വിനായക ചതുർത്ഥി വ്രതദിവസം ജപിക്കാനുള്ള ഗണപതി മന്ത്രങ്ങള്‍:

Поділитися
Вставка
  • Опубліковано 8 вер 2024
  • വിനായക ചതുർത്ഥി വ്രതദിവസം ജപിക്കാനുള്ള ഗണപതി മന്ത്രങ്ങള്‍:
    വിനായക ചതുർത്ഥിയിൽ ജപിക്കാനുള്ള ഗണപതി മന്ത്രങ്ങള്‍:
    മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. എവിടെയും ബഹുമാനിക്കപ്പെടും. സര്‍വ്വ സിദ്ധികൾ ലഭിക്കുന്നതും ഗണപതിമന്ത്രങ്ങളില്‍ വെച്ച് ഏറ്റവും ഫലപ്രദവുമാണ് 'മഹാഗണപതി മന്ത്രം'
    മന്ത്രം:
    “ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം മഹാഗണപതയേ വര വരദ
    സര്‍വ്വജനം മേ വശമാനയ സ്വാഹാ”
    ലക്ഷ്മീവിനായകം:
    ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.
    മന്ത്രം:
    “ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
    വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ”
    108 ആണ് ജപസംഖ്യ.
    ക്ഷിപ്രഗണപതി മന്ത്രം:
    തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
    മന്ത്രം:
    “ഗം ക്ഷിപ്ര പ്രസാദനായ നമ:”
    108 ആണ് ജപസംഖ്യ.
    വശ്യഗണപതി മന്ത്രം:
    ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.
    മന്ത്രം:
    “ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ”
    108 ആണ് ജപസംഖ്യ.
    സങ്കടനാശന ഗണേശസ്തോത്രം.
    എത്ര ഭജിച്ചാലും എത്ര വഴിപാടുകള്‍ ചെയ്താലും ഫലസിദ്ധി ലഭിക്കാത്ത സമയവും നമുക്കുണ്ടാകാം. ഒരുപക്ഷെ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സമയം. എന്നാല്‍ ചില മന്ത്രങ്ങള്‍ വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്.
    സങ്കടനാശന ഗണേശസ്തോത്രം:
    “പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
    ത്രുതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
    ലംബോദരം പഞ്ചമം ച ഷഷ്ഠം വികട മേവ ച
    സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
    നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
    ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം”
    ഈ മന്ത്രജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസതടസ്സം നീങ്ങും. തടസ്സങ്ങള്‍ വഴിമാറും. ഗണേശപ്രീതി ലഭിക്കും.
    ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ...

КОМЕНТАРІ • 11