപോഷിതയാമെൻ
    ചാരിത്രദൃയ്തിമൂലം
    സ്വസ്ഥമനസ്സായ് ദോർബലമെന്നാൽ
    സ്വർലോകത്തെക്കൂടി
    വെന്നാനിന്ദ്രപദത്തിൽകേറിയിരുന്നാനവനെൻ കാന്തൻ
    വജ്രി ഭയപ്പെട്ടില്ലേ,നിർജ്ജര_
    വർഗ്ഗവും? അഭയം തേടി
    കൈലാസത്തിൽച്ചെന്നു പുരാൻതൻ_
    കാലുപിടിച്ചഴുതില്ലേ?
    ശംഭുവിനാശ്രിതവാത്സലൃത്താൽ
    കമ്പിതമായി നാഡി;
    പാണിയിലുള്ള പിനാകത്തിനതു
    ഞാണൊലിയായും തീർന്നു.
    ഫലമെന്തെന്നുടെ പതിയുടെ മുൻപിൽ_ ബ്ബലമറ്റവാനായല്ലോ
    ത്രിപുരാന്തകനും പ്രമഥാധിപനും
    ത്രൃക്ഷനുമാമാദ്ദേവൻ
    ത്യാഗജ്വാലയിൽ വേവിച്ചീട്ടനു,_
    രാഗച്ചോരയിലൂട്ടി
    കണവനു കുലവധു നൽകിടുമിച്ഛാ_ കവചം
    വെണ്ണീറാമോ,
    മലരമ്പിക്ഷുധനുസ്സാലെയ്തൊരു
    മദനൻതന്നുടൽ പോലെ?
    എങ്കിലുമൊടുവാദ്ധാർമ്മികമാനിക_ളെൻ പ്രിയപതിയെക്കൊന്നു.
    എങ്ങനെയെന്നോ?വിഷ്ണുവൊരുന്നാ_
    ളെൻമണിയറയെപ്പൂകി
    മായാരൂപമെടുത്തന്നാത്മ_
    പ്രേയാനായേകാകി.
    കഷ്ടം നിഷ്ഠുരമെൻ ചാരിത്രം
    തട്ടിയെടുത്താനന്നേ!കദനത്താലെൻ ഭർത്താവുടനെ_
    ക്കലുഷാശയനായെങ്കിൽ,
    വിശ്വാസങ്ങൾ പൊലിഞ്ഞ വനൊട്ടിട
    വിഹ്വലനായിപ്പോയെങ്കിൽ,അതിലെന്തുള്ളു രുദ്രകരത്താൽ
    ഹതനായും പോയെങ്കിൽ
    എങ്കിലുമുരുകിക്കണ്ണീരായിപങ്കിലാമാമെൻ ഗാത്രം.
    ഹിമവൽഗിരിനിഗടത്തിൽ സുരഭില
    സുമരമൃ മൊരുടജത്തിൽ
    നേപാളത്തു പിറന്നാ മിഴിനീ_
    രാപഗയയിത്തീർന്നൂ
    ഗണ്ഡകിയെന്നൊരു പേരാർന്നൊഴുകീ
    ഗംഗയിൽ മുഴുകിച്ചേർന്നു.
    കുടിനീർകിട്ടാഞ്ഞെരിപൊരികൊൾകെ_ക്കൂന്നിഴയും പഥികന്മാർ.
    നാവു പുറത്തേയ്ക്കിട്ടു കിതയ്ക്ക_
    ച്ചാവാറായ മൃഗങ്ങൾ,
    ചിറകു തളർന്നു കുഴഞ്ഞു പതിക്കും
    പറവകൾ നിൽക്കും നിൽപിൽ
    ചുടുനെടുവീർപ്പിലുണങ്ങും വൃക്ഷം,
    ചെടിയും ലതയും പുല്ലും
    സേചിതരാകെ,ഗ്ഗണ്ഡകിയാൽപ്പരി_
    സേവിതരായിയുരേൽക്കേ
    പങ്കമൊടുങ്ങിയ നദിയിൽ വിളഞ്ഞു
    പാവനസാളഗ്രാമം.
    അഗ്നിപരീക്ഷിതകനകം പെയ്തിടു_
    മത്ഭുതശക്തികൾ പോലെ
    അക്ഷയമന്ത:കരണം വീശും
    രൂക്ഷമസുഗന്ധത്തോടെ

    • @emkeivee
      @emkeivee Рік тому

      Thank you for posting the complete poem here my dear.

  • @Dhannumedia
    @Dhannumedia Рік тому +1

    മികച്ച ആലാപനം, അഭിനന്ദനങ്ങൾ

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 роки тому +3

    മികച്ച സംഗീതം 🙏ആലാപനം. കവിത

  • @vijinmenonkeezhillam9135
    @vijinmenonkeezhillam9135 Рік тому

  • @User7918-x8l
    @User7918-x8l Рік тому

    😮

  • @yamunamuraleedharan4951
    @yamunamuraleedharan4951 2 роки тому

    🙏🙏

  • @ponnani_sahiti
    @ponnani_sahiti 3 роки тому +1

    Good

  • @bijisuresh2609
    @bijisuresh2609 2 роки тому

    കവിതയും, ആലാപനവും അതിമനോഹരം.🙏❤️

  • @vishnunarayananmk
    @vishnunarayananmk 3 роки тому

    🥰👌