Malayalam bible verses for forgiveness

Поділитися
Вставка
  • Опубліковано 1 лип 2024
  • നമ്മളെ ഉപദ്രവിച്ച അല്ലെങ്കിൽ നമ്മളെ വേദനിപ്പിച്ച ഒരു വ്യക്തിയോട് ക്ഷമിക്കുക എന്നത് വളരെ പ്രയാസം ഉള്ള ഒരു കാര്യമാണ്. ഒരുപക്ഷേ ഈ വ്യക്തി നമ്മുടെ ജീവിതത്തെ തന്നെ തകർത്തിട്ടുണ്ടാവാം. നമ്മുടെ ജീവിതത്തെ തകർത്ത ഒരു വ്യക്തിയോട്
    മാനുഷികമായി നോക്കിയാൽ
    നമുക്ക് ഒരിക്കലും ക്ഷമിക്കുവാൻ പറ്റുകയില്ല. പക്ഷേ ക്രിസ്തു പറഞ്ഞിരിക്കുന്നത്, ക്രിസ്തു നമ്മളോ ക്ഷമിച്ചതുപോലെ തന്നെ നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കണം എന്നാണ്. ക്ഷമയെക്കുറിച്ചുള്ള കുറച്ചു ബൈബിൾ വചനങ്ങൾ ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
    ഈ ബൈബിൾ വചനങ്ങൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ദൈവം നമുക്ക് ക്ഷമിക്കാനുള്ള ഒരു ഹൃദയം തരും. നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്
    നമ്മളുടെ പാപങ്ങളെല്ലാം
    നമ്മോടു ക്ഷമിക്കും.
    നിങ്ങൾ ക്ഷമിക്കുമ്പോൾ,.
    ക്ഷമിക്കുന്ന വ്യക്തിക്ക് മനസ്സമാധാനം നൽകുകയും അവനെ അല്ലെങ്കിൽ അവളെ വിനാശകരമായ കോപത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.
    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

КОМЕНТАРІ •