പഴയ റേഡിയോ പരസ്യങ്ങൾ !

Поділитися
Вставка
  • Опубліковано 18 жов 2016
  • 23 വർഷം മുമ്പ് ചെയ്ത കുറച്ച് റേഡിയോ പരസ്യങ്ങൾ ! മുഖക്കുരു, നീലിമ, കരിമംഗല്യം, നര, മുടികൊഴിച്ചിൽ, നിറംകുറവ് എന്നീ 'മാരക-ഭീകര രോഗങ്ങൾ' അന്നും ഉണ്ടായിരുന്നു. ഷാമ്പു, വ്യംഗചൂർണ്ണം, ടാൽകം പൗഡർ, കേശതൈലം എന്നിങ്ങനെയുള്ള 'പരിഹാരങ്ങളും'. കറി പൗഡറുകൾ, അച്ചാറുകൾ പമ്പുസെറ്റുകൾ മുതൽ വളം വരെയുള്ള ബ്രാൻഡുകളും യഥേഷ്ടം. പക്ഷേ ഈ ബ്രാൻഡുകൾ ഒന്നും ഇന്ന് 'ജീവിച്ചിരിപ്പില്ല' എന്നതാണത്ഭുതം. ആഗോള-ഭൂഗോള കുത്തകകൾ അവരെയൊക്കെ വിഴുങ്ങി.
    അന്ന് കൊച്ചിയിലെ പെട്ടിക്കടയിൽ സോഡാസർബത്ത് കുടിയ്ക്കാൻ നിൽക്കുമ്പോൾ അവിടത്തെ റേഡിയോയിൽ ഈ പരസ്യങ്ങൾ ഇടയ്ക്ക് കേൾക്കും. രോമാഞ്ചം സഹിയ്ക്കാനാവാതെ വരുമ്പോൾ കടക്കാരനോട് പറയും ഇതിലെ പാട്ടും പറച്ചിലുമൊക്കെ നുമ്മടേതാണെന്ന്. അപ്പോൾ 'ഒന്ന് പോടെർക്കാ' എന്ന ഭാവത്തിലുള്ള പെട്ടിക്കട മുതലാളിയുടെ ആ 'പുഞ്ഞ'നോട്ടം ഇന്നും മറന്നിട്ടില്ല. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ എന്ന കുടിയേറ്റ പഞ്ചായത്തിൽ ഈ സംഭവം അന്ന് ഇമ്മണി വലിയ സംഭവം തന്നെയായിരുന്നു. വീട്ടു-നാട്ടുകാരുടെ അതികഠിനമായ പ്രോത്സാഹനങ്ങൾ താങ്ങാനാവാതെ വന്നപ്പോൾ ഇത്തിരി സംഗീതം ഒക്കെ പഠിച്ചിട്ട് കോടമ്പാക്കത്തേയ്ക്ക് ഒരു പോക്ക്. പക്ഷേ അവിടെ അലഞ്ഞു നടന്നപ്പോൾ ഞെട്ടിപ്പിയ്ക്കുന്ന ഒരു സത്യം മനസിലായി. കേരളത്തിൽ വേറേയും ഒരുപാട് പഞ്ചായത്തുകൾ ഉണ്ടെന്ന്‌. കുറച്ചുനാൾ കോറസ് കാരനായി. പിന്നീട് കുറച്ചുനാൾ ഡബ്ബിങ് ആർട്ടിസ്റ്റ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ ചാണക്യൻ, മഹാഭാരതം, ശ്രീ കൃഷ്ണൻ തുടങ്ങിയ 5-6 മൊഴിമാറ്റ സീരിയലുകൾക്കുവേണ്ടി അവിടെത്തന്നെ 'കിടന്നായിരുന്നു' ഡബ്ബിങ്ങ്. ഒരു സുപ്രഭാതത്തിൽ ഒറ്റ മുങ്ങൽ. വീണ്ടും പഴയ പരസ്യ തട്ടകം.
    Recording: CAC Studio, Kochi. സംഗീതം: ഗിൽസൺ, കൂടെ പാടിയ പെൺകുട്ടി മഞ്ജു. Advertising Agency: Sasi Advertising.
    അന്ന് ഇതൊക്കെ കേട്ടവരിൽ ആരെങ്കിലും ഇവിടെയൊക്കെ ഒണ്ടോ എന്തോ ? :)

КОМЕНТАРІ •