Biography of St. Thomas the Apostle | മാർ തോമയുടെ വലതുകൈ | ഡോക്യുമെന്ററി | Documentary | 2020

Поділитися
Вставка
  • Опубліковано 16 вер 2024
  • ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്.
    തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട സമൂഹങ്ങളായി കരുതപ്പെടുന്നത് കൊടുങ്ങല്ലൂർ, പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.തിരുശേഷിപ്പിന്റെ ഒരുഭാഗം(മാർ തോമാശ്ലീഹായുടെ വലതുകൈയുടെ അസ്തി) ഇന്ന് കൊടുങ്ങല്ലൂരിലുള്ള അഴിക്കോട് മാർത്തോമാ ദൈവാലയത്തിൽ സംരക്ഷിച്ചുപോരുന്നു.

КОМЕНТАРІ • 13